സ്കെച്ച്
കൊച്ചി നഗരത്തിലെ അധോലോകത്തില്‍ അകപ്പെട്ടു പോകുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണ് പ്രസാദ് യദവ് എന്ന പുതിയ സംവിധായകന്‍ പറയുന്നത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വികൃതം.
പ്രസ്തുത നഗരത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ആളാണ് ഞാന്‍. ഏതൊരു നഗരത്തിലെയുമെന്നപോലെ കുറച്ചു തെരുവു ഗുണ്ടകളുണ്ടെന്നതല്ലാതെ ഒരു അധോലോകവും ഞാനിവിടെ കണ്ടിട്ടില്ല. കൊച്ചിയില്‍ അധോലോകം ഉണ്ടാവേണ്ടത് മലയാള സിനിമാക്കാരുടെ ആവശ്യമാണെന്നു തോന്നുന്നു.
രാംഗോപാല്‍ വര്‍മ്മ “സത്യ” എന്ന ഹിന്ദി ചിത്രം ഇറക്കിയതു കൊണ്ട് ഈ സിനിമയുടെ രചയിതാക്കള്‍ക്ക് കഥയും കഥാപാത്രങ്ങളുമുണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായിക്കാണില്ല.
ഛായാഗ്രഹണവും കലാസംവിധാനവും മറ്റും നന്നായി എന്നു മനസ്സിലാവുന്നത്, സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവ ശ്രദ്ധിക്കപ്പെടാത്തപ്പൊഴാണ്. നമ്മുടെ നാട്ടിലെ കല്യാണ വീഡിയോകളില്‍ പോലും ഈ സിനിമയിലേക്കാള്‍ നല്ല lighting ആണ്. നാലു പട്ടിയല്‍ ചേര്‍ത്തുവെച്ച്, ഒരു പച്ചത്തുണി വലിച്ചുകെട്ടി, കുറച്ചു പ്ലാസ്റ്റിക് പന്തുകള്‍ പെറുക്കി വെച്ചിരിക്കുന്നു. എന്താണെന്നറിയാമോ? Snooker(?) table! “കലാസംവിധാനം”!!! അവരൊക്കെ പണി പഠിക്കുകയാണ്.
ഹൊ! ഇംഗ്ലീഷ്!! ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ ഇംഗ്ലീഷിലുള്ള ഒരു റിപ്പോര്‍ട്ട് വായിച്ചു കേള്‍പ്പിക്കുന്നുണ്ട്. അതിനെക്കുറിച്ചു പറയാന്‍ എന്‍റെ മലയാളം പോര. ഇംഗ്ലീഷ് പോലെ തന്നെ നമ്മുടെ സിനിമാക്കാരുടെ മറ്റൊരു ദൌര്‍ബല്യമാണ് കമ്പ്യൂട്ടര്‍. ഈ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് Photoshop-ലാണ്!!
എറണാകുളത്തു താമസിക്കുന്ന എനിക്ക് ( എത്ര അന്വേഷിച്ചിട്ടും ) കാണാന്‍ കഴിയാത്ത മറ്റൊരു സംഗതിയാണ് cabaret. ആ മോഡല്‍ ഒരു സാധനം സ്കെച്ചില്‍ ഉണ്ട്. കുറഞ്ഞപക്ഷം കുടവയറില്ലാത്ത ഒരു നര്‍ത്തകിയെങ്കിലുമായിരുന്നെങ്കില്‍…
അഭിനയിക്കാനറിയാവുന്ന ഒരാളെങ്കിലും ഈ സിനിമയിലുണ്ടായിരുന്നെങ്കിലെന്ന് നമുക്കു തോന്നിപ്പോകും. നായകന്‍റെ കൂട്ടുകാരനായി അഭിനയിക്കുന്ന ആള്‍ മരുന്നു മാറി കഴിച്ചു എന്നു തോന്നുന്നു. വിജയകുമാര്‍ ആണ് “cool” പൊലീസ് ഉദ്യോഗസ്ഥന്‍ - അണ്ണാന്‍ ആനയെപ്പോലെ മുക്കിയാല്‍? കീറിപ്പോകും. പെട്രോള്‍ കുടിച്ചിട്ടെന്ന പോലെ പരാക്രമം കാണിക്കുന്ന ഒരു വില്ലനും പ്രത്യക്ഷപ്പെടുന്നുണ്ട്, അവസാനം.
അധോലോകവുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു ഇന്ത്യന്‍ സിനിമ കണ്ടിട്ടുണ്ടെങ്കില്‍ പുതുതായൊന്നും ഈ ചിത്രത്തില്‍ നിന്ന് നിങ്ങള്‍ക്ക് കിട്ടുകയില്ല. കോപ്പിയടിക്കാന്‍ പോലും കഴിവില്ലത്തവരുടെ ഒരു വികല സൃഷ്ടിയാണ് ഈ സിനിമ. പടം ഓടണം എന്ന ഉദ്ദേശത്തോടു കൂടി ഇത്തരമൊരു സംരംഭത്തിനു പണം മുടക്കാന്‍ മാത്രം വിഡ്ഢിയായിരിക്കില്ല നിര്‍മാതാവ്. എന്‍റെ ഒരു സുഹൃത്തു സൂചിപ്പിച്ചപോലെ money laundering ആയിരിക്കണം അയാളുടെ ഉന്നം.
6 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.




Kaduthooo
ചിരിപ്പിച്ചൂലോ ;)
good
thakarthu! he he he ithu vayichal nirmathavu athmahatya cheyum! (money laundering alla udhesham engil :-p)
Utter……………….
തകറ്ത്തൂ. ശരിക്കും ചിരിച്ചു.. ഇനി എന്തായലും സ്കെച്ച് കാണില്ലാ….
അല്ലെങ്കിലും ഇപ്പോള്‍ എറണാകുളത്താണല്ലോ ദാവൂദ് ഇബ്രാഹിമ്മും മറ്റും ഒക്കെ ഇപ്പോള്‍ താമസികൂന്നത് . :)