നാല് പെണ്ണുങ്ങള്‍
പണ്ടൊക്കെ ഞാന്‍ കരുതിയിരുന്നത് കുഴപ്പം എന്‍റെയാണ് എന്നാണ്. നമ്മുടെ വാഴ്ത്തപ്പെടുന്ന ‘art’ പടങ്ങള്‍ കണ്ടിട്ട് ബോറടിക്കുന്നത്, എനിക്ക് വിവരമില്ലാത്തതുകൊണ്ടാണെന്ന് ന്യായമായും ഞാന്‍ കരുതി. ഇന്നലെ, തകഴി ശിവശങ്കരപ്പിളളയുടെ നാല് കഥകളെ അടിസ്ഥാനപ്പെടുത്തി, അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്ത ‘നാല് പെണ്ണുങ്ങള്‍’ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി - എനിക്ക് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല എന്ന്.
ഒരു വേശ്യ, ഒരു കന്യക, കുട്ടികളില്ലാത്ത ഒരു വീട്ടമ്മ, ഒരു നിത്യകന്യക (spinster) – ഇങ്ങിനെയുളള നാല് സ്ത്രീകളുടെ കഥ നാല് ഭാഗങ്ങളായി കാട്ടുന്നു. സിനിമയിലെ അവസാനവാചകം ഇങ്ങനെ: “ആണ്‍തുണയില്ലാതെ പെണ്ണുങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കണമല്ലോ”. അത് കേട്ട് ഞാന്‍ ധന്യനായി. എന്തൊരു മഹത്തായ തത്വജ്ഞാനം! വര്‍ഷം 2007 ആയിട്ടും ഇതുവരെ ആരും പറയുകയോ ചിന്തിക്കുകയോ ചെയ്യാത്ത ഒരു life changing ആശയം! Eureka!
ഇങ്ങനെ ഒരു ഗംഭീരമായ ആശയത്തിന്‍റെ ആഖ്യാനമോ? ലൂമിയര്‍ സഹോദരന്മാരുടെ കാലത്തുണ്ടായിരുന്നത് പോലെ തന്നെ. ദശാബ്ദങ്ങള്‍ക്ക് മുന്നെയുണ്ടായിരുന്ന അതേ ഷോട്ടുകള്‍, അതേ കട്ടുകള്‍. എന്തെങ്കിലും ഒരു പുതുമ?! Creative ആയിട്ടുളള ഒരു ടെക്കനീക്ക്?! ങേ ഹെ! ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുളള പലതരം സിനിമകള്‍ ഒരുപാട് കാണുന്ന ആളാണ് ഞാന്‍. ലോകം എത്രമാത്രം മുന്നോട്ട് പോയിരിക്കുന്നു. എന്തെല്ലാം പുതിയ ആശയങ്ങളാണ് കൊച്ചു കൊച്ച് രാജ്യങ്ങളില്‍ നിന്നുപോലും ഉണ്ടാവുന്നത്! നമ്മുടെ സിനിമാക്കാര്‍ മാത്രം തുടങ്ങിയടത്തുതന്നെ കടിച്ചുതൂങ്ങി കിടക്കുന്നതു കാണുമ്പോള്‍ സഹതപിക്കുകയല്ലാതെ എന്തു ചെയ്യാന്‍!
സംഭാഷണങ്ങളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. അടൂരിന്‍റെ പടമായത് കൊണ്ട് ജഗതിയുടെ ചോദ്യം വളരെ പ്രസക്തമാണ്. പക്ഷെ കക്ഷി മെച്ചപ്പെട്ടിട്ടുണ്ട്. പണ്ടത്തേതിലുമധികം ആളുകള്‍ വായ തുറക്കുന്നുണ്ട് - പറയുന്ന വാചകങ്ങള്‍ രണ്ടാം കിട നാടകങ്ങളിലുളളതിനേക്കാള്‍ കഷ്ടമാണെങ്കിലും.
Detailing സിനിമയില്‍ വളരെ പ്രധാനപ്പെട്ടതാണ്. ആസ്വാദനത്തിനും വിശ്വാസ്യതക്കും അത് വളരെയധികം ആക്കം കൂട്ടും. പക്ഷെ ആക്കം കൂട്ടുക മാത്രമേ അത് ചെയ്യൂ. അതായത്, കഥയുടെ ഉളള സൌന്ദര്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് അത് ചെയ്യുന്നത്, അല്ലാതെ detailing കൊണ്ട് മാത്രം സൌന്ദര്യം ഉണ്ടാവില്ല. യാതൊരു craft-ഉം ഇല്ലാതെ പരമബോറായി ചിത്രീകരിച്ചിട്ട്, ചെറിയ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ കാട്ടിയിട്ട് എന്ത് കാര്യം?! സിനിമയിലെ കഥകള്‍ നടക്കുന്നത് പത്തറുപത് വര്‍ഷം മുമ്പാണ്. അന്നത്തെ ( ഒട്ടൊക്കെ ഇന്നത്തെയും ) ആചാരങ്ങളും രീതികളും മറ്റും നന്നായി document ചെയ്തിട്ടുണ്ട് ഈ ചിത്രത്തില്‍. കലാസംവിധാനവും props-ഉം കൊളളാം. നിങ്ങളുടെ കാറില്‍ air conditioning ഉണ്ട്, നല്ല DVD player ഉണ്ട്, power windows ഉണ്ട്, വണ്ടിയില്‍ ചെറിയ refrigerator ഉണ്ട്, സീറ്റുകള്‍ വില കൂടിയവയാണ്… എല്ലാം കൊളളാം. എന്നാല്‍ കാറില്‍ യാത്ര ചെയ്യാന്‍ സുഖമില്ലെങ്കില്‍ ഇതുകൊണ്ടൊക്കെ എന്ത് കാര്യം?! കിണ്ടിയില്‍ വെളളമെടുത്ത് കാലു കഴുകുക, ഫ്രെയ്മുകളില്‍ കൃഷ്ണന്‍റെ ചിത്രം ഉള്‍പ്പെടുത്തുക, സദ്യ ഇലയില്‍ കൃത്യമായി വിളമ്പി കൈ കൊണ്ട് ഉരുട്ടി വിഴുങ്ങുക, വിവാഹത്തിന് കുരവയിടുക തുടങ്ങിയ ‘നമ്പര്‍’ ഒക്കെ വേണമല്ലോ - എന്നാലല്ലേ സായ്പ്പ് വീഴൂ!
നായികമാരെല്ലാവരും കഷ്ടപ്പെടുന്നുവെങ്കിലും, സുന്ദരമായ ചില ദൃശ്യങ്ങള്‍ ഛായാഗ്രാഹകന്‍ രാധാകൃഷ്ണന്‍ നമുക്ക് തരുന്നുണ്ട്.
നമ്മുടെ നാട്ടില്‍, ഊശാന്‍ താടിയും വെച്ച് ജുബ്ബയുമിട്ട് നടക്കുന്നവരില്‍ ചിലരാണ് ഇത്തരം മലയാള സിനിമകളുടെ വക്താക്കള്‍. ഈ വഷളുകളേക്കാള്‍ മഹത്തരമായി ഒന്നുമില്ല എന്ന പറയുന്ന ഇക്കൂട്ടര്‍ തന്നെ, കുറസോവയേയും കീസ്ലോവ്സ്കിയേയും വാനോളമുയര്‍ത്തുകയും ചെയ്യും. അല്‍പമെങ്കിലും ചിന്തിക്കുന്ന കൂട്ടത്തിലാണ് നിങ്ങളെങ്കില്‍ മേല്‍പറഞ്ഞ വിദേശികളുടെയൊക്കെ ചിത്രങ്ങള്‍ നിങ്ങള്‍ നന്നായി ആസ്വദിക്കും. അല്‍പം പ്രായമായി, അത്യാവശ്യം ലോകകാര്യങ്ങളൊക്കെ മനസ്സിലാക്കാറായതിന് ശേഷം masters എന്ന് പറയപ്പെടുന്ന പലരുടേയും സിനിമകള്‍ കാണാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവയില്‍ ഒട്ടുമിക്കതും ഞാന്‍ വളരെയധികം ആസ്വദിച്ചിട്ടുമുണ്ട്. എന്നാല്‍ ഇവിടുത്തെ ‘ബുജി’കളുടെ സൃഷ്ടികള്‍ മാത്രം ഒരിക്കലും സഹിക്കാന്‍ സാധിച്ചിട്ടില്ല. ഇത്തരം ഭോഷ്കുകള്‍ ഇറക്കുക വഴി, നമ്മുടെ നാട്ടുകാരെ നല്ല സിനിമയില്‍ നിന്നും വിരട്ടി ഓടിച്ചതില്‍ അടൂരിന്‍റെ പങ്ക് ചെറുതൊന്നുമല്ല. എന്നിട്ട് ‘നല്ല സിനിമ’യുടെ തലതൊട്ടപ്പനായി അദ്ദേഹം ഞെളിഞ്ഞിരിക്കുന്നത് എന്തൊരു വിരോധാഭാസമാണ്!


(Review rating - 11 votes, average: 3.55 out of 5)

See Jayan ,
You are very much cotradicting yourself .
What ever you have said in there , i agree , completely . May it be about detailing or creativity .
But see , you will not accept Anurag kashyap , because you think he is a ‘pretending wanna be’ , and will call his creative (even though a lot inspired from holly) as stupid .
And you will not accept Adoor as well , becaus he is not creative , his time is up , and he is not living in the 20th century .
I do not understand what you want now
Well Very well…Nan kure nalukalayi chinthikkunna karyam thanneyanu thangal e review viloode paranjath….Mikacha kalasrishti ennal e jathi sadhanangalanennu viswasichirikkunnavaranu e nattile booripakshavum…Athinde karanakkar AGk yum pinne budhiyillatha…mushinja jubba ittu nadakkuna jeevikalum anu…athu sadhairyam paranja thangalkku ente abinanthanangal….Nammude nattile budhi jeevikal mathramalla itharam cinema vakthakal…E nattill nadakkunna ella chalachithramelakalileyum 90%(mikkathum vidhesa chithrangal thanneyanu..) chithrangalum E ganathil pettathu thanneyanu…Adoorinte ake 3 chithrangale nan kandittullu…Kadhapurushan,vidheyan,vasthuhara..sathyathil enikku avayonnum aswadhikkan kazhinjittilla..Appol thangalepole adhyam nanum chinthichirunnu…
Pakshe thangal avareyokke adachu akshepikkunathu sariyalla…karanam avarudeyokke(bujikalude) chindhagathi angineyanu…athukondanu avar bujikal ayath…Hollywood chithrangal okkethanne avarkku technical masalayum,american samrajya kuthakayumanu….
hello mashe ,vaasthuhara ” adoorintyethalla.
if you didnt see “anantharam and mathilukal go and watch it. Also adoors films are of Italian neo realistic style..So it wont have the entertaining aspects which you expect .If you dont like this kind of movies, go for Alibhai or Nasrani and enjoy..But dont make stupid comments like this.
Thankal enne thetti dharichoo….Ella malayalam art chithrangaleyum nan adachakshepikkilla…. I said about Vasthu hara is my mistake forget it!..and I like Aravindan’s films…His ‘oridath’ is one of my favorite….Pinne nan paranjath ente mathram abhiprayamanu…Pinne e paranja Neo-italian style…Athayirikkam enikku pidikkathath…
……………Athupole thanne enikko theere aswadhikkan kazhiyanja oru chithramanu Vanaprastham.Chilappol ente prasnamayirikkam…Oru Nalla cinema ennal Vegam kuranja framukalum ezhanju neengunna sambhashanavum anennu njan viswassikkunnilla….Thangal angane chinthikkunnundo ennenikk ariyilla…Pakshe booripakshavum angine thanneyanu dharichirikkunath…Nalu pennungal njan kandittila…but E review l ninnu njan manassilakkiyathu vachu Adoorinte mun chithrangalil ninnum valiya difference ullathayum thoniyittilla…Pinne TheGodfather,The shining,schindlerslist,oridath,namukkuparkkan munthirithoppukal,Nirmalyam (list cont.)..thudangiyava thannittulla sampthripthi adoorine polullavarude chithrangalil ninnu kittiyitilla…Ente prasnamanengil kshamikkuka….
Your comment about vaanaprastham is correct as far as im concerned.i didnt feel it as a good film or masterpiece. Pinne there are lot of syles in filmmaking , but majority of people knows only thecommercial way. farme by frame goes as in a flow. But neo realism is diffrent ,it has to concentrate more aspects , .French newwave films also smilar. If we see a particular scene for eg: suppose a man sitting on top of a hill watching sunset or sunrise..This scene has the meaning ,that his mental perspectives are changed or simply he has gt a new light or vision. Also a crow stting alone at night in a tree r somwhere else indicate something related to death .. so f see neo realistic movies, we cant just sit and watch.we need to think along with the movie…Thats why they are called intellectual movies. They are not jaada “Buji”(but there are certain directors like that ).but Adoor is different ..a real maestro after Sathyajith Ray .
Welcome…..
I have no more know about Neo-realistic style of film making..I beleaving that, A cinema is the art of visual..and also It should give a satisfaction and plessure…and I can’t understant, how they geting the things i said above, from these types of movies…..For example, In adoor’s Swayamvaram…The film starting from a scene of Madhu and saradha travelling in a bus to a beach…whole these scenes have no dialogues…and no flow in scenes…Enthanu engane scene edukkendathinde avasyam…Ithilum ethra natural/realistic ayi a scenes edukkan sadhikum…Am not blamig..I hav sharing my opinions..Thangale polullavarkku adhu aswadhikkunundu…nallakaryam…But mejority of bujis have no Idea like u abt neo-realism…Chumma angu irunnu kanuka thanne oru punnakkum manassilayillengilum,..Padam mahatharam ennu parayum ivar marakkilla…Ithupolulla palareyum enikku nerittu parichayam undu..AKG, Thakarachenda,Vanaprastham,Adoor Chithrangal,Ellam evarkku Orupole thanne..Pinne Chithram kanathe vimarsikkuka Ivarude pradhana hobby anu…Oru commercial Film enganum State award nediyal pinne Parayanda…Ikootarkku dhahikkilla… hollywood ne patti paramapuchathode allathe ivar samsarikkilla!!!!…Athu oru paridhi vare American virodham anennanu enikku thoniyittullath….
ee paranjathellam aksharam prathi sheri thanne,..even I know such people. pinne swayamvaram enna cinema oru puthiya chalachithra shailiyude thudakkam aayirunnu. Namal mahatharam ennu viseshippikunna pala B&W old moviesum enikku resichittilla, because they lack craft .But swayamvaram is diffrent. It has got good craft . Adoor has taken care of even the light and shades ,sound recording .., and I felt that movie simply natural comparing to the other contemporary melodramas. If you watch carefully , you will surely get this points. Such movies requires the spectator to be fully immersed in the cinematic world.Otherwise it wont be enjoyable. Swayamvaram is one of the masterpieces in malayalam cinema ,its my personal opinion,i dont care about what others say.Because I watched swayamvaram, only 3-4 years back in tv. Earlier I was attracted Adoor films after watching anantharam and elipathyam..Those movies made me think about the essence of movie making .
“Naalu pennungal” has already got very good critical and user reviews. You can blame any so called art directors here ,but leave Adoor. Do you think the juries watching this movie in foreign film festivals are mere dumps?? Since its first exhibition in Torronto film festival ,the film was immedietely selected to many other festivals. And why Adoor’s “Elipathyam” has selected as a study material in british film institute ? Why it got their best film award ? Years back Adoor introduced “magical realism” in malayalam cinema with “anantharam” which I consider the best of Adoor after Elipathayam . When craft is needed , ador has never missed it . See Nizhalkuthu . Even though it was his weak themed film ,it has got some terrific shots . So dont consider yourself a master . Adoor has got much deeper knowledge about cinema even when you are born . Outside India, adoor is teh only one director wh is well known even though there were so many so called art film directors .Some films of some dircetors wont satsfy some people .thats all. I agreeded with almost all of your last posts but this one ,completey disagree,..
I am a regular reader of your reviews and used to like the way you analyse and highlight the various aspects of the newly released malayalam moviest unfortunately the review that you had written about Adoor’s new movie compelled me to write this comment. My dear friend…you are completely wrong this time or rather I would say it was so stupid of yourself that you could not identify a maestro. As the saying in malayalam goes “Muttathe mullekke manamilla”. Let me tell you that myself a malayalee but born, studied and working not outside kerala had the first taste of this maestro when I was studying in school and happened to watch ‘anantram’. I could not understand the movie but the visuals or let me say the feel of a realistic world captivated me altogether to a different world and made me think that films can be made this way too. You watch a Adoor movie and the characters and the visuals stays somewhere in your mind long after the film is over. I had read somewhere that a film should be made like a grandmother telling a fairy tale to children, and like you said….eating from a banana leaf, washing legs with water from kindi, close up of krishnan photo……all these are not simply shots but they are our tradition, culture. I feel pity upon you that the foreigners and other people respects adoor’s work and his knowledge of indian culture and tradition but you could not get that right. You would have appreciated this movie if it was made by a foreigner. My friend, I too watch a lot of international movies and read reviews by many renowned critics and those people criticize the movie in a positive and healthy manner. They always keep the creator at a high respect even if the movie has flaws. I am yet to watch this movie and I dont know whether I will like this movie or not but irrespective of that ADOOR will be my creative maestero in the world of cinema. By the way you gave a example of travel ina car with nice Air conditioner, good DVD system, power window, small regregirator etc…… I would say that you can enjoy the car ride if one knows how to ride properly and you must have the enthusiasm and zeal to enjoy the ride. My friend you still have to learn a lot about movie making……..Think positive, think out of box and write healthy review.
Thanks..
No comments
But one comment…
“Raajaavu Nagnanaanu ennu kochu kutti parayunnu…”
ആളുകള്‍ മൂന്നുതരമുണ്ടെന്നാണു പറയാറുള്ളത്…
ചെവിയുടെ ഇടയില്‍ ജീവിക്കുന്നവര്‍ (ബുദ്ധിയില്‍ ജീവിക്കുന്നവരെന്നും ബുദ്ധിജീവികളെന്നും പറയാം..ബുദ്ധികൊണ്ട് ജീവിക്കുന്നവരല്ല.)
തോളുകള്‍ക്കിടയില്‍ ജീവിക്കുന്നവര്‍(Emotional people)
പിന്നെ കാലുകള്‍ക്കിടയില്‍ ജീവിക്കുന്നവര്‍…
ഈ കാലുകള്‍ക്കിടയില്‍ ജീവിക്കുന്നവര്‍ക്ക് ചെവിക്കിടയില്‍ ജീവിക്കുന്നവരെയും, ചെവിക്കിടയില്‍ ജീവിക്കുന്നവര്‍ക്ക് കാലുകള്‍ക്കിടയില്‍ ജീവിക്കുന്നവരെയും അഡ്രെസ് ചെയ്യാനാകില്ല. അതാരുടേയും കുഴപ്പമല്ല.
താങ്കള്‍ ഇനിയും എഴുതണം…കാലിനിടയില്‍ തലച്ചോറുള്ളവര്‍ എങ്ങനെ ചിന്തിക്കുന്നുവെന്നറിയാന്‍ ഇനിയും ഞാന്‍ ഇവിടെ വരും.
“masters എന്ന് പറയപ്പെടുന്ന പലരുടേയും സിനിമകള്‍ കാണാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവയില്‍ ഒട്ടുമിക്കതും ഞാന്‍ വളരെയധികം ആസ്വദിച്ചിട്ടുമുണ്ട്. എന്നാല്‍ ഇവിടുത്തെ ‘ബുജി’കളുടെ സൃഷ്ടികള്‍ മാത്രം ഒരിക്കലും സഹിക്കാന്‍ സാധിച്ചിട്ടില്ല”.
This statement shows your real problem. You are watching Adoor’s movies with a prejudiced mind.
Adoor is really an asset to Malayalam Movie Industry but you are a disgrace to whole film critics.
ഇത്തരം ഭോഷ്കുകള്‍ ഇറക്കുക വഴി, നമ്മുടെ നാട്ടുകാരെ നല്ല സിനിമയില്‍ നിന്നും വിരട്ടി ഓടിച്ചതില്‍ അടൂരിന്‍റെ പങ്ക് ചെറുതൊന്നുമല്ല എന്ന താങ്ങളുടെ statement വായിച്ചു.
Mr. Reviewer, താങ്ങളുടെ വിമര്സനങ്ങള്‍ അതിര് കടകുനനില്ലെ എന്നൊരു സംശയം. വിധേയനും മതിലുകളും കഥ പുരുഷനും ഒക്കെ സംവിധാനം ചെയ്ത ഒരാളെ നിങ്ങള്‍ ഇങ്ങനെ ആക്ഷേപികുന്നതിന്‍ടെ കാരണങള്‍ ഒന്നു വ്യക്തം ആകിയാല്‍ കൊള്ളാം
ജയന്റെ താത്പര്യങ്ങള്‍ക്ക് അനുസൃതമല്ലാത്ത സിനിമകള്‍ മോശമാവുമോ? ജയനൊരു ഭാഷയുണ്ട്, വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ആ ഭാഷയ്ക്ക് കാര്യമായ വ്യത്യാസമൊന്നും വരുവാന്‍ സാധ്യതയില്ല (ബോധമായ ശ്രമമില്ലെങ്കില്‍). കുമാരനാശാനെഴുതുന്ന ഭാഷയില്‍ ജയനിന്ന് എഴുതുവാന്‍ സാധിക്കുമോ? കഴിയില്ല. പക്ഷെ, കുമാരനാശാന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് ആ ‘പഴഞ്ചന്‍’ (പഴയത് എന്നു മാത്രം അര്‍ത്ഥമെടുക്കുക, മോശം എന്നു ഞാന്‍ അര്‍ത്ഥമാക്കുന്നില്ല) ഭാഷയല്ലേ ഉപയോഗിക്കുവാന്‍ കഴിയൂ? അടൂരിന് സ്വന്തമായി ഒരു ഭാഷയുണ്ട്, അടൂരിന്റെ സിനിമകളിലെ ഭാഷയില്‍ കാര്യമായ വ്യതിയാനമൊന്നും ഇതില്‍ കൊണ്ടുവന്നിട്ടില്ല. പക്ഷെ, അതു കൊണ്ടുവന്നേ പറ്റൂ എന്ന് വാശിപിടിക്കേണ്ട കാര്യം നമുക്കുണ്ടോ? വിദേശങ്ങളില്‍ നിന്നുള്ള മറ്റു പല സംവിധായകരില്‍ നിന്നും അടൂര്‍ വ്യത്യസ്തനാവുന്നതും, ഈ ഭാഷയുടെ ബലത്തിലല്ലേ?
ചോറുരുട്ടി വിഴുങ്ങുന്ന ആ സീനുകളില്ലെങ്കില്‍ ആ കഥാപാത്രത്തിന്റെ വ്യക്തിത്വം എങ്ങിനെ കണ്‍വേ ചെയ്യുമെന്നാണ് ജയന്‍ കരുതുന്നത്? എന്നാല്‍ എല്ലാ ഷോട്ടുകളും മനോഹരമായെന്ന അഭിപ്രായമൊന്നുമെനിക്കില്ല. വിശ്വോത്തര സിനിമയൊന്നുമല്ല ഇത്, പക്ഷെ, ഇത്തരം ഭോഷ്കുകള്‍ ഇറക്കുക വഴി, നമ്മുടെ നാട്ടുകാരെ നല്ല സിനിമയില്‍ നിന്നും വിരട്ടി ഓടിച്ചതില്‍ അടൂരിന്‍റെ പങ്ക് ചെറുതൊന്നുമല്ല. ഇങ്ങിനെ അധിക്ഷേപിക്കുവാനും മാത്രം മോശവുമല്ല ഈ ചിത്രം, മാത്രവുമല്ല അടൂര്‍ എന്ന കലാകാരന്‍ ലോകത്തിനു മുന്നില്‍ മലയാള സിനിമയ്ക്കുണ്ടാക്കിത്തന്ന വിലാസത്തിനു (അതു നല്ലതോ ചീത്തയോ ആവട്ടെ… അതു മറ്റൊരു ചര്‍ച്ചയ്ക്കുള്ള വകുപ്പുണ്ട്!) പകരം വെയ്ക്കാവുന്ന ഒരു വിലാസം നല്‍കുവാന്‍ മറ്റുള്ളവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല എന്നത് ഒരു സത്യം മാത്രമാണ്.
വിദേശീയരായ പല നല്ല ചലച്ചിത്ര സംവിധായകരും, നിരൂപകരും അടങ്ങുന്ന സമിതികള്‍ തന്നെയല്ലേ അടൂരിന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതും? ഇങ്ങിനെയുള്ള ‘നമ്പരു’കളില്‍ വീഴുവാനും മാത്രം ബുദ്ധിയും ആസ്വാദനക്ഷമതയുമേയുള്ളൂ ആ വിദേശികള്‍ക്കും? നല്ല സിനിമയെടുക്കുന്നതും വിദേശികള്‍, അടൂരിന്റെ സിനിമയെ ആദരിക്കുന്നതും അതേ വിദേശികള്‍!!!
പിന്നെ, ആശയത്തിലെ പുതുമയുടെ കാര്യം. സിനിമ ചൂണ്ടിക്കാണിക്കുന്നതും അതുതന്നെ, നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ ഒരു പുതുമയും കഴിഞ്ഞ അന്‍പതുവര്‍ഷത്തില്‍ വന്നിട്ടില്ല. സ്ത്രീകളോടുള്ള മനോഭാവമൊക്കെ തുടങ്ങിയിടത്തുതന്നെ നാമിപ്പോഴും… ഒരു ആശയത്തിന്റെ പ്രസക്തി നഷ്ടപ്പെടുമ്പോളല്ലേ, പുതിയ ആശയങ്ങള്‍ തേടുന്നതില്‍ അര്‍ത്ഥമുള്ളൂ?
ജയനിനി ഇതിനൊരു ‘അപ്ഡേറ്റ്’ ഇടുന്നുണ്ടാവുമോ!!! :)
–
maashe,
kurachu naalaayi njaan ee site-inte oru sthiram vaayanakkaraananu! njaanum ini comments ezhuthi thudangiyaalonnaalochichu..
1. I don’t really feel this is the way a movie review should be. I feel it is just a collection of unorganized feelings when u saw d film. When u review a film u shud review the actors, the director, cameraman, editing n other important aspects in d film. U r saying a lot abt what all kind of movies u ve seen n stuff like tht. As someone else said, ur way of writing a review haven’t changed a bit from the starting. Adoor is also a person who is having his own style. So y shud u say tht he shud change his thinking and way of directing films , when u can’t.
2. I haven’t seen this movie yet. So don’t wanna comment on this movie. But u ve written a lot abt Adoor being the reason for people not understanding good n bad movies. There is nothing like that. People have the sense and they know what they need. Sometimes it will be horrible. They suffer a loss. Your reviews in terms of Commercial films are okay as people who go for 2-3 hour entertainment don’t want to be scapegoats for non-sense. In that area you are doing well. But i feel u ve to be mature enough 2 review Adoor’s film n all. People who go for such movies know what will b in store for them. They know they are not going for some action or comedy flicks. So grow up a bit more and then review Adoor!
3. You have written lot about the mistakes in movies others have made. By any chance you have a plan to make a movie. I guess u ve a good knowledge of the technical aspects of movie making. May be u shud try a hand in it. Then lets c how good it turns up. I will write a review then reliving what all u ve written about other movies.
സഖാവെ,
പണ്ടൊരിക്കല്‍,തന്മാത്ര കണ്ടിറങ്ങിയിട്ട്,പണ്ടൊക്കെ ക്യാന്‍സറും അതിനു മുന്‍പ് ക്ഷയവുമായിരുന്നു;ഇപ്പൊള്‍ പുതിയ പുതിയ അസുഖങ്ങള്‍ ശാസ്ത്രം പേരിട്ട് വിളിക്കുന്നതു കൊണ്ട് പഴയ വീഞൊക്കെ സൌകര്യമായി കുപ്പിയിലാക്കാം എന്നു പറഞ്ഞ്തിനു എന്റെ ബുദ്ധി ജീവി സഖാക്കളെല്ലാരും കൂടി എന്നെ സായിപ്പിനോടുള്ള മാനസിക അടിമത്തം എന്നു പറഞ്ഞ് നിശബ്ധനാക്കിയതു വെറുതെ ഓര്‍ത്ത് പോയി
“പണ്ടൊരിക്കല്‍,തന്മാത്ര കണ്ടിറങ്ങിയിട്ട്,പണ്ടൊക്കെ ക്യാന്‍സറും അതിനു മുന്‍പ് ക്ഷയവുമായിരുന്നു;ഇപ്പൊള്‍ പുതിയ പുതിയ അസുഖങ്ങള്‍ ശാസ്ത്രം പേരിട്ട് വിളിക്കുന്നതു കൊണ്ട് പഴയ വീഞൊക്കെ സൌകര്യമായി കുപ്പിയിലാക്കാം എന്നു പറഞ്ഞ്തിനു എന്റെ ബുദ്ധി ജീവി സഖാക്കളെല്ലാരും കൂടി എന്നെ സായിപ്പിനോടുള്ള മാനസിക അടിമത്തം എന്നു പറഞ്ഞ് നിശബ്ധനാക്കിയതു വെറുതെ ഓര്‍ത്ത് പോയി”
This reveals a rigid and immature mind..The disease in the film was just a back drop of teh film and Thanmathra deals with the life of a common man and his surroundings ,and the changes happened to his life by the desease .. all have been narrated beatifully by Blessy with excellent crafting .
I am coming back to this review again to read the comments, and i dint find any comments from someone who has seen the movie and wrote comment.
No one should sit in his past laurels and say i am the best. But we should also not say that always things should click for all. How many films of Speilberg has not given the value for what we expected? So any creative art may not go well with people always.
Now lets stop pretending, whether it is to critisize or praise and say what is right. We are paid for what we do now, not for what we were, but let us not also forget what our forerunners has done and respect them for that.
keep writing…
Mans
@mans,
read his review well. If he critisized the movie ,thats ok.but he has given some rubbish comments againts a great filmamker and he is trying to prove something else..Thats not fair .he is not teh one who watches movies and who knows abot moviemaking here in kerala. Coments he put against AGK,is utter nonsence and ridculous.
too much of criticisms against jayan (and the review)
See , every review is dependent upon the reviewer , and this is jayan for you , so live with it .
Now as you all say , its not just utter crap what he has written in the review , the only mistake he made was that he GENERALISED
he should have said this film from adoor is not good , and the direction was no innovative
the mistake he made was that he generalised that to all adoor movies , which is wrong!
may be we will get a update from jayan ! ;-)
Until I watch this movie I am not supposed to comment on this movie.So I didnt .I just said that his opinions about Adoor and his films are ridiculous and childish. I have watched all of his past movies except “kathapurushan” . I was in my schooldays when I watched Anantharam ,Elipathaym,Mathilukal etc..,an age in which we hate so called art movies and watch only entertainres But Adoor movies were exceptions ,these movies made me a fan of Adoor actually. So how can jayan say these lines “ഇത്തരം ഭോഷ്കുകള്‍ ഇറക്കുക വഴി, നമ്മുടെ നാട്ടുകാരെ നല്ല സിനിമയില്‍ നിന്നും വിരട്ടി ഓടിച്ചതില്‍ അടൂരിന്‍റെ പങ്ക് ചെറുതൊന്നുമല്ല. ” Remember he is blaming not a shaji Kailas or Vinayan,or even Priyadarshan…, its Adoor whom the whole cinema world admirers just for his works ,who brought international fame to our cinema .
നിരൂപണം നന്നായിരിക്കുന്നു. “നാലു പെണ്ണുങ്ങള്‍” എന്ന ചലച്ചിത്രത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടിനെക്കുറിച്ചു വളരെ മനോഹരമായിത്തന്നെ എഴുതിയിട്ടുമുണ്ട്. പക്ഷെ അടൂരിനെക്കുറിച്ചു നടത്തിയ പരാമറ്‍ശങ്ങള്‍ താങ്കള്‍ക്കൊഴിവാക്കമയിരുന്നു എന്ന് എനിക്ക് തോന്നുന്നു. അടൂറ്‍ കഴിവുള്ള ഒരു കലാകരനാണ്. ദേശീയ, അന്തറ്‍-ദേശീയ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുമുണ്ട്. വിധേയന്‍, മതിലുകള്‍, അനന്തരം തുടങ്ങിയ മനോഹരമായ ചലച്ചിത്രങ്ങള്‍ അദ്ദേഹം നിറ്‍മ്മിച്ചിട്ടുമുണ്ട്. പക്ഷേ പലപ്പോഴും പുരസ്കാങ്ങള്‍ക്കു വേണ്ടിമാത്രമാണോ അദ്ദേഹം ചലച്ചിത്രങ്ങള്‍ നിറ്‍മ്മിക്കുന്ന്തെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പല സിനിമകളുടെയും ഇതിവൃത്തങ്ങള്‍ സാമാന്യ ജനങ്ങള്‍ക്കു ദഹിക്കുന്നവയായിരുന്നില്ല എന്നൊരാക്ഷേപം അദ്ദേഹത്തിനെതിരായുണ്ട്. അതൊരു പരിധി വരെ ശരിയുമാണ്. പലപ്പോഴും തണ്റ്റെ ചലച്ചിത്രങ്ങള്‍ക്കൊണ്ട് അദ്ദേഹം എന്താനുദ്ദേശിക്കുന്നത് എന്നു വ്യക്തമാക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോകുന്നു. അതു കൊണ്ടു തന്നെ, ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകണ്റ്റെ മനസ്സില്‍ അത് ഒന്നും അവശേഷിപ്പിക്കുകയുമില്ലാ… പലപ്പോഴും എനിക്കുണ്ടായ അനുഭവമാണിത്!!! എനിക്കറിയാം, പലരുടേയും മനസ്സില്‍ ഇതു പോലൊരു വികാരം ഒരിക്കലെങ്കിലും ഉടലെടുത്തിട്ടുണ്ടാവാം!!!
ഈ ചിത്രത്തിണ്റ്റെ പ്രമേയം തീരെ പഴഞ്ചനായിപ്പോയില്ലെ എന്നു നമുക്ക് തീറ്‍ച്ചയായും സംശയിക്കാം. സ്ത്രീകള്‍ക്കു പുരുഷനു തുല്യം പരിഗണന ലഭിക്കുന്ന ഈ നൂറ്റണ്ടില്‍ ഈ ആശയത്തിണ്റ്റെ പ്രസക്തി എന്താണ്? ഇതിലൂടെ അദ്ദേഹം നമ്മോട് പറയാന്‍ ശ്രമിക്കുന്നതെന്താണ്? അറിയില്ലാ… നിരൂപകന്‍ വിമറ്‍ശിച്ചതും അതു തന്നെയാണെന്ന് തോന്നുന്നു.. എന്തായാലും, പുതുമ ഒന്നുമില്ലത്ത ഒരു ചിത്രമാണിതെന്ന് വളരെ വേഗം മനസ്സിലായി. അടൂരിണ്റ്റെ സ്ഥിരം പാറ്റേണിലുള്ള മറ്റൊരു സൃഷ്ടി… അത്ര മാത്രം!!!
Ithu thankale polullavarude matharm kuzhappamanu. Adoorinte chithrangal mattulla chithrangal (even so alled art films) polullavayalla.It require complete dedication of our mind to the movie. Thats why his films are called great films. He is not making films for awards .Do you remember 1996 state awards??( given in 1997) He already informed award commitee that no need to consider his film “Kathapurushan” for awards .In that year ther were no awards given for best film or best director . (kaanakinavu got second best film award) .Its not Ador but the people who think rigidly.
സുഹൃത്തെ, ഞാന്‍ ഒരിക്കലും ഒരു ചിത്രത്തെയും അവാര്‍ഡ് ചിത്രം എന്ന കൂട്ടത്തില്‍പ്പെടുത്താറില്ല… എല്ലാ ചിത്രങ്ങളെയും തുറന്ന മനസ്സോടെ സമീപിക്കുന്ന ഒരാളാണ് ഞാന്‍. ഒരു പക്ഷേ ഒരു ചിത്രം എനിക്ക് തീയേറ്ററില്‍ കാണാന്‍ സാധിച്ചില്ലെങ്കില്‍, അതു മറ്റൊരവസരത്തില്‍, സി ഡി മുഖേനയോ കാണാന്‍ ഞാന്‍ ശ്രമിക്കറുണ്ട്. അടൂരിണ്റ്റെ ചിത്രം കാണുമ്പോള്‍ മാത്രം എന്താണ് “ഈ കുഴപ്പം” എന്നെ പിടി കൂടുന്നത് എന്നു ഞാന്‍ ചിന്തിച്ചു പോകുകയാണിപ്പോള്‍… അദ്ദേഹം പ്രമേയങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണോ ഇതിനുള്ള പ്രധാന കാരണം, അറിയില്ല. വളരെ സൂക്ഷമതയോടെ ഒരു ചിത്രത്തെ സമീപിക്കുന്ന ആളുകള്‍ എല്ലായ്പ്പോഴും, ഒരു അവാര്‍ഡ് കമ്മറ്റിയുടെ വിധികര്‍ത്താക്കളാണ്. അവരാണതിനെ തലനാരിഴ കീറി വിശകലനം ചെയ്യുന്ന വ്യക്തികള്‍. ഒരു സാധാരണക്കാരന്‍ അവയൊന്നും ചെയ്യില്ല. അവണ്റ്റെ മനസ്സിലേക്കൊാരു ചിത്രം കാണുമ്പോള്‍ കടന്നു വരുന്ന വികാരങ്ങളും ഓര്‍മ്മകളുമാണ് അയാള്‍ തീയേറ്ററില്‍ നിന്നിറങ്ങിക്കഴിയുമ്പോള്‍ ബാക്കി നില്‍ക്കുക. അതിനിടയില്‍ എത്തരം സാധാരണക്കരനു മനസ്സിലാവാത്ത ചിത്രങ്ങള്‍ എടുക്കുന്നതിന് എന്താണു പ്രസക്തി? എന്തെങ്കിലും ആശയം ജനങ്ങളില്‍ എത്തിക്കാനാണ് ശ്രമമെങ്കില്‍, അതവര്‍ക്കു മനസ്സിലാക്കാന്‍ സാധിക്കുന്ന രീതിയിലായാല്‍ അതല്ലെ നല്ലത്? അതല്ലാതെ പറയാനുദ്ദേശിച്ചതൊന്ന്, പറയപ്പെട്ടത് വേറൊന്ന്, ആള്‍ക്കാര്‍ മനസ്സിലാക്കിയത് മറ്റൊന്ന് എന്ന നിലയിലേക്കു പോണോ? ഇനി അത് നിര്‍ബന്ധമാണെങ്കില്‍ അതൊരു ഡോക്യുമെണ്റ്ററി ആക്കിക്കൂടെ??? അദ്ദേഹം ഡോക്യുമെണ്റ്ററികളും സംവിധാനം ചെയ്തിട്ടുണ്ട് എന്നാണെണ്റ്റെ അറിവ്…
Its a rigid mentality..njanum oru 10-15 varshangalku munpoke ithe reethiyil chinthichiruna aal thanneyanu ,,.. I can only say that ,watching more and more movies may change your perspective..Now that we have got so many sources for watching world cinema(not hollywod) . kooduthal chithrangall kandal , you can only recognise different kind of film making styles .Ella cinemakalum ore format aayirikanam ennu parayunathu mandatharamanu. koodathe Adoorinte cinemakla thakal parayunnathu pole aarkum manssilakathathalla.. ithinartham thankal kachavada cinemakal mathram aaswadikunna oru preskshakananu ennathanu. Pokiri kaanunna mentalityode alla nammal oru neo realistic film kaanendathu.
ഇന്നേ വരെ ഒരു സിനിമ കണ്ടിട്ട് ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടാകാത്ത ആള്‍ ആണ് ഞാന്‍.. പക്ഷെ പല പുസ്തകങ്ങളൂം എന്നെ സ്വാധീനിച്ചിട്ടുണ്ട്… ഒരു ശരാശരി മനുഷ്യനെ ഒരു സിനിമയും സ്വാധീനിക്കില്ല എന്നാണ് എണ്റ്റെ വിശ്വാസം…. കാരണം, സിനിമാ എന്ന മാധ്യമത്തിന് മനുഷ്യ ജീവിതങ്ങളെ സ്വാധീനിക്കാനുള്ള കഴിവില്ല. അതെല്ലാം തന്നെ ഒരാളുടെ സൃഷ്ടിയാണ്. പലപ്പോഴും യഥാറ്‍ത്ഥ ജീവിതത്തിലെ മനുഷ്യരുമായി നേരിട്ടൊരു താരതമ്യം സാധിക്കുകയില്ല. അതു കൊണ്ടു തന്നെയാണ്, ആരെയും സിനിമ സ്വാധീനിക്കാത്തത്.
ഒരു ശരാശരി മനുഷ്യനെ ഒരു സിനിമയും സ്വാധീനിക്കില്ല എന്നാണ് എണ്റ്റെ വിശ്വാസം…. കാരണം, സിനിമാ എന്ന മാധ്യമത്തിന് മനുഷ്യ ജീവിതങ്ങളെ സ്വാധീനിക്കാനുള്ള കഴിവില്ല. അതെല്ലാം തന്നെ ഒരാളുടെ സൃഷ്ടിയാണ്. പലപ്പോഴും യഥാറ്‍ത്ഥ ജീവിതത്തിലെ മനുഷ്യരുമായി നേരിട്ടൊരു താരതമ്യം സാധിക്കുകയില്ല. അതു കൊണ്ടു തന്നെയാണ്, ആരെയും സിനിമ സ്വാധീനിക്കാത്തത്.
“Dear Friend ..the whole sentence are wrong..completely wrong!!!! And you even didnt get my point . Pinne cinema aalkare mattethoru madhyamathinekalum eluppathil swadeenikunna madhyamam aanu… Pusthakam vaayikkunnavar vivaramullavaranu enna aashayam manasilullathukondakam thankal ivide ingane orashayam paranjathu..Pakshe athu asdhanathaayipoyi..melparanja sentence utter nonsence thanne. Ihyanu ningalude viswasamenkil ..ningalude viswasangalum dharanakalum thettanu…Inne vare oru cinemayum kandu onnum thonnatha ningal ini melil cinema enna kalaroopam kanenda aavhshyamundennu thonnunnilla..Cinema oru kalaaroopamanu enna karyam marakkanda..angane aalatha kachavada cinemakale patti mathramaanu thankal samsarikkunnathu…(ennal kachavada cinemakalil polum nalla cinemakal undayittundu)
സുഹൃത്തെ, സിനിമ കണ്ട് ഒന്നും തോന്നിയില്ല എന്നല്ല ഞാന്‍ പറഞ്ഞത്, താങ്കള്‍ക്ക് മലയാളം മനസ്സിലക്കുന്നതില്‍ എന്തേലും വിഷമമുണ്ടോ? ഞാന്‍ പറഞ്ഞത്!് ഇത്രമാത്രം. എണ്റ്റെ ജീവിതത്തില്‍ ഒരു വ്യത്യാസം ഉണ്ടാക്കാന്‍ പ്രാപ്തമായ ഒരു സിനിമയും ഞാനിതേവരെ കണ്ടിട്ടില്ല. അതിനറ്‍ത്ഥം നല്ല സിനിമകള്‍ ഞാന്‍ കണ്ടിട്ടില്ല എന്നല്ല. (അത് “നല്ല സിനിമ” എന്നതിണ്റ്റെ നിറ്‍വചനത്തെ ഇതില്‍ വളരെ പ്രാധാന്യമേറിയതാണ്.) താങ്കളുടെ ജീവിതത്തില്‍ വളരെയധികം വ്യത്യാസം വരുത്തിയ ഒരു സിനിമയും, അത് താങ്കളെ ജീവിതത്തില്‍ സഹായിച്ച രീതിയും ഒന്നു വ്യക്തമാക്കിയാല്‍, താങ്കള്‍ ഉദ്ദേശിക്കുന്നത് എന്താണെന്നു ചിലപ്പോള്‍ എനിക്കു മനസിലായേക്കും.
ബുദ്ധിയുള്ളവറ്‍ ആണ് പുസ്തകങ്ങള്‍ വായിക്കുന്നത് എന്നതൊരു അബദ്ധ ധാരണയാണ്. വായന ഒരു ശീലമാക്കിയവറ്‍ മാത്രമാണത് ചെയ്യുന്നത്. അതാണെണ്റ്റെ വിശ്വാസം. അതിനറ്‍ത്ഥം അവരെല്ലാം പുസ്തകങ്ങള്‍ വായിച്ചു ജീവിതത്തെ സ്വാധീനിക്കാന്‍ തക്കവണ്ണമുള്ള അറിവ് നേടുന്നു എന്നുമല്ല. അതവരുടെ അഭിരുചിയെ ആശ്രയിച്ചിരിക്കും. കാരണം എല്ലാവരും അങ്ങനെയയൈരുന്നെങ്കില്‍ എന്നേ നമ്മുടെ രാജ്യം വികസിതമായേനെ… (വാക്കുകള്‍ എണ്റ്റെ അല്ല, നമ്മുടെ മുന്‍ രാഷ്ട്രപതിയുടേതാണ്!!!)
“ശരാശരി മനുഷ്യനെ ഒരു സിനിമയും സ്വാധീനിക്കില്ല ”
Thankalude ee commentinaanu njan marupadi pranjathu. Oru cinema kandal aarum athinte pittennu muthal jeevithareethi maatum ennalla njan paranjathu. But a film (good films even some bad films )can certainly influnce a person in his perspectives.Also I intended that watching more films will change the views/perspectives towards “movies” not “life”…you misunderstood it.. i dont know what is your definition of good film. Is it having a good story only ?? Then many of the weakly picturized movies should be included in that category . There are more than 20 genres in moviemaking and each one of them are diffrent ,so we can not sggest certain kind of format for a good movie. There are lot of things to be measured.. But unfortunately an average malayali wont care of these things as far as my knowledge.
സുഹൃത്തേ, താങ്കളീ അവസാനം പറഞ്ഞ കാര്യം തന്നെയാണ് ഞാന്‍ പറഞ്ഞത്. ഒരു ശരാശരി മനുഷ്യനേയും സിനിമ സ്വാധീനിക്കില്ല. ഒരു സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ പുറത്തു വന്നാല്‍, അതിറങ്ങി കുറച്ചുനാള്‍, ഒന്നോ രണ്ടോ ആഴ്ച അതിനേക്കുറിച്ച് നിരൂപകരും മറ്റും സംസാരിക്കുന്നുണ്ടാകും, അതിനു ശേഷം എല്ലാവരും അതു വിസ്മരിക്കും. അതണ് സാധാരണ സംഭവിക്കുക. ഒരുദ്ദാഹരണം ഞാന്‍ പറയാം. കുറച്ചു നാള്‍ മുന്‍പെ, ഗുജറാത്ത് കലാപത്തെ ആസ്പദമക്കിയുള്ള ഒരു ചിത്രം പുറത്തിറങ്ങിയിരുന്നു, പര്‍സ്സാനിയ. അതിണ്റ്റെ പ്രമേയം വളരെ പ്രാധാന്യമേറിയതായിരുന്നിട്ടുകൂടി, പെട്ടെന്നു തന്നെ അത് എവിടെയോ പോയ് മറഞ്ഞു. ആരും അതിനേക്കുറിച്ചോ അതിണ്റ്റെ പ്രമേയത്തിണ്റ്റെ പ്രാധാന്യത്തെക്കുറിച്ചോ ഓര്‍ക്കാറില്ല. അതു കൊണ്ട് തന്നെ, ആരേയും അത് സ്വാധീനിക്കതെ കടന്നു പോയി. അത്രയും മഹത്തരമായിരുന്ന ഒരു സിനിമയുടെ ഗതി ഇതാണെങ്കില്‍, ബാക്കിയുള്ളവയുടെ കാര്യം പറയേണ്ടതില്ലല്ലോ? സിനിമ മനുഷ്യജീവിത്ത്തെ സ്വാധീനിക്കുന്നുണ്ടെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല… ചിലപ്പോള്‍ ഒരു നിമിഷമൊന്ന് ആലോചിച്ചേക്കാം, “ഓ, അതു ശരിയണല്ലോ???”, അത്ര മാത്രം. സിനിമാ ഹാളിനു പുറത്തിറങ്ങും മുന്നെ തന്നെ ആള്‍ക്കാറ്‍ അതു മറക്കും… അതാണ് വാസ്തവം!!!!
” ഒരു ശരാശരി മനുഷ്യനെ ഒരു സിനിമയും സ്വാധീനിക്കില്ല എന്നാണ് എണ്റ്റെ വിശ്വാസം…. കാരണം, സിനിമാ എന്ന മാധ്യമത്തിന് മനുഷ്യ ജീവിതങ്ങളെ സ്വാധീനിക്കാനുള്ള കഴിവില്ല. അതെല്ലാം തന്നെ ഒരാളുടെ സൃഷ്ടിയാണ്. പലപ്പോഴും യഥാറ്‍ത്ഥ ജീവിതത്തിലെ മനുഷ്യരുമായി നേരിട്ടൊരു താരതമ്യം സാധിക്കുകയില്ല. അതു കൊണ്ടു തന്നെയാണ്, ആരെയും സിനിമ സ്വാധീനിക്കാത്തത്. ”
ഇവിടെ നിന്നായിരുന്നില്ലേ തുടക്കം???? താങ്കളൂടെ ഈ അവസാനത്തെ കമണ്റ്റ് വായിക്കുമ്പോള്‍ താങ്കള്‍ പറഞ്ഞത് എനിക്കു മനസ്സിലവാത്തതാണോ അതോ ഞാന്‍ പറഞ്ഞത് താങ്കള്‍ക്കു മനസ്സിലാവാതെ പോയതാണോ എന്ന് ഞാന്‍ സംശയിക്കുന്നു.
thaankalude samshayam seriyaanu..thankalum njanum vere vere directionilaanu paranju kondirikkunnathu.. ippozhum njan paranjathu thankalku pidikittiyiittilla…
cinema manushyante jeevithathe mattimarichukalayum ennonnum alla njan paranjathu..athu pole oru serassari manushyan verum entertainniginayi mathram cinema kaanunnavanakum..ayalku 2-21.2 manikkor enjoy cheyyan oru paadu cinemakal irangunnundu..appo serassari manushyante kaaryam vittekku..njan parajathu aadhyam muthal thanne thankal thettidharichu.. I am talking only about a person’s perspective TOWARDS cinema…chila cinemakal kandathinu sesham , cinemayekkurichundayirunna kaazhchappadukalkku mattma vannu enanu najan paranjathu..allathe ente jeevithathe cinema vallateh swadeenichu kalanju ennala..cinemaye pattiyulla kaazchappadukal ennu vachal, eg” Some movies made me think about technichal side of fims,at yopunger ages, I began to think that there are so many things going on behind the camera..Some other movies made me think about the visial elments ..that means what we see in teh screen, are not just shown just like that..it has meanings and effect in the story line or theme of teh whole movie..This kind of thinkings only made me a better movie watcher…before that..njanum thankal paranja aa serassari prekshakan thanneyayirunnu..munpu malayalavum tamizhum mathram kandirunna njan ,ippol indyail thanne irangunna 14-olam languagesile fims kandittundu..Lot of foreign movies also. I still didnt say that ,those movies made any changes in my life..those made me to at least recognise good movies and bad movies..
Thankalude parsaniya example ivide parayunnathine aavshyame yill..kaaranam njan paranju vanathu aa aashyamalla..
ഈ ചിത്രത്തിണ്റ്റെ പ്രമേയം തീരെ പഴഞ്ചനായിപ്പോയില്ലെ എന്നു നമുക്ക് തീറ്‍ച്ചയായും സംശയിക്കാം. സ്ത്രീകള്‍ക്കു പുരുഷനു തുല്യം പരിഗണന ലഭിക്കുന്ന ഈ നൂറ്റണ്ടില്‍ ഈ ആശയത്തിണ്റ്റെ പ്രസക്തി എന്താണ്? - കേരളത്തിലെ കാര്യം തന്നെയാണോ? :)
പിന്നെ, അതില്‍ അടൂര്‍ ചൂണ്ടിക്കാണിക്കുന്ന സമൂഹത്തിന്റെ സ്ത്രീകളോടുള്ള മനോഭാവങ്ങള്‍ക്ക് ഇന്നും സമൂഹത്തില്‍ ഒരു മാറ്റവുമില്ല. അമ്പതുകൊല്ലത്തിനു മുന്‍പുള്ള അവസ്ഥതന്നെ ഇന്നും, അതാണ് സംവിധായകന്‍ പറയുവാനുദ്ദേശിച്ചിരിക്കുന്നത്. സ്ത്രീ-പുരുഷ സമത്വം ഈ സിനിമയിലെ ഒരു വിഷയമായി എനിക്കു തോന്നിയില്ല. പ്രമേയം പഴഞ്ചനാണെന്ന് നമുക്ക് മനസിലാവും; പക്ഷെ, നമ്മുടെ സമൂഹം എത്രയോ പഴഞ്ചനാണെന്ന് നാം മനസിലാക്കുകയുമില്ല!!!
അവാര്‍ഡുകള്‍ക്കു വേണ്ടിയാണ്‍ അടൂര്‍ ചിത്രങ്ങളെടുക്കുന്നതെന്ന് എനിക്കു തോന്നിയിട്ടില്ല. വിദേശവേദികളില്‍ പോലും അഗീകരിക്കപ്പെടുന്ന രീതിയിലേ അദ്ദേഹം പടമെടുക്കാറുള്ളൂ, അതൊരു കുറ്റമാണോ? അടൂര്‍ ‘അലിഭായ്’, ‘നസ്രാണി’ രീതിയിലുള്ള പടങ്ങളെടുക്കണമെന്നാണോ!
–
ഹരീ… നാം ജീവിക്കുന്ന ഇന്നത്തെ കേരളത്തില്‍ അത്തരമൊരു ഉച്ച നീചത്വം പണ്ടത്തെ പോലെ നില നില്‍ക്കുന്നുണ്ട