കങ്കാരു
ജോസ്കുട്ടി ( പൃഥ്വിരാജ് ) M. Com-കാരനാണെങ്കിലും പ്രാരാബ്ദങ്ങള്‍ കാരണം ഓട്ടോറിക്ഷ ഓടിക്കുകയാണ്. അയാള്‍ സാമ്പത്തികമായ ഞെരുക്കം മൂലം, ഒരു കുട്ടിയുളള, പണക്കാരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നതും തുടര്‍ന്നുളള സംഭവവികാസങ്ങളുമാണ് സിനിമ. അനില്‍ രാജിന്‍റെ ഈ കഥ തിരക്കഥയാക്കിയിരിക്കുന്നത് ജെ. പളളാശ്ശേരി. രാജ് ബാബുവാണ് സംവിധായകന്‍. ഇവര്‍ക്കാര്‍ക്കും തന്നെ, കഥയില്‍ എന്തെങ്കിലുമൊരു യുക്തി വേണമെന്ന് നിര്‍ബന്ധമില്ല എന്ന് തോന്നുന്നു. ഒന്നുരണ്ട് ഉദാഹരണങ്ങള്‍ പറയാം, പക്ഷെ കഥയിലെ ചില പ്രധാന ‘twist’കളെക്കുറിച്ച് പരാമര്‍ശിക്കേണ്ടിവരും. സിനിമ കാണുന്നതിന് മുമ്പ് അതറിഞ്ഞാല്‍ കുഴപ്പമില്ലാത്തവര്‍ മാത്രം തുടര്‍ന്നു വായിക്കുക.
നിങ്ങളുടെ പെങ്ങളോ മകളോ ബാംഗ്ലൂരില്‍ മെഡിസിന് പഠിക്കാന്‍ പോയിരിക്കുകയാണെന്നിരിക്കട്ടെ. ഒരു ദിവസം അവള്‍ പൂര്‍ണ്ണ ഗര്‍ഭിണിയായി വീട്ടില്‍ കയറി വരുന്നു. സ്വാഭാവികമായും നിങ്ങള്‍ കാര്യങ്ങള്‍ തിരക്കുന്നു. അവള്‍ ഉത്തരമൊന്നും പറഞ്ഞില്ലെങ്കിലോ? അവളുടെ കുട്ടിക്ക് വയസ്സ് ഒന്നായിട്ടും അവള്‍ എന്താണ് സംഭിവച്ചതെന്നോ കുട്ടിയുടെ അച്ഛനാരെന്നോ പറയുന്നില്ലെങ്കിലോ? അയാളാരായാലും, ഏത് ജാതിയോ, മതമോ, ഏത് തരക്കാരനോ ആയിക്കൊളളട്ടെ, ആരാണെന്ന് പറയാന്‍ നിങ്ങള്‍ കെഞ്ചുന്നു, എന്നിട്ടും മൌനമാണെങ്കിലോ? നിങ്ങളള്‍ കുറഞ്ഞപക്ഷം ഒന്ന് ബാംഗ്ലൂര്‍ വരെ പോയി എന്താണുണ്ടായതെന്ന് അന്വേഷിക്കും അല്ലേ? എന്നാല്‍ ഈ സിനിമയിലുളള പെണ്ണിന്‍റെ വീട്ടുകാര്‍ അവള്‍ക്ക് വേറെ വിവാഹം ആലോചിക്കുകയാണ് ചെയ്യുന്നത്. വീട്ടിലുളള രണ്ടു പേര്‍ക്ക് കാര്യങ്ങളൊക്കെ അറിയാം. അവര്‍ എന്തുകൊണ്ട് ഒന്നും പറയുന്നേയില്ല എന്നതിന് ഒരു വിശദീകരണവുമില്ല. ഇനി എന്തുകൊണ്ട് അവള്‍ പറയുന്നില്ല? അവള്‍ എല്ലാം മറക്കാന്‍ ശ്രമിക്കുകയാണത്രെ!! ( ഇവളുടെ കുട്ടിയുടെ അച്ഛന്‍ - അതായത് ഇവളുടെ കാമുകന്‍ - കുട്ടി ജനിക്കും മുമ്പേ അപകടത്തില്‍ പെട്ട് മരിച്ചിരിക്കുന്നു. എന്താണ് ഇക്കാര്യം പറഞ്ഞാലിത്ര കുഴപ്പം എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. )
