Site menu:

Tags

Site search

The Love Guru കാണുമോ?

View Results

സൌണ്ട് ഓഫ് ബൂട്ട്

sound of boot.jpgമൂന്ന് ഉന്നത പൊലീസുകാര്‍ ഉദ്യോഗത്തില്‍ നിന്ന് ഒരുമിച്ച് വിരമിക്കുന്നു. തുടര്‍ന്ന്, അവരെ ഓരോരുത്തരെയായി ആരോ കൊലപ്പെടുത്തുന്നു. ഈ കൊലപാതകങ്ങള്‍ S.P. സിദ്ധാര്‍ത്ഥന്‍ ( സുരേഷ് ഗോപി ) അന്വേഷിക്കുന്നതാണ് രാജേഷ് ജയരാമന്‍ എഴുതിയ കഥ. ‘Visualize’ ചെയ്തിരിക്കുന്നത് ഷാജി കൈലാസ്.

Puzzle games പോലെയുളള സിനിമകളുണ്ടല്ലോ. പ്രത്യക്ഷത്തില്‍ യുക്തിയൊന്നും തോന്നിക്കാത്ത സംഭവങ്ങളാകും അത്തരം ചിത്രങ്ങളില്‍ ആദ്യമൊക്കെ. സിനിമ പുരോഗമിക്കും തോറും വിശദീകരണങ്ങള്‍ ഓരോന്നായി നല്‍കി, സിനിമയിലെ അവസാനത്തെ ‘piece’ കൂടി വെക്കുമ്പോള്‍ മാത്രമാണ് കഥ നമുക്ക് പൂര്‍ണ്ണമായും മനസ്സിലാവുക. വളരെ ശ്രദ്ധിച്ച് വേണം ഇത്തരം സിനിമകളെടുക്കാന്‍. കാരണം, ജിജ്ഞാസ തോന്നിപ്പിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും, കഥാന്ത്യം തൃപ്തികരമായ ഉത്തരം  ലഭിച്ചില്ലെങ്കില്‍ പ്രേക്ഷകരെ വി‌ഡ്ഢികളാക്കിയതായിട്ടാവും അവര്‍ക്ക് തോന്നുക.

‘സൌണ്ട് ഓഫ് ബൂട്ടി’ന്‍റെ ആദ്യ പകുതിയുടെ ഘടന, മലയാളത്തിന് പുതമയുളളതാണ്. Suspense ഉണ്ടാക്കുന്നതില്‍ അത് വിജയിച്ചിരിക്കുന്നു. സിനിമ തരക്കേടില്ലല്ലോ എന്ന് ഞാന്‍ കരുതുകയും ചെയ്തു. പക്ഷെ രണ്ടാം പകുതി, ആദ്യപകുതിയിലെ സമസ്യകള്‍ക്ക് ഉത്തരം നല്‍കുന്നതിന് പകരം, കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുകയാണ് ചെയ്യുന്നത്. സിനിമ കഴിയുമ്പോള്‍, കണ്ട രംഗങ്ങള്‍ തമ്മില്‍ ബന്ധപ്പെടുത്തുവാന്‍ പോലും നമുക്കാവില്ല. Plot hole-കള്‍ അടയുന്നതിന് പകരം, സിനിമ കഴിയുമ്പോഴേക്കും, hole-കള്‍ വലുതായി വലുതായി plot ഇല്ലതാവുകയാണ് ചെയ്യുന്നത്.

പണ്ടൊരാള്‍, കൊക്കിനെ പിടിക്കനായി ഒരുപായം പറഞ്ഞതോര്‍ക്കുന്നു. “കൊക്ക് വയലില്‍ വന്നിരിക്കുമ്പോള്‍, അതിന്‍റെ തലയില്‍ കുറച്ച് വെണ്ണ കൊണ്ട് വെക്കുക. വെയിലത്ത് വെണ്ണ ഉരുകിയൊലിച്ച് കൊക്കിന്‍റെ കണ്ണിലേക്കൊഴുകും. അങ്ങിനെ കണ്ണ് കാണാനാവാതെ നടക്കുന്ന കൊക്കിനെ എളുപ്പം പിടിക്കാം.” ഈ ചിത്രത്തിലെ നായകന്‍റെ കുറ്റാന്വേഷണം ഏതാണ്ടിതുപോലെയാണ്.

കഥാന്ത്യം കുറേ കൊലപാതകികള്‍ പ്രത്യക്ഷപ്പെടുന്നത് ( അവരൊക്കെ എവിടുന്ന് വന്നു, എന്ന് വ്യാകുലപ്പെടരുത് ) Ku Klux Klan-കാരുടെ മാതിരിയുളള വേഷത്തിലാണ്. കുറേ ഇംഗ്ലീഷ് സിനിമകളില്‍ ഇങ്ങനെ വേഷം കണ്ടിട്ടുണ്ട്, എന്നാല്‍ ഇവിടെയും ഇരിക്കട്ടെ എന്ന് ഈ സിനിമയെടുത്തവര്‍ കരുതിക്കാണണം. കൊലപാതകികള്‍ കൊല്ലാന്‍ പോകുന്നതിന് മുമ്പ് തയ്യല്‍ കടയില്‍ പോയി നാലഞ്ച് പേര്‍ക്ക് ഇങ്ങനെ ഉടുപ്പ് തുന്നിച്ചിരിക്കും. വേറേ ഏതെങ്കിലും കുറ്റാന്വേഷണ സിനിമയായിരുന്നെങ്കില്‍, ഈ തയ്യല്‍ക്കട കണ്ടുപിടിച്ച് കുറ്റക്കാരെ എളുപ്പം കണ്ടെത്തിയേനേ. കാരണം fancy dress-ന് വേണ്ടിയല്ലാതെ ആരും ഇങ്ങനെ ഒരു സാധനം നമ്മുടെ നാട്ടിലിടില്ല. പടം sleek ആക്കാനും, ഷോട്ടുകള്‍ stylish ആക്കാനും ശ്രമിക്കുന്നതൊക്കെ കൊളളാം, പക്ഷെ ഇവക്കൊക്കെ കഥയുടെ പശ്ചാത്തലവുമായിട്ട് എന്തെങ്കിലുമൊരു ബന്ധം വേണ്ടേ? കുറഞ്ഞപക്ഷം ഒരു കുറ്റാന്വേഷണ സിനിമ എടുക്കുമ്പോഴെങ്കിലും അല്പം യുക്തി കാട്ടണ്ടേ?  

പശ്ചാത്തലസംഗീതവും, ‘sound effects’-ഉം പതിവുപോലെ കാതടപ്പിക്കുന്നതാണ്. എന്നാല്‍ കഥാപാത്രങ്ങള്‍ ഓളിയിടാത്തത് കൊണ്ടും, സിനിമക്ക് വലിയ ദൈര്‍ഘ്യം ഇല്ലാത്തത് കൊണ്ടും, സാധാരണ ഇത്തരം സിനിമകള്‍ കാണുമ്പോള്‍ വരാറുളള തലവേദന ഉണ്ടാവില്ല.

‘കമ്മിഷണര്‍’ ഇറങ്ങിയ കാലത്തോ മറ്റോ ആണ്. സുരേഷ് ഗോപി, താന്‍ അഭിനയിച്ച സിനിമകളുടെ CD-കള്‍ ഹോളിവുഡ്ഢിലെ casting directors-ന് അയച്ച് കൊടുത്തു. അടുത്ത James Bond ആവാന്‍. അയച്ച് കൊടുത്തിട്ട് മിണ്ടാതിരുന്നില്ല. അത് പത്രക്കാരോട് പറഞ്ഞു. അങ്ങിനെയാണ് ഇക്കാര്യം ഞാന്‍ ‘ചിത്രഭൂമി’യില്‍ വായിക്കുന്നത്.

ഷാ‌‌ജി കൈലാസിന്‍റെ സിനിമകള്‍ നിരൂപണം അര്‍ഹിക്കുന്നവയല്ല. പക്ഷെ ഈ സൈറ്റ് വെറും ഒരു നേരംപോക്കിന് വേണ്ടി മാത്രമുളള ഒന്നായത് കൊണ്ടാണ് ഇത്രയും കുറിച്ചത്.

6 Votes | Average: 3.5 out of 56 Votes | Average: 3.5 out of 56 Votes | Average: 3.5 out of 56 Votes | Average: 3.5 out of 56 Votes | Average: 3.5 out of 5 (Review rating - 6 votes, average: 3.5 out of 5)
Loading ... Loading ...

RSS feed| Trackback URI

31 Comments»

Comment by rahul
2008-02-11 16:25:20

ഈ സിനിമ ആദ്യ പകുതിയെന്കിലും കൊള്ളാം
പക്ഷെ ഈ റിവ്യു പോരാ
വാക്കിന് പഴയ പോലെ ശക്തി ഇല്ല
ആരെങ്കിലും തല്ലിയോ

 
Comment by Cinema Premi
2008-02-11 17:27:23

റിവിയൂ‍ കൊള്ളാം.

സിനിമയുടെ ആദ്യ പകുതി നന്നായി. നല്ല രീതിയില്‍ എടുത്തിടുണ്ട്. നിറയെ സസ്പെന്‍സ് ഉണ്ട്. ബോറടിച്ചില്ല. പക്ഷെ രണ്ടാം പകുതി ശരിക്ക് ബോറടിപ്പിച്ചു. ഒന്നും തന്നെ മനസിലായില്ല. ആദ്യ പകുതിയില്‍ കണ്ട കുറെ കാര്യങ്ങള്ക് ഉത്തരം ഇല്ലായിരുന്നു. നല്ല ഒരു പ്ലോട്ട് കുളമാകി എന്ന് വേണം പറയാന്‍.

സുരേഷ് ഗോപിയെ ഞാന്‍ ഇതില്‍ കുറ്റം പറയുകയില്ല, കാരണം ടൈം സിനിമയില്‍ കാണിച്ചത് പോലെ ഇതില്‍ കൊമാളിതരം ഒന്നും തന്നെ ഇല്ല. മരിയാദ്യക് അഭിനയിച്ചു എന്ന് വേണം പറയാന്‍. അവശ്യം ഇല്ലാത്ത ഡയലോഗ് ഇല്ല താനും. അത് പോലെ തന്നെ കവിള് കുല്ലുകി ഉള്ള സ്ലോ മോഷനും ഇല്ല.

എടുത്തു പറയേണ്ട ഒരാള്‍ രാജന്‍ പീ ദേവ് ആണ്. സാധാരണ അദേഹം രഹസ്യം പറഞ്ഞാലും നമ്മുടെ കാതു അടിച്ച് പോകും. ഇതില്‍ പക്ഷെ തൊള്ള തുറകാതെ സംഭാഷണം നടത്തിയുടുണ്ട്‌.

അവസാനത്തെ കുറച്ചു രംഗങളില്‍ കൊലയാളികള് ഇട്ടിരിക്കുന്ന വേഷം കണ്ടാല്‍ ചിരിച്ചു പോകും. ഹോളിവുഡ് സിനിമകളിലെ കാലന്റെ വേഷം പോലെ ഇരുന്നു.

 
Comment by kunjukunju
2008-02-11 22:19:55

Look at the directors this guy has insulted, jayaraj, shaji kailas, rajasenan, vinayan
& he has said good on blessey, joshi, siby malayil

look closer again. lobby

Comment by Cinema Premi
2008-02-13 18:34:03

കോപ് ….. ഈ വക കൂതറ പടം എടുത്ത ഇവന്മാരെ ഓക്കേ പൂവിട്ടു പൂജികാം. ഇവന്മാരോകെ കാരണമാണ് ഈ മലയാളം ഫിലിം industry നശിച്ചുകൊണ്ടിരികുന്നത്. വെറുതെ മനസില്‍ തോന്നിയതെല്ലാം ക്യാമറയില്‍ പകര്‍ത്തി സിനിമ എന്ന് പറഞ്ഞു പുറത്തിറക്കും. പാവം ജനങ്ങള്‍ കാശു കൊടുത്തു അല്ല കളഞ്ഞു സിനിമയ്ക്കു പോകും. ഇവന്മാര് ജനങ്ങളെയാണ്‌ insult ചെയുന്നത്.

 
 
Comment by John
2008-02-12 17:58:10

Nice review .. But really we need a detailed review … About Shaji Kailas , he looks only on shot styles [most times it is irritating us], doesnt have the capacity to understand a good script and he lacks the ability to do a neat work

 
Comment by santhoshjanan
2008-02-12 22:58:19

chori padam…

 
Comment by anian
2008-02-13 11:40:09

Shaji kailas is probably one of the misunderstood directors in malayalam. Here is a man who has delivered some of the biggest hits in malayalam. (some of his hits are not really my favourites, however these were appreciated by the masses of kerala).

Though most of his movies are of action/thriller genre, he tackles all emotions very effectively. Who can forget the motherly affection in Baba kalyani, paternal neglect in naatturaajavu, meditation and world peace in ekalavyan, preservation of archeological treasures in aaraam thampuraan, global warming and rising water levels in narasimham, and last but not the least the romance in his largely ‘un-understood’ epic Time.

Yet the reviewer says “ഷാ‌‌ജി കൈലാസിന്‍റെ സിനിമകള്‍ നിരൂപണം അര്‍ഹിക്കുന്നവയല്ല”
And the reviewer is an honouable man

 
Comment by Cinema Premi
2008-02-13 18:38:50

അനിയ, നിനക്ക് സിനിമ കണ്ടു കണ്ടു ഭ്രാന്തു വന്നു എന്ന് തോന്നുന്നു. ഓരോ പ്രാവശ്യവും ഓരോന്ന് പറയും. കുറച്ചു നാളത്തേക്ക് സിനിമ ഒന്നും കാണണ്ട. നിനക്കും സമാധാനം കിട്ടും അതുപോലെ തന്നെ നമ്മള്‍കും സമാധാനം കിട്ടും.

“motherly affection in Baba kalyani, paternal neglect in naatturaajavu, meditation and world peace in ekalavyan, preservation of archeological treasures in aaraam thampuraan, global warming and rising water levels in narasimham, and last but not the least the romance in his largely ‘un-understood’ epic Time”

ചിരികാതെ വയ്യ. നീ ഒരു കോമഡി താരം തന്നെ.

 
Comment by Sunil
2008-02-13 21:21:44

global warming and rising water levels in narasimham, ????.. aniya..are you refering to the opening scene of Narasimham where the shots where you can see the small lands in bharatha puzha…stop this nonsense… aniya..you are crazy

 
Comment by viju
2008-02-13 22:00:39

anian is a attention seeking MORON who does not deserve a reply to his idiotic statements. so do not waste your time on him.

 
Comment by anian
2008-02-14 09:47:01

“attention seeking”? - Yes, I am. When one strives to be an agent of change, it is imperative that he will employ strenuous effort to corner maximum attention. However I seek attention based on my convictions. I don’t sell myself. Neither do I try to be the focal point by maligning a fellow poster.

“moron”? - I wouldn’t call myself one and I am sure no self-respecting human would like to be described by that name. But then, whether one is a moron or not is judged by the society around him after carefully observing different aspects of his life. I am sure nobody in this community knows me to the core, and therefore I feel it is premature to call me one.

To put it in the right respective, had one of my teachers called me a moron during the course of their interaction with me during my formative years, I would have gladly gone back to him to understand what I should be doing to get that tag removed. However, since such a relationship can not and does not exist within the confines of this forum, I choose to decline that adjective bestowed upon me

Comment by Cinema Premi
2008-02-14 12:27:42

Time is not up….we still have good teacher and preachers around. You can any time take their help and ask for solutions to get the tag removed….

” I am sure no self-respecting human would like to be described by that name”…I agree with your statement….
But atleast you shouldnot be behaving in a way whereby you potray urselves as a person without self-respect and others are forced to tag you like “Moron”….

There are better ways to seek attention. Dont become a fool of yourselves. You are not doing justice to yourself.

people here didnot take much time to call you a moron…there was no need for them to observe your so called “different aspects of life”…they just took time to understand you from you foolishness and blunders you write…

“you strive to be an agent of change”…. if its you then i have nothing to say but “GOD HELP US”….”THEN HELP HIM”….

Comment by rahul
2008-02-15 09:43:08

തള്ളേ പുലി പുറത്തു ചാടി …………………

 
 
Comment by ജയകൃഷ്ണന്‍
2008-02-14 17:06:47

ചുരുക്കം പറഞ്ഞാല്‍ വട്ടാണല്ലെ???

 
 
Comment by thomachan
2008-02-14 16:42:44

appo boot verum onakka pooot aayi poyo??? ee shit annane kondum shaji kailasine kondum thottu

 
Comment by viju
2008-02-15 21:50:27

I think I have punctured the anian baloon. And as far as teachers go one of old teachers used to say ‘ If a guy acts like a moron, taiks like a moron and walks like a moron, chances are that HE IS A MORON.”

 
Comment by Cibin
2008-02-15 22:54:04

താങ്കളുടെ review വായിച്ചിട്ടാണ് സാധാരണ സിനിമ കാണൊ വേണ്ടയോ എന്ന് തീരുമാനിക്കുക.. പക്ഷെ ഇത്തവണ ചതിപറ്റി…..ഒരുമാതിരി ആളെ വടിയാക്കുന്ന പടം….

Comment by othenan
2008-03-12 16:40:47

ennittu angane ethra cinema kandu…??

 
 
Comment by anian
2008-02-18 10:55:38

If one starts assigning derogatory adjectives to people who do not confirm to one’s own perceptions, then please bear in mind that someone else will be using similar terms for yourself as well. I kept away as I didn’t want this forum to be an arena for mudslinging and have come back now as the focus has moved to a different post. Let the discussion be on the merits of what I have said.., and if some nincompoops who are rigid and adamant and who know nothing but calling names come in between, let me try to guide them to sanity.

Let us discuss movies here and not persons.

 
Comment by itsMe
2008-02-18 11:46:10

anian , could you please explain - “global warming and rising water levels in narasimham” ????

Comment by anian
2008-02-19 18:50:10

Before presenting my view I would like to state one thing. I had named many shaji kailas movies, however the concern is about only one of them. I wouldn’t blame anybody if they feel that I have crossed permissible limits of exaggeration.

Narasimha, the original came out of a pillar. Whereas in shaji kailas’ presentation He comes of water. It is so beautifully captured that you start experience the fire in the incarnation. Essentially the movie tries to portray God emerging out of boiling water to cleanse today’s society. God’s fury is the same as what atheists call global warming.

 
 
Comment by Sunil
2008-02-19 23:43:17

God’s fury is the same as what atheists call global warming??..is that how you understand global warming ??…you definitly need to read about global warming then…what a fantastc interpretation of a movie???..no wonder everyone calling you stupid..

Comment by anian
2008-02-20 09:04:06

Global warming and rising water levels is the same as God’s fury. Hindu scriptures say that at the end of every yuga, a ‘pralayam’ will come. And as far as my knowledge of this universe goes, rising water level leads to ‘pralayam’. Even christian belief speaks about this pralayam and Noah had to make a pettakam to escape from this God’s fury.
It is unfortunate that the educated malayalees here failed to understand this divine hand in narasimham. And they try to hide their stupidity by calling others stupid.

Comment by chettan
2008-03-14 01:08:39

“the educated malayalees here failed to understand this divine hand in narasimham.”

sherikkum… :-/
ithu vaayikkunnavare anianu alpamenkilum vivaram undaavum ennu njaan karuthiyirunnu…

 
 
 
Comment by thomachan
2008-02-20 11:00:46

dei aniaaa… potte aliya… ninaku vattanenu ithu vare ivide arkum manasil avathathu ninte kuttam alla istaaa….oru sathyam parayam… ninte ee aaana mandatharangal vaycihu chirikanum venam aliya oru bhagyam..
naalum aa global warming example.. ichiri kadanu poyille ponnanaaa. alla iniyippo vadakkum nathanile lalettane pole vevaram koodi vattayathaaana…

appo angamaliyile ammavan arenna paranje???????

 
Comment by anian
2008-02-20 12:25:08

കണ്ണടച്ചിരുട്ടാക്കി, പൊന്‍ ഫ്രേം കണ്ണട കറുപ്പിച്ചും
മണ്ണിനെ മറന്നിട്ട് വിണ്ണിനെ പുല്‍കാന്‍ വെമ്പും
മണ്ണുണ്ണിക്കിടാങ്ങള്‍ നിറഞ്ഞൊരീയൂഴിയില്‍
ഉണ്ണുവാന്‍ അരി കണ്ടാല്‍ സത്യവാന്‍ ഭാഗ്യവാന്‍

(പണ്ട് കേട്ടു മറന്ന ഒരു കവിതയില്‍ നിന്നും,
വരികള്‍ തെറ്റെങ്കില്‍ ക്ഷമിക്കൂ)

 
Comment by Aswadakan
2008-02-25 16:42:20

സത്യം പറഞ്ഞാല്‍ സിനിമാ നിരൂപണം വായിക്കുന്നതിനേക്കാള്‍ രസം അനിയന്റെ കമന്റും അതിന്റെ മറുപടി വായിക്കാനുമാണു. അനിയാ താങ്ങള്‍ ഒരു സിനിമാ നിരൂപണം വേറെ തുടങ്ങ്‌. സത്യമായിട്ടും നിറയെ വായാനക്കര്‍ ഉണ്ടാകും.സത്യം പറഞ്ഞാല്‍ നിങ്ങള്‍ ഒരു സംഭവം തന്നെ കേട്ടോ. .

Comment by anian
2008-02-25 18:14:55

നന്ദി ആസ്വാദകാ. പുതിയ സിനിമകള്‍ കാണാനാവാത്തതു മൂലം കാലികപ്രാധാന്യമുള്ള ഒരു ബ്ലോഗ് സൃഷ്ടിക്കുന്നതിന് വൈഷമ്യം നേരിടുന്നു. പക്ഷേ പഴയ ക്ലാസ്സിക്കുകളെക്കുറിച്ചുള്ള ഒരു ബ്ലോഗ് ഞാന്‍ തുടങ്ങും. നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥനയും ആശംസയും എന്റെ കൂടെ ഉള്ളപ്പോള്‍ ഞാന്‍ ആരെ പേടിക്കണം?

Comment by ജയകൃഷ്ണന്‍
2008-02-27 17:02:44

ക്ളാസ്സിക്കുകളെ ഇപൊഴെ പരിചയപ്പെടുത്തിയാല്‍ കൊള്ളാമായിരുന്നു…….

 
 
 
Comment by ഒരുവന്‍
2008-03-17 14:15:16

ക്ലാസ്സികുകള്‍
പ്രജ,ഒന്നാമന്‍,കോളേജ് കുമാരന്‍ …

Comment by ജയകൃഷ്ണന്‍
2008-03-26 17:54:54

വാമനപുരം ബസ്‌ റൂട്ട്‌, കാട്ടു ചെമ്പകം, മുത്തുവിണ്റ്റെ ദുഖമോ സ്വപനമോ എങ്ങനെ ഏതാണ്റ്റൊരു പടം..

ലിസ്റ്റ്‌ തീരില്ല മോനേ…….

 
 
Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania