Site menu:

Tags

Site search

The Love Guru കാണുമോ?

View Results

ചക്കരമുത്ത്

chakkaramuthu.jpgലോഹിതദാസിന്‍റെ പുതിയ സിനിമയുടെ പോസ്റ്ററുകള്‍ കൌതുകമുണര്‍ത്തുന്നവയാണ്. എന്നാല്‍ ദിലീപിന്‍റെ രൂപത്തിന് എത്രത്തോളം പുതുമയുണ്ടോ, അത്രത്തോളം തന്നെ പഴമ ഈ ചിത്രത്തന്‍റെ കഥക്കുമുണ്ട്.

നമുക്ക് ഒരു കളി കളിക്കാം. കുറച്ചു ചോദ്യങ്ങള്‍ താഴെ കൊടുത്തിട്ടുണ്ട്. അവ ഓരോന്നും വായിച്ച ഉടനെ തന്നെ മനസ്സില്‍ ഉത്തരം പറയുക. എന്നിട്ട് ചോദ്യത്തിന് താഴെ കൊടുത്തിരിക്കുന്ന ഉത്തരവുമായി താരതമ്യപ്പെടുത്തുക.

ബുദ്ധി വികസിക്കാത്ത മുപ്പതുകാരനായ ഒരു തയ്യല്‍ക്കാരന്‍. ഒരു മാന്യ കുടുംബത്തിലെ അദ്ധ്യാപികയുടെ ഇരുപതുകാരിയായ മകള്‍. ഇവര്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നവരാണ്. അവന് അവളുടെ വീട്ടില്‍ വളരെ സ്വാതന്ത്ര്യമുണ്ട്.

ചോദ്യം 1: ബുദ്ധി വികാസമില്ലാത്ത നായകന് അവളോട് പ്രേമം തോന്നാന്‍ സാദ്ധ്യതയുണ്ടോ?
ഉത്തരം: ഉണ്ട്.

ചോദ്യം 2: അവള്‍ പക്ഷെ തിരിച്ച് അവനെ ഒരു സഹോദരനെപ്പോലെ മാത്രമാണോ കാണുക?
ഉത്തരം: അതെ.

ചോദ്യം 3: കൂട്ടുകാര്‍ പിരി കയറ്റി അവന്‍ അവളെ കയറി പിടിക്കുമോ?
ഉത്തരം: പിടിക്കും.

ചോദ്യം 4: അവള്‍ അവനുമായി വഴക്കിടുമോ?
ഉത്തരം: ഉവ്വ്.

ചോദ്യം 5: അവള്‍ക്ക് പണക്കാരനായ ഒരു കാമുകന്‍ ഉണ്ടായിരിക്കുമോ?
ഉത്തരം: ഉണ്ടാവും.

ചോദ്യം 6: ഈ കാമുകന്‍ അവസാനം അവളെ ചതിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുമോ?
ഉത്തരം: ചെയ്യും.

ചോദ്യം 7: അപ്പോള്‍ ബുദ്ധി വികാസമില്ലാത്ത നായകന്‍ അവളെ രക്ഷിക്കുമോ?
ഉത്തരം: രക്ഷിക്കും.

ചോദ്യം 8: അങ്ങനെ അവന്‍റെ അളവറ്റ സ്നേഹം അവള്‍ മനസ്സിലാക്കുകയും കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിക്കുകയും ചെയ്യുമോ?
ഉത്തരം: ചെയ്യും.

വര്‍ഷത്തില്‍ ശരാശരി ഒരു നാലു മലയാള സിനിമയെങ്കിലും കാണുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ മുഴുവന്‍ ഉത്തരങ്ങളും ശരിയായിരിക്കും.

