Site menu:

Tags

Site search

The Love Guru കാണുമോ?

View Results

സൂര്യന്‍

sooryan.jpgഫ്ലോപ്പ് നായകന്‍ ജയറാമിന്‍റെ അസ്തമനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ ചിത്രം രചിച്ചിരിക്കുന്നത് സുരേഷ് മേനോനും, സതീഷ്. കെ. ശിവനും ചേര്‍ന്നാണ്. സംവിധാനം വി. എം. വിനുവും.

മുമ്പ്, മറ്റു ചില സിനിമകളെക്കുറിച്ച് ഞാനിങ്ങനെ എഴുതിയിരുന്നു: “റീവ്യു ചെയ്യപ്പെടാന്‍ യോഗ്യതയുള്ളതുകൊണ്ടല്ല ഈ സിനിമയെക്കുറിച്ച് ഇത്രയും എഴുതിയത്. തീയറ്ററില്‍ പോയിക്കണ്ട് ഇത്തരം സിനിമകള്‍ക്ക് പ്രൊഹത്സാഹനം നല്‍‍‍കരുത് എന്നു അഭ്യര്‍ത്ഥിക്കാനാണ്. ഞാന്‍ പോയി കണ്ടനുഭനുഭവിക്കാതെ അതു പറയുന്നതു ശരിയല്ലല്ലൊ”, “ഈ സിനിമയെക്കുറിച്ച് എഴുതണമല്ലോ എന്നു കരുതി മാത്രമാണ് മുഴുവന്‍ സമയവും തിയറ്ററിനുളളില്‍ ഞാന്‍ കടിച്ചുപിടിച്ചിരുന്നത്” എന്നൊക്കെ. മാന്യ വായനക്കാര്‍ ക്ഷമിക്കണം. 45 മിനിട്ട് വരെ മാത്രമെ എനിക്ക് ‘സൂര്യന്‍’ സഹിക്കാനായുളളൂ. കുറച്ചെങ്കിലും സംസ്കാരവും ബുദ്ധിയുമുളള ഒരാള്‍ക്ക് ഇത് കണ്ടിരിക്കണമെങ്കില്‍ അപാരമായ ക്ഷമ വേണം. എനിക്ക് ക്ഷമ അല്പം കമ്മിയാണ്. ഞാന്‍ തിയറ്ററില്‍ നിന്നിറങ്ങി, നേരെ ഒരു medical shop-ല്‍ പോയി തലവേദന മാറാനുളള ഗുളിക വാങ്ങിക്കഴിച്ചിട്ട് വിശ്രമിച്ചു.

ഈ ചിത്രത്തിന്‍റെ കഥയെക്കുറിച്ചോ, കഥാപാത്രങ്ങളെക്കുറിച്ചോ ഞാന്‍ മനഃപൂര്‍വ്വം ഒന്നും എഴുതുന്നില്ല. കാരണം നിങ്ങള്‍ കേള്‍ക്കാത്തതായി ഒന്നുമില്ല ഇതില്‍. അതിലുപരി, അത് പറഞ്ഞാല്‍ എന്‍റെ ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കും.

ജയറാമും സായികുമാറും കഴിവുളളവരാണ്. പൈസ മാത്രം ലാക്കാക്കി ഇത്തരം സിനിമകളില്‍ സഹകരിക്കുക വഴി മലയാള സിനിമയുടെ പതനത്തിന് ഇവര്‍ ഉദാരമായി സംഭാവന ചെയ്യുന്നുണ്ട്. ‘Professional നടന്‍ എന്ന നിലക്ക് എല്ലാ വേഷങ്ങളും ചെയ്യേണ്ടി വരും’ എന്ന ന്യായം തെറ്റാണ്. ഏത് ചിത്രത്തിലഭിനയിക്കണം എന്നെടുക്കുന്ന തീരുമാനവും പ്രൊഫഷണലിസത്തിന്‍റെ ഭാഗമാണ്. അധികമൊന്നും കഷ്ടപ്പെടാതെയാണ് ജയറാം സിനിമാലോകത്തെത്തിയത്. നമ്മളദ്ദേഹത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. അതിന്‍റെ പ്രത്യുപകാരമാണോ അദ്ദേഹം കാട്ടിക്കൊണ്ടിരിക്കുന്നത്? അതുപോലെ തന്നെ അത്യുന്നതങ്ങളില്‍ നിന്ന് അഴുക്കുചാലിലേക്ക് കൂപ്പുകുത്തിയ മഹാനാണ് ഇളയരാജ. തന്‍റെ പഴയ ആരാധകരെ വിഷമിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണദ്ദേഹം എന്നു തോന്നുന്നു.

സംവിധാനം വിനു എന്നല്ല, വിന എന്നാണ് എഴുതിക്കാണിക്കേണ്ടിയിരുന്നത്. ങാ… പ്രതിഭാ പാട്ടീലിനെ പോലൊരാള്‍ക്ക് പ്രസിഡന്‍റ് വരെ ആകാവുന്ന ഈ രാജ്യത്ത് എന്തിന് സിനിമാക്കാരെ കുറ്റം പറയുന്നു…

5 Votes | Average: 3.8 out of 55 Votes | Average: 3.8 out of 55 Votes | Average: 3.8 out of 55 Votes | Average: 3.8 out of 55 Votes | Average: 3.8 out of 5 (Review rating - 5 votes, average: 3.8 out of 5)
Loading ... Loading ...

RSS feed| Trackback URI

17 Comments»

Comment by Haree | ഹരീ
2007-07-24 11:59:03

:)

 
Comment by itsMe
2007-07-24 15:44:38

Nandi sahodara, nandi… oru valiya apakatathil ninnum njangale rakshichathinu….. :)
Manassil maayathe nilkkunna kure chithrangalil abhinayicha oru nalla natan, Sathyan anthikkadu illenkil shoonyam enna avasthayaayirikkunnu… Enthayaalum aduthide vanna padangalil onnum jayaraamine ulpeduthan addehavum dhairyapedunnilla…

 
Comment by Ulsavam
2007-07-24 17:09:28

Hahaha thanks yaar.

 
Comment by Anish
2007-07-25 13:59:51

Review is ok.. but what is your problem with Prathibha Patil?. Who would be the right person according to you is right for that post ?.

 
2007-07-26 10:40:33

I asking the same question biy anish…

 
Comment by ജയകൃഷ്ണന്‍
2007-07-26 11:42:24

റിവ്യു വളരെ മനോഹരമായിരിക്കുന്നു. ജയറാമിണ്റ്റെ ഈ അവസ്ഥയില്‍ മലയാളികള്‍ക്കെല്ലാം ദു:ഖമുണ്ട്‌. പണ്ട്ത്തെ ജനപ്രിയനായകന്‍ ഈ ഒരു നിലയിലേക്ക്‌ അധപതിച്ചതിണ്റ്റെ ഉത്തരവാദിത്വം അദ്ദേഹത്തിനു മാത്രമുള്ളതാണ്‌.

പിന്നെ താങ്കളുടെ അവസാനത്തെ കമണ്റ്റ്‌ തികച്ചും അവസരോചിതമായി… പലരും, അതിണ്റ്റെ കാരണം അന്വീഷിക്കുന്നുണ്ട്‌. ഇതു അങ്ങനെ ഒരു കാര്യം വിശകലനം ചെയ്യാനും, ചര്‍ച്ച ചെയ്യാനുമുള്ള വേദി അല്ലാത്തതിനാല്‍, ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. എന്തായാലും, ആ കമണ്റ്റിന്‌ താങ്കള്‍ ഒരു പ്രത്യേക അഭിനന്ദനം അറ്‍ഹിക്കുന്നൂ…. നമോവാകം!!!!

Comment by Man
2007-07-26 14:21:05

I agree with you Jayyyy Kaaayyyy, you said the point.

 
 
Comment by Haree | ഹരീ
2007-07-26 22:13:58

Check this link: Prathibha Patil; check the controversies listed in that page. I think that’s the reason why the reviewer made such a comment.

Comment by ജയകൃഷ്ണന്‍
2007-07-31 18:10:42

ഹരീ,

ആരോപണങ്ങള്‍ മാത്രമല്ല. ഇതിനേക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങിയാല്‍ വളരെയധികം കാര്യങ്ങള്‍ നമുക്ക്‌ ചര്‍ച്ച ചെയ്യേണ്ടിവരും. ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ എനിക്കേറ്റവും വേദന തോന്നിയ ഒരു സംഭവമായിരുന്നു ഇത്‌. ഇതിനേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പറ്റുന്ന ഒരു വേദിയില്‍ നമുക്കിതു സംസാരിക്കാം. വെറുതേ ഈ വേദിയേ മലീമസമാക്കേണ്ടാ….

Comment by Haree | ഹരീ
2007-07-31 18:26:45

അതെ, അങ്ങിനെയൊരു ചര്‍ച്ച ഇവിടെ വേണ്ട എന്നു കരുതിയാണ് ഞാന്‍ ആ ലിങ്ക് നല്‍കിയത്… :)

 
Comment by Haree | ഹരീ
2007-07-31 18:27:08

അതെ, അങ്ങിനെയൊരു ചര്‍ച്ച ഇവിടെ വേണ്ട എന്നു കരുതിയാണ് ഞാന്‍ ആ ലിങ്ക് നല്‍കിയത്… :) ഒന്നും അറിയാത്തവര്‍ അത്രയെങ്കിലും അറിയട്ടെ, എന്നു കരുതി… അത്രമാത്രം.

Comment by ജയകൃഷ്ണന്‍
2007-07-31 18:35:11

അതെന്തായാലും നന്നായി… പലരും അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്നു… അവരുടെ കണ്ണുകള്‍ ഇതുമൂലം തുറക്കുമെങ്കില്‍ വളരെ നല്ലത്‌….. അഭിവാദനങ്ങള്‍ ഹരീ………

 
 
 
 
Comment by suni
2007-07-31 09:19:50

tankalku oru kuttamatta malayala cinema eduthu malayali samvidayakarkum preshakarkum kanichu koduthode

Comment by JK
2007-07-31 13:45:37

I think, he has that caliber to do so……

 
 
Comment by Manoj
2007-08-02 10:13:30

Dear Reviewer, lets not politicize this ‘vedhi’

 
Comment by archana_archana78
2007-08-02 10:47:22

had plans to see this moovie, nanayi,,,,,,,,,,,,,,, ingana oru paroupakari ondengil enth kash labhikayirinnu

 
Comment by Ren
2007-08-06 21:52:26

Prathibha is more than enough to become President of India.Its parliamentary democracy in India, role of a president is very minimal, union cabinet (inturn ruling party) is the key..And what is there in the link is all allegations, may be true and may not be…

 
Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania