ഗോള്‍
ഒരു ഇന്‍റര്‍ നാഷണല്‍ സ്കൂള്‍. അവിടുത്തെ കുട്ടികളുടെ പ്രശ്നങ്ങളും തമാശകളും, ഇന്ത്യന്‍ സിനിമക്ക് ഒഴിവാക്കാനാവാത്ത പ്രേമം, പിന്നെ ഫുട്‌ബോളും. കലവൂര്‍ രവികുമാറിന്‍റെ ഈ രചന head-butt ചെയ്തിരിക്കുന്നത് കമല്‍. എന്‍റെ sudden death ആവാത്തതു ഭാഗ്യം.
സിനിമയില്‍ product placement കണ്ടിട്ടുണ്ട്. പക്ഷെ product placement-നു മാത്രം വേണ്ടി ഒരു സിനിമ എടുത്തരിക്കുന്നത് ലോകചരിത്രത്തിലാദ്യമാണെന്നു തോന്നുന്നു. ഊട്ടിയിലെ ഒരു പ്രമുഖ സ്കൂളിന്‍റെ രണ്ടര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരസ്യചിത്രമാണ് ഈ സിനിമ.
ഈ സിനിമ കാണുന്നത് ഒരു self ഗോള്‍ ആവുമെന്ന് കൂട്ടുകാര്‍ മുന്നറിയിപ്പ് തന്നിരുന്നു. പണക്കാരായ ടീനേജേഴ്സ്, അവരുടെ പ്രശ്നങ്ങള്‍, പ്രേമം എന്നൊക്കെ ആലോചിക്കുന്നത് തന്നെ അറപ്പുണ്ടാക്കുന്ന വിഷയങ്ങളാണ്. എന്നാലും ഞാന്‍ കരുതി, കമല്‍ എത്രയോ വര്‍ഷങ്ങളായി സിനിമകളെടുക്കുന്നു – എന്തെങ്കിലുമൊരു വ്യത്യസ്ഥത കാട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന് സ്വയം വെറുപ്പു തോന്നുമെന്ന്. ചിത്രം തുടങ്ങി അല്പ സമയത്തിനകം തന്നെയുളള ഒരു രംഗം – അവധിക്കാലം തീരുന്നതിന് മുമ്പ് തന്നെ എന്തുകൊണ്ട് സ്കൂളില്‍ തിരിച്ചുവന്നു എന്നുളളതിനുത്തരമായി ഒരു കുട്ടിയുടെ ഡയലോഗ്: “അമ്മ പുതിയ ഭര്‍ത്താവുമായി ഹണിമൂണിനു പോയി, അതുകൊണ്ടാ”. പിന്നെ കേള്‍ക്കുന്നത് “അയ്യോ!!!!!!” എന്നുളള വിളികളാണ്. സിനിമയിലല്ല; അതു കണ്ടുകൊണ്ടിരുന്നവരുടെ ദീനരോദനങ്ങളാണ്. സ്നേഹം ലഭിക്കാത്ത, ഹോസ്റ്റലില്‍ താമസിക്കുന്ന, പണക്കാരുടെ മക്കളുടെ കഥ 2007 ആയിട്ടും സംവിധായകനു മടുത്തിട്ടില്ല.
ഒരു സ്പോര്‍ട്സ് പശ്ചാത്തലമുളള ചിത്രത്തില്‍, ക്ലൈമാക്സ് ഒരു കലാശക്കളിയായിരിക്കുമല്ലൊ. സ്വാഭാവികമായും നായകന്‍റെയും കൂട്ടരുടെയും ഭാവി അതിനോടു ബന്ധപ്പട്ടു കിടക്കുകയും ചെയ്യും. അത്തരമൊരു മത്സരം നായകന്‍ തോല്‍ക്കുമോ എന്ന സംശയം ജീവിതത്തിലാദ്യമായി സിനിമ കാണുന്ന ഒരാള്‍ക്കേ ഉണ്ടാവൂ. കഥാന്ത്യം നന്നായി ഊഹിക്കാന്‍ പറ്റുമ്പോള്‍, എന്തെങ്കിലുമൊരു ഉദ്വേഗം ജനിപ്പിക്കണമെങ്കില്‍ കുറഞ്ഞ പക്ഷം ചിത്രീകരണത്തിലെങ്കിലും പുതുമ വേണം. എന്നാല്‍ പുതിയത് എന്നു പറയാന്‍ ഒരു ഷോട്ടു പോലും ഈ ചിത്രത്തിലില്ല.
ഇതൊക്കെ സഹിക്കാം. പക്ഷെ മുകേഷ് അവതരിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്, നായകന്‍റെ അച്ഛന്‍. അയാള്‍ മോഹന്‍ ബഗാനു വേണ്ടി കളിച്ചിരുന്ന പഴയൊരു പ്രഗത്ഭനാണ്. ചിത്രത്തിന്‍റെ രചയിതാക്കള്‍ നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്ന പോലെയാണിയാള്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് അയാളുടെ ഭാര്യവീട്ടുകാര്‍ കൊല്‍ക്കൊത്താ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അയാളെ മര്‍ദ്ദിച്ചവശനാക്കി ഭാര്യയെ അയാളില്‍ നിന്നു പിരിക്കുന്നു. മര്‍ദ്ദനത്തില്‍ അയാളുടെ സമനില തെറ്റുന്നു. അന്നു മുതല്‍ അയാള്‍ പരിസരബോധമില്ലാതെ, മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ്, ദീക്ഷ വളര്‍ത്തി, ഭാര്യ മരിച്ചു പോയതറിയാതെ “മേരി ബീവി കബ് ആയേഗി?” എന്നു ചോദിച്ചുകൊണ്ട് റെയില്‍വേ സ്റ്റേഷന്‍ അന്വേഷിച്ചു നടക്കുകയാണ്!!! കുറഞ്ഞത് ഒരമ്പത് വര്‍ഷം മുമ്പെങ്കിലും ഇങ്ങനെ ഞെക്കിപ്പഴുപ്പിച്ച കഥാപാത്രത്തെ നമ്മള്‍ കണ്ടിട്ടുളളതല്ലേ!!! കഥാന്ത്യം ഇയാള്‍ normal ആവുകയും കൂടി ചെയ്യുമ്പോള്‍ സമനില തെറ്റുന്നത് കാണികളുടെയാണ്.
“കുട്ടികള്‍ പഠിക്കാനുളള യന്ത്രങ്ങളല്ല” എന്ന വാചകം മാത്രമാണ് ഈ സിനിമയുടെ ഒരു positive സംഭാവന. “Catch me if you can” എന്ന സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഉണ്ടാക്കിയ title sequence-ഉം കൊളളാം. പുതുമുഖങ്ങളുടെ പ്രകടനങ്ങളും തരക്കേടില്ല. എന്നാല്‍ പാത്രസൃഷ്ടിയുടെ പിടിപ്പുകേടു കൊണ്ട് അവരോടൊന്നും തന്നെ നമുക്ക് യാതൊരു connection-ഉം തോന്നുന്നില്ല.
ഇന്നലെ ഒരു ടി. വി. അഭിമുഖത്തില്‍ കമല്‍ പറയുന്നത് കേട്ടു – ഊട്ടിയിലും മറ്റും താമസിച്ചു പഠിക്കുന്ന ഇത്തരം കുട്ടികള്‍ പണക്കൊഴുപ്പുളളവരാണെന്നും, അവസരം കിട്ടിയാല്‍ അവര്‍ കയറു പൊട്ടിക്കുമെന്നും മറ്റും. എവിടുന്നു കിട്ടി, അദ്ദേഹത്തിന് ഇത്തരം വിവരങ്ങള്‍? കമാലുദ്ദീന്‍ എന്ന കമല്‍ തന്‍റെ കുട്ടിക്കാലത്ത് ഒരുപക്ഷെ ഇത്തരമൊരു ജീവിതം ആഗ്രഹിച്ചുകാണണം. വളര്‍ന്നപ്പോഴും അദ്ദേഹത്തിന്‍റെ ഉപബോധമനസ്സില്‍ പണക്കാരും അവരുടെ ജീവിതരീതികളും ഒരു പ്രഹേളികയായി നിലനിന്നിരിക്കണം. അതുകൊണ്ടാവണം അദ്ദേഹം “സ്നേഹം ലഭിക്കാത്ത പണക്കാരുടെ മക്കളി”ലേക്ക് വീണ്ടും വീണ്ടും പോകുന്നത്.
പ്രിയപ്പെട്ട കമല്‍, താങ്കളൊരു പര്‍ദ്ദയും ധരിച്ച് ഏതെങ്കിലുമൊരു കൊട്ടകയില്‍ പോയി നാട്ടുകാരുടെ കൂടെയിരുന്ന് ഗോള്‍ കാണുക. അവര്‍ കൂവുന്നത് എവിടെയൊക്കെയാണെന്ന് ശ്രദ്ധിക്കുക. ഞങ്ങള്‍ എത്രത്തോളം മുന്നോട്ട് പോയി എന്ന് മനസ്സിലാക്കുക. തലക്കടികിട്ടി, കാലത്തിനനുസരിച്ച് മാറാത്ത മുകേഷിന്‍റെ കഥാപാത്രം പോലെയാണിപ്പോള്‍ താങ്കള്‍. സിനിമാവസാനം, കൂവലുകള്‍ കൊണ്ടെങ്കിലും താങ്കള്‍ക്കും സ്ഥലകാലബോധം വീണ്ടുകിട്ടും എന്ന് ഞങ്ങള്‍ വിശ്വസിക്കട്ടെ.
9 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

(Review rating - 7 votes, average: 4.14 out of 5)

Hi,
Kidilam review.
The language is superb. Its high time, u write a script. Seeing a potential Renji panicker in you.
:-)
Regards,
M
Excellent writing , let me know when your new script is sready
Kidu…. Angane ee cinema kananam enna aagaraham upekshichirikkunuu….
Hello Bro,
Your reviews are good. This one is bit harsher. The movie is sure bad.
I have stopped watching mallu movies after reading your reviews.
dude
wat the hell is wrong with u??!!! goal is a brilliant film. technically savvy and among the most advanced films to ve come out of our industry. Kamal is a filmmaker respected by one and all, and he is the only one who is trying to make a change to our sick, under-developed excuse of a film-industry. and dude, by the way u ve gone personal on him, (seems like u went to kamal asking for a role in his movie, and he refused or something) it seems u ve some grudge on him! perhaps u still enjoy sick, hardcore stupid stuff like chotta mumbai and such crap which i can’t even call movies! GROW UP!!! TAKE A BREAK!!!
Yaaahhh He is the only one who took most of the Campus moviews.
With so called change in his movies!!!!!!!!!!!!!
I dont think the reviewer said personal on Kamal. (I think you got chance in his next moview huh?).
You have gone personal on the reviewer and Kamal.
One small question…. if this is a superb movie, why did it performed very bad in box office ? Do you want to say that the audience were not mature enough (”Grow up dude…:) “) to understand this. Dear, life is not always a piece of cake…
Good Review.. But I disagree with one point. about how the climax has been taken. I would say that one is a variety. We have seen so many films in which footbal match is the climax. Recently we have seen the same in one MOhan Lal movie and Kalabhavan Mani movie. We never felt an orginality in that… But in this movie, climax sequence, all the three matches has been bruillaintly choreographed… for that a good Kudos for Kamal and P. Sukumar… “കുട്ടികള്‍ പഠിക്കാനുളള യന്ത്രങ്ങളല്ല” This dialogue has a clear cut message to the society..especially to the Malllus, when we consider the social situation of Kerala right now….
mmm