Site menu:

Tags

Site search

The Love Guru കാണുമോ?

View Results

Mission 90 Days

mission90days.jpgമേജര്‍ രവിയുടെ രണ്ടാം സംവിധാനസംരംഭമാണ് ഈ ചിത്രം. ഇന്ത്യയുടെ മുന്‍ പ്രധാനമന്തി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ സംഘത്തിലെ ശിവരശനെയും സംഘത്തെയും കണ്ടെത്തിയ കമാന്‍‌ഡോ ഓപ്പറേഷനാണ് സിനിമയുടെ ‘കഥ’.

മേജര്‍ രവിക്ക് പറയാനുളള കാര്യങ്ങള്‍ ഇവയൊക്കെയാണ് – പട്ടാളക്കാര്‍ വളരെ ത്യാഗങ്ങള്‍ സഹിച്ച് രാജ്യരക്ഷ ചെയ്യുന്നവരാണ്, പട്ടാളക്കാര്‍ എല്ലാം തികഞ്ഞവരാണ്, പട്ടാളക്കാര്‍ മാത്രമേ എല്ലാം തികഞ്ഞവരായുളളൂ, പട്ടാളക്കാരാണ് എല്ലാമെല്ലാം. പിന്നെ, പത്രപ്രവര്‍ത്തകര്‍ ധിക്കാരികളും നിരുത്തരവാദപരമായി പെരുമാറുന്നവരാണ്, പൊലീസുകാര്‍ കഴിവുകെട്ടവരും വിഡ്ഢികളുമാണ് ( കുറ‌ഞ്ഞപക്ഷം പട്ടാളക്കാരെ അപേക്ഷിച്ച് നോക്കുമ്പോഴെങ്കിലും ), നമ്മുടെ ചുവപ്പു നാടയും, ഉദ്യോഗസ്ഥ മേധാവിത്തവും പല കാര്യങ്ങളുടെയും പരാജയത്തിനു കാരണമാവുന്നു എന്നും. ‘കീര്‍ത്തിചക്ര’ എന്ന അദ്ദേഹത്തിന്‍റെ ആദ്യ ചിത്രത്തിലെ അതേ സന്ദേശങ്ങള്‍. ബഹുമാനപ്പെട്ട ശ്രീ രവീ, ഈ രാജ്യത്തെ ജനങ്ങള്‍ എന്നും പട്ടാളക്കാരോട് കടപ്പെട്ടിരിക്കും. ഞങ്ങളിവിടെ സുഖമായും സ്വൈര്യമായും കഴിയാന്‍ വേണ്ടി, പട്ടാളക്കാര്‍ ജീവന്‍ തൃണവല്‍ക്കരിച്ച് നടത്തുന്ന വിലമതിക്കാനാവാത്ത സേവനത്തിന് ഞങ്ങള്‍ എന്നും നന്ദിയുളളവരായിരിക്കും. ഒരുപക്ഷെ ഈ രാജ്യത്ത് ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആദരവും ബഹുമാനവുമുളള ഒരു കൂട്ടര്‍, പട്ടാളക്കാരായിരിക്കും. എന്ന് വെച്ച് സിനിമയിലെ കഥാപാത്രങ്ങളെക്കൊണ്ട് പട്ടാളക്കാരെക്കുറിച്ചുളള ലഘുലേഖ വായിക്കുന്ന പോലത്തെ സംഭാഷണങ്ങള്‍ പറയിച്ച് ഞങ്ങളെ മുഷിപ്പിക്കരുത്. സിനിമ വേറെ, പട്ടാളം വേറെ.

ജെയ്മ്സ് കാമറൊണ്‍ എഴുതി സംവിധാനം ചെയ്ത ‘ടൈട്ടാനിക്ക്’ എന്ന സിനിമ കാണാത്തവര്‍ ചുരുക്കമായിരിക്കും.  ടൈട്ടാനിക്ക് എന്ന കപ്പലിന്‍റെ കഥ അറിയാത്തവര്‍ അതിലും ചുരുങ്ങും. കപ്പല്‍ എന്തായാലും മുങ്ങും എന്നറിയാമായിരുന്നിട്ടും നമുക്ക് സിനിമ ബോറടിച്ചില്ല. കാരണം ‘ടൈട്ടാനിക്ക്’ എന്ന സിനിമ ‘ജാക്ക്’ എന്നും ‘റോസ്’ എന്നും പേരുളള രണ്ട് പേരുടെ കഥയായാണ് അവതരിപ്പിച്ചത്. കപ്പലും അതിന്‍റെ വിധിയും ഇവരുടെ കഥ പറയാനുളള ഒരു പശ്ചാത്തലമായിരുന്നു. ഇവിടെ, നമ്മുടെ സിനിമയില്‍ അങ്ങിനെ ഒരു കഥയോ, കഥാപാത്രങ്ങളോ ഇല്ല. രാജീവ് വധവും, തുടര്‍ന്നുണ്ടായ സംഭവങ്ങളും പത്രങ്ങളിലൂടെ നമ്മളറിഞ്ഞതാണ് - ആ ചരിത്രം അതേപടി ദൃശ്യവല്‍ക്കരിച്ച് വെച്ചിരിക്കുക മാത്രമാണിവിടെ. അത് സിനിമയാവില്ല. നായകനായ കമാന്‍‌ഡോവിന് ഭാര്യയുണ്ട് എന്നും, തന്‍റെ കുട്ടിക്ക് സുഖമില്ലാത്തപ്പോള്‍ പോലും അയാള്‍ക്ക് ജോലിക്ക് പോകേണ്ടി വരുന്നു എന്നും വെറുതെ രണ്ടുമൂന്നു സീനുകള്‍ കാട്ടിയാല്‍ മാത്രം പോരാ, കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്ക് connect ചെയ്യാനാകണം, ഇല്ലെങ്കില്‍ സിനിമ പരാജയപ്പെടും. സംഭവങ്ങളുടെ പിന്നാമ്പുറങ്ങള്‍ പുറത്തുകൊണ്ടു വരികയായിരുന്നു ലക്ഷ്യമെങ്കില്‍, ഒരു ഡോക്യുമെന്‍ററി എടുക്കണമായിരുന്നു. ഇപ്പോഴും വൈകിയിട്ടില്ല; ഈ ഷൂട്ട് ചെയ്ത് വെച്ചിരിക്കുന്ന സാധനം തന്നെ അല്പ സ്വല്പം മിനുക്കി, ഒരു voice over കൂടി ചേര്‍ത്താല്‍ മതി, ഒരു docudrama ആയി പുറത്തിക്കാം. ഇപ്പോഴത്തെ അവസ്ഥയില്‍ Mission 90 Days കണ്ടാല്‍ ബോറടിക്കുമെന്ന് മാത്രമല്ല, ഒന്നും മനസ്സിലാവുകയുമില്ല. കുറേ ആളുകള്‍ വന്നു പോകുന്നു, മമ്മൂട്ടി അങ്ങോട്ടും ഇങ്ങോട്ടും തോക്കും പിടിച്ച് ഓടി നടക്കുന്നു എന്നല്ലാതെ എനിക്ക് ഒന്നും പിടികിട്ടിയില്ല. ( രാജീവ് ഗാന്ധിയെ വധിക്കുന്ന രംഗം നന്നായി ചിത്രീകരിച്ചിരിക്കുന്നു. )