നിങ്ങള്‍ക്ക് ഇഷ്ടമുളള ഒരു പെണ്‍കുട്ടി മറ്റൊരാളായി പ്രണയത്തിലായി എന്ന് കരുതുക. അന്യമതക്കാരനായിട്ടുളള ആ പ്രേമം അവളുടെ വീട്ടുകാര്‍ ഒരിക്കലും അംഗീകരിക്കുകയില്ല എന്ന് നിങ്ങള്‍ക്കറിയാമെന്നുമിരിക്കട്ടെ. നിങ്ങളൊരു നല്ലവനാണെങ്കില്‍, അവളെ നിങ്ങളുടെ പ്രേമം അറിയിക്കുകയും, അവള്‍ വന്നില്ലെങ്കില്‍ അവളുടെ തീരുമാനം മാനിച്ച് പിന്‍വാങ്ങുകയും ചെയ്യും. അതല്ല നിങ്ങള്‍ ഒരു ക്രൂരനും വൃത്തികെട്ടവനുമാണെങ്കില്‍, അന്യമതക്കാരനായിട്ടുളള പ്രേമം അവളുടെ വീട്ടുകാരെ അറിയിച്ച് കലക്കവെളളത്തില്‍ മീന്‍ പിടിക്കും, അല്ലേ? സ്വാഭാവികമായും അതാണ് ഏറ്റവും എളുപ്പ വഴി. എന്നാല്‍ ഈ സിനിമയിലെ വില്ലന്‍, അവള്‍ ഗര്‍ഭിണിയാവാന്‍ വരെ കാത്തിരുന്നിട്ട്, ആ കാമുകനെ കൊല്ലുകയാണ് ചെയ്യുന്നത്. കൊന്നിട്ട് വര്‍ഷമൊന്ന് കഴിഞ്ഞാലെങ്കിലും അവളോട് തന്‍റെ ആഗ്രഹം പറയണ്ടേ? അവളുടെ വീട്ടുകാര്‍ വെറെ വിവാഹം ആലോചിക്കുമ്പോഴെങ്കിലും താന്‍ കല്ല്യാണം കഴിക്കാം എന്ന് പറയണ്ടേ? ഇല്ല! ( അവള്‍ വീട്ടില്‍ വന്ന് പ്രസവിച്ചിട്ടും ഇക്കാര്യമൊന്നും അവളുടെ വീട്ടിലെ ഒരംഗത്തെപ്പോലെയുളള ഇയാള്‍ ആരോടും പറയാത്തതെന്ത്? )
നിങ്ങള്‍ ബസ് സ്റ്റോപ്പില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെടുന്നു. നിങ്ങളുടെ വീട്ടുകാര്‍ ആ പെണ്‍കുട്ടിയുടെ പെങ്ങളുമായി നിങ്ങള്‍ക്ക് കല്ല്യാണം ആലോചിക്കുന്നു. പക്ഷെ ഒരു തെറ്റിദ്ധാരണമൂലം, പെണ്ണ് കാണാന്‍ പോയപ്പോള്‍ നിങ്ങളിഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ തന്നെയാണ് തനിക്ക് വിവാഹമാലോചിക്കുന്നതെന്ന് നിങ്ങള്‍ കരുതുന്നു, വിവാഹം നിശ്ചയിക്കുന്നു. കല്ല്യാണച്ചടങ്ങുകള്‍ തുടങ്ങുന്നത് വരെ ഈ തെറ്റിദ്ധാരണ മാറാന്‍ ഒരവസരവും ലഭിക്കില്ലേ? ഒരിക്കല്‍ പോലും നിങ്ങളവളെ ഫോണ്‍ പോലും വിളിക്കില്ലേ? ഒരു ഫോട്ടോ പോലും നിങ്ങളോ വീട്ടുകാരോ കാണില്ലേ??
