പ്രണയകാലം
രണ്ടു കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രണയവും അവരുടെ മാതാപിതാക്കളുടെ എതിര്‍പ്പുമാണ് ഇതിവൃത്തം. Romeo and Juliet-ന്‍റെ ഈ പതിപ്പ് എഴുതി സംവിധാനം ചെയ്തരിക്കുന്നത് നവാഗതനായ ഉദയ് അനന്തന്‍.
ഒരായിരം തവണയെങ്കിലും ഈ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. അങ്ങിനെയുളളപ്പോള്‍ ചിത്രീകരണത്തിലോ, കഥ പറയുന്ന രീതിയിലോ പുതുമ വേണ്ടേ – അതുമില്ല. ഈ സിനിമയെക്കുറിച്ച് എഴുതണമല്ലോ എന്നു കരുതി മാത്രമാണ് മുഴുവന്‍ സമയവും തിയറ്ററിനുളളില്‍ ഞാന്‍ കടിച്ചുപിടിച്ചിരുന്നത്.
പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുളള സംവിധായകന്‍റെ വിശകലനങ്ങള്‍ വിളിച്ചുപറയാനുളള വെറും ഉപകരണങ്ങള്‍ മാത്രമാണ് ഇതിലെ കഥാപാത്രങ്ങള്‍. പ്രത്യേകിച്ചൊരു കാരണമില്ലാതെ പ്രണയബദ്ധരാവുന്ന ( സമ്മതിച്ചു, പ്രേമിക്കാന്‍ കാരണമൊന്നും വേണ്ട ) നായികാനായന്മാര്‍ സിനിമയിലുടനീളം പ്രത്യേകിച്ചൊരു കാരണമില്ലാതെ വികാരഭരിതരായാണ് പെരുമാറുന്നത്. ആകെ, ഒരു ചരമവീട്ടിലിരിക്കുന്ന പ്രതീതിയാണ് ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ നമുക്കുണ്ടാവുക.
നായകന്‍ പുതുമുഖമാണ്. അഭിനയം അദ്ദേഹത്തിന് വലിയ വശമില്ല.
ഈ നൂറ്റാണ്ടിലും പ്രണയവും വിവാഹവുമൊക്കെ ഒരു വിഷയമാവുന്നതും, അതിലുപരി അവ വീട്ടുകാര്‍ എതിര്‍ക്കുന്നതുമൊക്കെ, നമ്മുടെ സമൂഹം എത്ര അവികസിതമാണെന്നത് സുചിപ്പിക്കുന്നു. ഇതിലേക്കൊരു ചൂണ്ടുപലകയായിരുന്നു സംവിധായകന്‍റെ ഉദ്ദേശമെങ്കില്‍ അദ്ദേഹത്തെ അഭിനന്ദിക്കാമായിരുന്നു - പക്ഷെ ഇത് മറ്റൊരു മൂന്നാംകിട പൈങ്കിളിക്കഥ മാത്രമാണ്. ജീവനില്ലാത്ത കഥയും കഥാപാത്രങ്ങളും സൃഷ്ടിച്ചുകൊണ്ടുളള ഉദയ് അനന്തന്‍റെ ഈ കന്നിയങ്കത്തില്‍ തന്നെ അദ്ദേഹം തന്‍റെ മരണമണി മുഴക്കിയിരിക്കുന്നു.
5 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.


(Review rating - 3 votes, average: 3.67 out of 5)

Excellent Review.. Waiting for the review of NANMA!
Tahnn araadooo. enthaa thantayy vicharam. ellaaa malayalaa cinemaakumm thaann kutamm kandupidikunundalooo.
പ്രണയകാലം poloru nalla chithram kandituu patiyelll anu parayunathu premikaan patathathinty kanudadiyalay dooo?
avanuu abinayikaan ariyellaa ankill nee vaanu abinayekadaaa.
കാശ് മുടക്കി സിനിമ കാണുന്നവന് അതിനെക്കുറിച്ച് അഭിപ്രായം പറയാനും അവകാശമുണ്ട്. മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യം മൌലീകാവകാശവുമാണ്. ഉദയ് ആനന്ദിന് എതിരഭിപ്രായമുണ്ടെങ്കില്‍ വേറോരു പോസ്റ്റിറ്റുക. അല്ലെങ്കില്‍ വസ്തുതകള്‍ വച്ച് കമന്റ് ചെയ്യുക. അല്ലാതെ വെറുതെ വികാരം കൊള്ളരുത് പ്രത്യേകിച്ച് ഇത്തരം തറ സിനിമകളുടെ പേരില്‍
Malayala cinema pravarthakar samaram cheythu samaram cheythu ellam neere akki edukkum.. Hooo Visual mediail okke avaru parayunathu keetal daivammeii . enikku vaiyeeeiii…
Ennu ee chavarukalei ooke adichu irakki punyaham thalikkunoo anne cinema nannakooo…
Pinnee namudei rashtreya karu ullathu kondu cinema kandillangilum entertainment undalloo..
Thanks for achu-umman-pinaray-karunji-monji-thalaji hooo “nigal ee bhoomiyil illayirunnengil nishalam shoonyam eee lokamm..”
Nice review again… And i back Aro….we have enough entertainment here by our politicians that we forget going to cinemas. LoL…
And Buddy Uday…dont get frustrated…the views expressed here are one’s own…if you have any deviation from that , then express it a better way…
Why dont you write the reasons on why you liked the film…Lets see if we missed those points ….
Take it easy man….