എറണാകുളം ഷേണായ്സില്‍ ഡിജിറ്റല്‍ പ്രൊജക്ഷണിലാണ് ഞാന്‍ സിനിമ കണ്ടത്. ഫില്‍ം പ്രൊജക്ഷന്‍റെ സുഖം ഇതില്‍ കിട്ടില്ല. പുറമെ, സിനിമ മൊത്തം കളര്‍ ഗ്രേഡ് ചെയ്ത് വികലമാക്കിയിരിക്കുന്നു. കാമറയാണെങ്കിലോ, ഒരു നിമിഷം അനങ്ങാതിരിക്കാത്തതുകൊണ്ട് തലവേദനയെടുക്കും. കമ്പ്യൂട്ടര്‍ വഴിയുളള എടിട്ടിംഗ് (NLE) പൊതുവെ സിനിമക്ക് എത്രത്തോളം ഗുണം ചെയ്തിട്ടുണ്ടോ, അത്രത്തോളം ദോഷവും ചെയ്തിട്ടുണ്ട്. കുറേ ‘effects’ കമ്പ്യൂട്ടറില്‍ ഉണ്ടല്ലോ, ഒന്ന് പ്രയോഗിച്ചുകളയാം എന്ന രീതിയിലാണ് ഈ ചിത്രത്തിന്‍റെ സംയോജനം. സിനിമ stylize ചെയ്യുന്നത് കഥയ്ക്കും അതിന്‍റെ മൂഡിനും അനുയോജ്യമായ നിറവും, വെളിച്ചവും, കാമറാ ചലനങ്ങളും തിരഞ്ഞെടുക്കുന്നതിലൂടെയാണ് – അല്ലാതെ footage വെട്ടിയും കുത്തിയുമല്ല. എല്ലാത്തിലുമുപരി, അഭിനേതാക്കള്‍ക്ക് style വേണം. മലയാളമല്ലാതെ വേറെ ഒരു ഭാഷ പോലും മര്യാദക്ക് പറയാനറിയാവുന്നവര്‍ നമുക്കുണ്ടോ എന്ന് സംശയം. മലയാള നായകന്മാരുടെ style, ചിരി വരും വിധം  ഇംഗ്ലീഷില്‍ അലറിവിളിക്കുക എന്നതാണ്.

ഓ, ഒരു പ്രധാന കാര്യം പറയാന്‍ വിട്ടു. ശ്രീ മേജര്‍ രവി നമ്മളെ പ്രത്യേകം പഠിപ്പിക്കുന്ന ഒന്നാണത്, സിനിമയിലൊരു അഞ്ചാറു പ്രാവശ്യം ഇതു പറയുന്നുണ്ട്. ഒരു കമാന്‍‌ഡോ ഓപ്പറേഷന്‍റെ വിജയത്തിന് അത്യാവശ്യമാണ് ‘surprise element’. അത് നഷ്ടപ്പെട്ടാല്‍ ഓപ്പറേഷന്‍ പരാജയപ്പെടും. നമ്മള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യം. അതായത്, ‘surprise element’ ആണ് ഒരു കമാന്‍‌ഡോ ഓപ്പറേഷന്‍റെ വിജയത്തിന് ഏറ്റവും ആവശ്യമായത്. നിങ്ങളിത് ഓര്‍ത്തിരിക്കുമല്ലോ? ഇനി പറയണ്ടല്ലോ? ശരി. പകരം, ഇനി നമുക്ക് നന്ദി സൂചകമായി മേജര്‍ രവിക്ക് ഒരു പ്രധാന കാര്യം പറഞ്ഞു കൊടുക്കാം. ഒരു സിനിമയുടെ വിജയത്തിന് അത്യാവശ്യമായത് കഥയാണ്. കഥയില്ലെങ്കില്‍ അത് സിനിമയാവില്ല. അതായത് ഒരു കഥയുണ്ടെങ്കിലേ സിനിമ നന്നാവൂ. താങ്കളിത് മറക്കില്ലല്ലോ? ഇനി പറയണ്ടല്ലോ?

14 Votes | Average: 4 out of 514 Votes | Average: 4 out of 514 Votes | Average: 4 out of 514 Votes | Average: 4 out of 514 Votes | Average: 4 out of 5 (Review rating - 14 votes, average: 4 out of 5)
Loading ... Loading ...

RSS feed| Trackback URI

22 Comments»

Comment by ജയകൃഷ്ണന്‍
2007-07-17 15:32:29

വീണ്ടും ഒരു മേജറ്‍ രവി ചിത്രം. സമ്മിശ്ര പ്രതികരണമുളവാക്കുന്ന ഒരു റിവ്യുവും. അറബിക്കഥയുടെ റിവ്യു വായിച്ച്‌ താങ്കളുടെ വിമറ്‍ശനത്തിണ്റ്റെ മൂറ്‍ച്ഛ കുറഞ്ഞോ എന്നു ചോദിച്ചവറ്‍ക്കുള്ള ഒരു നല്ല മറുപടിയാണോ ഇത്‌? വളരെ മനോഹരമായി തന്നെ സിനിമയുടെ സാരാംശത്തെക്കുറിച്ചും, നിറ്‍മ്മാണ രീതിയെക്കുറിച്ചും താങ്കള്‍ ഇവിടെ പ്രതിപാദിച്ചിരിക്കുന്നു. സിനിമയുടെ ഓരോ അണുവിലേക്കും കടന്നു ചെന്ന്‌ അവയിലെ നല്ലതിനെയും, പോരായ്മകളെയും പറ്റി നടത്തിയിരിക്കുന്ന വിശകലനം അഭിനന്ദനം അറ്‍ഹിക്കുന്നതു തന്നെയാണ്‌. എന്നിരുന്നാലും സിനിമയുടെ സാരാംശത്തെക്കുറിച്ചു അല്‍പം കൂടി വിവരണം ആകാമായിരുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്‌. മറ്റു പല റിവ്യുകളിലും മറ്റു ചിലറ്‍ ആവശ്യപ്പെട്ട ഒരു കാര്യമാണിത്‌ എന്നു ഞാന്‍ താങ്കളെ ഓറ്‍മ്മപ്പെടുത്തുകയാണ്‌.

റിവ്യു എനിക്കു നന്നായി രസിച്ചെങ്കിലും, എനിക്കു താങ്കളോടു രണ്ടു കാര്യങ്ങളില്‍ യോജിക്കാനാവുന്നില്ല. താങ്കള്‍ പട്ടാളക്കാരെക്കുറിച്ചു നടത്തിയിരിക്കുന്ന പരാമര്‍ശം, അല്‍പം അതിരു കടന്നില്ലേ എന്നൊരു സംശയം. വിമര്‍ശനത്തിനൊടുവില്‍, താങ്കള്‍ അവരെ ആദരിച്ചുവെങ്കിലും, നമ്മുടെ സുരക്ഷ കാക്കുന്ന പട്ടാളക്കാരെക്കുറിച്ചു എങ്ങനെ പറയണമായിരുന്നോ? ഇതിണ്റ്റെ സംവിധായകന്‍ രവി ഒരു മുന്‍ പട്ടാളക്കാരനാണ്‌. അദ്ദേഹത്തിണ്റ്റെ ജീവിതാനുഭവങ്ങളാണ്‌ ഈ സിനിമയില്‍ വിവരിച്ചിരിക്കുന്നത്‌. അതില്‍ അദ്ദേഹം തണ്റ്റെ ജീവിതത്തില്‍ കണ്ട പല മുഖങ്ങളെയുമാണ്‌ കഥാപാത്രങ്ങളാക്കിയിരിക്കുന്നത്‌. ഭാവനയില്‍ നിന്നുമെഴുതിയുണ്ടാക്കുന്ന കഥാപാത്രങ്ങളേക്കാള്‍ ജീവനും ഓജസ്സും ഉള്ളത്‌ യഥാര്‍ത്ഥ ജീവിതത്തിലെ ഈ മുഖങ്ങള്‍ക്കല്ലേ ജയാ? അങ്ങനെയുള്ള കഥാപാത്രങ്ങളുടെ സ്വഭാവവും, വ്യക്തിത്വവും സിനിമക്കു വേണ്ടി മാറ്റണം എന്നു പറയുന്നത്‌ അദ്ദേഹത്തോടു തന്നെ ചെയ്യുന്ന ഒരു പാതകമല്ലേ??

എനിക്കു താങ്കളോടു വിയോജിപ്പ്‌ തോന്നിയ രണ്ടാമത്തെ കാര്യം, ചരിത്രത്തില്‍ കഥയുടെ പ്രസക്തിയെക്കുറിച്ചുള്ള താങ്കളുടെ പരാമര്‍ശമാണ്‌. ഒരു സിനിമക്കു വേണ്ടി ചരിത്രത്തില്‍ വെള്ളം ചേര്‍ക്കുന്നതു ശരിയാണോ ജയാ? എല്ലാവര്‍ക്കും സുപരിചിതമായ ഒരു സംഭവമാണ്‌, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. രാജീവ്‌ ഗാന്ധിയുടെ വധം. അദ്ദേഹത്തിണ്റ്റെ ഘാതകരെ കണ്ടെത്തിയതും, പിടികൂടിയതുമെല്ലാം മാധ്യമങ്ങളിലൂടെ നാമറിഞ്ഞ കാര്യങ്ങള്‍ ആണ്‌. അതില്‍ ടൈറ്റാനിക്കിലെ പ്രണയം പോലൊരു സംഭവത്തിന്‌ സ്കോപ്പുണ്ടോ? സ്വയം ഒരു പട്ടാളക്കാരന്‍ കൂടിയായ രവി അങ്ങനെ ചെയ്യുമെന്ന്‌ തോന്നുന്നുണ്ടോ? ടൈറ്റനിക്‌ സിനിമ കണ്ടപ്പോള്‍ നമുക്ക്‌ ആകേ പരിചിതമായിരുന്ന ഒരു കഥാപാത്രം, ആ കപ്പലിണ്റ്റെ കപ്പിത്താനായിരുന്ന എഡ്വേറ്‍ഡ്‌ ജോണ്‍ സ്മിത്തിനെ മാത്രമായിരുന്നു. അവിടെ ചരിത്രം വളച്ചൊടിക്കാതെ അതിണ്റ്റെ സംവിധായകനായ ജയിംസ്‌ കാമറൂണ്‌ കഥ പറയാനാകുമായിരുന്നു. ഒരു പതിറ്റണ്ടു മുന്‍പ്‌ ഹിന്ദിയില്‍ “ബോറ്‍ഡറ്‍” എന്നൊരു ചിത്രം വരികയുണ്ടായി. ഇന്‍ഡോ-പാക്‌ യുദ്ധത്തെ ആസ്പദമാക്കിയെടുത്ത സിനിമയില്‍ ബി.എസ്‌.എഫിനു പ്രാധാന്യം നല്‍കിയിരുന്നു. അതിനു വേണ്ടി എയറ്‍ ഫോഴ്സ്‌ ആ യുദ്ധത്തില്‍ നല്‍കിയ സംഭാവനകള്‍ സംവിധായകന്‍ വിസ്മരിച്ചു. ചിത്രം തീയേറ്ററുകളില്‍ എത്തിയപ്പോള്‍ അതു ഒരു വിവാദത്തിന്‌ തിരി കൊളുത്തുകയും ചെയ്തു. ചരിത്രത്തിണ്റ്റെ ഏടുകളില്‍ നിന്നും ചലച്ചിത്രങ്ങള്‍ നിറ്‍മ്മിക്കുമ്പോള്‍ ഒരു ചട്ടക്കൂടിനുള്ളില്‍ നിന്ന്‌ സിനിമ നിറ്‍മ്മിക്കേണ്ടതായി വരൂം. ചരിത്രത്തെ നമ്മള്‍ അംഗീകരിക്കേണ്ടി വരും. അതിനേ കഥയില്ലായ്മ എന്നാണോ വിശേഷിപ്പിക്കേണ്ടത്‌? സത്യസന്ധമായി ചരിത്രത്തേ അഭ്രപാളികളിലേക്കു പകര്‍ത്താന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ അഭിനന്ദിക്കുകയല്ലേ വേണ്ടത്‌? ഈ സിനിമക്ക്‌ ഒരു റിയലിസ്റ്റിക്‌ ടച്ച്‌ പ്രദാനം ചെയ്യാന്‍ രവിക്കു കഴിഞ്ഞു എന്നുള്ളതാണ്‌ അദ്ദേഹത്തിണ്റ്റേ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണുന്നത്‌.

സിനിമ കണ്ടാല്‍, ഈ ചരിത്ര സംഭവത്തെക്കുറിച്ചു ഒരു വിവാദത്തിനും വകുപ്പില്ല എന്നത്‌ വ്യക്തമാണ്‌. പക്ഷേ ഈ സിനിമ കണ്ടപ്പോള്‍ തോന്നിയ ഒരു കാര്യം, തനിക്കു പറയാന്‍ കഴിയാതെ പോയ പല കാര്യങ്ങളും, രവി, മമ്മൂട്ടിയെ കൊണ്ടു പറയിച്ചോ എന്നതാണ്‌. ക്ളൈമാക്സിലേ നെടു നീളന്‍ ഡയലോഗുകള്‍ വ്യക്തമാക്കുന്നത്‌ അതാണ്‌. അദ്ദേഹത്തിണ്റ്റെ പത്രപ്രസ്താവനയും നല്‍കുന്ന സൂചന അതു തന്നേ. ഇതിലെ മേജര്‍ ശിവരാമന്‍ മമ്മൂട്ടിക്കയി എഴുതിയുണ്ടാക്കിയ പോലെ തോന്നും. പശ്ചാത്തല സംഗീതവും തിരുവിണ്റ്റെ ഛായാഗ്രഹണവും ഈ ചിത്രത്തിണ്റ്റെ ആകൃഷ്ടമാക്കുന്ന രണ്ടു കാര്യങ്ങളാണ്‌. മൂന്നാമതൊരാള്‍ എന്നൊരു ചിത്രം ഇറങ്ങിയപ്പോള്‍, മലയാള സിനിമ ഒരു കുതിച്ചു ചാട്ടത്തിനു തയ്യാറെടുക്കുകയായിരുന്നു. ഡിജിറ്റല്‍ പ്രൊജക്ഷനില്‍ സിനിമകള്‍ മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ടു. സിനിമ പരമബോറാണെന്നറിഞ്ഞു കൊണ്ടു തന്നെ മൂന്നാമതൊരാള്‍ കാണാന്‍ ഞാന്‍ കയറി. ഡിജിറ്റല്‍ പ്രൊജക്ഷനിലാണ്‌ അതു പ്രദര്‍ശിപ്പിക്കുന്നത്‌ എന്നോരു ബോര്‍ഡ്‌ കണ്ടെങ്കിലും, ആ തീയേറ്ററിണ്റ്റെ നിലവാരം പരിതാപകരമായിരുന്നു. മലയാളം സിനിമ കുതിച്ചു ചാട്ടങ്ങള്‍ക്കൊരുങ്ങുമ്പോഴും, അതിനെ പിന്താങ്ങാന്‍ ഇവിടുത്തെ ‘എ’ ക്ളാസ്‌ നിലവാരത്തിലുള്ള തീയേറ്ററുകള്‍ പോലും തയ്യാറാവുന്നില്ല എന്നുള്ളത്‌ പരിതാപകരമായ അവസ്ഥയാണ്‌. നല്ല സിനിമകള്‍ ഉണ്ടായിട്ടു കാര്യമില്ല, അതിനെ പിന്താങ്ങനുള്ള മനോഭാവം തീയേറ്റര്‍ ഉടമകള്‍ക്കു കൂടി വേണം. അല്ലെങ്കില്‍ സാങ്കേതികതയുടെ നല്ല വശങ്ങള്‍ പ്രേക്ഷകരില്‍ എത്തിപ്പെടാതെ പോകും…

പട്ടാക്കാരെ ആസ്പദമാക്കി ഇതു വരെ മലയാളത്തില്‍ വന്ന സിനിമളിലെല്ലം, പ്രണയത്തിനായിരുന്നു പ്രാധാന്യം. ചില സംഘട്ടന രംഗങ്ങളില്‍ മാത്രമാണ്‌, പട്ടാളക്കാരനെ പ്രാധാന്യത്തോടെ കാണിച്ചിരുന്നത്‌. അതില്‍ നിന്നും വിഭിന്നമായി, പട്ടാളക്കരുടെ ജീവിതവും, അവര്‍ നേരിടുന്ന യാതനകളും ദുരിതവുമെല്ലാം, പച്ചയായി തന്നേ ചിത്രീകരിക്കുക വഴി, അവരും നമ്മളെ പോലുള്ള മനുഷ്യരാണെന്നും, അല്ലാതെ അതിമാനുഷരൊന്നുമല്ലെന്നും വിളിച്ചറിയിക്കാനുള്ള രവിയുടെ ശ്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്‌ ആത്മാഭിമാനമുള്ള ഇന്ത്യാക്കാറ്‍ ചെയ്യേണ്ടത്‌. അല്ലാതേ “കീറ്‍ത്തിചക്റ”യില്‍ പറയുന്നതു പോലെ യുദ്ധം വരുമ്പോഴും, ക്രിക്കറ്റുകളി കാണുമ്പോഴും മാത്രമല്ലാ നമ്മുടെ രക്തം തിളക്കേണ്ടത്‌. നമ്മുടെ ജീവന്‍ കാത്തു സൂക്ഷിക്കുന്ന പട്ടളക്കാരോട്‌ ആദരവു കാട്ടിയില്ലെങ്കിലും, കുറഞ്ഞ പക്ഷം, അനാദരവ്‌ കാട്ടാതിരിക്കാം. ഇന്ത്യന്‍ എയറ്‍ലൈന്‍സ്‌ വിമാനം ഘണ്ഡഹാരിലേക്കു തട്ടിക്കൊണ്ടു പോയതിനെ ആസ്പദമാക്കിയാണ്‌ രവിയുടെ അടുത്ത ചിത്രം. അതിനായി കാത്തിരിക്കുന്നു.

ജയ്‌ ഹിന്ദ്‌.

Comment by Aro
2007-07-18 12:13:49

Enthokeee kaanam Ravikku enthokkeye parayan undarunnu, athu ingane paranjau! paranjappol athu anganei poyii…

Enthayalaum padam kandu bore adichathine patti onnum mindaruthu… Hooo chilapol itharikkum pandu paranja aaaa LOGIC ullaaa malayala cinema…

Kollam oru mammotti padam kollathakumbol eeee yadartha cinema aswathakan ithil muzhuvan inganei vayarilakki vechirikkunathu enthinanavoo??? Haaa pinne logic ullaa varum chindichu bhudhi paramayi cinema kanunavarum okke ippol inagnei arikkum allee???

Ethayalum kuttavum kuravum ellam pavam aaa Majorintei thalayil kettivechu Nayakanei rekshichoooo…Kidilan Logic alle!!!! Hit engil Mammoti filim allangil Director inte filim.. Appaarammmm…. anna avaraadham…