ഇനിയുമുണ്ട് ഇത്തരം ‘സമസ്യകള്‍’. സിനിമയുടെ രചയിതാക്കളും സംവിധായകനും ഈ കഥ പൃഥ്വിരാജിനെ പറഞ്ഞുകേള്‍പ്പിച്ച രംഗം ആലോചിച്ച് പോയി. എന്താണ് അദ്ദേഹം അത് കേട്ടിട്ട് മനസ്സിലാക്കിയത്? എന്തായിരിക്കും ഈ ചിത്രത്തിലഭിനയിക്കാന്‍ അദ്ദെഹത്തെ പ്രേരിപ്പിച്ചത്?
ജീവിതത്തിലുളളതു പോലെ മാത്രമേ സിനിമയിലുണ്ടാവാന്‍ പാടുളളൂ എന്നല്ല. ഉദാഹരണത്തിന് സൈ്പഡര്‍ മാന്‍. യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയൊന്നുണ്ടാവില്ല. പക്ഷെ ആ fantasy പോലും ചില സാമാന്യതത്ത്വങ്ങള്‍ക്ക് അനുസൃതമായി ഉണ്ടാക്കിയതാണ്. അതായത് അയാള്‍ എങ്ങിനെ സൈ്പഡര്‍ മാന്‍ ആയി എന്നുളളതിന് ഒരു വിശദീകരണമുണ്ട്. തുടര്‍ന്നുളള സംഭവങ്ങള്‍ അത് അടിസ്ഥാനപ്പെടുത്തിയുളളതായത് കൊണ്ട് അവ വിശ്വാസയോഗ്യമാണ്. എന്നാല്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരെക്കുറിച്ചുളള കഥയില്‍ പോലും എന്തെങ്കിലും യുക്തിവേണമെന്ന് ഇവിടുത്തെ സിനിമാക്കാര്‍ക്ക് തോന്നാത്തതെന്ത്?
ഇങ്ങനെ ഒരു കഥയുളള സിനിമയുടെ മറ്റ് വശങ്ങളെക്കുറിച്ച് പറയണ്ടല്ലോ. ഒന്നോ രണ്ടോ തമാശ മാത്രമാണ് ഈ സിനിമയുടെ ഗുണം എന്ന് പറയാവുന്നത്. എന്നിട്ടും ഇത്രയും ഞാന്‍ എഴുതിയതെന്തിനാണെന്നോ? മേല്‍പറഞ്ഞ plot-കള്‍ രണ്ടാമത് പറയാനെങ്കിലും എനിക്കാവുമോ എന്നറിയാന്‍ മാത്രം. ഞാന്‍ ഈ എഴുതിയതില്‍ എന്തെങ്കിലും sense ഉണ്ടോ? നിങ്ങള്‍ക്ക് എന്തെങ്കിലും മനസ്സിലായോ?
23 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.


(Review rating - 4 votes, average: 3.75 out of 5)

അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുകയാണ്…ഇറങ്ങുന്ന എല്ലാ തല്ലിപ്പൊളി പടങ്ങളും കണ്ടേക്കാം എന്ന് വല്ല നേര്‍ച്ചയും നെര്‍ന്നിട്ടുണ്ടോ?
A small doubt on a language issue. Forgive me if I am wrong. Is there something called “പെണ്‍കുട്ടിയുടെ പെങ്ങളുമായി”. I thought that only aanungal had pengalmaar….
Good catch.. You are right aniyaaaaa….
Pavam cinema kandu vattayatha… The last line of review justifies this mistake….
Pakshe padathe patti….’tharakkedilla” ennanu abhiprayam….
ഇനിയും എത്ര കാലം ഇതുപോലുള്ള നിലവാരമില്ലാത്ത സിനിമകള്‍ കാന്നെടിവരുമെന്നു അറിയില്ല. റിവ്യൂ കടുപ്പം കുറഞ്ഞുപോയോ?
എല്ലാവറ്‍ക്കും ക്രിസ്ത്‌മസ് നവവത്സരാശംസകള്‍……
പ്രിഥ്വിരാജുമായുള്ള ഒരു അഭിമുഖം കാണുവാനിടയായി. അതില്‍ അദ്ദേഹം പറയുന്നുണ്ട്, കഥ നിങ്ങള്‍ കേട്ടതു തന്നെയാണ് പക്ഷേ ഇതില്‍ ഒരു വ്യത്യസ്തതയുണ്ട്. എപ്പോള്‍ ഈ നിരൂപണത്തില്‍ വായിച്ചതാണോ ഇതിണ്റ്റെ വ്യത്യസ്തത എന്നു തോന്നിപ്പോകുന്നു. ഇത്തരം സിനിമകളെ ആളുകള്‍ പ്രോത്സാഹിപ്പിക്കുന്നതിണ്റ്റെ സാംഗത്യം മനസ്സിലാവുന്നില്ല….
നിരൂപണം വളരെ നന്നായിട്ടുണ്ട്. ആശംസകള്‍….
നിരൂപണം നന്നായിരുന്നു.സിനിമ കഴിഞ്ഞിറങ്ങിയപ്പൊള്‍ ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ വന്നു….ഒന്നിനും ഉത്തരവും കിട്ടിയില്ല.ജയ്സൂര്യയുടെ Interview കണ്ടിട്ടാണ് ഞാന്‍ സിനിമ കാണാന്‍ പോയത്.അദ്ദേഹത്തിന്റ്റെ അഭിനയം കണ്ടിട്ട് friends പറഞത്രെ…ഇപ്പോളാണ് നിനക്ക് അഭിനയിക്കാന്‍ അറിയാമെന്നു മനസ്സിലായതെന്ന്….പടം തീര്‍ന്നപ്പോള്‍ അഭിനയം നന്നായെന്നു തോന്നി…പക്ഷെ എന്തിനാണ് അഭിനയിച്ചത് എന്നോ…എന്താണ് story എന്നോ മനസ്സിലായില്ല….സമ്മതിക്കണം പ്രഭോ സമ്മതിക്കണം……ഇതാണ് super hit film.
പൃഥിരാജിനെ വളര്‍ന്നു വരാന്‍ അനുവദിക്കാത്ത ഒരു ലോബി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്‍ട്. അതിന്റെ ഭാഗമായാണ് ഈ റിവ്യൂ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സിനിമ എന്നത് മനസ്സ് കൊണ്ട് കാണാനുള്ളതാണ്. അല്ലാതെ നല്ല ഒരു പടം കണ്ടിട്ട്, അത് ജീവിതത്തിന്റെ ഭാഗമാവണമെന്നു വിചാരിക്കുന്നതിലെ യുക്തി എന്താണെന്ന് മനസ്സിലാവുന്നില്ല. ഏതായാലും സമീപ കാലത്തിറങ്ങിയ പല പടങ്ങളേക്കാളും കങ്കാരു നിലവാരം പുലര്‍ത്തി എന്നാണെന്റെ അഭിപ്രായം.
പൃഥിരാജ് അഹങ്കാരി തന്നെയാണ് അയാള്‍ പറഞ്ഞ ഒരു കര്യം,-“മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും എതിരാളികള്‍ ഇല്ലതിരുന്നതിനു കാരണം അവരെക്കാള്‍ നല്ല Actors ഇല്ലാതിരുന്നതിനാലാണ്, നല്ല Actors വന്നിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല situation,ഇപ്പോള്‍ എന്നെക്കാള്‍ നല്ല Actors വന്നാല്‍ അയലായിരിക്കും താരം”-ഇതില്‍ നിന്നും അയാള്‍ സൂപ്പര്‍ താരങ്ങളേക്കാല്‍ വലിയ Actor ആണെന്ന് Indirect ആയി പറയുകയാണ്.ഒരു കാര്യം പൃഥിരാജ് മനസ്സിലാക്കണം, അവര്‍ ചെയ്ത അത്ര നല്ല സിനിമകള്‍ ഈ ജന്മത്ത് പൃഥിരാജിന് കിട്ടില്ല..അയാളുടെ അഹങ്കാരം കൊണ്ടാണ് അയാള്‍ക്കെതിരെ ഒരു ലോബി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്‍ട് എന്നു തോന്നുന്നത്.വലിയ താരമകുമെന്ന് കരുതിയ പലരും ഇപ്പൊള്‍ സഹനടന്മാര്‍ ആയി രങത്തുള്ള്തും out ആയവരും ഇവിടെ ഉണ്ടെന്നു മനസ്സിലക്കുന്നതു നല്ലതായിരിക്കും.സൂപര്‍ താരങങള്‍ പാര വയ്ക്കുന്നു എന്നതിനു പകരം പുതിയ താരങ്ങല്‍ പരസ്പരം Indirect ആയി പാര വയ്ക്കുന്നുണ്ടെന്നു സിനിമ രംഗത്ത് പകല്‍ പോലെ സത്യമാണ്……
പൃഥിരാജിനെപ്പോലെ ഇത്ര ചെറുപ്രായ്യത്തില്‍ തന്നെ ഇത്ര നല്ല പടങ്ങള്‍ കിട്ടിയ ഏതു സൂപ്പര്‍ സ്റ്റാര്‍ ആണുള്ളത്? മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ എന്നാണു സൂപ്പര്‍സ്റ്റാറുകളായത് എന്നാലോചിക്കണം. പൃഥിയോട് അടുപ്പമുള്ള ആരോടും ചോദിക്കൂ, അയാള്‍ക്ക് അഹങ്കാരമുണ്ടോ എന്ന്. പക്വതയെ അഹങ്കാരം എന്നു വിളിക്കുന്നത് ശരിയല്ല. മാത്രമല്ല, പൃഥിരാജിന്റെ അത്ര കാലിബര്‍ ഉള്ള വേറെ ഏതു നടന്‍ ഉണ്ട് പുതിയ തലമുറയില്‍? കാത്തിരുന്നോളൂ, മമ്മൂട്ടിയെപ്പോലെ മൂത്തു നരക്കും മുമ്പ്, മോഹന്‍ലാലിനെപ്പോലെ വയറുചാടി വൃത്തികേടാവും മുമ്പ് ഈ ചെറുപ്പക്കാരന്‍ അവരേക്കാള്‍ നല്ല സൂപ്പര്‍ താരമാവും. എത്ര ഒതുക്കാന്‍ ശ്രമിച്ചാലും അയാള്‍ ഉദിച്ചുയരും.
Kankaroo is not so boaring.
മോഹന്‍ലാലും മമ്മൂട്ടിയും സിനിമയില്‍ വന്നപ്പോള്‍ ഉണ്ടായിരുന്ന മാധ്യമങ്ങലുടെ 20 ഇരട്ടി മാധ്യമങ്ങളാണ് ഇപ്പോള്‍ ഉള്ളത്.അവര്‍ സൂപ്പര്‍ അയ്യാലെ സൂപ്പര്‍ താരമക്കിക്കോളും. പൃഥിരാജ് സൂപ്പര്‍ താരം ആണെന്ന് പറയാറായിട്ടില്ല,കാരണം ദിലീപ് സൂപ്പര്‍താരമായത് 10 ഓളം സിനിമകള്‍ തുടര്‍ചയായി സൂപ്പര്‍ ഹിറ്റ് ആക്കിയതിന് ശേഷമാണ്.പൃഥിരാജ് എത്ര സിനിമകള്‍ ഹിറ്റാക്കി?.സൂപ്പര്‍ ഹിറ്റായ ക്ലാസ്സ്മേറ്റ്സ്സാവട്ടെ ലാല്‍ജോസിനും,ജെയിംസ് ആല്‍ബര്‍ട്ടിനും മറ്റു താരങ്ങള്‍ക്കും കൂടെ അവകാശപ്പെട്ടതണ് .പിന്നെ പറയാന്‍ ഒരു ചോക്ലേറ്റു മാത്രം.വരട്ടെ അയാള്‍ നല്ല സിനിമകള്‍ ചെയ്യട്ടെ എന്നിട്ടാവാം പാലഭിഷേകവും മറ്റും……….
പൃഥിരാജ് മോശം നടനാണ് എന്ന് പറയാനാവില്ല. എന്നാലും അദ്ദേഹത്തെ മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമൊക്കെ താരതമ്യം ചെയ്യുന്നത് കടുത്ത അനീതിയാണ്. അയാള്‍ ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒപ്പം മത്സരിക്കാന്‍ അധികമാളുകള്‍ ഇല്ലാത്തതിനാല്‍ യുവതലമുറയില്‍ അയാളെ പ്രൊജക്റ്റ് ചെയ്യുന്നു. എന്നാല്‍ കൂടുതല്‍ പൌരുഷവും അഭിനയ ശേഷിയുമുള്ള വേറെ ഒരു നടന്‍ വന്നാല്‍ പൃഥിയുടെ കാര്യം പോക്കാവും. ഈ പ്രായം അഭിനയിച്ച് കഴിവു തെളിയിക്കാനുള്ളതാണ്. അല്ലാതെ വാചകമടിച്ച് ഊര്‍ജ്ജം കളയാനുള്ളതല്ല.
ക്രിസ്മസ് ചിത്രങ്ങലില്‍ ഏറ്റ്വും നല്ലതു കങ്കാരു തന്നെ….
yesterday i saw tamil film “mozhi” its wonderful film and pritvi done his job, we never will get like this film in malayalam, …….. NOW ITS THE TIME FOR PRITVI IN SOUTH INDIAN CINEMA, he know how to act……..
prithvi has teh caliber to be a star..but he still has to travel a lot..he has to be more matured in acting ..hope he will do that ..
“ദിലീപ് സൂപ്പര്‍താരമായത് 10 ഓളം സിനിമകള്‍ തുടര്‍ചയായി സൂപ്പര്‍ ഹിറ്റ് ആക്കിയതിന് ശേഷമാണ്”
dileepine super star ennu vilichathum madhyamangal thanne. I dont think making some films “super hits’ is the qualification to be caled as super star. Dileepine super thaaramayi angeekariykan kazhiyila..all the serious roles he has done are total failures. A complete actor can be called super star.ut dileep proves (has been proving )that he can do only typical characters..
അങ്ങനെ ഒക്കെ നോക്കുകയാണെങ്കില്‍ പൃഥ്വിരാജ് എന്ന നടന്‍ വളരെയധികം മുന്നോട്ട് പോകുവാനുണ്ട്. അദ്ദേഹം ഒരു നല്ല നടന്‍ ആണെന്നുള്ളതില്‍ യാതൊരു സംശയവും ഇല്ല. വാസ്തവം വര്‍ഗ്ഗം തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം വളരെ മനോഹരമായി തന്നെ ചെയ്തിട്ടുണ്ട്. പിന്നെ അദ്ദേഹത്തിനെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുന്നു എന്നൊക്കയുള്ള പ്രചാരണം വെറും മാധ്യമ സൃഷ്ടിമാത്രമാണ്. ഇതു വരെ മമ്മൂട്ടിക്കൊ മോഹന്‍ ലാലിനോ പകരം വക്കാനുള്ള ഒരു നടനെപ്പോലും മലയാളത്തിനെ യുവ നിരയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ രംഗത്ത് വന്ന സമയത്ത് ഒരു പിടി നല്ല അഭിനേതാക്കള്‍ രംഗത്തുണ്ടായിരുന്നു എന്നത് മറക്കേണ്ടാ.. അവരെയെല്ലാം കടത്തിവെട്ടി അവര്‍ മുന്നേറിയെങ്കില്‍ അതവരുടെ കഴിവു തന്നെയാണ്. അതിനെ വെല്ലുന്ന ഒരാള്‍ ഇപ്പോള്‍ മലയാള സിനിമയില്‍ ഇല്ല. അതൊരു നിര്‍ഭാഗ്യമാണ്. ഇപ്പൊഴത്തെ യുവ താരനിര പരിശോധിച്ചാലറിയാവുന്നതേയുള്ളു അത്. ദിലീപ് ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അത് ഭൂരിഭാഗവും തമാശ ചിത്രങ്ങളിലൂടെയാണ്. (അവയെയൊക്കെ തമാശ ചിത്രങ്ങളുടെ കൂടെ ഉള്‍പ്പെടുത്തുവാന്‍ കഴിയുമോ എന്നെനിക്കറിയില്ല.) അതിനൊരു വിരോധാഭാസമെന്നു പറയാവുന്നത്, ജോക്കര്‍, കഥവശേഷന്‍, ചാന്തുപൊട്ട് എന്നീ ചിത്രങ്ങളാണ്. പൃഥ്വിരാജ് നമ്മുടെ സൂപ്പറ്‍ താരങ്ങള്‍ക്കു പകരം വക്കാവുന്ന ഒരു നടനായി വളറ്‍ന്നാല്‍ നല്ലത്. പക്ഷേ കങ്കാരൂ എന്ന ചിത്രം അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നു എന്നു തോന്നുന്നു.
I don’t agree with what you say. You cannot compare olden days with now, especially how mohan lal mammotty have grown up..that time choice was less , people had enough TIME to go to theater and watch a movie. In the new fast paced world, people don’t have time to watch movies in the theatre, pricay became threat and lot of ppl are watching movies thru some other means which will effect box office…people’s taste have changed,its tough to make super hit now compared to olden days..if u think radically, and see the movies now,most of the old superhits are just “chavarukal”….to name a few irupathan nootaand,rajavine makan etc…
Are you joking or what??? Mammotty and Mohanlal has grown up in a very difficult stage… lots n lots of talented stars were there in the cine filed that time.. they outplayed all others and still standing tall… thats their talent… their attitude is something like “catch me if you can…..” unfortunately no one is there to catch them… thats a fact!!!
Then about the tastes of two generations… we can’t blame anyone…. film makers of that time made films for that generations… in them a very few became chavrukal.. but in this generation, most of the films are chavarukal.. (hope you are reading this site for quite a long time…) Its the film makers who have made viewers to stay at home and use some other meadias to watch movies… if they make good movies.. people wil come back to theatres… good films have proven that many times…
then about your comments on “irupathan nootaand,rajavine makan etc…”, I just feel pitty on you…. they are still good films and people prefer to watch those films than a film like “Kangaaroo….”
Genusinte Konam….
thats correct aro….
ee WOLF oru puliyaanu kettaa…. :)
സൂപ്പര്‍താരങ്ങളെ പരസ്യമായി ചോദ്യം ചെയ്യാന്‍ പൃഥ്വിരാജിനു മടിയില്ല. ഇരുപത്തഞ്ച് വയസിനുള്ളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഏത് നടനുണ്ടീ നാട്ടിലെന്നാണ് പൃഥ്വിരാജിന്റെ ചോദ്യം. (പൃഥ്വിരാജിന് അവാര്‍ഡ് നല്‍കിയ ടി.കെ.രാജീവ് കുമാര്‍ ജൂറി ചെയര്‍മാനായ അവാര്‍ഡ് സമിതി ഒരു പക്ഷേ സംസ്ഥാന അവാര്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമേറെ വിമര്‍ശനം ഏറ്റുവാങ്ങിയ ജൂറിയാണ്.)
ഉദയനാണ് താരത്തിന്റെ തമിഴ് റീമേക്കായ വെള്ളിത്തിരയുടെ കാസറ്റ് പ്രകാശന ചടങ്ങില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം താനേറ്റെടുക്കുന്നതിന്റെ വെല്ലുവിളിയെ പറ്റി ഒന്നും മിണ്ടാതെ ബന്‍ഹര്‍ പോലുള്ള ചിത്രങ്ങള്‍ കണ്ടാണ് താന്‍ നടനായത് എന്ന് വലിയ വായില്‍ ചിലതൊക്കെ തട്ടിവിട്ടയാളാണ് പൃഥ്വിരാജ്. മോഹന്‍ലാലുള്‍പ്പെടെയുള്ള പ്രമുഖതാരങ്ങള്‍ വേദിയിലുണ്ടായിരിക്കെയാണ് താന്‍ ചെയ്യാന്‍ പോകുന്ന കഥാപാത്രത്തെ കുറിച്ചോ അത് മോഹന്‍ലാല്‍ നേരത്തെ അവതരിപ്പിച്ചതിനെ കുറിച്ചോ ഒന്നും പറയാതെ യുവതാരം ആളായത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്‍മാരായിട്ടും സൂപ്പര്‍താരങ്ങളോട് വലിയ ബഹുമാനമൊന്നും തനിക്കില്ലെന്ന് ഇദ്ദേഹം മുമ്പേ തെളിയിച്ചതാണല്ലോ.
for more visit-http://thatsmalayalam.oneindia.in/movies/gossip/2008/01/29kunchacko-boban-films.html