കഥ പറയുമ്പോള്‍
ദരിദ്രനായ ബാര്‍ബര്‍ ബാലന്‍റെ ഗ്രാമത്തിലേക്ക് ഒരു സിനിമാ സംഘം ചിത്രീകരണത്തിനായെത്തുന്നു. ബാലന്‍റെ പഴയ സുഹൃത്താണ് സിനിമയിലെ നായകനടന്‍ അശോക് രാജ് ( മമ്മൂട്ടി ) എന്ന് അറിയുന്നതോടെ ഗ്രാമവാസികള്‍ ഓരോരോ ആവശ്യങ്ങള്‍ക്കായി അയാളെ സേവപിടിക്കുന്നു. ഇതാണ് സിനിമയുടെ പശ്ചാത്തലം. ബാര്‍ബര്‍ ബാലനെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീനിവാസന്‍ തന്നെയാണ് രചന. നവാഗതനായ മോഹനനാണ് സംവിധാനം.
സത്യന്‍ അന്തിക്കാടുമായി ചേര്‍ന്ന് പണ്ട് ശ്രീനിവാസന്‍ ഉണ്ടാക്കിയ സിനിമകളിലെ ഗ്രാമപശ്ചാത്തലവും കഥാപാത്രങ്ങളുമാണ് ഈ സിനിമയിലും അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. അങ്ങിനെയുളള പശ്ചാത്തലത്തിന്‍റെ ലാളിത്യം ഇപ്പൊഴുളള മലയാളസിനിമകളില്ല എന്ന് നമ്മളെല്ലാവരും പരാതിപ്പെടാറുണ്ട്. എന്നാല്‍ വിചിത്രമെന്ന് പറയട്ടെ, അതേ ചായക്കടയും, അതേ സ്കൂള്‍ മാഷും, അതേ കുട്ടി രാഷ്ട്രീയക്കാരനും, അതേ ബാര്‍ബറുമൊന്നും ഇപ്പോള്‍ പഴയപോലെ നമ്മെ രസിപ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന്‍റെ ആദ്യപകുതിയില്‍ നന്നായി ഇഴച്ചില്‍ അനുഭവപ്പെടുന്നു. വളരെ ചെറിയൊരു ചരടിന്മേലാണ് തിരക്കഥ കെട്ടിപ്പൊക്കിയിരിക്കുന്നത് എന്നുളളത് മറ്റൊരു കാരണം. ശ്രീനിവാസന്‍റെ സ്ഥിരം നമ്പറുണ്ടല്ലോ - പൊക്കക്കുറവിനേയും ഇരുണ്ട നിറത്തേയും കുറിച്ചുളള സ്വയം കളിയാക്കല്‍ - അതുമുണ്ട് ചിത്രത്തില്‍. പക്ഷെ പണ്ടത്തേതിന് വിരുദ്ധമായി, ഇവിടെ ചിരിയുണര്‍ത്തുന്ന രംഗങ്ങള്‍ കുറവാണെന്ന് മാത്രം.
നമ്മിലെ നന്മയെ തൊട്ടുണര്‍ത്തുന്ന, കണ്ണുകള്‍ ഈറനണിയിക്കുന്ന ഒരു രംഗം മതി, ഒരു സിനിമക്ക് ശാപമോക്ഷം കിട്ടാന്‍. അത്തരമൊന്നാണ് ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്. ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധമാണ് സുഹൃദ്ബന്ധം. കാരണം അവിടെ സ്വാര്‍ത്ഥതക്കുളള ഇടം തീരെക്കുറവായിരിക്കും. ഈ നവീന കുചേല ചരിതത്തിന്‍റെ പര്യവസാനം നമ്മെ സ്പര്‍ശിക്കുക തന്നെ ചെയ്യും.
ഫാന്‍സുകള്‍ക്ക് വേണ്ട ഉപദേശവും സിനിമയിലെ നായകന്‍ നല്കുന്നുണ്ട്. നമ്മുടെ കല സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ മാത്രം ശക്തിപ്പെട്ടിട്ടില്ല എന്നും അയാള്‍ പറയുന്നുണ്ട്. തുടര്‍ന്ന് ചില രംഗങ്ങളില്‍ മമ്മൂട്ടി എന്ന star-ന് ലഭിച്ച കയ്യടി അത് അപ്പോള്‍ തന്നെ സ്ഥിതീകരിക്കുകയും ചെയ്തു.
സംഭാഷണങ്ങള്‍ ചിലപ്പോഴൊക്കെ അമ്പലപ്പറമ്പിലെ നാടകമാകുന്നുണ്ട്. ചില തമാശകള്‍ തനി വളിപ്പുകളും. ശ്രീനിവാസന്‍ അഭിനയിക്കുകയല്ല – ഗോഷ്ടി കാണിക്കുകയാണ്. കാക്കയേയും പൂച്ചയേയും കല്യാണം കഴിപ്പിക്കുകയും, ഇളം കാറ്റടിക്കുമ്പോള്‍ നക്ഷത്രക്കുഞ്ഞുങ്ങള്‍ക്ക് താരാട്ട് പാടിക്കൊടുക്കുകയും ചെയ്യുന്ന നമ്മുടെ ഗാനരചയിതാക്കള്‍ക്കിടയില്‍ അനില്‍ പനച്ചൂരാന്‍ എന്ന എഴുത്തുകാരന്‍ തെല്ലൊരാശ്വസമാണ്.
മലയാളി ആയതുകൊണ്ട് മാത്രമാണ് ശ്രീനിവാസനെ ഇന്ത്യക്ക് പുറത്ത് അധികമാരും അറിയാത്തത്. അദ്ദേഹത്തോളം prolific ആയിട്ടുളള സിനിമാക്കാര്‍ ലോകസിനിമയില്‍ തന്നെ കുറവാണ്. അദ്ദേഹം ഒരുക്കിയ ‘വടക്കുനോക്കിയന്ത്രം’ എന്ന ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പൊള്‍ “ങേ, ഇതിനോ?” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. വളരെ വളരെ വലിയ ഒരു സത്യസന്ധതയാണ് അത്. അതുകൊണ്ടാണ്, രചനകളുടെ മൂര്‍ച്ച കുറയുന്നുവെങ്കിലും, കാലമിത്രയായിട്ടും അദ്ദേഹത്തിന്‍റെ സ്ഥാനം മുകളില്‍ തന്നെയുളളത്.
Update
സുഹൃത്തുക്കളേ, ‘ഈ നവീന കുചേല ചരിതത്തിന്‍റെ പര്യവസാനം നമ്മെ സ്പര്‍ശിക്കുക തന്നെ ചെയ്യും.‘ എന്ന വാചകത്തില്‍ നിന്ന്, ഈ സിനിമ കാണാന്‍ കൊളളാവുന്ന ഒന്നാണ് എന്ന് വ്യക്തമാവും എന്നാണ് ഞാന്‍ ധരിച്ചത്. ക്ഷമിക്കുക. ആദ്യ പകുതിയിലെ ഇഴച്ചിലിന്‍റേയും മറ്റു പോരായ്മകളുടേയും ദോഷം, സിനിമയുടെ ഹൃദയസ്പര്‍ശിയായ ക്ലൈമാക്സ് കഴുകിക്കളയും. പണ്ടത്തെ ശ്രീനിവാസന്‍ ചിത്രങ്ങളുടെ നിലവാരം ഇതിനില്ല - മോഹനന്‍ എന്ന സംവിധായകന്‍ പ്രത്യേകിച്ചൊരു സംഭാവനയും നല്കാത്തത്കൊണ്ട് കൂടിയാണത് - എന്നാല്‍ മറ്റു പല സമകാലീന മലയാള ചിത്രങ്ങളേക്കാള്‍ മുന്നിലാണ് ഈ സിനിമ. ചിത്രം വ്യക്തമായി എന്ന് കരുതട്ടെ.
18 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

(Review rating - 9 votes, average: 4.89 out of 5)

Good
Mr. Jayan please tell directly the film is good/bad?
ജയ ഉരുണ്ടുകളിച്ച് നിരൂപിക്കുന്ന സ്വഭാവം താങ്കള്‍ക്കില്ലാത്തതാണ് എന്തുപറ്റി ഇത് കാണണോ വേണ്ടയോ 10 ന്റെ സ്കേലില്‍ ഒന്ന് റേറ്റ്ചെയ്യ്. അല്ലാതെ ഇങ്ങനെ മംഗളം പത്രത്തിലേയും ജനശക്തി വാരികയിലെയും രാഷ്ട്രീയ ലേഖനങ്ങള്‍ പോലെ ആയാല്‍ ഞ്ങ്ങളേപ്പോലെ ഉള്ളവര്‍ എന്തു ചെയ്യും
Jayan, you should have the courage to say what is what. Allathe Kairali TV il nandigram news report cheyyunnathu pole onnilum thodathe oreru…. Ithalla njangal pratheekshichathu.
Pottaa Review….
Nallathine nannayi nallathu ennu parayan ariyillleeee….?
Ethei chaya kkadayum Tution centerum barbar shopum okkeee ippozhum illei atho athinu marketil stanam illei….
junctionail oru STD/ISD yum 40 Rs/Hr Internet Email boardum, oru CD shopum okke undangileee rasam undakooo ennu undooo???
Kochiyil janichu valarnathintei parishkkaaram aakum….
Mugathu bhavangal udakki kattunathu allei eee “Goshti” ennu udeshichathu? Engil ellaaa abhinayavum oru Goshti alleee… Oru samshayam annu… (Sreenivasan odu anubhavi aaya oru FAN annu ennu karutharuthu plzzz.. Kevalam oru samshayam mathram..)
“Naveena Kuchela charitham”- prayogam kollam
Kannan kuchelanei
Kudilil vannu kandathavamm ee
Kouthukam alle koottukaara!!!
Nalla cinemakku kashu nalki ennathil charidhardhyam(Oru padu kalam aayee atha)
The movie is much better than other recent releases….Except the Mammootty song and some old jokes in the first half ,this movie is convincing in most parts…..
Padam nannayittundu…Especially for people who born and brought up in villages….
Is this Jayan ?
And you say the climax was ‘Hridayasparshi’ ??
Ha Ha ., Give me a break !!
Everything else is spot on about the review , simple watchable movie , except for the climax .
For me , that crying scene from Mammooty was so stupid and boring ! There was absolutely no necessity to overdo that scene .
Just to make it a ‘Sentimental’ climax , the director did it ! Thats it .
And now Jayan being such a strong criticiser of every small mistakes , should have reviewd that better .
In my opinion , this movie is watchable , rated 3 stars out of 5
ഇതൊരു പ്രതിഭാസം തന്നെ!!! :)) :)) :))
വളരെ മനോഹരമായ ഒരു ചിത്രം. വളരെക്കാലത്തിനു ശേഷം തീയേറ്ററിപോയി നിലവാരമുള്ള ഒരു സിനിമ കണ്ടു എന്ന് പറയാം. ലളിതമായ ഒരു കഥയില്‍ കെട്ടിപ്പൊക്കിയ ഈ സിനിമ എല്ലാവരേയും ആകര്‍ഷിക്കും എന്നത് തീര്‍ച്ച. ശ്രീനിവാസണ്റ്റെ ഈ രചനക്ക് മൂര്‍ച്ഛകൂടിയതു പോലെ ഉണ്ട്. ചിത്രത്തിറ്റെ ക്ളൈമാക്സ് ആസ്വാദകരുടെ കണ്ണുകളെ ഈറനണിയിക്കാന്‍ പോന്നതാണ്. സുഹൃത്ത് ബന്ധത്തിണ്റ്റെ മാറ്റിനെ വിളിച്ചറിയിക്കുന്ന രംഗങ്ങള്‍ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നവയാണ്. ശ്രീനിവാസണ്റ്റെയും, മമ്മൂട്ടിയുടേയും മീനയുടേയും കൂടാടെ ശ്രീനിവാസണ്റ്റെ മൂത്ത മകളായി അഭിനയിക്കുന്ന കുട്ടിയുടേയും അഭിനയന്‍ ശ്രദ്ധേയം എന്നു പറയാതെ വയ്യാ.. വ്യത്യസ്തമായ ഗാനങ്ങളിലൂടെ അനില്‍ പനച്ചൂരാനും, തികച്ചും മനോഹരമായ ഗാനാലപനത്തോടേ പ്രദീപ് പള്ളുരുത്തിയു, വിനീത് ശ്രീനിവാസനും ഇതില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ശ്രീനിവാസണ്റ്റെ നര്‍മ്മത്തിണ്റ്റെ തീവ്രത കുറഞ്ഞുവോ എന്നു തോന്നിപ്പിക്കുന്ന ഏതാനും രംഗങ്ങളും ഇതില്‍ ഉണ്ട്. ആദ്യ പകുതിയിലെ ഇഴച്ചില്‍ നമ്മെ അല്‍പം ബോറടിപ്പിക്കുമെങ്കിലും, രണ്ടാം പകുതി അതിനു പ്രായശ്ചിത്തം ചെയ്യുന്നുണ്ടെന്നു തോന്നി. ചുരുക്കിപ്പറഞ്ഞാല്‍ നല്ല ഒരു സിനിമ. കുടുംബ സദസ്സുകള്‍ക്കിത് പ്രിയങ്കരമാകുമെന്നുറപ്പാണ്… ഇതിണ്റ്റെ മുഴുവന്‍ ക്രെഡിറ്റും ശ്രീനിവാസനും മുകേഷിനും സ്വന്തമാണ്…
ഈ നല്ല സിനിമയെക്കുറിച്ച് താങ്കളുടെ നിരൂപണം വായിച്ചപ്പോള്‍ വളരെയധികം സ്ന്തോഷം തോന്നി… അഭിനന്ദങ്ങള്‍…
I saw this movie with 7 of my friends. We got the review like it is a very good movie, watchable and all.
But to be frank I didn’t like the movie. Felt it is just trying to get the innocence back from the old sreeni movies.
JK is saying meena’s acting was good. I beg to differ. It was the worst in the movie. I agree that the first daughter of Balan did well in the movie. Otherwise i felt acting was average including that of Sreenivasan. Mammooty also did well.
I agree to Jayan very much. A good review by him.
Ivide Bangalore-il kure kooval ee padathinu kitti!!
That’s your perspective…. No comments on that…. Then about the audience in Bangalore…. Good Movies never run long in Bangalore…. Worst films like Hello is running for months…. What a tragedy…..?
Then I heard a comment from roomie. He went to see the film ihere in Bangalore. After the films, he has seen tears in many of the people who were coming out of the theatre…. he told it was quite touching…..
സിനിമ കണ്ട ഒരു സുഹൃത്ത് എനിക്കയച്ച എസ് എം എസ് ഇതാണ്:
‘കഥ പറയുമ്പോള്‍ കണ്ടു. ഒരു പാടു കാലത്തിനു ശേഷം ഒരു ക്ലൈമാക്സില്‍ ആരും കാണാതെ കരഞ്ഞു. സാധാരണക്കാരന്റെ കഥ പറയാന്‍ ശ്രീനിവാസന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.’
കരഞ്ഞത് താന്‍ തന്നെയാനെന്നു പറഞ്ഞാല്‍ മോശമാനെന്നു കരുതിയാണോ…. ഷാഫി… S M S കഥ പറഞ്ഞത്…..
മോശമാവില്ല… സൌഹൃദങ്ങളുടെ വിലയറിയുന്നവരുടെ കണ്ണുകള്‍ അറിയാതെ നനഞ്ഞുപോകും…. അത്ര മനോഹരമാണതിണ്റ്റെ ക്ളൈമാക്സ്…
ശ്രീനിവസന്, വളരെ കാലത്തിനു ശേഷം ഒരു നല്ല സിനിമ കാണാന്‍ സാധിച്ചതില്‍ സന്തോഷം… മലയാള സിനിമയ്ക്കു ഇതുപോലുള്ള നല്ല സിനിമകള്‍ ശ്രീനിവാസന്‍ നല്‍കട്ടെ എന്നു ആശംസിക്കുന്നു.
വല്ലാതെ മനസില്‍ തട്ടുന്ന ക്ലൈമാക്സ് ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. വേറെ പ്രത്യേകതയൊന്നും ഇല്ല.
The film had a small story which was almost dragged and i thought ‘what the heck’ just before the climax. But the climax compensated for everything. So i think the dragging was to increase the intensity of the climax. It was trick done by Sreenivasan(?). Anyways..good movie. 3.5 stars from me