Site menu:

Tags

Site search

The Love Guru കാണുമോ?

View Results

തനിയെ

thaniye.jpgപോസ്റ്ററുകളില്‍ ഒരു വൃദ്ധന്‍റെ ചിത്രം. സിനിമയുടെ പേര് ‘തനിയെ’. ഒരു ഏകദേശ രൂപം പിടികിട്ടിക്കാണുമല്ലോ - അതു തന്നെയാണ് ഈ സിനിമ. ബാബു തിരുവല്ലയാണ് രചനയും സംവിധാനവും. ജോര്‍ജ്ജ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നെടുമുടി വേണു, ചിത്രത്തിന്‍റെ രചനയിലും സംഭാവന ചെയ്തിട്ടുണ്ട്.

പണ്ട് പൂമ്പാറ്റയിലും ബാലരമയിലും നമ്മള്‍ വായിച്ചിട്ടുളള കഥകളില്ലേ? ‘ഒരിടത്ത് നല്ലവനായ ഒരു രാജാവുണ്ടായിരുന്നു’, അല്ലെങ്കില്‍ ‘ഒരു ക്രൂരനായ കൊളളക്കാരനുണ്ടായിരുന്നു’ എന്നൊക്കെ തുടങ്ങുന്ന കഥകള്‍. അതുപോലെയാണ് ഇതിലെ കഥാപാത്രങ്ങള്‍. ചിലര്‍ക്ക് നന്മ മാത്രം, മറ്റു ചിലര്‍ക്ക് തിന്മ മാത്രം. ജോര്‍ജ്ജ് എന്ന വൃദ്ധന്‍റെ ഒരേയൊരു മകന്‍ വര്‍‍ഷങ്ങളായി അമേരിക്കയിലാണ്. അയാള്‍ ഒരു പ്രാവശ്യമേ അപ്പനെ കാണാന്‍ തിരികെ നാട്ടില്‍ വന്നിട്ടുളളൂ. ഫോണ്‍ വിളിക്കുകയോ, കത്തയക്കുകയോ ഇല്ല. പതിന്നാലു വയസ്സുളള തന്‍റെ ചെറുമകളെ ജോര്‍ജ്ജ് കണ്ടിട്ടേയില്ല. മകന്‍ ഇപ്പോള്‍ അപ്പനെ വീട്ടില്‍ നിന്നു മാറ്റി, അവിടെ റിസോര്‍ട്ട് ഉണ്ടാക്കാന്‍ പദ്ധതിയിടുന്നു. അപ്പനോട് ഒരു തരിമ്പും സ്നേഹമില്ലാത്ത, മാനുഷികമായ പരിഗണനപോലും കാട്ടാത്ത ഒരു മകനാണയാള്‍. മാതാപിതാക്കളെ അവരുടെ വയസ്സുകാലത്ത് ശ്രദ്ധിക്കാത്തവരുണ്ട് - പക്ഷെ ജോര്‍ജ്ജിന്‍റെ ഈ അവസ്ഥ ഒരൊറ്റപ്പെട്ട സംഭവമായി മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ. കാരണം ഒരു കുശലം പോലും ചോദിക്കാത്ത, മാതാപിതാക്കളോട് ഇത്ര ക്രൂരമായി പെരുമാറുന്ന മക്കളെ കാണുക ബുദ്ധിമുട്ടാണ് ( പ്രത്യേകിച്ചും, അത്യാവശ്യം പണമുളളവര്‍. ) സിനിമയുടെ പരാജയവും അവിടെയാണ് – ഒറ്റപ്പെട്ടു പോകുന്ന വൃദ്ധരുടെ പ്രശ്നങ്ങളിലേക്കും, അതിന്‍റെ ഉറവിടങ്ങളിലേക്കുമൊന്നും ഈ സിനിമ കടന്നു ചെല്ലുന്നില്ല. മക്കള്‍ നോക്കാത്തുകൊണ്ട് മാത്രമാണോ ഒറ്റപ്പെടുന്നത്, അല്ലെങ്കില്‍ വയസ്സുകാലത്ത് മക്കള്‍ നോക്കണം എന്ന വിചാരം തന്നെ ശരിയാണോ, മക്കളുമായുളള ബന്ധം എങ്ങിനെയുളളതായിരിക്കണം, നമ്മുടെ സമൂഹത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടാവുന്നത് തമ്മിലുളള വ്യത്യാസം, മക്കള്‍ ഇങ്ങനെ പെരുമാറുന്നതിന്‍റെ പ്രേരണ എന്ത്, നമ്മള്‍ ജീവിതത്തെ prioritize ചെയ്യുന്നതിലെ പ്രശ്നം – തുടങ്ങിയ ഒന്നിനെക്കുറിച്ചും ഈ ചിത്രം പരാമര്‍ശിക്കുന്നില്ല. One dimensional കഥാപാത്രങ്ങളെ സൃഷ്ടിച്ചും, ക്ലീഷെകള്‍ കുത്തിനിറച്ചും, ഈ സിനിമ വെറും ഒരു ജോര്‍ജ്ജിന്‍റെ കഥയായി മാത്രം ഒതുങ്ങിപ്പോകുന്നു. എന്നാലും സംവിധായകന് സത്യസന്ധതയുളളതുകൊണ്ട് മറ്റു പല സമകാലീന മലയാള ചിത്രങ്ങളേക്കാള്‍ ഈ സിനിമ ഭേദമാണ്.

