പറഞ്ഞു തീരാത്ത വിശേഷങ്ങള്‍
രാജീവനും ( സുരേഷ് ഗോപി ) വിജയലക്ഷ്മിയും ( ലക്ഷ്മി ഗോപാലസ്വാമി ) വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പ്രേമവിവാഹിതരായവരാണ്. നാലു വര്‍ഷം കഴിഞ്ഞ്, കുട്ടിക്ക് മൂന്നു വയസ്സുളളപ്പോള്‍ അവര്‍ വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തി. എന്നാലും അവര്‍ ഇപ്പോഴും പരസ്പരം കാണാറുണ്ട്, ഇഷ്ടപ്പെടുന്നുണ്ട്. വീട്ടുകാരവരെ വേറെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു; വിവാഹാലോചനകള്‍ നടത്തുന്നു. ഒടുവില്‍… ഹൊ! വേണ്ട! ഇത്രക്ക് fresh ആയ കഥയുടെ അന്ത്യം പറഞ്ഞ് ഞാനായിട്ട് suspense കളയുന്നില്ല! ഹരികുമാര്‍ ആണ് സംവിധായകന്‍.
അച്ഛന്‍, പിതാവ്, താതന്‍, തന്ത – ഈ വാക്കുകള്‍ക്കൊക്കെ ഒരേ അര്‍ത്ഥമാണെങ്കിലും ഓരോന്നും ഉപയോഗിക്കേണ്ട സ്ഥലവും രീതിയും വേറെയാണ്, അല്ലേ? അയല്‍പക്കക്കാരന്‍ വീട്ടില്‍ വന്ന് നിങ്ങളോടു “തന്തയുണ്ടോ?” എന്നും “അച്ഛനുണ്ടോ?” എന്നും ചോദിക്കുന്നത് തമ്മില്‍ വ്യത്യാസമില്ലേ? Close-up, extreme close-up, medium shot, long shot തുടങ്ങിയവ ഒരു സിനിമാ സംവിധായകന്‍ കഥ പറയാനുപയോഗിക്കുന്ന വാക്കുകളാണ്. അവ ഉപയോഗിക്കേണ്ട രീതിയില്‍ വേണം ഉപയോഗിക്കാന്‍. നിങ്ങളുടെ അച്ഛന്‍ സിഗരറ്റു വാങ്ങാന്‍ പോയതാണെന്നിരിക്കട്ടെ. മേല്‍പറഞ്ഞ അയല്‍വാസി, casual ആയിട്ട് അച്ഛനുണ്ടോ എന്നു ചോദിക്കുമ്പോള്‍ “ഇല്ല” എന്നു പറയുന്ന നിങ്ങളുടെ മുഖത്തിന്‍റെ close-up കാണിക്കേണ്ട കാര്യമില്ല. എന്നാല്‍ അച്ഛന്‍ ഈ അയല്‍വാസിയുടെ ഭാര്യയുമായി ഒളിച്ചോടിയിരിക്കുകയാണെന്ന വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുന്നുവെങ്കില്‍, നിങ്ങളുടെ മാനക്കേടും, വിഷമവും, നിസ്സഹായതയും, അയല്‍വാസി ഇതറിഞ്ഞാലുണ്ടാവുന്ന പ്രശ്നങ്ങളോര്‍ത്തുളള നടുക്കവും മറ്റും പ്രതിഫലിപ്പിക്കാന്‍ close-up-ഉം extreme close-up-ഉം മറ്റും ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമുണ്ട്. അതിപ്രധാനമായ കാര്യങ്ങള്‍ punctuate ചെയ്യാനാണ് സംവിധാനമറിയാവുന്നവര്‍ extreme close-up ഉപയോഗിക്കുന്നത്. നമ്മുടെ സംവിധായകര്‍ക്ക് ഇത്തരം യുക്തിയൊന്നുമില്ല. തിരക്കഥയിലുളളത് ഫിലിമിലാക്കാനുളള ഒരുപകരണം മാത്രമാണ് അവര്‍ക്ക് കാമറ. വെറുതെയിരുന്നു ചായ കുടിക്കുന്നതു വരെ ഇവിടെ close-up ആണ്. കുറേ തരം ഷോട്ടുകളുണ്ടല്ലോ, എല്ലാം കൂടി ഒന്നു mix ചെയ്തുപയോഗിച്ചുകളയാം എന്ന മട്ടില്‍.
തിരക്കഥയും തഥൈവ തന്നെ. നാലു വര്‍ഷം മുമ്പ് വീട്ടുകാരെ ധിക്കരിച്ച് വിവാഹിതരായി, പിന്നെ divorce ചെയ്തു എന്ന കാര്യം ഒരു പത്തിരുപത് പ്രാവശ്യം പലരായി പറയുന്നുണ്ട്. ഒരേ കാര്യം ആവര്‍ത്തിച്ച് എന്തിനിങ്ങനെ കാണികളെ ബോറടിപ്പിക്കുന്നു! നമ്മുടെ സമൂഹത്തില്‍ വിവാഹബന്ധം വേര്‍പെടുത്തിയവര്‍ വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും നേരിടേണ്ടിവരുന്ന കുത്തുവാക്കുകളും കഷ്ടപ്പാടുകളും വരച്ചുകാട്ടുകയാണ് സംവിധായകന്‍റെ ഉദ്ദേശമെങ്കില്‍ അത് മനസ്സിലാക്കാമായിരുന്നു. പക്ഷെ ഇത് മാദ്ധ്യമത്തെക്കുറിച്ചുളള ശുദ്ധ അറിവില്ലായ്മ മാത്രം.
ഇന്ത്യന്‍ സിനിമ കണ്ടാല്‍ തോന്നും നമ്മുടെ നായകന്മാരുടെ പ്രധാന വിനോദം ക്ഷൌരമാണെന്ന്. രാത്രി രണ്ടു മണിയായാലും അവരുടെ മുഖത്ത് മീശയുടേയോ ദീക്ഷയുടേയോ പൊടി പോലും കാണില്ല. രണ്ടുമൂന്നു മണിക്കൂറിടവിട്ടെങ്കിലും shave ചെയ്തില്ലെങ്കില്‍ മുഖം ഇങ്ങനെ ക്ലീന്‍ ആവില്ല. സ്ത്രീകളോ? കിടക്കപ്പായയില്‍ നിന്നെഴുക്കുമ്പോഴും മുടി ചീകി ഒതുക്കിവെച്ചിരിക്കും, മുഖത്തു ‘റൂഷ്’ കാണും! ചമയക്കാരുടെ ജോലി നടീനടന്മാരെ സുന്ദരരാക്കുകയാണോ, അതോ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് അവര്‍ക്ക് രൂപഭേദം നല്‍കുകയോ?
സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ശബ്ദലേഖനം ശ്രദ്ധിക്കണമെങ്കില്‍ അതെത്രമാത്രം മോശമായിരിക്കണം! മൂന്നുവയസ്സുകാരി മകള്‍ രാജീവനെ ഫോണ്‍ ചെയ്യുന്നു. അങ്ങേതലക്കല്‍ ring ചെയ്യുന്ന ശബ്ദം നമ്മളിവിടെ കേള്‍ക്കുന്നില്ല. എന്നാല്‍ രാജീവിനെ കാട്ടുമ്പോള്‍ അപ്പുറത്തു മകള്‍ സംസാരിക്കുന്നത് നമുക്കിവിടെ ഫോണിലൂടെയെന്ന പോലെ കേള്‍ക്കാം. കുറച്ചുകഴിഞ്ഞ് മകള്‍ ഫോണിലൂടെ പാട്ടുപാടി തുടങ്ങുമ്പോള്‍, കാട്ടുന്നത് രാജീവിനെയാണെങ്കിലും കേള്‍ക്കുന്നത് നേരിട്ടെന്നപോലെയാണ് – ഫോണിലൂടെയുളള സ്വരമല്ല. ഒരു രംഗത്തില്‍ മൂന്നു തരം ശബ്ദലേഖനം!! മലയാള സിനിമ തുടങ്ങിയ കാലത്തുനിന്ന് നമ്മുടെ ശബ്ദലേഖകരുടെ ശേഖരത്തിന് വലിയമാറ്റമൊന്നുമില്ല എന്നു തോന്നുന്നു. ഏതു സിനിമയിലും ഓട്ടോറിക്ഷകള്‍ എത്ര ദൂരെ എത്രയൊക്കെ വേഗത്തില്‍ പോയാലും ഒരേ ശബ്ദമാണ്. കാറുകള്‍ എത്ര പതുക്കെ വന്നു നിന്നാലും ചീറിപ്പാഞ്ഞുവന്നു നില്‍ക്കുന്ന ശബ്ദവും. നമ്മുടെ സിനിമയിലെ കഥാപാത്രങ്ങള്‍ നടക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? റബ്ബര്‍ ചെരുപ്പിട്ട് കടപ്പുറത്തുകൂടി നടന്നാല്‍കൂടി പട്ടാളക്കാര്‍ കവാത്തുനടത്തുന്ന “കടക് കടക്” ശബ്ദമാണുണ്ടാവുക! രംഗം dramatize ചെയ്യാന്‍ ശബ്ദം ഉപയോഗിക്കാം. പക്ഷെ വെറുതെ ഉലാത്താനിറങ്ങുന്നവനെക്കൊണ്ടു കൂടി എന്തിനാണ് ശബ്ദമലിനീകരണമുണ്ടാക്കുന്നത്! വലിയ creativity ഒന്നും കാട്ടണ്ട; സാമാന്യ ബോധമെങ്കിലും വേണ്ടേ?
എണ്‍പതുകളില്‍ ജോഷിയും വിശ്വംബരനും മറ്റും തുടങ്ങിയ വിശേഷങ്ങളാണ് 2007-ലും ഹരികുമാര്‍ പറഞ്ഞു തീരാത്തത്.
7 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.



Nice review… Its high time the film industry changed. We want something new and refreshing. Atleast the same story could be presented in a better way.
At the end of the day, is the movie good or bad?
The review is good. it helped us understand the reason for different shots used in movies. Thanks.
Keep writing,
M
You have mentioned about the audiography, photography and director. How about the cast and their performance?
സുഹൃത്തെ! നിലവാരമുള്ള എഴുത്തണെന്നു പറയതിരിക്കാന്‍ വയ്യ. ഈ സിനിമകള്‍ ഒന്നും കണ്ടിട്ടില്ലെങ്കിലും, താങ്കളുടെ വിമര്‍ശന രീതി നന്നാവുന്നുണ്ട്. അഭിനന്ദനങ്ങള്‍!
ithrayum reviews ezhuthiyittum oru review il poolum enthengilum nallathu ezhuthiyittilla. aarey bodhippikkan aanu thaan inganey padachu vidunnathu???? ini aarengilum ee padathil moothram ozhikkunnathu kaanichirunnengil iyyal paranjeney uchakkum moothram ozhichal athrayum moothram varilla, idathey kai kondu pidikkendathu valathey kai kondu pidichanu mulliyathu ennokkey. nalla nilavaaram ulla review. midukkan.
Happy To hear that finnaly this movie came out (at last!!!)….. Good review too… nice to see that reviewwer has given his attention to even minute areas of a film…. Its high time this industry has to be changed….
Ithu creativity e patti bodhavum arivum ullavarkku vayikkan ullathanu…..Allathe ninnepole Padayappayum aadhiyum kandu nadakkunnavarkullathalla….