കഥയിലെ പഴമ പോട്ടെ. ആഖ്യാനവും ക്ഷമിക്കാം. എന്നാല്‍ ഇത്രയധികം അനുഭവജ്ഞാനമുള്ള ലോഹിതദാസിന് തിരക്കഥയുടെ ബാലപാഠങ്ങള്‍  അറിയില്ല എന്നു വരുമോ? ഒരു ഉദാഹരണം - നിങ്ങള്‍ക്ക് ഒരു ജ്യേഷ്ഠന്‍ ഉണ്ട് എന്ന് കരുതുക. അദ്ദേഹത്തിന്‍റെ എല്ലാ പല്ലുകളും വെപ്പാണെന്നും സങ്കല്‍പ്പിക്കുക. ഒരു ദിവസമുച്ചക്ക് നിങ്ങളും,  ജ്യേഷ്ഠനും, നിങ്ങളുടെ അമ്മയും വെറുതെ ഇരിക്കുമ്പോള്‍ അമ്മ ഇങ്ങനെ പറയുമെന്ന് തോന്നുന്നുണ്ടോ?: “വളരെ നല്ല പല്ലായിരുന്നു ഇവന്‍റെ. ആറു വയസ്സുള്ളപ്പോള്‍ സൈക്കിളില്‍ നിന്ന് വീണ് പോയതാ എല്ലാം. എല്ലാ പുഞ്ചിരി മത്സരത്തിനും ഇവനായിരുന്നു ഒന്നാം സമ്മാനം. ഇപ്പൊ എല്ലാം വെപ്പു പല്ലാണ്. കഷ്ടം!”. ഒരിക്കലും ഇങ്ങനെയൊരാത്മഗതം ആരും പറയില്ല. കാരണം അവിടെ ഇരിക്കുന്ന നിങ്ങള്‍ മൂന്നു പേര്‍ക്കും ഈ കാര്യങ്ങളൊക്കെ അറിയാം. പക്ഷെ മലയാള സിനിമയിലെ ആളുകള്‍ ഇത്തരത്തില്‍ ജീവചരിത്രം വിളമ്പും. ഇല്ലെങ്കില്‍ പ്രേക്ഷകര്‍ എങ്ങിനെ കഥയും കഥാപാത്രത്തേക്കുറിച്ചും അറിയും!! ഇങ്ങനെയുള്ള അസ്വാഭാവിക സംഭാഷണങ്ങളൊഴിവാക്കിക്കൊണ്ട് കാര്യങ്ങള്‍ കാണികളിലെത്തിക്കണമെന്നുള്ള അടിസ്ഥാന തത്ത്വമെന്‍കിലും എന്നാണ് ഈ തിരക്കഥാകൃത്തുക്കളും സംവിധായകരും മനസ്സിലാക്കുക!!

ചിലയിടങ്ങളില്‍ അമിതമാവുന്നുവെങ്കിലും ദിലീപ് തരക്കേടില്ലാതെ അഭിനയിച്ചിരിക്കുന്നു. ഹാസ്യം അദ്ദേഹത്തിനു നന്നായി വഴങ്ങുമെന്നുള്ളതിന് ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല. കാവ്യ മാധവനും നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. സായി കുമാര്‍ പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.

സംവിധാനം ലോഹിതദാസിന് പറ്റിയ പണിയല്ല. പക്ഷെ “തനിയാവര്‍ത്തനം“, “കിരീടം“ തുടങ്ങിയ സിനിമകള്‍ രചിച്ച അദ്ദേഹത്തോട് മലയാളികള്‍ക്കൊരു മമതയുണ്ട്. ആ പ്രതിഭയും വറ്റിയ സ്ഥിതിക്ക്…

6 Votes | Average: 3.83 out of 56 Votes | Average: 3.83 out of 56 Votes | Average: 3.83 out of 56 Votes | Average: 3.83 out of 56 Votes | Average: 3.83 out of 5 (Review rating - 6 votes, average: 3.83 out of 5)
Loading ... Loading ...

RSS feed| Trackback URI

3 Comments»

Comment by rajesh
2007-03-10 17:43:19

Very Good review!!! Keep it up!

 
Comment by Roshan
2007-04-10 07:40:37

Excellant review, Keep up the great work.

 
Comment by saroj v
2007-10-30 20:09:17

“സംവിധാനം ലോഹിതദാസിന് പറ്റിയ പണിയല്ല. ”

enthu cheyyan athu ayalkku koode thonnandey??

 
Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania