കല്‍ക്കട്ടാ NEWS
ഒരു പാവം മലയാളി പെണ്‍കുട്ടി ( മീരാ ജാസ്മിന്‍ ) ചതിയില്‍ പെട്ട് കല്‍ക്കട്ടയിലെ വലിയൊരു പെണ്‍വാണിഭസംഘത്തിന്‍റെ പിടിയിലാകുന്നു. അവളെ, ടി. വി. ജേര്‍ണലിസ്റ്റ് ആയ അജിത്ത് തോമസ് ( ദിലീപ് ) രക്ഷിക്കുന്നു, അവര്‍ പ്രണയത്തിലാകുന്നു. ( വളരെ പുതിയ ഇതിവൃത്തം! ) എവിടെയൊക്കെയോ കേട്ടിട്ടുളള എന്തൊക്കെയോ ചേര്‍ത്ത്, പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത ഒരു അവിയലാണ് കല്‍ക്കട്ടയില്‍ പോയി ബ്ലസ്സി ഉണ്ടാക്കിക്കൊണ്ട് വന്നിരിക്കുന്നത്.
ഏത് തരം സിനിമയാണ് താനെടുക്കുന്നതെന്ന ബോധം, സിനിമ എഴുതുക കൂടി ചെയ്ത ബ്ലസ്സിക്കില്ലാതെ പോയി എന്നുളളതാണ് ഈ ചിത്രത്തിന്‍റെ പരാജയം. Romance ആണോ, supernatural ആണോ, psychological drama ആണോ, suspense thriller ആണോ, action ആണോ, investigation ആണോ – എന്ത് സിനിമയാണിതെന്ന് കാണുന്നവര്‍ക്ക് മനസ്സിലാവില്ല. പെണ്‍വാണിഭത്തിന്‍റെ ‘മറവില്‍’ മന്ത്രവാദവും, സൈക്കോളജിയും, clairvoyance-ഉം, séance-ഉം - എന്തെല്ലാമാണ് കാട്ടിക്കൂട്ടിയിരിക്കുന്നത്!
കല്‍ക്കട്ട ഒരു വൃത്തികെട്ട നഗരമാണ്. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ തിക്കും, തിരക്കും, ദാരിദ്ര്യവും, മാലിന്യവും, കമ്മ്യൂണിസവും, ഇടുങ്ങിയ കെട്ടിടങ്ങളുമൊക്കെയാണ് മനസ്സില്‍ തെളിയുക. ഛായാഗ്രാഹകന്‍, under expose ചെയ്തും color grade ചെയ്തും ചിത്രങ്ങളെടുക്കക കൂടിയാവുമ്പോള്‍ നമ്മുടെ അസ്വസ്ഥത വര്‍ദ്ധിക്കും. വേശ്യാവൃത്തിയുടെ, അതിന്‍റെ ചുറ്റുപാടുകളുടെ, ഭീകരത കാട്ടുക മാത്രമായിരുന്നു ഉദ്ദേശമെങ്കില്‍ ഈ സ്റ്റൈല്‍ വിജയിച്ചേനേ. പക്ഷെ ചിത്രത്തിലെ വിഷയം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നത് കൊണ്ട്, സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്ന ഈ ഛായാഗ്രഹണ pattern-ന്‍റെ ഭംഗിയും പ്രസക്തിയും നശിക്കുന്നു. എന്നാലും നല്ല framing-ഓടുകൂടിയ visuals അഭിനന്ദനം അര്‍ഹിക്കുന്നു.
ഒരു സിനിമയുടെ വിജയം മുഖ്യമായും ആശ്രയിച്ചിരിക്കുന്നത്, അത് set ചെയ്യുന്ന mood-ലാണ്. തിരഞ്ഞെടുത്ത വിഷയത്തെ cinematically സമീപിക്കുന്ന രീതി – സിനിമയുടെ pacing – ഉദ്ദേശിക്കുന്ന മൂഡ് ഉണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ സിനിമയിലെ പോലെയുളള, യാതൊരു താളവുമില്ലാത്ത ചിത്രസംയോജനം, നമ്മെ unintentionally unsettle ചെയ്യിക്കും. കഥയും മറ്റെല്ലാവശങ്ങളും നല്ലതാണെങ്കില്‍ കൂടി, ഇത്തരം editing സിനിമയെ കൊന്നുകളയും.
ടി. വി. ജേര്‍ണലിസ്റ്റ് ആയ നായകന്‍ ഒരു വേശ്യാ തെരുവില്‍ എത്തുന്നു. അവിടെ ആയിരക്കണക്കിന് സ്ത്രീകള്‍ അകപ്പെട്ടിരിക്കുകയാണെന്ന് ലോകത്തോട് പറയുന്നു. ഉടനെ പോലീസും പട്ടാളവും ചാടിപ്പുറപ്പെട്ട് അവരെയൊക്കെ രക്ഷിക്കുന്നു. കല്‍ക്കട്ടയില്‍ ഇങ്ങനെ വേശ്യാത്തെരുവുളളത് നമുക്കാര്‍ക്കും അറിഞ്ഞുകൂടായിരുന്നല്ലോ. ജേര്‍ണലിസ്റ്റിന് നന്ദി.
നെരത്തേ പറഞ്ഞ ചേരുവകളൊന്നും പോരാഞ്ഞ്, യാതൊരു കാരണവുമില്ലാതെ, സംഗീതവും കഥാപാത്രങ്ങളില്‍ കുത്തിവെച്ചിട്ടുണ്ട്. അനാവശ്യ ഗാനങ്ങള്‍ വേറെ.
മലയാളി നായകന്മാര്‍ ഇംഗ്ലീഷ് പറഞ്ഞ് എന്തിനിങ്ങനെ സ്വയം അപഹാസ്യരാകണം? ദിലീപിന്‍റെ ഇംഗ്ലീഷ് ഉച്ചാരണം കേട്ടാല്‍ ഇംഗ്ലീഷാണോ മലയാളമാണോ പറയുന്നതെന്ന് മനസ്സിലാക്കാന്‍ തന്നെ കുറച്ച് സമയമെടുക്കും. നമ്മുടെ സിനിമാക്കാരെ പോലെയല്ല നമ്മുടെ ജനം. അവര്‍ക്കിപ്പോള്‍ അത്യാവശ്യം വിദ്യാഭ്യാസമുണ്ട്, അവര്‍ നല്ല ഇംഗ്ലീഷ് സംസാരിക്കും. പണ്ട്, ‘അങ്ങാടി’യില്‍ ജയന്‍, നഴ്സറിക്കുട്ടികള്‍ പറയുന്നത് പോലെ ഇംഗ്ലീഷ് പറഞ്ഞപ്പോള്‍ അവര്‍ വായുംപൊളിച്ചിരുന്ന് കയ്യടിച്ചു. ആ കാലമൊക്കെ പോയി. ദിലീപേ, ദയവായി അറിയാവുന്ന ഭാഷ സംസാരിക്കുക.
ബ്ലസ്സി, തന്‍റെ അടുത്ത സിനിമയില്‍ ഏതെങ്കിലും ഒരു വിഷയം മാത്രമെടുത്ത് കൈകാര്യം ചെയ്യും എന്ന് നമുക്കാശിക്കാം.
തല്‍ക്കാലം ഇതുമായി ബന്ധമില്ലാത്ത ഒരു കാര്യം പറയാം. അടുത്തിടെ, ‘Ratatouille’ എന്ന സിനിമ കാണാനിടയായി. അതില്‍ എന്‍റെ ശ്രദ്ധയാകര്‍ഷിച്ച ഒരു dialogue-ന്‍റെ ഭാഗം എഴുതുകയാണിവിടെ. “In many ways, the work of a critic is easy. We risk very little yet enjoy a position over those who offer up their work and their selves to our judgment. We thrive on negative criticism, which is fun to write and to read. But the bitter truth we critics must face, is that in the grand scheme of things, the average piece of junk is more meaningful than our criticism designating it so.” വെറുതെയിരുന്ന് വാചകമടിക്കുകയല്ലാതെ, എന്തെങ്കിലുമൊക്കെ ചെയ്ത് കാട്ടുന്നവരോട് എനിക്ക് വളരെ ബഹുമാനമാണ്. ചെയ്യുന്ന കാര്യങ്ങളില്‍ സത്യസന്ധത വേണമെന്ന് മാത്രമേ നിര്‍ബ്ബന്ധമുളളൂ.
25 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.


(Review rating - 10 votes, average: 3.3 out of 5)

Dialogue from ‘Ratatouille’ is good :-) Epozhum athu ormayundakunnathu nallatha. Nammude nayakanmare ‘English’ parayaan sammathikkilla allle. Anyway the review is good.
Happy days enna chitram review cheyyum ennu njaan pratheekshichirikkukayaayirunnu. Ini athu theatre il undo aavo… If you get a chance, please review.
@itsMe
plz visit my blog vinodsreehari.blogspot.com for the review of Happy Days .
ഒരു സിനിമയില്‍ ഒന്നില്‍ കൂടുതല്‍ വിഷയം പരയാന്‍ പാടില്ലാ എന്നു ഏത് പുസ്തകത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് അറിഞ്ഞാല്‍ ഉപകാരം.പിന്നെ ഈ സിനിമ കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമയാണെന്നാണ് എന്റെ അഭിപ്രായം.വിഷ്വലി വളരെ മനോഹരമായ ഒരു സിനിമ,തീര്‍ച്ചയായും കണ്ടിരിക്കെന്ണ്ട ഒരു സിനിമ തന്നെയാണ്.ദിലീപിണ്ടെ ഇംഗ്ലീഷ് അരോചകം തന്നെ….weldon ബ്ലസ്സി,
“കല്‍ക്കട്ട ഒരു വൃത്തികെട്ട നഗരമാണ്. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ തിക്കും, തിരക്കും, ദാരിദ്ര്യവും, മാലിന്യവും, കമ്മ്യൂണിസവും, ഇടുങ്ങിയ കെട്ടിടങ്ങളുമൊക്കെയാണ് മനസ്സില്‍ തെളിയുക”
മുകളില്‍ പറഞ്ഞ വാചകങ്ങള്‍ വേണമായിരുന്നോ? ഗൊരിയാഹട്ടിന്റെ ആര്‍ദ്രതയും രൊബീന്ദ്രസരോബറിന്റെ ചേതനയും ന്യൂ മാര്‍ക്കറ്റിന്റെ ചടുലതയും മനസ്സില്‍ കാത്തുവെയ്ക്കുന്ന ആയിരം മലയാളികളുണ്ട്, എന്നെപ്പോലെ.
I am very bad at reading between the lines. കമ്മ്യൂണിസം മോശമാണെന്ന് ഒരു ധ്വനി എവിടെയോ ഉണ്ടോ?
ഈ സിനിമ ഒന്നേ നമ്മളെ പഠിപ്പിക്കുന്നുള്ളൂ. സ്വന്തം ചട്ടക്കൂടുകള്‍ വിട്ട് സിനിമയെടുക്കാന്‍ ‘പ്രതിഭ’ എന്ന സംഗതി വേണം. ബ്ലെസ്സിയാണോ വിനയനാണോ യഥാര്‍ത്ഥ പ്രതിഭാധനനെന്ന് ഇനിയെങ്കിലും തിരിച്ചറിയൂ.
എണ്റ്റെ പൊന്നനിയാ… അനിയന്‍ നിറ്‍ത്താന്‍ ഭാവമില്ലല്ല്യോ??? ബ്ളെസ്സി വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ തന്നെ പ്രതിഭയറിയിച്ച ഒരു കലാകാരനാണ്. വിനയനുമായി താരതമ്യം ചെയ്ത് ബ്ളെസ്സിയെ അപമാനിക്കരുത്. വിനയണ്റ്റെ കയ്യിലുള്ള “പ്രതിഭ” എന്താണെന്ന് മലയാളികള്‍ക്കറിയാം. അതു കൊണ്ട് അപേക്ഷിക്കുകയാണ്, ഇനിയും വിനയനെ താങ്ങി നടക്കല്ലെ… സ്വയം അപഹാസ്യനാവാം എന്നതിലുപരി അതു കൊണ്ട് യാതോരു നേട്ടവുമില്ല….
മുല്ലപ്പൂവിനെ മറന്ന് കുറിഞ്ഞിയെ കാത്തിരിക്കുന്നവരോട് എന്തു പറയാന്‍?
ആദ്യം കുറിഞ്ഞി ഗംഭീരമായി പൂത്തു. രണ്ടാം വട്ടം പുകയിട്ട് പുഷ്പിപ്പിച്ചു. മൂന്നാമത്തെ പരിശ്രമത്തില്‍ പൂവിനു പകരം പൂപ്പല്‍ വിരിഞ്ഞു.
രണ്ടില്‍ പിഴച്ചാല്‍ നാല് എന്നൊരു ചൊല്ലുണ്ടോ ആവോ?
എപ്പോഴും വിരിഞ്ഞ് ദുര്‍ഗന്ധം വമിപ്പിക്കുന്ന കാട്ടുചെടിയേക്കാള്‍ വല്ലപ്പോഴും പൂക്കുന്ന കുറിഞ്ഞിയാണ് നല്ലതെന്ന് മലയാളിക്ക് തോന്നിയിട്ടുണ്ടാകും. പിന്നെ അനിയന്‍ സാറിനേപ്പോലുള്ളവര്‍ കാട്ടുചെടിക്കു വെള്ളം കോരുന്നിടത്തോളം കാലം അതു പൂക്കും…. അല്ലെ അനിയാ??? ;)
Vinayanumayi Blessy ye compare cheyyaruthu…Blessy already proved his talents….
ഒരു ചെറിയ കുടുംബത്തില്‍ നടക്കാവുന്ന നല്ല ചില മുഹൂര്‍ത്തങ്ങള്‍ സ്ക്രീനില്‍ പകര്‍ത്തിയിട്ടുണ്ട് എന്നതിനപ്പുറം എന്തു ക്രിയേറ്റീവ് ടാലന്റിനെക്കുറിച്ചാണോ വാ ഈ സംസാരം?
മാക്ട ഇലക്ഷന്‍ റിസല്‍റ്റ് എല്ലാവരും കണ്ടു എന്നു കരുതുന്നു. വിവരമുള്ള ടെക്നീഷ്യന്‍സ് എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കൂ. കാട്ടുചെടിയേതാ മുല്ലപ്പൂവേതാ എന്നവര്‍ വിധിയെഴുതിയിരിക്കുന്നു.
ബൈ ദ ബൈ ആരും വെള്ളം കോരാതെ തന്നെ കാട്ടുചെടികള്‍ തഴച്ചു വളര്‍ന്നൊളും.
‘കാഴ്ച’ എടുത്ത ബ്ലെസ്സിയില്‍ നിന്നു പ്രതീക്ഷിക്കപ്പെടാവുന്നതല്ല ഒരിക്കലും കല്‍ക്കട്ടാ ന്യൂസ് എന്ന ചിത്രം, പാറ്റേണും രീതികളും സമവാക്യങ്ങളും മാറ്റി നോക്കുകയാണ് എന്നദ്ദേഹം എത്ര തവണ ആണയിട്ടാലും. ചിത്രത്തിലെ പോരായ്മകളില്‍ ഈ റിവ്യൂവില്‍ പറഞ്ഞതിലുമധികമുണ്ട്. ആത്മാവിനെ ആവാഹിക്കുക, ആത്മാവ് മനുഷ്യ ജീവിതത്തില്‍ ഇടപെടുക തുടങ്ങിയ, തീര്‍ത്തും പ്രതിലോമകരവും പിന്തിരിപ്പനുമായ ഒട്ടനേകം കാര്യങ്ങള്‍ കുത്തിനിറച്ചത് എന്തിനാണെന്നും ആരെ തൃപ്തിപ്പെടുത്താനാണെന്നും മനസ്സിലായില്ല. മാത്രമല്ല, പല ഇടങ്ങളിലും സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്നുണ്ട് ഈ ചിത്രം. ചിത്രത്തിന്റെ തുടക്കത്തില്‍ നായികയെ നായകന്‍ രക്ഷിച്ച് ഹോസ്പിറ്റലില്‍ കൊണ്ടുപോകുമ്പോള്‍ തന്നെ നായകനു മനസ്സിലാകുന്നുണ്ട് ഇവളെ ആരോ പിന്തുടരുന്നുണ്ട് എന്ന്. പിന്തുടരുന്നവരെ അദ്ദേഹം തന്റെ മൊബൈല്‍ കാമറയിലാക്കുകയും ചെയ്യുന്നു. എന്നിട്ടും, ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ നായകന്‍ അവരുടെ പിറകെ പോവുകയോ, എന്തിന് അതേക്കുറിച്ച് ആലോചിക്കുകയോ പോലും ചെയ്യുന്നില്ല. വില്ലന് നായികയെ തട്ടിക്കൊണ്ടു പോകാനുള്ള അവസരം ബോധപൂര്‍വം നായകന്‍ ഒരുക്കിക്കൊടുക്കുന്നതു പോലെ തോന്നി.
നിരൂപകന്‍ പറഞ്ഞതു പോലെ, ഏത് തലത്തില്‍ നില്‍ക്കുന്നു എന്ന് വ്യക്തമായ നിലപാടില്ലാത്ത ഒരു സംഗതിയാണീ സിനിമ. ഇതിലെ പ്രണയം ഏതായാലും തീര്‍ത്തും അരോചകം തന്നെ.
താങ്ങള്‍ എഴുതിയ കാര്യങ്ങള്‍ ഒരു പരിദി വരെ ഞാനും അങ്ങീകരിക്കുന്നു. പക്ഷെ ദിലിപ് വള്രെ മികച്ച നടനാണു. അദീഹത്തെ കൊണ്ടു അനാവഷ്യമായ് ഇംഗ്ലീഷ് പറയിപ്പിച്ചിരിക്കുന്നതു ചിത്രത്തിന്റെ തിരകൃതാക്രുത്തു കൂടിയായ ബ്ലെസ്സിയാണു. ഒരു നടന്റെ കഴിവും കഴിവില്ലായ്മയും അറിഞ്ഞു വേണം സ്ക്രിപ്റ്റ് എഴുതാന്‍. ബ്ലെസ്സി ഒരിക്കല്‍ കൂടി എന്നെ നിരാഷനാക്കി.വളരെ കാത്തിരുന്ന ചിത്രമായിരുന്നു ഇതു.മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഗാനങ്ങള്‍ ഒന്നും തന്നെ ഇല്ല. എല്ലാരും നല്ലതുപോലെ അഭിനയിച്ചിരിക്കുന്നു പ്രത്യെകിചും ദിലിപും ഇന്ദ്രജിത്തും.ബ്ലെസ്സി ദയവുചെയ്തു എടുക്കാവുന്നതെ എടുക്കാവു. ഇനിയെങ്കിലും മലയാളി ഡയറക്ടര്‍സ് കധപാത്രങ്ങളെ കൊണ്ടു ഇംഗ്ലീഷ് പറയിപ്പിക്കരുതു ഞങ്ങല്‍ മലയാളികളാണു ഞങ്ങളുടെ ഭാഷ മലയാളവും. പിന്നെ ജയന്‍ രാജന്‍ താങ്ങള്‍ മനോഹരമായ് എഴുതിയിരിക്കുന്നു.
ദിലീപിനെ പോലെയുള്ള ഒരു സാദാരണ മലയാളിയില്‍ നിന്നു ഇതില്‍ കൂടുതല്‍ പ്രദീക്ഷിക്കാമോ!! പിന്നെ അണ്ണാന്‍ കുഞ്ഞിനും തന്നാല്‍ ആയതു.. ബ്ലെസി ഒന്നു സീസണ്‍ ആയി വരാന്‍ സമയം കൊടുക്കൂ.. ശക്തമായ് വിമെര്ഷിക്ക് എന്നാലെ നന്നാവു.
I saw the movie. Overall I didn’t like the movie much. As the reviewer said, Blessy is trying to fill in lot of subjects in one movie without ample space for anything.
Then Dileep speaking English.. I believe a Common malayalee will be having few problems with his English accent, unless he studied in some big schools or hez an NRI. Not every mallu can speak English with an American or British accent. I think it is not necessary too. Just because he is the hero, it doesn’t mean tht he must have a good accent. It is forgettable as hero is not characterized as a saayippu. :)
Acting is good. But the heroics of hero in the end is unimaginable.
നിരൂപണം നന്നായിരിക്കുന്നു. :)
കണ്ടവരൊന്നും നല്ല അഭിപ്രായം ഇതുവരെ പറഞ്ഞില്ല, എന്നിരുന്നാലും, ബ്ളെസ്സിയുടെ സംവിധാനമായതു കൊണ്ട് മാത്രം ഞാനീ ചിത്രം കാണാന്‍ തീരുമാനിച്ചു കഴിഞ്ഞു.
ഇവിടെ എഴുതിയ പോലെ അത്ര മോശം പടമൊന്നുമായി തോന്നിയില്ല കല്‍ക്കട്ടാ ന്യൂസ്. ബ്ലെസ്സിയുടെ സംവിധാനവും എസ്. കുമാറിന്റെ മനോഹരമായ ഷോട്ടുകളുമൊക്കെ നന്നായിട്ടുണ്ട്. പക്ഷെ തന്മാത്രയും കാഴ്‌ചയുമൊക്കെ പ്രതീക്ഷിച്ച് തീയേറ്ററിലെത്തുന്നവര്‍ നിരാശപ്പെടേണ്ടി വരും, കാരണം ബ്ലെസ്സിയുടെ ഒരു കൊമേഴ്സ്യല്‍ ചിത്രമാണിത് .( അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്)
ദിലീപിന്റെ ഇംഗ്ലീഷ് ഈ ചിത്രത്തില്‍ ഒരു പോരായ്മ ആകുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ല.
അതു പോലെ സംസാരിക്കുന്ന എത്രയോ ആളുകളുണ്ട് …അവരില്‍ ഒരാളുടെ കഥ ആയിക്കൂടേ ഇത്..?
പിന്നെ പാട്ടുകള്‍: നല്ല ഈണമുള്ള പാട്ടുകളാണ്..വളരെ നാളുകള്‍ നമ്മുടെയൊക്കെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഈണങ്ങള്‍. ഇപ്പോള്‍ ഇഷ്ടപ്പെടാത്തവര്‍ക്കൊക്കെ കേട്ട് കേട്ട് അവയൊക്കെ ഇഷ്ടമാകുമെന്നുറപ്പാണ്. പ്രത്യേകിച്ചും ” എങ്ങു നിന്നു വന്ന പഞ്ചവര്‍ണ്ണക്കിളി… ” എന്ന ഗാനം.
ഏന്തായാലും ഒരു പ്രാവശ്യമെങ്കിലും ഒന്നു കണ്ടിരിക്കേണ്ട ചിത്രമാണെന്നാണ് എന്റെ അഭിപ്രായം.
ഞാനിതിനുമുന്‍പ് മറ്റൊരു റിവ്യൂവിലിട്ട കമന്റില്‍ സൂചിപ്പിച്ചിരുന്നതാണ് ഈ കാര്യം. എല്ലാ മലയാളികളും ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നവരല്ലല്ലോ… അപ്പോള്‍ പിന്നെ, സിനിമയില്‍ വരുന്ന നായക കഥാപാത്രങ്ങള്‍ ഓക്‍സ്‌ഫോഡ് ഇംഗ്ലീഷ് സംസാരിക്കണം, എങ്കിലേ ചിത്രം നന്നാവൂ എന്നു പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. പ്രാദേശിക ഭാഷാചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരുടെ ഇംഗ്ലീഷ് അത്ര മികച്ചതൊന്നുമല്ലതാനും, ശരിയല്ലേ?
പാട്ടുകള്‍ കേള്‍ക്കുവാന്‍ ഇമ്പമുള്ളവ തന്നെ, ഇഷ്ടമാവുകയും ചെയ്യും. പക്ഷെ, അവ സിനിമയ്ക്ക് ഗുണകരമാണോ എന്നാണ് നോക്കേണ്ടത്. അങ്ങിനെ നോക്കുമ്പോള്‍, പാട്ടുകള്‍ ഈ ചിത്രത്തില്‍ അഭംഗിയായി തോന്നി.
–
റിവ്യൂ കൊള്ളാം. ബ്ലെസ്സി ആയതു കൊണ്ടു മാത്രമായിരിക്കാം നമുക്കെല്ലാം ഇത്ര നിരാശ.
മലയാളന്നടീനടന്മാരെ കൊണ്ട് നല്ല ഉച്ചാരണത്തില്‍ ഇംഗ്ലീഷ് പറയിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു കഥാപാത്രം എന്ത് എങ്ങനെ സംസാരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവന്‍റ്റെ പരിസരങ്ങളാണ്. അജിത്ത് എന്ന കഥാപാത്രം പറയുന്നതേ ദിലീപിനെ കൊണ്ട് ബ്ലെസ്സി സംസാരിപ്പിച്ചിട്ടുള്ളൂ. കല്‍ക്കത്തയില്‍ ജനിച്ച് വളര്‍ന്ന ഒരു പ്രൊഫഷണല്‍ ഇതിലുമധികം തവണ ഇംഗ്ലീഷ് പറയേണ്ടതാണ്. അതിന്‍റ്റെ അളവ് കുറച്ചതായിരിക്കാം ബ്ലെസ്സിയും ദിലീപും. മലയാളമുള്‍പ്പടെയുള്ള ഇന്നത്തെ പ്രാദേശികസിനിമകളില്‍ പറയപ്പെടുന്ന ഹിന്ദിയും ഇംഗ്ലീഷും മറ്റുമായ് താരതമ്യപ്പെടുത്തിയാല്‍ ഇത് വളരെ വളരെ ഭേദമല്ലേ?
സിനിമയെ കുറിച്ചുള്ള എന്റെ മറ്റു കാഴ്ച്കപ്പാടുകള്‍ സിനിമാക്കാഴ്ച യിലുണ്ട്.
സസ്നേഹം
ദൃശ്യന്‍
Blessy is a proved director. But as the reviewver said, a film should not be a mix of generes. There should be unique genere for a unoque film. Blessy’s first two movies had followed it. I dont know about third one. Anyway he might be trying to do differnet kind of films.even though this movie is not so good ,it doesn’t mean that Blessy is a bad director. But the comparison given by “anian” is unbearable, how come a talentless mass masala director called vinayan can be compared with a class director blessy ?? Thats too much..
NB: The above given coment about generes is not my comment ; It has been quaoted by M.T.Vasudevan Nair years back ,while mentioning about contemporary malayalam movies .
The movie is not bad as you mentioned….I felt the movie is much better than recent releases….I think we are expecting only one type of movies from Blessy…But Dileep is so bad with his dialogues even though Meera did very well.
ഏനിക്കു ഈ സിനിമ ഒട്ടും ഇഷ്ടപെട്ടില്ല.
ബ്ബ്ലെസ്സി ഒരുപാദു കര്യങ്ങല്‍ ഒന്നിചു പറയന്‍ സ്രമിക്കുന്നു.ഏന്തൊക്കെയൊ അപാകതല്‍.
കല്‍ക്കത്ത ന്യൂസ് കണ്ടു. എനിക്ക് ഇഷ്ടപ്പെട്ടു. പളുങ്കിനേക്കാള്‍ മെച്ചമാണെന്നും തോന്നി. മന്ത്രവാദവും മറ്റും ആവശ്യമുണ്ടായിരുന്നതായി എനിക്കും തോന്നിയില്ല.
ദിലീപിന്റെ ഇംഗ്ലീഷിനെപ്പറ്റി ഇതിലൊരു ചര്‍ച്ച വേണ്ട. കാരണം ഈ സൈറ്റിന്റെ വലതു മുകളിലായി വോട്ടിനിട്ടിരിക്കുന്ന അരോചകങ്ങളിലൊന്ന് ബ്രിട്ടാസിന്റെ ഇംഗ്ലീഷ് ഉച്ചാരണമാണ്!
സ്റ്റിംഗ് ഓപ്പറേഷനുകളുടെ കാലത്ത് മൊബൈല്‍ ക്യാമറ ഉപയോഗിച്ചുള്ള ഈ പത്രപ്രവര്‍ത്തനം ശ്രദ്ധേയമാണ്. സാങ്കേതികരംഗത്തെ ഈ വളര്‍ച്ച അതിദ്രുതം സിനിമയിലെത്തിച്ചതിന് ബ്ലെസിയെ അ്‌ഭിനന്ദിക്കണം. പോരായ്‌മകള്‍ ഉള്ളത് വളരെ ചെറുതാണ്. മൊബൈലില്‍ പകര്‍ത്തുന്നത് ടെലികാസ്റ്റ് ചെയ്യാന്‍ മടിക്കാത്ത ചാനലുകളാണ് ഇന്നുള്ളത്. മൊബൈല്‍ ക്യാമറ വളരെ എളുപ്പം പ്രവര്‍ത്തിപ്പിക്കാനാകുമെന്നതിനാല്‍ സിറ്റിസണ്‍ ജേര്‍ണലിസത്തില്‍ അതിനു പലതും ചെയ്യാനാകും. അത്തരമൊരു ബോധവല്‍ക്കരണം കൂടി ഈ ചിത്രം നല്‍കുന്നുണ്ട്. സത്യത്തില്‍ കല്‍ക്കത്താ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ എന്നതിലുപരി ഒരു സാധാരണക്കാരനായ വ്യക്തിയായി ദിലീപിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുകയായിരുന്നു കൂടുതല്‍ ഉചിതം. പഴുതുകളില്ലാതെ കഥ പറയാന്‍ ബുദ്ധിമുട്ടുണ്ടാകുമായിരുന്നുമില്ല. അവസാനഭാഗത്തെ ശുഭപര്യവസായിയും വേണ്ടിയരുന്നില്ല. പളുങ്കില്‍ പറ്റിയ തെറ്റ് കഥാവതരണത്തിന്റെ കാര്യത്തില്‍ ഈ സിനിമയില്‍ ബ്ലെസി തിരുത്തിയപ്പോള്‍ ക്ലൈമാക്‌സില്‍ ഒരു ഒത്തുതീര്‍പ്പു നടത്തുകയായിരുന്നോ..
വേറെന്നു കേള്‍ക്കണോ. കല്‍ക്കത്തയിലെ സൊനഗാച്ചിയില്‍ ഈ സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ ലക്ഷങ്ങളാണു മുടക്കിയത്. ലൈംഗിക തൊഴിലാളികളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയ്‌ക്ക് ദിവസം 30000 രൂപ. ആണും പെണ്ണുമടങ്ങുന്ന ദാദമാരുണ്ട്. ഓരോരുത്തര്‍ക്കും ദിവസം 15000 രൂപ. പിന്നെ പോലീസിനും വാരിക്കോരിക്കൊടുക്കേണ്ടി വന്നുവത്രെ. ചിത്രത്തിന്റെ സംവിധാന സഹായിയായ എന്റെ സുഹൃത്തു പറഞ്ഞതാണിത്…..
ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ചതു കല്‍ക്കട്ടാ NEWS തന്നെ….
hi jayan….hope u will read this…i didnt like ur review about this movie..u hav mentioned about almost all techcrew… but left sound….. next time when u see a movie plz mute the sound… i like this movie very much… its very easy for u to say the movie is bad…plz dont do that
Technially ഈ ചിത്രം മലയാളത്തില്‍ ഒരു വേറിട്ട കാഴ്ചയാണ്. ശരിക്കും ഒരു Hollywood Quality ഫീല്‍ ചെയ്യും. പ്രത്യെകിച്ചും ആദ്യപകുതിയില്‍ ഇന്നസെന്റ് സ്വപ്നം കാണുന്ന രംഗം- ഒരു പക്ഷേ ഇതുവരെ ഒരു ഇന്‍ഡ്യന്‍ സിനിമയിലും ഇത്ര മനോഹരമായി ഇതു പോലെയൊരു രംഗം ചിത്രീകരിച്ചിട്ടുണ്ടാവില്ല.
അതുപോലെ തന്നെ ഗ്രാഫിക്‍സ് നന്നായി ഉപയോഗിച്ചിരിക്കുന്നു. എസ് കുമാറിന്റെ ഛായാഗ്രഹണമാണ് മറ്റൊരു ആകര്‍ഷണീയത.
രണ്ടാം പകുതി വളരെയധികം നമ്മെ ആശ്ചര്യപ്പെടുത്തും.. എങ്ങനെ ആ രംഗങ്ങള്‍ ചിത്രീകരിച്ചു…ആളുകളൊക്കെ അഭിനയിക്കുകയാണെന്ന് വിശ്വസിക്കാന്‍ പറ്റില്ല. എന്റെ അഭിപ്രായത്തില്‍ ബ്ലസ്സിയുടെ സംവിധാന മികവിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കല്‍ക്കട്ടാ ന്യൂസ്.
PS: ബ്ലെസ്സി ഒരേ ഒരു തെറ്റേ ചെയ്തിട്ടുള്ളു.- ഈ ചിത്രം മലയാളത്തില്‍ എടുത്തു. ഇതു ഹിന്ദിയിലോ ഇംഗ്ലീഷിലോ മറ്റോ ആയിരുന്നെങ്കില്‍ നാം എല്ലാം കയ്യടിച്ചേനേ…അദ്ദേഹത്തെ വാനോളം പുകഴ്ത്തിയേനെ.