Site menu:

Tags

Site search

The Love Guru കാണുമോ?

View Results

ഭരതന്‍

bharathan.jpgന്ധനമില്ലാതെ, ആകാശത്തുകൂടി പറക്കുന്ന ചെറുവാഹനങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ഭരതനെന്ന ( ബിജു മേനോന്‍ ) നാട്ടിന്‍പുറത്തുകാരന്‍ ‘genius’-ന്‍റെ കഥയാണ് ഈ സിനിമ. സംവിധാനം ചെയ്തിരിക്കുന്നത് അനില്‍ ദാസ്.

മധു മുട്ടമാണ് രചന എന്നുളളതാണ് ഈ സിനിമയുടെ USP-യായി പറയുന്നത്. തിരക്കഥയാണ് ഒരു സിനിമയുടെ നട്ടെല്ല് എന്ന് പറയാറുണ്ട്. ഒരു പരിധി വരെയേ അതില്‍ ശരിയുളളൂ, എന്തെന്നാല്‍ സാക്ഷാത്കാരം നന്നായാലേ എത്ര ഗംഭീരന്‍ തിരക്കഥയാണെങ്കിലും സിനിമ നന്നാവൂ. ഇവിടെ സംഭവിച്ചിരിക്കുന്നതോ? വളരെ മോശമായ രചന, യാതൊരു മാദ്ധ്യമബോധവുമില്ലാത്ത ഒരു സംവിധായകന്‍ ചലച്ചിത്രമാക്കിയിരിക്കുന്നു. ചിത്രത്തിലെ പല രംഗംങ്ങളും തമാശയായിട്ടാണോ കാര്യമായിട്ടാണോ കാട്ടുന്നതെന്ന് നമ്മള്‍ സംശയിച്ചു പോകും. ഭരതന്‍ മുറ്റമടിക്കുന്ന ഒരു യന്ത്രം കണ്ടുപിടിക്കുന്നു. ( യന്ത്രമൊന്നു കാണേണ്ടതു തന്നെയാണ്! ) ഈ യന്ത്രം മറ്റൊരാളെ കാട്ടുവാനായി വേറൊരവസരത്തില്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍, അത് മുറ്റമടിക്കുന്നതിനു പകരം തെങ്ങില്‍ കയറി തേങ്ങ ഇടുന്നു! അങ്ങനെ ആ യന്ത്രം ഗള്‍ഥിലേക്ക് കയറ്റിയക്കുന്ന ബിസ്സിനസ്സ് അവര്‍ തുടങ്ങുന്നു!!!

ഭരതന്‍റെ ഗവേഷണ സാമഗ്രികള്‍ science പഠിച്ചു തുടങ്ങുന്ന ഒരു അഞ്ചാം ക്ലാസ്സുകാരന്‍റെ  കളിസാമാനങ്ങളെ ഓര്‍മ്മപ്പെടുത്തും. കുറച്ചു cable-കള്‍, ഒന്നുരണ്ടു PCB,  മൂന്നാലു കമ്പിക്കഷ്ണങ്ങള്‍, conical flask, burette തുടങ്ങിയവ, പിന്നെ ഇന്ത്യന്‍ സിനിമയിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത, പല നിറത്തിലുളള ലായിനികളും. ഒരു കമ്പ്യൂട്ടര്‍ പോലുമില്ല. പോട്ടെ, കുറച്ചു പുസ്തകങ്ങളെങ്കിലും വേണ്ടേ?! ലോകത്തിന്‍റെ ഗതി മാറ്റിമറിച്ച കണ്ടുപിടുത്തം നടത്തുന്ന ഗവേഷകന്‍റെ പരീക്ഷണശാലയാണത്രെ! കലാ സംവിധായകന്‍ ഒരു Hollywood സിനിമ പോലും കണ്ടിട്ടില്ല എന്ന് വ്യക്തം. സിനിമയിലെ ഗ്രാഫിക്സും special effects-ഉം –                                !!! ( അതു വിവരിക്കാന്‍ വാക്കുകള്‍ കിട്ടാത്തതുതൊണ്ട് സ്ഥലം വിട്ടുകളഞ്ഞതാണ് - ടൈപ്പിംഗ് തെറ്റല്ല. ) ആലപ്പുഴയില്‍ വിനോദയാത്രക്കു വന്ന ഒന്നുരണ്ടു വെളളക്കാരെ വലിച്ചിഴച്ചുകൊണ്ടു വന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞരായി വേഷം കെട്ടിച്ചിട്ടുണ്ട്. മറ്റു വലിയ വലിയ ശാസ്ത്രജ്ഞന്മാരെയും കാട്ടുന്നുണ്ട് – അവരുടെ സംസാരവും പെരുമാറ്റവും മറ്റും നമ്മളെ നാണിപ്പിക്കും. ഭരതന്‍ രൂപകല്പന ചെയ്യുന്ന പറക്കുംതളിക കാളവണ്ടിയേക്കാള്‍ കഷ്ടം.  സംവിധായകന്‍റെ വിദ്യാഭ്യാസം നാലാം ക്ലാസ്സും ഗുസ്തിയുമാണോ എന്ന് സംശയിക്കണം. അത്യാവശ്യം വിദ്യാഭ്യാസവും വിവരവുമുളളവരുമായി സമ്പര്‍ക്കത്തിനുളള ഭാഗ്യം പോലും അദ്ദേഹത്തിനു ലഭിച്ചിട്ടില്ല എന്നു തോന്നുന്നു.

കണ്ടുപിടുത്തത്തിലേക്കു ഭരതനെ നയിക്കുന്ന സംഭവങ്ങളൊക്കെ വളരെ വിചിത്രങ്ങളാണ് - കാറ്റടിക്കുമ്പോള്‍ പൊങ്ങിപ്പോകുന്ന ലോറിയുടെ ടയര്‍, ആദിവാസിയുടെ ഉപദേശം, ഹനുമാന്‍ പണ്ടു പറഞ്ഞുകൊടുത്ത രഹസ്യം ( !!! ) തുടങ്ങിയവ. പരീക്ഷണങ്ങള്‍ക്കിടയില്‍ ബാലിശമായ കുറേ സിദ്ധാന്തങ്ങളും ഭരതന്‍ വിളമ്പുന്നുണ്ട്. ഒടുവില്‍ അയാളുടെ ഓര്‍മ്മക്ക് എങ്ങിനെയോ തകരാറു സംഭവിക്കുകയും, എന്തൊക്കെയോ ചെയ്ത് ശരിയാക്കുകയും ചെയ്യുന്നു. സത്യം പറഞ്ഞാല്‍ എന്തെല്ലാമാണ് സിനിമയില്‍ കാട്ടിക്കൂട്ടിയിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായിപോലുമില്ല. ഈ കഥയെക്കുറിച്ച് കൂടുതല്‍ എഴുതി ഞാന്‍ സ്വയം അപഹാസ്യനാവുന്നില്ല. ഒരു പക്ഷെ മനഃപൂര്‍വ്വം നമ്മളെ കളിയാക്കാന്‍ വേണ്ടി മാത്രം എടുത്ത സിനിമയാണെങ്കിലൊ ഇത്?  ആ കെണിയില്‍ വീണുകൂടല്ലോ!

അസ്സഹനീയമായ പാട്ടുകള്‍ ചെകിടടപ്പിക്കുന്ന ശബ്ദത്തില്‍ വെച്ച് കാണികള്‍ക്ക് നേരെയുളള ആക്രമണം സംവിധായകന്‍ ഇടക്കിടെ ശക്തിപ്പെടുത്തുന്നുണ്ട്. ബിജു മേനോന് ഒട്ടും റെയ്ഞ്ച് ഇല്ല. പതിവു കോപ്രായങ്ങളുമായി സുരേഷ് ഗോപിയും അവസാനം പ്രത്യക്ഷപ്പെടുന്നുണ്ട്.

പത്തുപന്ത്രണ്ടു വര്‍ഷം മുമ്പ് ഒരു ചക്ക മലയാള സിനിമയുടെ മേലെ വീണ് ഒരു മുയല്‍ ചത്തു. ‘മണിച്ചിത്രത്താഴ്’ എന്നായിരുന്നു ആ ചക്കയുടെ പേര്. എന്നാല്‍ 2007-ല്‍ മധു മുട്ടമിട്ട ചക്ക വീണ് ചാവുന്നത് പാവം പ്രേക്ഷകരാണ്.

4 Votes | Average: 3.75 out of 54 Votes | Average: 3.75 out of 54 Votes | Average: 3.75 out of 54 Votes | Average: 3.75 out of 54 Votes | Average: 3.75 out of 5 (Review rating - 4 votes, average: 3.75 out of 5)
Loading ... Loading ...

RSS feed| Trackback URI

6 Comments»

Comment by manoj
2007-07-03 15:30:47

thakarnu…
Kidilam review!
M

 
Comment by Ting
2007-07-03 19:30:22

Nalla Reviews,
simple language, nice humour
Keep it up

 
Comment by ജെ കെ
2007-07-05 17:43:40

അങ്ങനെ പവനായി ശവമായി…..

 
Comment by Aro
2007-07-06 10:45:00

Bharatha rajyam Jaikattei….
Bharatham thilangattei…..

Jai jinjo….

 
2007-07-06 13:53:31

Sammathikaam prabho…!Sammathikkanam…………..

 
Comment by Ulsavam
2007-07-11 13:50:46

ഹഹഹ ഇതൊക്കെ എങ്ങനെ കണ്ടിരിക്കുന്നു????

 
Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania