എ. കെ. ജി. + തകരച്ചെണ്ട
ഒരു ടിക്കറ്റെടുത്താല്‍ ഈ രണ്ട് ചിത്രങ്ങളും കാണാം, രണ്ടും offbeat. ഇത്തരം പുതുമകള്‍ ശ്ലാഘനീയമാണ്. പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് ഇത് പ്രൊഹത്സാഹനമാണ്. ആദ്യം കാട്ടുക എ. കെ. ജി. എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെക്കുറിച്ചുളള ഒരു docu-fiction. ഇടവേളക്ക് ശേഷം പരമദരിദ്രരായ ഒരു കൂട്ടം ആളുകളുടെ കഥ പറയുന്ന ഒരു fiction. വിഷയത്തിലും genre-ലും വ്യത്യസ്തമായ ഈ രണ്ടു ചിത്രങ്ങള്‍ തമ്മിലുളള ഏക ബന്ധം, ഇവ രണ്ടും കണ്ടതിനു ശേഷം പ്രേക്ഷകര്‍ ഒരേ ചോദ്യം ചോദിച്ച് പോവും എന്നുളളതാണ്: “What’s the point?”
എ. കെ. ജി.
കേരളത്തില്‍ ജനിച്ച് വളര്‍ന്ന ആളാണ് ഞാന്‍. ചരിത്രത്തിലും രാഷ്ട്രീയത്തിലുമൊക്കെ അല്പം താല്പര്യവുമുണ്ട്. പക്ഷെ എ. കെ. ജി. യോ മറ്റു കമ്മ്യൂണിസ്റ്റുകാരോ ഒരിക്കലും എന്നില്‍ മതിപ്പുളവാക്കിയിട്ടില്ല. പത്തിരുപത്തഞ്ചുവയസ്സ് കഴിഞ്ഞും കമ്മ്യൂണസത്തില്‍ പറ്റിപ്പിടിച്ച് കിടക്കുന്നവര്‍ക്ക് എത്രത്തൊളം വളര്‍ച്ചയുണ്ടാവും! അതു പോട്ടെ, വിഷയം ഇവിടെ സിനിമയാണല്ലോ. ഇത്രക്ക് amateurish ആയിട്ടുളള ഒരു ചിത്രം ചെയ്യുക വഴി എ. കെ. ജി. യെയും അദ്ദേഹത്തിന്‍റെ ആരാധകരേയും അപമാനിക്കുകയാണ് സംവിധാകന്‍ ഷാജി. എന്‍. കരുണ്‍ ചെയ്തിരിക്കുന്നത്.
എ. കെ. ജി. യുടെ ജീവിതകഥയോ അദ്ദേഹത്തെക്കുറിച്ചുളള ഒരു പഠനമോ ഒന്നുമല്ല ഈ ചിത്രം. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ കുറച്ച് സംഭവങ്ങള്‍ യാതൊരു ഘടനയുമില്ലാതെ വലിച്ചുവാരി വെച്ചിരിക്കുന്നു. ഒരു basic craft പോലും സംവിധായകന്‍ കാട്ടുന്നില്ല. തന്നേക്കാള്‍ ഇരുപത്തിയാറു വയസ്സ് കുറഞ്ഞ ഒരു സ്ത്രീയെ വിവാഹം ചെയ്ത, പീഢിതരോടും നിര്‍ധനരോടും അനുകമ്പയുളള, അവര്‍ക്കു വേണ്ടി പൊരുതിയ അക്രമാസക്തനായ ഒരാള്‍ - അതിലുപരി എ. കെ. ജി. എന്ന ചരിത്രപുരുഷന്‍ ആരായിരുന്നെന്നോ, എന്തായിരുന്നെന്നോ ഈ ചിത്രം പറയുന്നില്ല. എന്താണ് ഈ ചിത്രത്തിന്‍റെ ഉദ്ദേശമെന്ന് പിടികിട്ടിയില്ല.
‘ജനാധിപത്യവിരുദ്ധര്‍’ക്കെതിരെയൊക്കെ എ. കെ. ജി. യടക്കമുളള കമ്മ്യൂണിസ്റ്റുകാര്‍ യുദ്ധം ചെയ്യുന്നതുകണ്ടാല്‍ ചിരി വരും. ജനാധിപത്യവും കമ്മ്യൂണിസവും തമ്മിലെന്ത്!?!
എ. കെ. ജി. യുടെ യാതൊരു ഛായയുമില്ലാത്ത പി. ശ്രീകുമാറിനെ അഭിനയിക്കാന്‍ തിരഞ്ഞെടുത്തതു തന്നെ തെറ്റ്. ശ്രീകുമാര്‍ ആ തെറ്റ് ‘അഭിനയിച്ച്’ സ്ഥിതീകരിക്കുകയും ചെയ്തിരിക്കുന്നു.
ചിത്രം കഴിഞ്ഞപ്പൊള്‍ ശ്രീനി പറഞ്ഞു: “എ. കെ. ജി. യെക്കുറിച്ച് വലിയ അറിവൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആളുകള്‍ പറഞ്ഞ് കേട്ട് അദ്ദേഹത്തോട് ഒരു ബഹുമാനമുണ്ടായിരുന്നു. ഇപ്പൊ അതു മാറിക്കിട്ടി.”
തകരച്ചെണ്ട
എറണാകുളത്തെ ഒരു ചേരിയില്‍ താമസിക്കുന്ന ഒരു കൂട്ടം പാവപ്പെട്ടവരുടെ ജീവിതപ്രശ്നങ്ങളും, അവരെ സര്‍ക്കാര്‍ കുടിയൊഴുപ്പിക്കുന്നതും മറ്റുമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. അവിര റബേക്കയാണ് സംവിധാനം.
ഈ സിനിമയുടെ ഏറ്റവും വലിയ ന്യൂന്യത, ലക്ഷ്യബോധമില്ലായ്കയാണ്. കുറച്ച് കഥാപാത്രങ്ങളുടെ കഷ്ടപ്പാടുകള്‍ കൂട്ടിച്ചേര്‍ത്തുവെച്ചിരിക്കുക മാത്രമാണ് ഇവിടെ. അതുകൊണ്ട് നമുക്ക് പ്രത്യേകിച്ചൊരാളോട് connect ചെയ്യാന്‍ സാധിക്കുന്നില്ല. സിനിമ പരമ ബോറാവുകയും ചെയ്യുന്നു.
ഇത്തരം സിനിമകളിലെ സ്ഥിരം കഥാപാത്രങ്ങളുണ്ടല്ലോ, അവര്‍ തന്നെയാണിതിലും. കുടിയനായ ഭര്‍ത്താവ്, വീട്ട്‌വേലക്ക് പോകുന്ന സ്ത്രീ, ജോലിയെടുക്കേണ്ടി വരുന്ന കുട്ടികള്‍, ഭിക്ഷക്കാരന്‍… ( ഒരു പെണ്ണിനെ പീഢിപ്പിക്കാന്‍ ഒരുത്തന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഭാഗ്യത്തിന് ഇത്തരം സിനിമകളില്‍ കാണാറുളള മറ്റൊരു ക്ലീഷേ ആയ വേശ്യകളില്ല. ) അന്തവും ബന്ധവുമില്ലാതെ ഓരോ സംഭവങ്ങളിങ്ങനെ വന്നുപൊയ്ക്കൊണ്ടിരിന്നപ്പോള്‍ ആളുകള്‍ “ഇതെപ്പൊ തീരും” എന്ന് ചോദിച്ചികൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. ഇവിടെയും മേല്‍പറഞ്ഞ ചോദ്യം അവശേഷിക്കുന്നു – എന്താണ് ഈ ചിത്രത്തിന്‍റെ ഉദ്ദേശം? ഇത്തരക്കാരുടെ ജീവിതം ഇതിനു മുമ്പും നാം തിരശ്ശീലയില്‍ കണ്ടിട്ടുളളതല്ലേ? ഇപ്പോള്‍ ഈ സിനിമയില്‍ പുതുതായൊരു കണ്ടുപിടുത്തമോ പ്രതിവിധിയോ ഇതിന്‍റെ രചയിതാക്കള്‍ നല്‍കുന്നുമില്ല. ചേരികളില്‍ താമസിക്കുന്ന ഇക്കൂട്ടരുടെ വ്യാകുലതകളിലേക്ക് വീണ്ടും വിരല്‍ ചൂണ്ടുകയായിരുന്നു ലക്ഷ്യമെങ്കില്‍ അതില്‍ സിനിമ അമ്പേ പരാജയപ്പെടുകയും ചെയ്യുന്നു – കാരണം, മാദ്ധ്യമത്തിലെ പിടിപ്പുകേടുകൊണ്ട് നമുക്കു കഥാപാത്രങ്ങളോട് യാതൊരു അനുകമ്പയും തോന്നുന്നില്ല.
നമ്മുടെ നാട്ടില്‍, offbeat സിനിമകളുടെ ഏറ്റവും വലിയ ശത്രു ഇത്തരം സിനിമകള്‍ തന്നെയാണ്. കമേഴ്സ്യല്‍ ചട്ടക്കൂടിലെ പാട്ടും ഇടിയും എടുത്തു കളഞ്ഞാല്‍ മാത്രം ‘serious’ സിനിമകളുണ്ടാവില്ല. കേരളം സ്വീകരിച്ച പല പണംവാരിച്ചിത്രങ്ങളുടെയും craft, നമ്മുടെ ഏതാണ്ടെല്ലാ മലയാള ‘art’ പടങ്ങളേക്കാളും മികച്ചതായിരുന്നുവെന്ന് നമുക്കറിയാം. ‘ബുജി’ സിനിമാക്കാര്‍ ഇനിയും സ്വയം അപഹാസ്യരാകാതിരിക്കാന്‍ ചെയ്യേണ്ട കാര്യം സിനിമയെടുക്കാതിരിക്കുക എന്നതാണ്. “എനിക്ക് കഴിവില്ലേ” എന്ന് വിളിച്ച് പറയുന്നതുപോലെയുണ്ട് ഇവരുടെ ഓരോ സൃഷ്ടിയും.
3 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.




Budhi illatha chila bidhijeevikal cinema edithal ingane irikkum….Cinema manusharkku aswadhikkanullathanu ennu ivar markkunnu(prathyekichu shaji N karunum pinne ippolathe art cinemakarum)…
film fest kalil alakan vendi mathram enthinanu e pattatha panikku pokunnath….Athinu vivaramullavar Vere undu…
:)
–
ഇത് കഴിവില്ലായ്മയോ അതോ കഴിവ് കൂടിപോയതിണ്റ്റെ കുഴപ്പമോ? ഏതായാലും കൊട്ടിഘോഷിച്ചിറക്കിയ എ.കെ.ജിയില്‍ നിന്നും നാമിതല്ലാ പ്രതീക്ഷിച്ചിരുന്നത്. ഇതു വെറും പ്രഹസനമായിപ്പോയോ എന്നൊരു സംശയം. നല്ല പ്രമേയങ്ങള്‍ ലഭിച്ചാലും, അതിനെ പുതിയൊരു കാഴ്ച്ചപ്പാടിലൂടെ അവതരിപ്പിക്കാന്‍ കഴിവില്ലാത്തതാണ് പ്രശ്നമെന്നു തോന്നുന്നു. എല്ലാ പ്രമേയങ്ങളുടെയും അടിസ്ഥാനം ഒന്നാണെങ്കിലും, ഒരു വ്യത്യസ്തത സൃഷ്ടിക്കാന്‍ എന്നത്തെ “ബുജി” എന്ന വിഭാഗത്തിലുള്ള സംവിധായകറ്‍ക്കു കഴിയുന്നില്ല എന്നുള്ളത് ഒരു പ്രശ്നം തന്നെയാണ്. ഈ നില തുടറ്‍ന്നാല്‍ നല്ല സിനിമകളെ സ്നേഹിക്കുന്നവറ്‍ വരെ, ഈ വിഭാഗക്കാരെ വെറുത്തു പോകും…..