വൃദ്ധനെ ശുശ്രൂഷിക്കാനായി ഒരു home nurse ( ലക്ഷ്മി ഗോപാലസ്വാമി ) വരുന്നുണ്ട്. അവര്‍ തമ്മിലുളള ബന്ധവും, നഴ്സിന്‍റെ പശ്ചാത്തലവുമെല്ലാം വളരെ predictable ആണ്. ഒച്ചു വേഗതയിലുളള ചിത്രീകരണവും കൂടിയാവുമ്പൊള്‍ സിനിമ നമ്മെ ബോറടിപ്പിക്കുന്നു. കാമറ ഒന്നനങ്ങിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നിപ്പോകും. സിനിമയില്‍ പാട്ടൊന്നുമില്ല, ആശ്വാസം. എടുത്തു പറയേണ്ട ഒന്ന്, ചിത്രത്തിലെ സംഭാഷണങ്ങള്‍ നന്നായിട്ടുണ്ട് എന്നുളളതാണ്.

ഇന്ത്യയിലെ ഏറ്റവും under rated നടനാണ് നെടുമുടി വേണു. അദ്ദേഹത്തിന്, കുറച്ച് കൊല്ലങ്ങള്‍ക്കു മുമ്പ് വരെ, അഭിനയിക്കാനുളള അപാരമായ കഴിവുണ്ടായിരുന്നു. ലോകത്ത് തന്നെ അത്രക്ക് കഴിവുളളവര്‍ ചുരുക്കമായിരുന്നു. ( ഇപ്പോള്‍ ആ കഴിവ് കുറഞ്ഞിരിക്കുന്നു, അത് പ്രകൃതി നിയമമാണ്. ) നമുക്ക് ഒരു കുഴപ്പമുണ്ട് – കുഷ്ഠരോഗിയോ, മന്ദബുദ്ധിയോ ഒക്കെ ആയി അഭിനയിച്ചാലേ അത് നല്ല അഭിനയമായി നാം കണക്കാക്കൂ. ‘ധിം തരികിട തോം’, ‘ചിത്രം’ തുടങ്ങിയ സിനിമകളില്‍ എത്ര മനോഹരമായാണ് വേണു തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്! തമാശ ചിത്രങ്ങളായതുകൊണ്ട് ഇത്തരം പടങ്ങളിലെ പ്രകടനങ്ങള്‍ക്ക് അധികമാരും വിലകല്പിക്കാറില്ലെന്നു മാത്രം.

വാര്‍ദ്ധക്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഈ ചിത്രം, സിനിമ എന്ന നിലയില്‍ ശൈശവത്തില്‍ തന്നെ നില്‍ക്കുന്നു. പക്ഷെ പ്രഗത്ഭരെന്ന് പറയപ്പെടുന്ന നമ്മുടെ മിക്ക സംവിധായകരും പെറുന്നത് ചാപിളളകളാകുന്നത് കൊണ്ട്, അന്യഥാ മോശമായ ഈ മലയാള ചിത്രത്തിനെ നമുക്ക് ഒരു പടി മുകളില്‍ തന്നെ വെക്കാം.

3 Votes | Average: 3.67 out of 53 Votes | Average: 3.67 out of 53 Votes | Average: 3.67 out of 53 Votes | Average: 3.67 out of 53 Votes | Average: 3.67 out of 5 (Review rating - 3 votes, average: 3.67 out of 5)
Loading ... Loading ...

RSS feed| Trackback URI

7 Comments»

Comment by Man
2007-07-31 15:33:42

I was thinking of watching this film.
But after reading this review i might need to re think.

 
Comment by ജയകൃഷ്ണന്‍
2007-07-31 17:46:23

ഈ സിനിമയെക്കുറിച്ചു വായിച്ചറിഞ്ഞത്‌, ഇത്‌ നല്ല ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു വ്യത്യസ്തതയുള്ള ഒരു സിനിമയാണെന്നാണ്‌, പക്ഷേ ഈ റിവ്യു എന്നെ ആശയക്കുഴപ്പത്തിലാക്കുന്നു. പ്രമേയത്തിലെ പൊള്ളത്താരം പകല്‍പോലെ വ്യക്തമായ സ്ഥിതിക്ക്‌ ഇനി ഇതിനേക്കുറിച്ചു ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നു തോന്നുന്നു. പക്ഷേ, ജയന്‍ ഈ സിനിമയെ സമകാലീന സിനിമകളെക്കാള്‍ മികച്ചതായി കാണാനും പറയുന്നു. അതിണ്റ്റെ സാംഗത്യം എനിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നതേയില്ലാ….

Comment by Haree | ഹരീ
2007-08-01 09:50:45

മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്… അത്രയുമേയുള്ളൂ… :)

പ്രമേയം അത്രപൊള്ളയാണേന്നൊന്നും ഞാന്‍ കരുതുന്നില്ല, കുറഞ്ഞ പക്ഷം ‘പച്ചിലകളും പഴുക്കും’ എന്നൊന്ന് ചിന്തിപ്പിക്കുവാനെങ്കിലും കഴിയുന്നുണ്ട് സംവിധായകന്‍ ചിത്രത്തിലൂടെ…

Comment by ജയകൃഷ്ണന്‍
2007-08-01 14:57:59

ഇതേ പ്രമേയവുമായി പല സിനിമകളും മലയാള സിനിമയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ വന്നിരുന്നു. അവയില്‍ പലതും വാര്‍ദ്ധക്യകാല പ്രശ്നങ്ങളുടെ പല മുഖങ്ങള്‍ കൈകാര്യം ചെയ്തിരുന്നുവെങ്കിലും, അവയെല്ലാം ഒരോ കഥാപാത്രങ്ങളുടെ സിനിമയായി മാറിപ്പോയി…. പക്ഷേ അവയെല്ലാം താങ്കള്‍ പറഞ്ഞതു പോലെ, “പച്ചിലയും പഴുക്കും” എന്നു വിളിച്ചു പറയാനുതകുന്നവയായിരുന്നു…..

 
 
 
Comment by Haree | ഹരീ
2007-07-31 17:49:40

ശരിയാണ്, വളരെ നിശ്ചലമായ ഫ്രയിമുകളാണ് പലതും; എന്നാല്‍ വാര്‍ദ്ധക്യത്തിലെ മടുപ്പ് പ്രേക്ഷകരിലെത്തിക്കുവാന്‍ അതുമൂലം കഴിഞ്ഞിട്ടില്ലേ? വൃദ്ധരുടെ ഒരു പ്രശ്നങ്ങളിലേക്കും കടന്നു ചെല്ലുന്നില്ല എന്നു കരുതുവാന്‍ കഴിയില്ല, എല്ലാ പ്രശ്നങ്ങളിലേക്കും എത്തുന്നില്ല എന്നു പറയാം. പക്ഷെ, എല്ലാം കൂടി കുത്തിത്തിരുകിയിരുന്നെങ്കില്‍, ഈ ചിത്രം ഇത്രയുമെങ്കിലും സുന്ദരമായിരിക്കുമായിരുന്നുവോ? പിന്നെ, നന്മ തിന്മകള്‍ ഓരോ മനുഷ്യരിലും ഏറിയും കുറഞ്ഞുമിരിക്കും; അതിന്റെ അടിസ്ഥാനത്തില്‍ നല്ലയാളുകളെന്നും ചീത്തയാളുകളെന്നും സമൂഹം വേര്‍തിരിക്കാറുണ്ട്. അതുകൊണ്ട്, കഥാപാത്രങ്ങളില്‍ ചിലര്‍ക്ക് നന്മയില്ലാതെയും, ചിലര്‍ക് തിന്മയില്ലാതെയും കാണിച്ചിരികുന്നത് അത്ര മോശം കാര്യമായി എന്നും എനിക്കു തോന്നുന്നില്ല…

 
Comment by archana_archana78
2007-08-02 10:44:02

vaikan shema illa pinna iam wondering how u sat thru the moovie

 
Comment by jayakrishnan
2007-08-02 18:08:41

pazhaya nalla malayalm cinemakal
tv yil kandirikkunnathu thanne sukham

 
Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania