Site menu:

Tags

Site search

The Love Guru കാണുമോ?

View Results

നസ്രാണി

nasrani.jpgപ്രിയപ്പെട്ട രഞ്ജിത്ത്,

താങ്കള്‍ എഴുതി, ശ്രീ ജോഷി സംവിധാനം ചെയ്ത ‘നസ്രാണി’ എന്ന സിനിമ കാണാനിടയായി. അതാണ് ഇങ്ങിനെയൊരു കത്ത് താങ്കള്‍ക്ക് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

നാലു കോടിയില്‍ പരം രൂപയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണച്ചിലവ് എന്നാണ് ഞാന്‍ കേട്ടത്. അതില്‍ മുപ്പത് ലക്ഷത്തോളം രൂപ താങ്കളുടെ പ്രതിഫലമാണെന്നും കേട്ടു. സത്യമാണോ എന്നറിയില്ല, ആണെങ്കില്‍ വളരെ നല്ലത്. തിരക്കഥ സിനിമയുടെ നട്ടെല്ലാണല്ലോ, അതു കൊണ്ട് തിരക്കഥാകൃത്തുക്കള്‍ കൂടുതല്‍ കൂടുതല്‍ അംഗീകരിക്കപ്പെടുകയും അവരുടെ പ്രതിഫലത്തുക കൂടുകയും വേണം.

ഇത്രയും വലിയ തുക വാങ്ങിയതുകൊണ്ടാവണം, സമൂഹത്തെ  ഉദ്ബോധിപ്പിക്കുന്ന ചുമതല താങ്കളേറ്റെടുത്തത്. അതുകൊണ്ടായിരിക്കുമല്ലോ, കഥാന്ത്യം, മദ്ധ്യതിരുവതാങ്കൂറിലെ ‘കൃസ്തീയ’പാര്‍ട്ടികള്‍ക്ക് എതിരായി നായകനെക്കൊണ്ട് ഘോരഘോരം പ്രസംഗിപ്പിച്ച്, അവരുടെ പൂച്ച് പുറത്താക്കാന്‍ ശ്രമിച്ചത്. കഥ കുറ്റാണ്വേഷണമെങ്കിലും ഇത്തരം വിഷയങ്ങള്‍ കുത്തിത്തിരുകി സത്യം പുറത്തുകൊണ്ടുവരാന്‍ താങ്കള്‍ നടത്തുന്ന ശ്രമവും വളരെ നല്ലത് തന്നെ.

ഇങ്ങനെയുളള സാമൂഹികപരിഷ്കര്‍ത്താവായ താങ്കള്‍ സൃഷ്ടിച്ച നായകകഥാപാത്രം അതിഗംഭീരമായി. സ്ഥലം S.P.-യെ മര്‍ദ്ദിക്കുക, ജ‌ഢ്ജിയെ ഭീഷണിപ്പെടുത്തി ജാമ്യം വാങ്ങുക, സംസ്ഥാനത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ പ്രായം പോലും മാനിക്കാതെ തല്ലുക തുടങ്ങിയ സല്‍പ്രവര്‍ത്തികള്‍ അദ്ദേഹം വേണ്ടുവോളം ചെയ്യുന്നുണ്ടല്ലോ. നായകന് അല്‍പം പണമുളളതുകൊണ്ട് അയാളുടെ ഒരു രോമം തൊടാന്‍ പോലും മേല്‍പ്പറഞ്ഞവര്‍ക്കൊന്നും സാധിക്കുന്നില്ല എന്നുളളത് മറ്റൊരു സത്യം വരച്ചുകാട്ടലാണല്ലോ. ഇത്രയും അക്രമങ്ങള്‍ കാട്ടിയിട്ടും യാതൊരു കുഴപ്പവുമില്ലാതെ, ഒരു പ്രാവശ്യമെങ്കിലും ഒരു പൊലീസുകാരന്‍ തൊടുകപോലും ചെയ്യാതെ, ഇറങ്ങി നടക്കാന്‍ താങ്കളുടെ നായകന് സാധിക്കുന്നുണ്ടല്ലോ. അവിടെയാണ് പ്രിയപ്പെട്ട രഞ്ജിത്തേ, താങ്കളുടെ നായകന്‍ നല്‍കുന്ന സന്ദേശത്തിന്‍റെ പ്രസക്തി. ഇവിടുത്തെ യുവജനങ്ങള്‍, അവര്‍ ആരാധിക്കുന്ന വെളളിത്തിരയിലെ നായകനെപ്പോലെ, പണമുണ്ടാക്കി, തോന്നിയവാസമെന്തും കാട്ടാന്‍ പഠിക്കട്ടെ. താങ്കളുടെ നായകനെ പോലെ, ഈ നാട്ടിലെ നിയമമൊന്നും അവരെ ബാധിക്കാതിരിക്കട്ടെ. പണക്കൊഴുപ്പും കയ്യൂക്കും കൊണ്ട് അവര്‍ ഈ സമൂഹത്തിലെ കൊളളരുതായ്കകള്‍ തുടച്ചുമാറ്റട്ടെ. അങ്ങിനെ താങ്കളുടെ മഹത്തായ ആശയങ്ങള്‍ ഇവിടെ മാറ്റം വരുത്തട്ടെ.

താങ്കളുടെ ഒരു കഥാപാത്രം പറയുന്നുണ്ട്, “എന്‍റെ S-Class Benz-ഉം അവന്‍റെ Pajero-യും തമ്മില്‍ മാറ്റാമെന്ന് പറഞ്ഞിരുന്നു” എന്ന്. കഥയും സന്ദര്‍ഭവുമായി യാതൊരു ബന്ധവുമില്ലാതെ അത്തരമൊരു വാചകം എഴുതിച്ചേര്‍ത്തതിലെ ചേതോവികാരം ഞങ്ങള്‍ക്ക് മനസ്സിലാവും. ലോകത്തിലെ ഏറ്റവും വലിയ അല്‍പ്പന്മാര്‍ മലയാളികളാണല്ലോ. വെറും ‘Benz’ എന്നു പോലും പറയാതെ ‘S-Class Benz’ എന്ന് എടുത്തു പറഞ്ഞതില്‍ നിന്ന് താങ്കള്‍ക്ക് ഇത്തരം കാര്യങ്ങളോട് ഒട്ടും ആര്‍ത്തിയില്ല എന്നും ഞങ്ങള്‍ക്ക് മനസ്സിലായി. നായകനെ ഹെലിക്കോപ്പറ്ററില്‍ കൊണ്ടുപോകുക, വിലകൂടിയ മദ്യത്തെക്കുറിച്ച് പരാമര്‍ശിക്കുക… ഇതെല്ലാം തന്നെ എന്ത് ചിന്താഗതിയില്‍ നിന്ന് ഉടലെടുക്കുന്നുവെന്നും ഞങ്ങള്‍ക്ക് അറിയാം.

Interesting ആയി തോന്നിയ മറ്റൊരു പരാമര്‍ശം യേശുവിനെക്കുറിച്ചുളളതാണ്. കൊളളരുതായ്മകള്‍ കാട്ടിയിട്ട് ‘ഊഹം വെച്ച് വരച്ച’ യേശുവിന്‍റെ ചിത്രം വെച്ച് പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ല എന്ന് താങ്കളുടെ നായകന്‍ പറയുന്നുണ്ട്. ശരിയാണ്, ഇപ്പോള്‍ നമ്മള്‍ കാണുന്ന കൃസ്തുവിന്‍റെ ചിത്രം ‌ഡാവിഞ്ചിയുടെ ഭാവനയിലുണ്ടായതാണ്. നസ്രേത്തില്‍ ജനിച്ച ഒരാള്‍ക്ക് ഇപ്പോഴത്തെ ഈ വെളളക്കാരന്‍ യേശുവിന്‍റെ ഒരു ഛായയും ഉണ്ടായിരിക്കാനിടയില്ല. ഈ സത്യം – കഥയുമായി ബന്ധമില്ലെങ്കില്‍ കൂടി – പറഞ്ഞതിനും താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍. പ്രത്യേകിച്ച്, ഗുരുവായൂരപ്പന്‍ പ്രത്യക്ഷപ്പെടുന്ന ഒരു സിനിമ സംവിധാനം ചെയ്ത താങ്കള്‍ തന്നെ ഇതു പറയുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു.

എന്തുകൊണ്ട് ജോഷി എന്ന സംവിധാനപ്രതിഭക്ക് എഴുതാതെ താങ്കള്‍ക്ക് മാത്രം കത്തെഴുതുന്നു, എന്ന് സംശയിക്കുന്നുണ്ടോ? ജോഷി എന്ന പേര് JOSHIY എന്ന് ഇംഗ്ലീഷില്‍ എഴുതുകയും, പണ്ടെങ്ങാണ്ടോ അലക്കുപൊടി കൊണ്ട് പോസ്റ്ററില്‍ പേരെഴുതിയപ്പോള്‍ പടം ഓടി എന്നുളളതുകൊണ്ട് ഇപ്പോഴും അങ്ങിനെ തന്നെ ചെയ്യുകയും ചെയ്യുന്ന ഒരു പാവം സാദാ സിനിമാക്കാരനല്ലേ അദ്ദേഹം. അദ്ദേഹം സമൂഹം നന്നാക്കാനോ, ഇടക്കിടെ ‘art’ പടം ഇറക്കി പേരു സമ്പാദിക്കാന്‍ ശ്രമിക്കാറോ ഇല്ലല്ലോ.

താങ്കള്‍ ഇനി മമ്മൂട്ടിയെ കാണുമ്പോള്‍ - അദ്ദേഹത്തോട് താങ്കള്‍ക്ക് സ്നേഹമുണ്ടെങ്കില്‍ - ദയവായി ഒരു കാര്യം പറയണം. അറുപതോടടുക്കുന്ന മമ്മൂട്ടിക്ക്, ഇരുപതിനടുത്ത് പ്രായമുളള വിമലാ രാമനെ പോലെയുളള പെണ്ണുങ്ങളുടെ കാമുകനായും, അവരെ കല്ല്യാണം കഴിക്കുന്നതായുമൊക്കെ അഭിനയിക്കാന്‍ ആഗ്രഹമുളളതു മനസ്സിലാക്കാം. പക്ഷെ ആ പെണ്‍കുട്ടി, മമ്മൂട്ടി അഭിനയിക്കുന്ന കഥാപാത്രത്തെ, ചില കോളേജുപിളേളരെ പോലെ “എടാ, പോടാ” എന്നൊക്കെ പ്രേമത്തോടെ വിളിച്ചാല്‍… അത് ദഹിക്കാന്‍ സിനിമ കാണാന്‍ പോകുന്ന എല്ലാവരും മമ്മൂട്ടിയുടെ ഫാന്‍സ് ആയിരിക്കണമെന്നില്ലല്ലോ. മമ്മൂട്ടിയോട് പറയേണ്ടത് ഇതാണ് -  “ഇങ്ങേര്‍ക്ക് നാണമില്ലേ, ഇങ്ങനെയൊക്കെ അഭിനയിക്കാന്‍?” എന്നാണ് സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ആളുകള്‍ പറയുന്നത് എന്ന്.

ദോഷം പറയരുതല്ലോ, പഴഞ്ചന്‍ സംഭവങ്ങളെങ്കിലും ആദ്യപകുതി അത്രക്കു മോശമല്ല. ഛായാഗ്രാഹകന്‍ അല്പം ഭംഗിയുളള ദൃശ്യങ്ങളും നല്‍കിയിട്ടുണ്ട്.

സ്നേഹമുളള രഞ്ജിത്ത്, കുറേ പണക്കൊഴുപ്പ് കാട്ടുകയോ, വലിയവരെ വകവെക്കാത്തതോ അല്ല style.  Attitude-ല്‍ നിന്നാണ് style ഉണ്ടാവുന്നത്. അതിന് ആദ്യം വേണ്ടത് അവനവനോട് തന്നെ സത്യസന്ധമായിരിക്കുക എന്നുളളതാണ്. താങ്കള്‍ വിചാരിക്കുന്ന പോലെ തന്നെ ഞങ്ങള്‍ക്ക് വലിയ വിവരമൊന്നുമില്ലെങ്കിലും, അല്പമെങ്കിലും ബോധമുളളവര്‍ എന്ന നിലക്കെങ്കിലും കുറച്ചുകൂടി ബഹുമാനം ഞങ്ങള്‍ക്കു തരുക.

നന്ദി,

സ്നേഹത്തോടെ,

എഡിറ്റര്‍,
മലയാളം മൂവി റീവ്യൂസ്.

Update

പിശകുകള്‍ ചൂണ്ടിക്കാട്ടിയവര്‍ക്കു നന്ദി. എന്നാല്‍ ആശയങ്ങളില്‍ മാറ്റമില്ലാത്തതിനാല്‍ കുറിപ്പ് തിരുത്തുന്നില്ല. രഞ്ജിത്ത് ക്ഷമിക്കുമെന്ന് കരുതട്ടെ.

8 Votes | Average: 3.13 out of 58 Votes | Average: 3.13 out of 58 Votes | Average: 3.13 out of 58 Votes | Average: 3.13 out of 58 Votes | Average: 3.13 out of 5 (Review rating - 8 votes, average: 3.13 out of 5)
Loading ... Loading ...

RSS feed| Trackback URI

15 Comments»

Comment by Kiran
2007-10-19 12:47:19

hi hi hi…………………

 
Comment by Kiran
2007-10-19 12:47:43

toooooo bad

 
Comment by Kiran
2007-10-19 12:48:33

site adachu poottuka

editor neethi palikkuka….

inquilab zindabad…

 
Comment by phenomenon
2007-10-19 13:01:25

Aarum Kirante comments mind cheyyanda , lavanu vere paniyillathathu kondanu ethokke cheyyunnathu , ennu maathramalla , nyangal ‘LAL fans’ valare happy aanu :-P

Bytheby ,

though a nice read , this cannot be categorised as a movie review , you have hardly said anything about the movie as a whole , things like , how is the technical aspects or the heroin or the direction … so on

Forget it , we are here to have some fun and you does provide some

 
Comment by Raj
2007-10-19 14:34:08

Hi Jayan,

I am a regular reader of this site… and i admire your ability and frankness to say your true opinion on what you see or hear.
But dont you think its high time to stop watching malayalam movies as the producers and directers have taken a strong oath that they wont give us the best. just like politicians they may be saying…”pothujanam kazhuthayaanennu..”alle?

Anyway good luck… to you and your words….by the way what are you???????

 
Comment by Aravind
2007-10-19 14:55:58

ഹഹ..എഡിറ്ററേ കലക്കി!

എസ് ക്ലാസ്സ് ബെന്‍സ്…രന്‍‌ജിത്ത് ഇംഗ്ലീഷ് മാഗസിനിലെ പരസ്യം കണ്ട് എഴുതിയതാരിക്കും. “എസ് ക്ലാസ്” എന്നു പറഞ്ഞാലേ അറിയണം ബെന്‍സാണെന്ന്..സെവന്‍ സീരീസ് എന്നു പറഞ്ഞാലേ അറിയണം ബീമറാണെന്ന്. ങാ പിന്നെ മലയാളിയല്ലേ..എന്റെ മകന്‍ അടുത്ത മാസം അമേരിക്കയില്‍ നിന്ന് പ്ലെയിനില്‍ നാട്ടില്‍ വരുന്നു എന്ന് വരെ പറഞ്ഞു കളയും!

വേറൊരു പഴയ തീപ്പൊരി സിനിമയില്‍ (പത്രം?) നമ്മടെ സുരേഷ് ഗോപിഅമ്മാവന്‍, നിരാശയോടെ അലറുന്ന ഡയലോഗാണ് “ച്ചേ ബ്ലീസ്റ്ററിംഗ് ബര്‍ണക്കിള്‍സ് ” എന്ന്. സംഭാഷണം രഞി പണിക്കരാണെന്ന് തോന്നുന്നു. ടിന്‍‌ ടിന്‍ എന്ന കോമിക്സിലെ മറ്റൊരു കഥാപാത്രമായ ക്യാപ്റ്റന്‍ ഹാഡോക്കിന്റെ അതേ വാചകം! അതിന്റെ സാംഗത്യമോ അര്‍ത്ഥമോ അതൊരു തമാശറ്റൈപ് കോമിക്ക് ഷിപ്പ് ക്യാപ്‌റ്റന്‍ ക്യാരക്റ്ററുടെ വാചകമാണ് എന്നൊന്നും അറിയാതെ കോപ്പി ചെയ്തേക്കണൂ..ലജ്ജ കൊണ്ട് തല കുനിഞ്ഞു പോയി. (ബാര്‍ണക്കിള്‍ എന്നാല്‍ ഒരു തരം കടല്‍ കക്കയാണ്, ഷിപ്പിന്റെ സൈഡില്‍ പറ്റുന്നത്.) അത്രേള്ളൂ മലയാളത്തിലെ ഡൈലോ‌ഗ്സ്.

ദൈവമേ കൃസ്തുവിനെക്കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞോ? ഗുരുവായൂരപ്പനും മറ്റും ഫോട്ടോ എടുത്തു വച്ചിട്ടല്ലേ പോയത്! ആള് കാവിയാണല്ലേ? സംശയം ണ്ടാര്‍ന്നു.

മമ്മൂട്ടി പോട്ടിഷ്ടാ. ലാല്‍ ഗോപി മമ്മൂട്ടി ഇവയില്‍ ഇപ്പോഴും പ്രായക്കുറവും കണ്ടാല്‍ ഒരു ഭംഗിയും ആകാരസൊഉഷ്ഠവവും മമ്മൂട്ടിക്ക് തന്നെയാണ്. പിത്തം പിടിച്ച പോലെ, ഡബിള്‍ ചിന്നും, കുലുങ്ങുന്ന മാറും, തുളുമ്പുന്ന വയറും വച്ച് കൊച്ചു പെണ്‍പിള്ളേരുടെ കൂടെ അഭിനയിക്കുന്ന ബാക്കിയുള്ള തന്തപ്പിടീസോ?

അവരെല്ലാരും ഒരിക്കല്‍ നല്ല ഒന്നാം ക്ലാസ്സ് , എണ്ണം പറഞ്ഞ നടന്മാരായിരുന്നു എന്നു വേദനയോടെ ഓര്‍ക്കുന്നു.

ഏതായാലും റിവ്യൂ കലക്കി.

Comment by Nob
2007-10-29 18:49:46

I watched Nasrani, watchable but not reccomendable :)Dont go with expectations.
And let me clarify one thing. The character tells S-Class not S-class benz. Please listen carefully and comment please.(ente s-classum pageroyum oru exchange paranjittundu ennanu parayunnathu)

 
 
Comment by Renju Aravind
2007-10-20 12:46:11

Different ennu parayaan onnumillaatha….ennaal namukku enthokkeyo story und ennu feel cheyyikkunna oru good entertainer…athaanu NAZRANI.Athu parayaan ithrayum place veruthe waste aakaanamaayirunno Jaya…

Comment by Raju
2007-10-21 13:24:02

thanne polulla….mannunikalkku angane thonnu….Nasrani is ulter bore and waste…..mamoo aru boru anu………

 
 
Comment by thomachan
2007-10-22 12:23:36

wow… gud letter. ee ranjithinte mikkavarum moviekalil ithu pole echitharam parayunna scenes kanditundu. ravanaprabhu, chandrolsavam etc. ranjithinte thanne oru dlg aanu eniku ranjithinodu chodikkanullathu….

enthaado nannavathe????????

 
Comment by ജയകൃഷ്ണന്‍
2007-10-22 15:36:13

രഞ്ജിത്ത്‌ കഴിവുള്ള കലാകാരന്‍ തന്നെയാണ്‌. അദ്ദേഹത്തിണ്റ്റെ കഴിവുകള്‍ പ്രകടമാക്കുന്ന ചില നല്ല സിനിമകളും നാം കണ്ടിട്ടുണ്ട്‌. പക്ഷെ കഴിഞ്ഞ ചില വര്‍ഷങ്ങളായി അദ്ദേഹത്തിണ്റ്റെ കഴിവുകള്‍ നശിച്ചുകൊണ്ടിരിക്കയാണോ എന്ന സംശയമുളവാക്കും വിധമാണ്‌ അദ്ദേഹം സിനിമകള്‍ നിര്‍മ്മിക്കുന്നത്‌. രാവണപ്രഭു മുതലിങ്ങോട്ട്‌ അതു തന്നെ കഥ. അതിനൊാരപവാദം എന്നു പരയാന്‍ കഴിയുന്നത്‌ മിഴിരണ്ടിലും, നന്ദനം എന്ന രണ്ട്‌ സിനിമകള്‍ മാത്രമാണ്‌. രഞ്ജിത്തിണ്റ്റെ മുന്‍ സിനിമകളായ ചന്ദ്രോത്സവവും, പ്രജാപതിയും, നല്ല പ്രമേയങ്ങാളാണ്‌ കൈകാര്യം ചെയ്തതെങ്കിലും, അത്‌ തിരശ്ശീലയിലെത്തിയപ്പോള്‍ പരാജയമായി മാറി. നസ്രാണിയുടെ വിധിയും മറിച്ചല്ല!!! ആശയം കൊള്ളാം, പക്ഷെ അവതരണത്തില്‍ പിഴച്ചു, നല്ല ഇനിഷ്യല്‍ കളക്ഷന്‍ നേടാന്‍ കഴിഞ്ഞതിനാല്‍ നിര്‍മ്മാതാവ്‌ പരിക്കൊന്നും കൂടാതെ രക്ഷപെട്ടേക്കും!!! രഞ്ജിത്തിനെ പോലുള്ള ഒരു തിരക്കഥാകൃത്തില്‍ നിന്നും ഈ നിലവാരമല്ല പ്രതീക്ഷിക്കുന്നത്‌. ജയണ്റ്റെ ഈ നിരൂപണം കാണുമ്പോള്‍, പടം കണ്ടവറ്‍, കണ്ടിരിക്കാം എന്നു പറയുന്നതിണ്റ്റെ പൊരുള്‍ മനസ്സിലായി… അതൊരു മഹാഭാഗ്യം തന്നെ!!!!

ജയാ… നിരൂപണം കലക്കി. ആശംസകള്‍!!! ആക്രമണോത്സുഹത അല്‍പം കുറഞ്ഞോ എന്നൊരു സംശയം തോന്നിയിരുന്നു ഇടക്ക്‌. പക്ഷെ ഇപ്പോ അതു മാറിക്കിട്ടി!!!!

 
Comment by avaan
2007-10-22 17:21:28

Dear Editor,

I havent seen Nasrani.. Now I will not. The scenes you said is just a recap of the great prajapathi !

Now let wait for ROck n Roll !

 
Comment by AKAG
2007-10-23 10:00:00

good review.
One correction.

“‘ഊഹം വെച്ച് വരച്ച’ യേശുവിന്‍റെ ചിത്രം വെച്ച് പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ല” ennalla nayakan parayunnathu…

“ooham vachu yoodasinte oru padam varachu athinu munpil poyi prarthikkoo” ennanu…

 
Comment by mans
2007-10-26 06:08:22

I liked the different style of review. But did it lack something which we call as review? I mean, a direct feedback, or a sequential story line stripping? Dont know, it was a refreshing change. What if the reviewer keeps on trying these things always?

The samething happened for people like Ranjit and Joshiy. They knew the art of film making, but when they are trying hard for difference, it becomes unnatural. The bascis are forgotten. To become a great film maker one should continue to be a good film maker.

Rgds,
Mans

 
Comment by raj
2008-04-17 04:51:11

actually all your reviews are good ,but for this movie it is not true.The movie is watchable and
it is interesting.Please dont be negative always.dialogues by renjith are more and more better
than others and mammooty is pretty good

 
Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania