Site menu:

Tags

Site search

The Love Guru കാണുമോ?

View Results

രൌദ്രം

roudram.jpgന്‍റെ സുഹൃത്തുക്കള്‍ ചിലപ്പോള്‍ ചോദിക്കാറുണ്ട്, ഏതാ അവസാനം എഴുതിയ റിവ്യൂ എന്ന്. ഇന്ന സിനിമ എന്ന് ഉത്തരം പറയുമ്പോള്‍, ചിലര്‍ “ഓ അത് കണ്ടോ?” എന്ന് വീണ്ടും ഒരു ചോദ്യം ചോദിക്കും. “കാണാതെ പിന്നെ റിവ്യൂ എഴുതുമോ!” എന്നാണ് ഞാന്‍ അതിന് മറുപടി നല്‍കാറ്. ഇത്തവണ, ഞാന്‍ ചെറിയൊരു പരീക്ഷണം നടത്തി. രണ്‍ജി പണിക്കരുടെ ‘രൌദ്രം’ കാണാന്‍ പോകുന്നതിന് മുമ്പ് തന്നെ, ആ സിനിമയെക്കുറിച്ച് കുറച്ചെഴുതി വെച്ചു – ഈ സിനിമ കണ്ട് കഴിഞ്ഞതിന് ശേഷം നേരത്തെ എഴുതിയതില്‍ നിന്ന് എത്രത്തോളം മാറ്റം വരുത്തേണ്ടി വരും എന്നറിയാന്‍.

നായകന്‍ സത്യസന്ധനും, മുന്‍കോപിയും, ധിക്കാരിയുമായ പൊലീസ് ഉദ്യോഗസ്ഥന്‍. ഒരു ഛോട്ടാ വില്ലന്‍ ഏതെങ്കിലുമൊരു പാവത്തിനെ തല്ലുമ്പോള്‍, ആ പാവം ചെന്ന് നായകന്‍റെ നെഞ്ചത്ത് വീഴുന്നതോടെ നായകന്‍റെ introduction. കഞ്ചാവ് വില്‍ക്കുന്നവരും കളളക്കടത്തുകാരുമായ പ്രധാന വില്ലന്മാര്‍ രാജ്യത്തെവരെ വരെ വാങ്ങാന്‍ പണവും സ്വാധീനവുമുളളവര്‍. വലിയ പോലീസുകാരില്‍ ചിലര്‍ കളളന്മാരുടെ പക്ഷം, ചിലര്‍ നായകനെ സംരക്ഷിക്കുന്നവര്‍. കൊളളരുതാത്ത പ്രമാണിമാര്‍ക്കെല്ലാം പുറത്ത് പറയാന്‍ കൊളളാത്ത ഒരു ചരിത്രമുണ്ട്, നായകന്‍ അത് വിളിച്ച് പറഞ്ഞ് അവരെ വിരട്ടുകയും നാറ്റിക്കുകയും ചെയ്യും. മദ്യത്തില്‍ ice ഇടുന്നതിന്‍റെ close-ups. സമകാലീന രാഷ്ട്രീയത്തെക്കുറിച്ചുളള പരാമര്‍ശങ്ങള്‍. ഇംഗ്ലഷീല്‍ യഥേഷ്ടം ഡയലോഗുകള്‍. നീണ്ട സംഭഷണങ്ങള്‍ പറഞ്ഞിട്ട് slow motion-ല്‍ തിരിഞ്ഞ്, sunglasses വെച്ചുളള നായകന്‍റെ നടത്തം. ഇത്തിരി കുടുംബ സെന്‍റിമെന്‍റ്സ്. ഒത്തിരി അടിപിടി. ഒടുവില്‍ വില്ലന്മാരെല്ലാവരേയും അടിച്ച് റൊട്ടിയാക്കി, വീണ്ടും ഇംഗ്ലീഷില്‍ ( സാധിക്കുമെങ്കില്‍ ഹിന്ദിയിലും ) കുറേ അലറി വിളിച്ചിട്ട്, നായകന്‍ അവരെ ചുട്ടെരിക്കുന്നു. – ഇത്രയുമാണ് ഞാന്‍ നേരത്തെ എഴുതിവെച്ചത്. പ്രിയ വായനക്കാരേ, സിനിമ കണ്ട് കഴിഞ്ഞ് എനിക്കിതില്‍ നിന്നും ഒരു വാക്ക് പോലും മാറ്റേണ്ടി വന്നില്ല. പണ്ട് തൊട്ടേ മലയാളത്തിലിങ്ങനെ ഇറങ്ങിയിരുന്ന പൊലീസ് സിനിമകളില്‍ നിന്ന് പേരിന് പോലും ഒരു മാറ്റം ഈ സിനിമയിലില്ല. Intelligent ആയിട്ടുളള ഒരു ഷോട്ടോ, interesting ആയിട്ടുളള ഒരു പ്ലോട്ടോ ഇല്ലാത്തതിനാല്‍, “എന്തൊരു നീളമാണ് സിനിമക്ക്” എന്ന് കണ്ടുകൊണ്ടിരിക്കുന്നവര്‍ പലപ്പോഴും ആലോചിച്ച് പോകും.

ഛായാഗ്രഹണം നടത്തിയ സഞ്ജീവ് ശങ്കര്‍, അടുത്ത സിനിമക്ക് മുമ്പായി കാമറ ഫോക്കസ് ചെയ്ത് പഠിക്കും എന്ന് കരുതട്ടെ.

‘When you are down on your back, you have nowhere to look but up.’ മമ്മൂട്ടിയുടെ അഭിനയജീവിതം അതുപോലെയാണ്. ഒട്ടും അഭിനയിക്കാനറിയാതെ സിനിമയില്‍ വന്ന അദ്ദേഹം, വര്‍ഷങ്ങളായി അഭിനയിച്ചഭിനയിച്ച് തെളിഞ്ഞ്, ഇപ്പോള്‍ മിനിട്ടുകളോളം നീളുന്ന രണ്ടാംതരം ഡയലോഗുകള്‍ വൃത്തികേടാകാതെ അവതരിപ്പിക്കുന്ന അവസ്ഥ വരെ എത്തിയിട്ടുണ്ട്. വലിയവലിയ നടന്മാര്‍ പറഞ്ഞ് കേട്ടിട്ടില്ലേ, സ്ക്രിപ്റ്റ് വായിച്ചിട്ട്, കാലങ്ങളോളം അവതരിപ്പിക്കേണ്ട കഥാപാത്രവുമായി സമയം പങ്കിട്ടു, കഥാപാത്രത്തിന്‍റെ ഉളളിലേക്കിറങ്ങിച്ചെന്നു എന്നൊക്കെ. അഭിനയത്തില്‍, പ്രത്യേകിച്ച് സിനിമയില്‍, നടന്മാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് കഥാപാത്രത്തിന്‍റെ ഭാവത്തിലെ continuity-യിലാണ്. ഒരു മനുഷ്യന്‍റെ അടിസ്ഥാന ചിന്താഗതികള്‍ മാറില്ല, അയാളുടെ ഭാവങ്ങളില്‍ അതിന്‍റെ നിഴലുകള്‍ എപ്പോഴുമുണ്ടാവും. കഥാപാത്രത്തിന്‍റെ ഭാവത്തില്‍ അങ്ങിനെയുളള ഒരു നൈരന്തര്യം സാധിക്കുവാനാണ് മഹാനടന്മാര്‍ മേല്‍പറഞ്ഞ രീതിയില്‍ സമയമെടുത്ത് തയ്യാറെടുക്കുന്നത്. ഈ subtlety, ഈ സൂക്ഷ്മത, മമ്മൂട്ടിക്ക് സാധിക്കുന്നില്ല - പ്രത്യേകിച്ച് ‘രാജമാണിക്കം’ എന്ന സിനിമക്ക് ശേഷം. സായ് കുമാര്‍ പതിവ് പോലെ തന്‍റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്.

പാട്ടൊന്നുമില്ല, മഹാഭാഗ്യം.

സിനിമ കാണുന്നതിന് മുമ്പേ റിവ്യൂ എഴുതുക എന്ന ഈ പുതിയ പരീക്ഷണം വിജയിപ്പിക്കാന്‍ സഹായിച്ച രണ്‍ജി പണിക്കര്‍ക്ക് നന്ദി. ‘യാതൊരു creative satisfaction-ഉം ഇല്ലാതെ എങ്ങിനെ രചനകള്‍ നടത്താം’ എന്ന തലക്കെട്ടില്‍ ഒരു തീസിസ് ആര്‍ക്കെങ്കിലും ചെയ്യാവുന്നതാണ്. പഠനവിധേയമാക്കാന്‍ ഈ സിനിമ ഒരുക്കിത്തന്നതിന് രണ്‍ജി പണിക്കര്‍ക്ക് നന്ദി പറയാന്‍ മറക്കരുത്.

13 Votes | Average: 3.77 out of 513 Votes | Average: 3.77 out of 513 Votes | Average: 3.77 out of 513 Votes | Average: 3.77 out of 513 Votes | Average: 3.77 out of 5 (Review rating - 13 votes, average: 3.77 out of 5)
Loading ... Loading ...

RSS feed| Trackback URI

51 Comments»

Comment by ABDU RAHMAN
2008-02-05 04:37:10

Thankal Oru Cinemayudeyum Nalla Vasham kanan Shramikunnillallo Sahodara, Oru Cinemayude Enthellam Kuttangal parayam Ennu mathrame Ningal Nokkunnollu
Kashtam Thonnunnu, Nigalku Ishtapatte Oru Cinemayude peru parayamo, Enthinanu Ingine Cinema Kandu Time Kalayunnathu, Ningalku Vere valla Pani Nokkunnathanu nallath

 
Comment by ABDU RAHMAN
2008-02-05 04:38:22

Kure cinema Kandu parijayam ullathalle, Ellam Thikanja oru Cinema Eduthu koode,

Comment by santhoshjanan
2008-02-12 23:05:18

അബ്ദു ഭായ്,

സാമ്പാറിന് രുചിയില്ല എന്നു പറയാന്‍ സാമ്പാര്‍ ഉണ്ടാക്കാന്‍ അറിയണം എന്നില്ല. സാമ്പാര്‍ കഴിക്കാന്‍ അറിഞ്ഞാല്‍ മതി…

ഞാന്‍ പറഞ്ഞുവന്നത് പിടികിട്ടിയില്ലെ?

 
 
Comment by Satheesh
2008-02-05 04:49:00

അബ്ദു റഹ്‌മാന്റെ കമന്റ് വായിച്ചിട്ട് ചിരി അടക്കാന്‍ കഴിഞ്ഞില്ല.
രണ്‍‌ജിപണിക്കരുടെ കയ്യില്‍ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി.അദ്ദേഹത്തിന്റെ ആദ്യ സംവിധാന സം‌രംഭം തന്നെ ” ചക്ക വീണ് മുയല്‍ ചത്തതുപോലെ’ ആയിരുന്നല്ലോ. എല്ലാ മുയലും ചക്ക വീണല്ല ചാവുന്നതെന്ന് ഇനി എന്നാണാവോ അദ്ദേഹം മനസ്സിലാക്കുക….

 
Comment by Shiju
2008-02-05 10:13:05

India muzhuavan angeekarikkapetta, moonnu thavana National award kittiya Mammoottykku subtlety illa ennu paranjal angeekarikkan kurachu budhimuttundu. Roudram enna cinemayil oru positive quality polum thankalkku kanan kazhinjille? vimarshikkan vendi mathram review ezhutharuthu!

 
Comment by visala manaskan
2008-02-05 10:51:13

രസകരമായ നിരൂപണം ജയന്‍!!!

അപ്പോള്‍ ഇതും സ്ക്രാപ്പ് പടമാണ് ല്ലേ?

ഓഫ് റ്റോപ്പിക്ക്:

അത്രേം വിവരമുണ്ടെങ്കില്‍ നിരൂപകന് തന്നെയൊരു പടം പിടിക്കരുതോ എന്ന ചോദ്യം അസ്ഥാനത്തല്ലേ?

‘കട്ടില്‍ പണിതത് ശരിയായില്ല‘ എന്ന് പറയുമ്പോള്‍ എന്നാ തനിക്ക് തന്നെ പണിയരുതോ? എന്ന് പറയുന്നതിലെന്ത് ലോജിക്ക്.

കോടികള്‍ മുടക്കി പടക്കുന്ന, നമ്മള്‍ സമയവും കാശും കൊടുത്ത് കാണുന്ന ഒരു സിനിമയെ ഇങ്ങിനെ തന്നെയായിരിക്കണം നിരൂപിക്കേണ്ടത്.

വാഴ്ത്തുക്കള്‍ ജയന്‍.

 
Comment by Rajesh
2008-02-05 10:59:12

Nalla review , I like it .. :)

 
Comment by rahul
2008-02-05 13:00:33

മമ്മൂട്ടി ഭരത്ചന്ദ്രന്‍ ഐ പി എസില്‍ അഭിനയിച്ചു എന്ന് തോന്നി
പ്രധാന വില്ലന്‍ വരുന്ന സിനും തുടര്‍ന്നുള്ള അടിയും വെടിവെപ്പുമെല്ലാം നല്ല ബോരായിട്ടുന്ദ്

 
Comment by anian
2008-02-05 14:42:30

A movie can not be called ‘trash’, just because it is predictable. Renji panicker is an exponent of a loud way of story telling. Melodrama is not his cup of tea. We should salute him for standing and delivering consistently. No other story teller in malayalam packs so much punch into a movie.

A true malayalam movie connoisseur can never forget the unmatched style and splendour of ‘Dubai’, the sweltering english dialogues of ‘King’, the hard-hitting detonations of ‘praja’, the contemporary relevance of ‘bharat chandarn’ or the smashing exuberance of ‘patram’. Roudram is another feather in the cap for the fearless crusader.

Mammootty has done innumerable characters where subtelity was the need of the hour. I would like to mention udyanapalakan, thaniyavarthanam, amaram etc among thers. Rajamanikyam gave us another mammootty which was unknown to us till then. We are thankful to anwar rasheed for that. Now we have a mammootty who can play subtle roles like Ore kadal and loud ones like roudram. Who else can utilise this talent better than renji panicker?

Comment by ജയകൃഷ്ണന്‍
2008-02-05 15:49:40

അപ്പോള്‍ അനിയന്‍ ഒരു വിനയന്‍ ഫാന്‍ മാത്രമല്ല.. :)

Comment by anian
2008-02-05 16:36:42

I forgot to mention some of the greatest works from mammootty:

subtle as the dad and explosive as the son in the ultimate suspense thriller dadasaheb.

rakshasaraajavu had mammootty is his best police role ever…. This movie could be rated as malayalam’s greatest police story. very touching and awakening

 
 
Comment by itsMe
2008-02-05 21:11:07

never forget the unmatched style and splendour of ‘Dubai’,

angane oru padam vanna kaaryam malayali prekshakar orthenkilalle… :) :) :)

 
 
Comment by ജയകൃഷ്ണന്‍
2008-02-05 15:47:44

നിരൂപണം കൊള്ളാം… രഞ്ജിപ്പണിക്കരുടെ ചിത്രം കാണുവാന്‍ പോകുമ്പോള്‍ ഒരു ഡിക്ഷ്ണറിയും കൂടി കരുതണം എന്നു കേട്ടിട്ടുണ്ട്‌, എവിടെയും അതു വേണോ? :)കണ്ടിരിക്കാം കുഴപ്പമില്ല എന്നൊരു കമണ്റ്റും കേട്ടു… എതിലിപ്പോ ഏതാണാവോ ശരി…. ???

Comment by ജയകൃഷ്ണന്‍
2008-02-05 15:51:01

പറയാന്‍ മറന്നുപോയി, പുതിയ പരീക്ഷണം കൊള്ളാം…

Comment by aro
2008-02-05 23:13:51

kandirikkam ennnu allathei kayari abhinayikkan onnum pattillalo..!!!

Cinema kandu aru bore… izhanju pandaram adangum..

Oru puthumayum illlaaa… Idakku bharath chandran anno ennu thonipokum Mammotty allaaa total cinema…

Achuthananthanei nannayi kudanjittundu… Athano ee padathintei lakshayam ennu polum thonum..!!!

Rajan p Devum Spadikam Georgum nalla swabhavakaru aaayennu ellathanu ithelei puthuma… Abhinayichu nalla bore aakiyittundu… AC ullaa theateril arunengil uranguka engilum akuamaru!!!

Comment by ജയകൃഷ്ണന്‍
2008-02-06 16:14:23

ആരോ, ഞാന്‍ മറ്റൊരു ബ്ളോഗില്‍ വായിച്ചതാ…..

ഈ സിനിമക്കു പിന്നില്‍ ഒരു ഹിഡന്‍ അജണ്ട ഉണ്ടായിരുന്നു. പിണറായിക്കു വേണ്ടിയുള്ള ഒരു പ്രചരണ ചിത്രമാണിത്‌. നിലവില്‍ വി. ഏസിന്‌ ഏതിരായി നില്‍ക്കുന്ന മൂന്നു പത്രങ്ങളാണു മലയാളത്തിലുള്ളത്‌. മനോരമ, ദീപിക, ദേശാഭിമാനി. പരാജയപ്പെട്ട പത്രപ്രവര്‍ത്തകനായ രണ്‍ജി തന്റെ വിധേയത്വം ഈ സിനിമയിലൂടെ പ്രകടിപ്പിക്കുന്നു.
ഈ സിനിമയില്‍ വി. എസിനെ തെറി പറയുന്ന നാല്‍പതിലധികം സീനുകള്‍ പിണറായി ഇടപെട്ട്‌ മാറ്റിച്ചതായാണ്‌ ഞാനറിഞ്ഞത്‌. അവ പുറത്തുവന്നാല്‍ തനിക്കിട്ടത്‌ ബൂമറാങ്ങാകുമെന്ന്‌ പിണറായിക്കു തോന്നിയിരിക്കാം. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ കഴിഞ്ഞു മതി റിലീസിങ്‌ എന്നു നിശ്ചയിച്ചതും പിണറായി ആയിരുന്നത്രെ.
മലയാളത്തില്‍ വി. എസ്‌. പക്ഷത്തു നില്‍ക്കുന്ന രണ്ടു പ്രമുഖ പത്രങ്ങളിലെ രണ്ടു റിപ്പോര്‍ട്ടര്‍മാര്‍ സിനിമ പുറത്തു വരുന്നതിനു മുമ്പു തന്നെ ഇക്കാര്യങ്ങളടങ്ങിയ വാര്‍ത്ത അതാതു പത്രങ്ങളില്‍ ഫയല്‍ ചെയ്‌തതാണ്‌. പക്ഷേ പ്രസിദ്ധീകരിക്കപ്പെട്ടില്ല. (പത്രങ്ങള്‍ ഏതെന്നു മാത്രം ചോദിക്കരുത്‌. ഞാന്‍ പറയില്ല!) ഞാന്‍ തിരക്കു കുറഞ്ഞിട്ടേ കാണുന്നുള്ളു.

 
Comment by ജയകൃഷ്ണന്‍
2008-02-06 16:18:00

ഇതും അവിടെ നിന്നും കിട്ടിയതാ….. എങ്ങനെ ഉണ്ട്‌??? പിണറായി സാറ്‍ അച്ചുമാമ്മനിട്ടിങ്ങനെ ഒരു പണി കൊടുക്കും എന്നാരെങ്കിലും വിചാരിച്ചതാണോ????

വി.എസിനെ പ്രതിരോധിക്കാന്‍ നയനാരേ മുന്നില്‍ നിര്‍ത്തിയതാണ്. അവസാനമായി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നയനാര്‍ എങ്ങനെ ആയിരുന്നു എന്ന് ഓര്‍ക്കാന്‍ കഴിയുന്നതിനാല്‍ അത് കണ്ടപ്പോള്‍ ചിരി വന്നു. നയനാരെ മുന്നില്‍ നിര്‍ത്തി വി.എസിനെ ആക്രമിക്കുന്നത് കണ്ടപ്പോഴെ മനന്‍സ്സിലായി ഇതൊരു ഹിഡണ്‍ അജണ്ടയുടെ ഭാഗമെന്ന്. പിണറായുടെ മക്കള്‍ വിവാദക്കോളങ്ങളില്‍ നില്‍ക്കുന്നത് പോലെ വി.എസിന്റെ മകനും നില്‍ക്കേണ്ടവനാണ് എന്ന ഓര്‍മ്മിപ്പിക്കലാണ് പണിക്കര്‍ ലക്ഷ്യമിട്ടത് എന്ന് തോന്നുന്നു. പിന്നെ പണ്ട് ദീപികയില്‍ വന്ന വാര്‍ത്തകളുടെ ഒരു ഹാങ്ങ് ഓവര്‍ മൊത്തത്തില്‍ ഉണ്ട്. ഞങ്ങള്‍ക്ക് നിധി കിട്ടിയതാണ് എന്ന ഡയലോഗുകള്‍ ഓര്‍ക്കുക. അതുപോലെ ഫാരിസ്ന്റെ പുതിയ പത്രത്തിന്റെ അമരക്കാരനും രഞിപണിക്കരാണ് എന്ന് കേള്‍ക്കുന്നു. അപ്പോള്‍ ഫാരിസിന്റെ ശത്രുവിനിട്ട് ഒന്ന് കൊടുക്കാന്‍ കിട്ടുന്ന അവസരം രഞി കളയുമോ?

 
 
 
Comment by Raju
2008-02-07 12:43:19

ippol anagne ayooo…its ulter bore film…mamoonte……oru sambshanathilum..supper koooval ayirunnu…….nnayi bore adipichu………….its waste and so crap…….

Comment by ജയകൃഷ്ണന്‍
2008-02-08 15:46:02

ഏതായാലും രായൂട്ടനെ പോലുള്ള ലാലേട്ടന്‍ ഫാന്‍സ്‌ കുറ്റം പറയാനെങ്കിലും സിനിമ കാണുന്നുണ്ടല്ലോ?? അങ്ങനെ പടമങ്ങു വിജയിക്കുമായിരിക്കും…. അതാണ്‌ സ്പിരിറ്റ്‌!!!! ;)

രായൂട്ടന്‍ കീ ജയ്‌,
രായൂട്ടന്‍ കീ ജയ്‌,
രായൂട്ടന്‍ കീ ജയ്‌….

 
Comment by hemant
2008-02-09 01:46:58

koothara abhi . nee ivideyum ethiyo?

 
 
 
Comment by renju aravind
2008-02-05 16:57:13

“Niroopanam” ennaal oru cinemayude cheetha vasam maathram parayuka ennalla ennu thaankal manasilaakkanam.Pinne Roudram kandittu sahikkaan pattaatha avasthyilano thaankal?Enkil aadhyam pen thaazhe vachu veedinu veliyil iranguka.Ennittu Raudram pradarsippikkuna ethenkilum theatrinu munpil vannu janangal parayunnathu kelkkuka.Appol manasilakum kaaryangal.

 
Comment by Haree | ഹരീ
2008-02-05 22:00:06

ഛായാഗ്രഹണം നടത്തിയ സഞ്ജീവ് ശങ്കര്‍, അടുത്ത സിനിമക്ക് മുമ്പായി കാമറ ഫോക്കസ് ചെയ്ത് പഠിക്കും എന്ന് കരുതട്ടെ. - എനിക്കറിയില്ല എന്തുദ്ദേശിച്ചാണ് ക്യാമറ സഞ്ജീവ് ശങ്കറെ ഏല്‍പ്പിച്ചതെന്ന്! ഇതദ്ദേഹത്തിന്റെ ആദ്യ ചിത്രമാ‍ണോ? ഇനിയിപ്പോളിതൊരു മികച്ച സിനിമയായിരുന്നെങ്കില്‍ പോലും, ഇങ്ങിനെയൊക്കെ എടുത്തുവെച്ചാല്‍ നല്ലതുപറയുക കഷ്ടമാവും!

@ ജയകൃഷ്ണന്‍,
ഞാന്‍ പുറത്തിറങ്ങിയപ്പോളൊരു കാണി പറയുന്നതു കേട്ടു. നാളെ ഒന്നു കൂടിക്കാണണം, ഓക്സ്‌ഫോഡ് ഡിക്ഷ്‌ണറിയുമായി വെന്നെന്ന്! :)

പക്ഷെ, ആദ്യ പാരഗ്രാഫ് ആദ്യമെഴുതി വെച്ചു എന്നു പറയുന്നത് അവിശ്വസിനീയം. അങ്ങിനെയെങ്കില്‍, സിനിമയിലുള്ള ഷോട്ടുകള്‍ മാത്രം എങ്ങിനെ വന്നു. വേറേയും ക്ലീഷേകള്‍ പോലീസ് സിനിമകളിലുണ്ടല്ലോ, അതൊന്നും എന്തേ എഴുതാഞ്ഞത്? ഉദാ: പോലീസ് നായകന്റെ തുടക്കത്തിലുള്ള പതനം, ആശുപത്രിവാസം, തിരിച്ചുവരവ്…

Comment by ജയകൃഷ്ണന്‍
2008-02-07 09:19:16

ഹരീ,

എണ്റ്റെ പ്രതീക്ഷ വെറുതെയായില്ല… :)

NB: ദി കിംഗിലെ വാക്കുകളുടെ അറ്‍ത്ഥം ഇതുവരെ മനസ്സിലയിട്ടില്ല… :(

 
 
Comment by Raju
2008-02-06 00:13:31

ningalude review vayichu chirich pandaramadangi. ore kadalinte reviewil nirodu ital garbadaranam oyivakamayirunille ennu chodicha mahan alle thangal…..ningalil ninnu ithilum standard pratheekshikunnilla.
pinne mamoottiyude abinayam ..thangal oru pusthakam abinayathe kurichu irakiyal angerku vayichu padikamayirunnu.
edo manushya paranhu payakiya kadhayayitum raoudram work out akunnathu mammoottiyude sanidyam kondanu. ningal paranhapoleyanenkil adoor gopalakrishanante cinemaykum cinema kanathe review eyutham. athil enthoke undakumennu namukku oohikam.
adyam nhan mathram vivaramullan matullavaroke onninum kollathar enna darana nirthanam.

Comment by YESKAY
2008-02-08 21:53:04

Paranju pazhakiya kadha aayittum workout aayathu mammootty ullathukondalla marichu ninnepolathe pottanmar ollathukonda….;)

 
 
Comment by yahiya hamsa
2008-02-06 23:14:30

athe mammoottikku abhinayam ariyilla alle?

enkil poyi padippichu kodukku.
nalla kandupidutham.
iyalu evidennu vannathanavo?
poyi vere valla paniyum nokku mashe.
samayam pazhakkathe?
roudram athyavashyam kollavunna cinema anennanu report.
enthanu iyalku calcutta newsum ishtappettillallo?
enthu parayananu machu??????????

 
2008-02-08 11:24:41

ഓരോരുത്തരുടെയും പടങള്‍ എങനെയായിരിക്കുമെന്നു ഒരു മുന്‍ വിധി നമ്മുടെ പ്രേക്ഷകനുണ്ട് എന്നാണെന്റെ വിശ്വാസം. ഒരു രഞ്ചിപണിക്കര്‍-മമ്മൂട്ടി ചിത്രം ഇങനെയായിരിക്കുമെന്നു എന്നെപ്പോലെതന്നെ താങ്കളും വിശ്വസിചിരുന്നില്ലെ? താങ്കള്‍ അവരുടെ കൂട്ടുകെട്ടില്‍ നിന്നും പ്രതീക്ഷിച്ചതെന്തോ, അതു കിട്ടിക്കഴിഞില്ലെ?
പ്രതീക്ഷിചതിനെക്കാള്‍ മനോഹരമായതു ലഭിച്ചാല്‍ ആ പടത്തിനെ ഗംഭീരം എന്നു വിശേഷിപ്പിക്കാം. അല്ലെങ്കില്‍ ആവറേജ് എന്നെങ്കിലും കരുതിക്കൂടെ?

മോഹന്‍ലാല്‍ ചിത്രങളില്‍ നിന്നും ഈയിടെയായി കാര്യമായൊന്നും കിട്ടുന്നില്ല എന്നതുകൊണ്ടാണല്ലോ ആ പടങളുടെ ഗതി മോശമാവുന്നതു. കുമാരന്‍ കുറച്ചു ദിവസം ഓടുമെന്കില്‍ കാണാമെന്നു കരുതിയിരിക്കുന്ന ഭൂരിപക്ഷത്തില്‍ ഞാനും പെടുമെന്നു തോന്നുന്നു.

കല്‍ക്കട്ടാ ന്യൂസ് ഇഷ്ടപ്പെട്ടു. പ്രതീക്ഷിച്ചതു പോലെ ബ്ലെസ്സി വിനോദത്തിനുമേലെ ഒരു “വിഷയ”വുമായ് വന്നു. താരങളെ കഥാപാത്രങളായി കാണാന്‍ കഴിയുന്ന ചിത്രങളില്‍ ഒന്നുകൂടി. വിനോദം മാത്രം ലക്ഷ്യമാക്കി പടം കാണാന്‍ പോയാല്‍ ചിലപ്പോള്‍ ദു:ഖിക്കേണ്ടി വന്നേക്കാം.

ഇതു എന്റെമാത്രം അഭിപ്രായമാണു കെട്ടൊ?….

 
Comment by sachinmadav
2008-02-09 17:43:36

…it’s very nice to go through the review…..

we can save malayalam film industry.by adding these kind of reviews ………

all the best

 
2008-02-10 22:53:33

ഈ സിനിമ കാണാതിരുന്നവര്‍ ഭാഗ്യവാന്‍മാര്‍
എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക്‌ പണം നഷ്ടപ്പെടുന്നില്ല

നല്ല റിവ്യൂ.
സസ്‌നേഹം
തനേഷ്‌ തമ്പി

 
Comment by John
2008-02-12 18:10:57

In this film nothing new to offer . Usual crap… An average film being almost wasted at the climax with the intro of new villains. An utter waste climax …ho ellam poyittu cooling glass um vachondulla nadappu… pinne CM nte aduthulla senti dialosue … makallude prayamulla penninodulla romance ….. mothathill adichu kittii ….
PInne mammotty enna Mega starnte roudra bhavam kanduu ,, oru shake hand chodicha thante aaradhakanee adichu kondu .. kashtam swantham kall kezhile mannu ollichu pokunathu ayal ariyunilla

Comment by ജയകൃഷ്ണന്‍
2008-02-13 11:22:11

കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോയിട്ടും അറിയാത്ത ലാലേട്ടനാവും മമ്മൂക്കയുടെ പ്രചോദനം!!! ;)

Comment by Sam
2008-02-14 22:13:46

Lalettante kall kezhill mannu ipozhum undu …. Mamokkaa ipol akashathill viharikuvaa athaa onnum ariyathee …. Annan commnts sookshichu para ,, illel mammokka thallum

Comment by ജയകൃഷ്ണന്‍
2008-02-18 15:09:29

എന്തരായാലും പടങ്ങള്‍ നിരയ്ക്ക്‌ പൊട്ടണൊണ്ടല്ലാ…. കലിപ്പ്‌ തന്നെ!!!!

 
 
 
 
Comment by allen
Comment by hemant
2008-03-16 13:56:08

mammootty sdhalam kayyeri ennu paranju vartha vannappol lal fans celebrate cheythu. mammootty fanine adichu ennu paranjappolum lal fans celebrate cheythu. itharaathilokke vaartha vannittum ikka dhaa ippolum malayala cinemayiley onnaman thanneyaayi vaazhunnu. kai kotti kalicha ponnathadiyan fans veruthey samayam kalanjathu maathram micham. pavangal :)

 
 
Comment by allen
2008-02-13 12:47:08

for all u mammooty fans

Comment by allen
2008-02-13 12:47:54

click on my name..there a youtube vdo… which has mammooty beating a fan..

 
 
Comment by Cinema Premi
2008-02-13 14:00:30

വീഡിയോ കൊള്ളാം. മമ്മൂട്ടി ഫാന്‍സ്‌ ഇപ്പോള്‍ എന്ത് പറയുന്നു. മോഹന്‍ലാലോ സുരേഷ്ഗോപിയോ വേറെ ഒരു മലയാളീ നടനും ഇതു വരെ ആരാധകരെ തല്ലിയ ചരിത്രം ഞാന്‍ കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല. കഷ്ടം തന്നെ. ഇ ഫാന്സോക്കെ കാരണമല്ലേ മമ്മൂട്ടി ഒരു സ്റ്റാര്‍ ആയതു. ഒരു ഷേക്ക്‌ ഹാന്‍ഡ് കൊടുത്താല്‍ എന്താ പുള്ളിക്ക് ഇത്ര കുഴപ്പം.

Comment by Aniyans
2008-02-14 16:55:49

he is not beating a fan… he is beating a perosn who has troubled him for a long time. Its human tendency

Comment by aro
2008-02-16 11:11:03

Yavan potta kannan aaanoo?? Iyakku aa clip kandalum manasilakillei….Athum iny edit cheythathu ennavum parayan pokunneeiii

 
 
 
Comment by aro
2008-02-16 11:04:25

Mammotty fansinu ithu thanne vennammm!!!!

Enthara kittiyalum padikkilaaa ennalum nannayi… 2 Ady koodei kodukkamarunnuuu!!!!Aaaa adikkum oru cinema styleee aaahaaa aaa ha haaa…

 
Comment by aro
2008-02-16 11:14:48

Kadutha mammoty fan aaya Jyakrishnan onnum mindunillaaa!!

Comment by ജയകൃഷ്ണന്‍
2008-02-18 15:07:39

ഞാന്‍ ഇവിടെ തന്നെ ഉണ്ട്‌… മമ്മൂട്ടി അതിന്‌ വിശദീകരണം നല്‍കിയല്ലോ? ഒരു ഫാനിനേയും അദ്ദേഹം തല്ലിയിട്ടില്ല എന്ന്‌. അദ്ദേഹം പറഞ്ഞതിണ്റ്റെ രത്നച്ചുരുക്കം ഇതാ :

റാലിക്കിടയില്‍ എന്നെ തുടര്‍ച്ചയായി ശല്യം ചെയ്യുകയും, ഡ്രെസ്സില്‍ പിടിച്ച്‌ വലിക്കുകയും ചെയ്ത ഒരാളുടെ കൈ ഞാന്‍ ദേഷ്യത്തോടെ തട്ടിമാറ്റി. അത്രമാത്രമെ ഉണ്ടായിട്ടുള്ളൂ. വീഡിയോ അപൂര്‍ണ്ണമാണ്‌. ഞാന്‍ കൈയില്‍ തട്ടുന്ന ഭാഗം മാത്രമെയുള്ളു. അതിനു മുന്നെയുള്ള ഭാഗം എഡിറ്റ്‌ ചെയ്തിരിക്കുന്നു. പിന്നെ ഈ വീഡിയോ പബ്ളിഷ്‌ ചെയ്തിരിക്കുന്ന യുട്യൂബില്‍ തന്നെ പബ്ളിഷ്‌ ചെയ്തിരിക്കുന്ന ആള്‍ ലക്ഷം രൂപ തന്നാല്‍ വീഡിയോ പിന്‍ വലിക്കാം എന്നും എഴുതിയിട്ടുണ്ട്‌. ചെറിയ കാര്യങ്ങള്‍ക്ക്‌ പ്രകോപിതനാകുന്ന ആളാണ്‌ ഞാന്‍. കൈ തട്ടിമാറ്റിയതല്ലാതെ ഞാന്‍ ആരേയും മറ്‍ദ്ദിച്ചിട്ടില്ല. (മമ്മൂട്ടി ഹെഡ്‌ലൈന്‍സ്‌ ടുഡേയോട്‌ പറഞ്ഞത്‌. )

NB: പടങ്ങള്‍ നിരയ്ക്ക്‌ പൊട്ടുമ്പോഴും ലാല്‍ ഫാന്‍സിന്‌ സന്തോഷിക്കാന്‍ ഇങ്ങനേയും ചില വകുപ്പുകള്‍ വരുന്നുണ്ടല്ലോ? പരാജയം മറച്ചുവയ്ക്കാന്‍ അതുപകരിക്കും… അതിനിടെ രൌദ്രം വമ്പന്‍ ഹിറ്റിലേക്ക്‌… (ഞാന്‍ പറഞ്ഞതല്ല…മലയാളത്തിനെ പ്രമുഖ സിനിമാ മാസികകള്‍ പ്രസിദ്ധീകരിച്ചത്‌…). അച്ചുമാമണ്റ്റെ വില്ലന്‍ കഥാപാത്രമാണതെ വിജയകാരണം!!!! കലികാലം!!!

 
Comment by ജയകൃഷ്ണന്‍
2008-02-18 17:24:23

മലപ്പുറത്ത് പട്ടം തിയറ്ററിന്റെ ഉദ്ഘാടന വേളയില്‍ വണ്ടിയില്‍ സഞ്ചരിക്കുന്നതിനിടയില്‍ മമ്മൂട്ടി കൈവീശി ഒരാളെ അടിക്കുന്നതിന്റെ ചിത്രങ്ങളാണ് വീഡിയോയില്‍ ഉള്ളത്. മുസ്തഫ എന്ന പേരും മൈക്രോസെന്സ് എന്ന സ്ഥാപനത്തിന്റെ പേരും വീഡിയോയുടെ തുടക്കത്തില്‍ ഉണ്ട്. പോസ്റ്റ് ചെയ്തിരിക്കുന്ന ആളുടെ മൊബൈല് നമ്പറും ഇതോടൊപ്പം ചേര്ത്തിട്ടുണ്ട്. ഇതു മാത്രമല്ലാ,5 ലക്ഷം രൂപ നല്കിയാല്‍ ദ്യശ്യങ്ങള്‍ പിന്‍വലിക്കാമെന്ന് പോസ്റ്റ് ചെയ്ത ആള്‍ കമന്റായി ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

Comment by ജയകൃഷ്ണന്‍
2008-02-18 17:26:00

കടപ്പാട്‌ : ജനശബ്ദം

 
 
 
Comment by ജയകൃഷ്ണന്‍
2008-02-19 18:23:14

മലയാള ചലച്ചിത്ര രംഗത്ത്‌ ഇതു വരെ ഉണ്ടാവാത്ത ഒരു കോളിളക്കമാണ്‌ രൌദ്രം ഉണ്ടാക്കിയിരിക്കുന്നത്‌. പക്ഷെ ഒരു ചിത്രത്തിണ്റ്റെ പേരില്‍ കളങ്കപ്പെടുന്ന ഇമേജാണോ അച്ചുമാമണ്റ്റേത്‌? ഒരു ചിത്രം മൂലം അദ്ദേഹത്തിന്‌ കളങ്കമുണ്ടാകുമോ? അങ്ങനെ സംഭവിക്കുമെങ്കില്‍ ആരാണുത്തരവാദി. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ്‌ അച്ചുമാമന്‌ ഈ ഇമേജെങ്കില്‍, അതിങ്ങനെ പോകുന്നതാണ്‌ നല്ലത്‌. മറിച്ച്‌ ഇതൊരു ചിത്രമാണ്‌ യാഥാറ്‍ത്ഥ്യവുമായി ഇതിന്‌ ബന്ധമില്ല എന്ന്‌ വിശ്വസിക്കാന്‍ ഇവിടെ അദ്ദേഹത്തിണ്റ്റെ അണികള്‍ക്ക്‌ പോലും കഴിയുന്നില്ല. അതാണീ പ്രതിഷേധത്തിണ്റ്റെ പിറകിലെ യഥാറ്‍ത്ഥ വസ്തുത. അണികള്‍ക്കു പോലും വിശ്വാസമില്ലാത്ത ഒരു നേതാവായി അച്ചുമാമന്‍ അധപതിച്ചോ? മലയാള ചലചിത്ര രംഗത്ത്‌ ഇതിനു മുന്‍പും രാഷ്ട്രീയക്കരെ പ്രതികളാക്കി സിനിമകള്‍ വന്നിട്ടുണ്ട്‌. അതിലും രഞ്ജിപണിക്കറ്‍ തണ്റ്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്‌. ഇവിടെ രാഷ്ട്രീയക്കാരെ പ്രതിക്കൂട്ടില്‍ നിറ്‍ത്തിയ സിനിമകള്‍ ചെയ്തിട്ടുള്ളത്‌ ഷാജി കൈലാസും രഞ്ജിപണിക്കരും തന്നെയാണ്‌. തലസ്ഥാനം, ഏകലവ്യന്‍, കമ്മിഷണറ്‍, മഹാതമ അങ്ങനെ പോകുന്നു ആ നിര. അത്‌ വന്നു നില്‍ക്കുന്നത്‌, ഇപ്പോള്‍ ഭരത്‌ ചന്ദ്രന്‍, ടൈഗറ്‍, രൌദ്രം തുടങ്ങിയ ചിത്രങ്ങളിലും.. ഈ സിനിമകളിലെല്ലാം വില്ലന്‍മാരാക്കിയിരിക്കുന്നത്‌ ഏതൊക്കെ രാഷ്ട്രീയക്കാരെയാണെന്ന്‌ മലയാളികള്‍ക്ക്‌ നന്നായി അറിയാം. എന്നിട്ടും അവിടെയൊന്നുമുണ്ടാകാത്ത പ്രതിഷേധമാണീ സിനിമ ഇറങ്ങിയപ്പോള്‍…. എന്തിനു വേണ്ടിയാണിതെന്ന്‌ മനസ്സിലാകുന്നില്ല.

ഒരിക്കല്‍ കൂടി ഞാന്‍ അടിവരയിട്ടു പറയുന്നു. ഒരു സിനിമയില്‍ വില്ലനാക്കിയത്‌ കൊണ്ട്‌ മാത്രം തകറ്‍ന്നു പോകുന്ന ഇമേജാണ്‌ അച്ചുമാമനുള്ളതെങ്കില്‍… അദ്ദേഹത്തിണ്റ്റെ രാഷ്ട്രീയ ഭാവി ഒട്ടും ശുഭകരമല്ല!!!

Comment by aro
2008-02-21 22:37:16

Correct achummavantei immage ine cholli entinanu bahalam.??? Oru rakshtreya parrtyum nannavilllaaa… but mattu chilar nannavum… engane??? Sthuthi paady kundy thangy anganei anganeiiii…
Udaharam Pharis aboobeckar intei puthiya pathrathintei cheef editor mr. Renji panikar… Raville kattanum, paperum oru dictioneryum aayi divasam thudangam!!!Appol ee rouwdram arru arrodu enthinu padachu vittuuu… Ellam oru kanji prashnam annaaa…

Comment by ജയകൃഷ്ണന്‍
2008-02-25 14:03:28

ഞാനും അതു തന്നെയാ പറഞ്ഞത്‌. സിനിമ വേറേ രാഷ്ട്രീയം വേറെ… അങ്ങനെ വിശ്വസിക്കുവാനാണ്‌ എനിക്ക്‌ താല്‍പര്യം…സിനിമയില്‍ രാഷ്ട്രീയക്കളികള്‍ കാണേണ്ടതിണ്റ്റെ ആവശ്യകത ഇല്ല തന്നെ…

നല്ല പത്രങ്ങള്‍ നമുക്കിതു വരെ ഇല്ല… ഇനി ഫാരീസ്‌ സാറിണ്റ്റെ പത്രത്തില്‍ നിന്നും അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട കാര്യമില്ല.. അധികം പറയുന്നില്ല. പറഞ്ഞാല്‍ കാട്‌ കയറും!!!

 
 
 
Comment by noufal
2008-02-19 18:28:03

mammootty enna ndane kurich itharam vaarthakal munneyum vannittunt. munne ‘MAHAYANAM’ shoottinginayi guruvayur vannppol same sambavangal undaayirunnu. ithoru puthiya vaarthayumalla. mammoottiyodu itharam kaaryangal chodichaal ithokkeyadangunnathan njaan ennan parayuka. ennaal oru nadane vilayiruthunnath itharam sambhavangaliluudeyaano? angngineyenkil orabhimukhathil mohanlal thanne thurannu sammathikkunna anekam sthriikalumayi bandhamulla laline engine vilyiruthanam. jagathi sri kumarine engine vilayiruthanam. atharam mosamaaya image onnumalla ith. mammottiyudeyo mohanlaalinteyo film nannaayal ath sammathikkuka. polinjaal athum sammathikkuka. oraalude padam polinjaal aa kali vere tharathil thirkkaruth. mammottiyum, mohanalaalum malayalaththile anugrahitha nadanamaran. ii fans enn paranj nadakkunna muunnamkida kkaraan thaaraaradhana muuth kachara padam poliyunnathi arisam kollunnath.
by