Comment by ജയകൃഷ്ണന്‍
2007-07-18 14:11:14

കഷ്ടം!!!! “യുക്തി” എന്ന പദത്തിണ്റ്റെ അര്‍ഥം താങ്കള്‍ക്കു മനസ്സിലായില്ലാ എന്നു എനിക്ക്‌ ബോധ്യമായി. അതോ അത്‌ അറിയില്ലാ, മനസ്സിലാക്കില്ല എന്ന വാശിയാണോ? ചരിത്രത്തിണ്റ്റെ ഒരു ഭാഗം സിനിമയാക്കുമ്പോള്‍ അവിടെ യുക്തിക്കു എന്ത്‌ പ്രാധാന്യമാണെന്നു താങ്കള്‍ പറഞ്ഞു തന്നാല്‍, എല്ലാവര്‍ക്കും അതു വളരെ ഉപകാരപ്രദമായ ഒരു കാര്യമായിരിക്കും. ചരിത്ര സംഭവങ്ങള്‍ ഒരിക്കലും വളച്ചൊടിക്കപ്പെടേണ്ടവയല്ല എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. എല്ലാവര്‍ക്കും പകല്‍ പോലേ അറിയാവുന്ന ഒരു സംഭവമാണ്‌ ഇതിലേ പ്രമേയം. അതില്‍ താങ്കള്‍ക്കു യുക്തി തോന്നിയില്ല, അതു കൊണ്ട്‌ ചരിത്രം തന്നേ മാറ്റി എഴുതണമെന്നാണോ സുഹൃത്തേ? താങ്കളുടെ ബാലിശമായ പ്രതികരണം, മറ്റോരു ഫാനിണ്റ്റെ, അത്യന്താപേക്ഷികമായ കുറ്റം പറച്ചിലായേ ഇതു വായിക്കുന്ന സാധാരണക്കാരനു തോന്നൂ. പടം ഇറങ്ങുന്നതിനു മുന്‍പേ പടത്തിനെ ഫ്ളോപ്പാക്കുന്ന, ചില ഫാന്‍സിണ്റ്റെ “ലോജിക്‌” (മാജിക്‌), നാമെല്ലാത്തവണയും കാണുന്നതല്ലേ സഖാവേ? അതിത്തവണയും കാണുന്നുവെന്നുമാത്രം. ഇടക്കാലത്ത്‌ മലയളത്തിലെ ഒരു സൂപ്പര്‍ സ്റ്റാറിണ്റ്റെ മീശപിരിപ്പന്‍ ചിത്രങ്ങള്‍ നാട്ടുകാര്‍ കാര്‍ക്കിച്ചു തുപ്പിയപ്പോള്‍, അദ്ദേഹത്തിണ്റ്റെ ഫാന്‍സ്‌ പ്രയോഗിച്ച ഒരു ലോജിക്കുണ്ടായിരുന്നു. സംവിധായകന്‍ മോശമായിരുന്നു, അണ്ണന്‍ നന്നായി അഭിനയിച്ചു. അതിപ്പോള്‍ അവരു തന്നേ തിരിച്ചാക്ഷേപിക്കുമ്പോള്‍. സുഹ്രുത്തേ, ചിരിക്കാതെ തരമില്ലാ… ദയവായി ഇങ്ങനെ ചിരിപ്പിക്കരുത്‌. ഞാന്‍ ഈ സിനിമ കണ്ടിട്ട്‌, ആള്‍ക്കാരെ പറ്റികാന്‍ ഉണ്ടാക്കിയ സിനിമ എന്ന്‌ തോന്നിയില്ല. എണ്റ്റെ സുഹൃത്തുകളും, ചിത്രം കണ്ട മറ്റു പലരും ഇതൊരു “യുക്തി” രഹിതമായ സിനിമ എന്നു പറഞ്ഞതായി ഞാന്‍ കേട്ടില്ലാ. പിന്നെ മറ്റു ചിലര്‍ പറയുന്നുണ്ട്‌. അതിപ്പോള്‍, പൊട്ടക്കണ്ണണ്റ്റെ മാവേലേറായി മാത്രമേ ഞാന്‍ കാണുന്നുള്ളു. താങ്കളില്‍ നിന്നും ഒരു കര്യം അറിയാന്‍ ഞാന്‍ ആഗ്രഹിക്കയാണ്‌. ഞാന്‍ എഴുതിയ പ്രതികരണത്തില്‍, മേജറെ കുറ്റം പറഞ്ഞ വാചകം താങ്കള്‍ ഒന്നു പറഞ്ഞു തന്നെങ്കില്‍… പല ആവര്‍ത്തി വായിച്ചിട്ടും എനിക്കിതു വരെ അതു മനസ്സിലയില്ല. അതു കൊണ്ടാണ്‌… അതൊ, മുന്‍ വിധിയോടെ എഴുതിയ ഒരു പ്രതികരണത്തില്‍ സംഭവിച്ച പിഴവാണോ ഇത്‌?

Comment by Man
2007-07-18 14:29:39

Kalaa moolyamillaymayeeyum, yukthiyeeyum patti nammale padippicha Jayakrishnan pettennu thakidam marinjathenthinaanennu?

Ippol angerkku kadhayum kalaamoolyavum onnum vendea.
Nadanna sambhavamaanennu araa paryunnath Jayakrishnan aano.
Sammathichu, Major Ravi nerittu paranjathaanennu thonnunnu.
Engil poolum, ithil kathayilla yennu Jayakrishnan thanne sammathicha sthithikku onnum parayaanilla.
Ithoru telephilmo documentryo aaayirunnengil nannayirunnenea.
Entahaayaalum thankalum thankalude friedsum ozhichu kurach perea eee cnimaye kurichu nalla abhipraayam paranjullu.

Pinne avasaanam mammookka entho paranju, enthaannu manassilakaathe janam kandirunnu.
Ithaaayirikkum Kaalaaamoolyam.
Nandi Jayakrishnaaa, thankal thaaankalude bhaagam clear aaakki.
Thangal aaarudeyum fan allennum manassilaaayeee

Comment by ജയകൃഷ്ണന്‍
2007-07-18 14:58:10

സുഹൃത്തേ, ആരു തകിടം മറിഞ്ഞു എന്നാണ്‌ താങ്കള്‍ പറഞ്ഞു വരുന്നത്‌? ഇതിനെ കലാമൂല്യമുള്ള മഹത്തായ സിനിമ എന്നു ഞാന്‍ എപ്പോഴാണ്‌ പറഞ്ഞത്‌? മുകളില്‍ എഴിതിയിരിക്കുന്നതു ദയവായി വായികൂക. അതില്‍ നിന്നും താങ്കള്‍ക്കു മനസ്സിലായത്‌ ഇതാണെങ്കില്‍, സുഹൃത്തെ ഞാന്‍ എന്താ താങ്കളോടു പറയുക. ഒരിക്കലും ഇതിനെ യുക്തി രഹിതം എന്നു വിളിക്കരുത്‌, അങ്ങനെ പറഞ്ഞാല്‍ ചരിത്രം യുക്തിരഹിതമാവുമെന്നയിരിക്കും, താങ്കള്‍ പറയുക. ബാലിശമായ പ്രതികരണങ്ങള്‍ നടത്തുന്നതിനു മുന്‍പേ ഒന്നാലോചിച്ചു കൂടെ? നമുക്കെല്ലാം പരിചിതമായ ഒരു സംഭവം, സിനിമയാക്കിയപ്പോള്‍ അതില്‍ വെള്ളം ചേര്‍ത്തില്ല എന്നാണ്‌ താങ്കള്‍ രവിയില്‍ ആരോപിക്കുന്ന കുറ്റം. ഇതിനു ഇനിയും ഒരു വിശദീകരണം വേണ്ട എന്നതാണ്‌ സത്യം. ഇതു മേജര്‍ നേരിട്ടു പറഞ്ഞതല്ല. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവുന്ന ഒരു കാര്യം മാത്രമാണ്‌. അതു താങ്കള്‍ക്കു മനസ്സിലായില്ല എന്നു പരസ്യമായി പറഞ്ഞത്‌ അബദ്ധജടിലമായി പോയില്ലേ സുഹൃത്തേ??? ഉറങ്ങുന്നവരേ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവരെയോ?? അതാണ്‌ താങ്കളുടെ അവസ്ഥ. അതില്‍ അതിയായ ദു:ഖമുണ്ട്‌ സുഹൃത്തെ… ഒരിക്കല്‍ക്കൂടി, താങ്കള്‍ വികാരത്തിനടിപ്പെട്ടു നടത്തുന്ന ബാലിശമായ പ്രതികരണങ്ങള്‍ക്ക്‌, മറുപടി ഇല്ല…

 
 
Comment by Aro
2007-07-18 15:34:42

JK Kuttam paranjittilla satyam….

Major ravi mahan kidu….mammoti ee padathil major ravi aayii jeevichooo last dilogs aiyooo allaa hooooo gambheeram… AThu ethu langague aaanoo etho???
But JK paranjapol manasilay athu major saab inu Serviceil irunappol parayan ullatharunu athu ippol paranju..

Hoo Athu okke JK manasilakkiya aa LOGICAL thinking onnum parayan illaaaa… Hats off:-)

Comment by ജയകൃഷ്ണന്‍
2007-07-18 16:20:25

മേജറ്‍ രവിയുടെ തിരുവനന്തപുരത്തു വച്ചു നടന്ന ഒരു പ്രസ്സ്‌ കോണ്‍ഫറന്‍സിണ്റ്റെ വാര്‍ത്ത, രണ്ടു ദിവസം മുമ്പേയുള്ള, മാതൃഭൂമി, മനോരമ ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍ ഉണ്ടായിരുന്നു. താങ്കള്‍ അതൊന്നു വായിച്ചു നോക്കിയാല്‍, ചിലപ്പോ താങ്കളുടെ ചോദ്യങ്ങള്‍ക്കു ഉത്തരം ലഭിക്കും. അതിനു ലോജിക്കല്‍ തിങ്കിങ്ങോ, ലാറ്റെറല്‍ തിങ്കിങ്ങോ ഒന്നും വേണ്ടാ, വെറും വായനാ ശീലം മതി…

 
 
 
 
 
Comment by Haree | ഹരീ
2007-07-17 21:08:29

ഒരു ചെറിയ കാര്യം. മിഷന്‍ 90 ഡേയ്സ് എന്നതിന്റെ കഥയില്‍ പ്രധാനം രാജീവ് ഗാന്ധിയുടെ വധമോ, ഘാതകരെ പിടികൂടുന്നതോ അല്ലല്ലോ, ഒരു കമാന്‍ഡോ ഓപ്പറേഷന്‍ നടത്തിയിട്ടും ഘാതകരെ എന്തുകൊണ്ട് ജീവനോടെ പിടികൂടുവാന്‍ കഴിഞ്ഞില്ല എന്നുള്ളതല്ലേ? അത് പത്രവാര്‍ത്തകളിലൂടെ എല്ലാവരും അറിഞ്ഞ കാര്യമാണോ? എനിക്കറിയില്ലായിരുന്നു.
എന്തുകൊണ്ട് അതങ്ങിനെ സംഭവിച്ചു എന്നതിന് മേജര്‍ രവിയുടെ ഉത്തരമാണ് ഈ സിനിമ. അങ്ങിനെ നോക്കുമ്പോള്‍ ഈ സിനിമ അത്ര മോശമല്ല.

Comment by ജയകൃഷ്ണന്‍
2007-07-18 11:59:38

ഹരീ, വളരെ പ്രസക്തമായ ഒരു കാര്യമാണത്‌. അതാണ്‌ ഞാന്‍ പറഞ്ഞത്‌, രവിക്ക്‌ എന്തൊക്കെയോ ഇതിനെ കുറിച്ചു പറയാന്‍ ഉണ്ടായിരുന്നു. സറ്‍വീസ്സില്‍ ഇരുന്നപ്പോള്‍ അതു നടന്നില്ല. അവസാനം തണ്റ്റെ സിനിമയിലൂടെ അദ്ദേഹം അത്‌ ജനതയെ അറിയിച്ചു…

 
 
Comment by Man
2007-07-18 11:51:26

One small thing I want to tell here about this realistic cinema.
The editing is so careless that in one scene you can see the bed on to which the stunt artist is jumping.
And in the next shot it is not there.
This is very noticeable in that sequence.
The director might have avoided these things if he was a little bit more serious about the film.

Comment by Haree | ഹരീ
2007-07-19 23:37:14

Hay, I think the bed was shown in between a commando operation. And I think they will be keeping it for soldiers to jump, and the next shot they were already moving; so chances are that they took the bed as well. I dont think it was a mistake from the part of the director. (After seeing the whole movie, that Rajiv Gandhi explosion and all, I dont think the director will make such a blunder)

Comment by James Bond
2007-07-20 10:37:58

Good Catch!!!

 
 
 
Comment by RENJU ARAVIND
2007-07-22 17:20:32

I saw MISSION 90 DAYS on it’s released day.Major created a perect movie.I think this mission is better than his first movie KEERTHICHAKRA.Some guys commented on this movie that ‘We can’t understand anything’.That’s not Ravi’s problem.They don’t know about Rajiv Gandhi’s assassination.That poor guys know nothing.They like HALLO like movies.Because for seeing HALLO,they didn’t want any knowledge and commonsense.The only drawback of KEERTHICHAKRA is the poor performance of MOHANLAL as a MAJOR.HIS dialogue presentation was irritating LAL FANS also.MOHANLAL HAD BETTER CONSULT MAMMOOTTY FOR STUDYING HOW TO DELIVER DIALOGUE PERFECTLY,HOW TO CONTROL SOUND.

Comment by ജയകൃഷ്ണന്‍
2007-07-23 12:08:09

തികച്ചും പ്രകോപനപരം!!!!

 
Comment by itsMe
2007-07-24 16:01:58

Renju Aravindeee…. “kashtam” ennu maathrame thaankale kurichu parayaan ullu.. Manushya, cinema kollamenkil nallathu parayoo, allenkil vittekku. Mission 90 days, keerthichakraye kaalum nallathu ennu sthaapikkan enthina kashtappedunnathu? Athinte publicity thaankaude chumalilaano? Thankalude rosham kandal mammoottiye malayala cinemakku thaankal sambhaavana nalkiyathaanennu thonnumallo.
Mohanlaal cinema vijayichaal mohanlaalinum, mammootty cinema vijayichaal mammottikkum kollam. Ee group il kidannum bahala vekkunnavarkku (enne ulppadeyullavarkku) kure samayam poyi kittum. Allathentha? Ethu cinema irangiyaalum athine kurichu thuranna abhipraayam parayuka. Allathe mammoottikko, mohanlalino kaashundaakki kodukkan nammal avarude joilikkaronnum allallo…. :)
Sanmanassullavarkku ennennum samaadhaanam!!!

 
Comment by itsMe
2007-07-24 16:05:05

oru samshayavum chodikkan undu. Mohanlalinte mosham prakatanam aayirunnenkil enthukondu Keerthichakra superhit aayi? Mikacha dialouge delivery undaayittum enthukondu mission oru flop aayikondirikkunnu?

 
 
Comment by Vince
2007-07-24 05:16:49

Renju Aravind enna mahaante peeru sherikkum ABDUL KHADAR ennalley ennullathaanu ippol charcha nadathendathu. vachechum pooda uvvey. mammunni othiri ondakkum ennullathu ellavarkkum ariyavunna karyam aanallo.

I wanted to see MAJOR RAVI film but I saw some promo and mammunnie’s MY OWN ENGLISH TYPE accent dialouges, athoodey nirthi ee padam kaanan ulla agraham.

 
Comment by Vince
2007-07-24 05:19:27

Kilavan Mission 90 Daysil avatharippicha role oru saadiquno, siddiqueno, suresh gopikkoo, enthinu koomali dileepinoo varey cheyyan kazhiyum. aarkkum illatha allengil oru indiakkaranum parayatha reethiyil ulla accent kondu englishum paranju thookkum choondi nadannaal mathi.

pakshe ADV. SIVARAAMAN aakan malayala cinemayiley nadanmar ini randu moonnu vattam chathadinju punarjanichu varanam.

2007-07-26 10:46:35

Ithil ezhuthiyirikkunna padhangal okke ninde achane chennu vilichal mathi…Ithu athinulla sdhalam alla….
Nee nowrunning.com onnu vaaaa…Avide nammalkku kanaam…..

 
 
Comment by Vince
2007-08-02 21:49:31

enttammoo….. cheettayi njan ividey vannonnu comment ittottey??? enthaa cheettante peedippikkalinte oru style. ninte veedevidada address thaada njan neerittu vannu thallum ennokkey parayunnathu pooley alyoo aarandu evideyengo undakkiyittirikkunna evideyoo kidakkunna websitilekku varaan ulla vellu vili. bhayankaraaaa.

…. veedirikkunna sthalavum veettupeerum paranju thannaa first class ticket eduthu vannu kudumbam koonjaatta aakki thirichu poovunnavarodaa monte dialouge. poo money dineshaa.

2007-08-13 18:58:28

Ezhuthukaa ezhuthikonde irikkuka…Nanum ezhuthu enikku thoniyath…..

 
 
Comment by roby
2007-08-06 01:17:57

രണ്ടാഴ്‌ച മുന്‍പ്‌ ഈ സിനിമയെക്കുറിച്ച്‌ മാധ്യമം ആഴ്ചപതിപ്പില്‍ വിജു വി നായര്‍ എഴുതിയിരുന്നു. അതു വായിച്ചാല്‍ മേജര്‍ രവി ഇനി സിനിമയേ എടുക്കില്ല…(അയാള്‍ക്ക്‌ നാണമുണ്ടെങ്കില്‍). ഈ സിനിമയെ പുകഴ്‌ത്തി എഴുതുന്നവരും അതൊന്നു വായിച്ചിരുന്നെങ്കില്‍…മലയാളം മൂവി റിവ്യൂവിന്റെ എഡിറ്ററും അതൊന്നു വായിച്ചിരുന്നെങ്കില്‍ കുറച്ചു കൂടി ആഴത്തില്‍ സിനിമയെ വിലയിരുത്താനായേനെ

 
Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania