Site menu:

Tags

Site search

The Love Guru കാണുമോ?

View Results

സൈക്കിള്‍

cycle.jpgല്ലവരും പാവങ്ങളുമായ രണ്ട് കൂട്ടുകാര്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ വലിയൊരു തുക മോഷ്ടിക്കുന്നു. ഈ സംഭവത്തിനെ ചുറ്റിപ്പറ്റിയുളളതാണ് ജെയിംസ് ആല്‍ബര്‍ട്ട് എഴുതി, ജോണി ആന്‍റണി സംവിധാനം ചെയ്ത, മലര് പോലെയുളള ഈ സിനിമ.

ഒരുപക്ഷെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സിനിമാക്കാരന്‍ ശ്രീനിവാസന്‍ ആയിരിക്കും. ആ  ഇഷ്ടം കൊണ്ടായിരിക്കണം, വിനീത് എങ്ങിനെയുണ്ട് എന്നറിയാന്‍ അവര്‍ ഇത്രക്ക് ആകാംക്ഷ കാട്ടുന്നത്. ആ സംശയം ആദ്യമേ തീര്‍‌ത്തേക്കാം, വിനീത് തനി ശ്രീനിവാസന്‍ തന്നെ. അതേ നോട്ടം, അതേ ഭാവങ്ങള്‍, അതേ ചലനങ്ങള്‍ - എല്ലാം അത് തന്നെ. അഭിനയവും മോശമല്ല.

ഇനി സിനിമയെപ്പറ്റി. നല്ലൊരു ഭാഗം ഇഴച്ചിലാണ്. രചന വളരെ contrived ആണ്. ഏതാണ്ടെല്ലാ സീനുകളും സംഭാഷണങ്ങളും എന്തിന്‍റെയെങ്കിലും വിശദീകരണമോ, വരാന്‍ പോകുന്ന എന്തിന്‍റെയെങ്കിലും സൂചനയോ ആണ്. തിരക്കഥയിലെ ‘പഴുതുകള്‍’ അടക്കുവാനാണിത് ചെയ്തിരിക്കുന്നത്. എന്നാലോ, ആനമണ്ടത്തരങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല താനും. സ്വച്ഛന്ദമായ എഴുത്തല്ലാതെ, ആകെ ഞെക്കിപ്പഴുപ്പിച്ച ഒരു തിരക്കഥയാണ് ‘സൈക്കിളി’ന്‍റേത്. നായകരിലൊരാള്‍ ജോലി ചെയ്യുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് രണ്ട് കോടിയോളം രൂപ മോഷണം പോയിട്ട്, അവിടെ ജോലി ചെയ്യുന്ന ഒരാളെ പോലും ആരും ചോദ്യം ചെയ്യുന്നില്ല. താക്കോലിന്‍റെ duplicate എടുക്കുന്ന കട പുതുവര്‍ഷത്തലേന്ന് രാത്രി പത്ത് മണിക്കും തുറന്നിരിക്കുന്നു. സമയം നോക്കാന്‍ ചൊവ്വയിലെ ഘടികാരമാണ് കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്നതെന്ന് തോന്നുന്നു - നമുക്ക് സിനിമയിലെ സമയത്തെക്കുറിച്ച് യാതൊരു idea-യും കിട്ടില്ല. കഥാപാത്രങ്ങളെല്ലാം തന്നെ ക്ലീഷേകള്‍. സംഭാഷണങ്ങള്‍ ക്ലീ-ക്ലീഷേകള്‍! എവിടെ എന്ത് പറയണമെന്നറിയില്ല എന്നുളളത് വേറെ.

തമാശകള്‍ അവിടവിടെ ഉണ്ടെങ്കിലും പൊട്ടിച്ചിരിപ്പിക്കുന്നവ രണ്ടോ മൂന്നോ മാത്രം. സിനിമ engaging-കൂടി ആകാത്തപ്പോള്‍ ഫലമെന്തായിരിക്കും എന്ന് ഊഹിക്കാമല്ലോ.

ഛായാഗ്രാഹകന്‍ ഫ്രെയ്മിങ്ങിന്‍റെ ബാലപാഠങ്ങള്‍ മറിച്ച് നോക്കുന്നത് നന്നായിരിക്കും.

‘സൈക്കിള്‍’ എന്ന് പേരിട്ടിക്കുന്നതിന് ഒറ്റക്കാരണമേ ഞാനാലോചിച്ചിട്ട് കാണുന്നുളളൂ – ചന്ദനത്തിരി കമ്പനിയുടെ advertisement.

യുക്തിയുളള സിനിമകളയാരിക്കണം മലയാളത്തില്‍ എന്നുളള വാശി നാം ഉപേക്ഷിച്ചല്ലോ. എന്‍റെ ചങ്ങാതി ശ്രീനി പറയാറുണ്ട്, ഇപ്പൊ ഇറങ്ങുന്ന മലയാള സിനിമകള്‍ രസിപ്പിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരുന്നാല്‍ മതിയായിരുന്നു എന്ന്. ഈ സിനിമ രസിപ്പിക്കുന്നില്ല, എന്നാല്‍ ഉപദ്രവിക്കുന്നുമില്ല. അതായത്, മലര് തിന്നുന്നത് പോലെ.

Update

ഈയിടെയായി കണ്ടുവരുന്ന ഒന്നാണ് – സിനിമ തുടങ്ങുതിന് മുമ്പ് “Thank God” എന്ന് എഴുതിക്കാണിക്കുന്നത്. ( ആ പ്രയോഗം തന്നെ തെറ്റ്, അത് പോലും വിവരമുളളവരുടെ അടുത്ത് ചോദിച്ച് ചെയ്യാന്‍ വയ്യ. ) സിനിമ വലിയ ഗുണമില്ലാത്തപ്പൊഴാണല്ലോ, ഇത്തരം വിഡ്ഢിത്തങ്ങള്‍ കാട്ടുക. പക്ഷെ ‘സൈക്കിളു’കാര്‍ക്ക് ദൈവത്തിനെ വിളിച്ചിട്ടും അത്രക്കങ്ങ് വിശ്വാസം പോരാ. അപ്പൊപ്പിന്നെ എന്ത് ചെയ്യും? കുറച്ചുകൂടി കാശിറക്കി, കുറേ ‘കൂലിക്കാണികളെ’ വാടകക്കെടുക്കും. ആദ്യ കുറച്ച് നാളുകളില്‍, ടിക്കെറ്റെടുത്ത് കൊടുത്ത് കേരളത്തില്‍ സിനിമ റിലീസ് ചെയ്ത എല്ലാ തിയറ്ററുകളിലും എല്ലാ ഷോകള്‍ക്കും ഇവരെ കയറ്റും. അത്രക്കൊന്നും ആവേശകരമല്ലാത്ത സീനുകളില്‍ കയ്യടിയും, തമാശകളില്ലാത്ത ഇടങ്ങളില്‍ പൊട്ടിച്ചിരികളും കേട്ടാല്‍ നിങ്ങള്‍ അന്ധാളിക്കണ്ട. അത് ഈ കൂലിക്കാണികളുടെ പണിയാണ്. ( ഷേണായ്സില്‍ സിനിമ കണ്ട ഞാനും അത്ഭുതപ്പെട്ടു, പക്ഷേ കേരളത്തിലെ മറ്റു തിയറ്ററുകളില്‍ നിന്ന് കണ്ടവര്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോഴാണ് ഗുട്ടന്‍സ് പിടികിട്ടിയത്. ആദ്യ ദിവസങ്ങളില്‍  സിനിമ കണ്ടവരുണ്ടെങ്കില്‍, നായകര്‍ സംഘട്ടത്തിനിടെ കടയുടെ ഷട്ടര്‍ വലിച്ചിടുമ്പോഴും, മോട്ടോര്‍ബൈക്ക് wheelie ചെയ്ത് പൊലീസിന്‍റെ നെ‌ഞ്ചിലിടിച്ച് രക്ഷപ്പെടുമ്പോഴും മറ്റും കേട്ട കയ്യടി ഓര്‍ക്കുമല്ലോ. ) സിനിമയെടുത്തോ ആസ്വദിപ്പിക്കാന്‍ പറ്റുന്നില്ല, ഇങ്ങനെയെങ്കിലും പ്രേക്ഷകര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാവട്ടെ എന്നാണ്. ഒരു ചിത്രം വിജയിപ്പിക്കാന്‍, കഴിവ് ഒഴിച്ച് ബാക്കിയെല്ലാം നമ്മുടെ സിനിമാക്കാരുടെ കയ്യിലുണ്ട്.

13 Votes | Average: 2.46 out of 513 Votes | Average: 2.46 out of 513 Votes | Average: 2.46 out of 513 Votes | Average: 2.46 out of 513 Votes | Average: 2.46 out of 5 (Review rating - 13 votes, average: 2.46 out of 5)
Loading ... Loading ...

RSS feed| Trackback URI

19 Comments»

Comment by aro
2008-02-17 17:56:31

Izachil annengilum padam kalipz illaa….
Bhayangara sambhavam onnum illaaa…
Logic illatha rangngal vedu volam….

Kashu ulla oru tharavattu kary penninee valachu daridryam therkunnaa old style ivedei illaaa… Pinnee eveunokkeyo kittiya rangangal thunnicherthu oru padam.. Haaa.

Haa star padangal kanunathil ninnum oru change.. Arukkum vendy support cheyandallo??? Kashu nashttam ayi enno labham aayi enno parayan pattatha oru filim.

Vineeth oppichittundu oru pazhaya sreei style(ex. oraduthu ammava aluariyam)

 
Comment by Reshmi
2008-02-18 07:59:39

Did you really watch this movie? I didn’t feel the movie is dragging. Why the so called critics can not find anything good about our movies???The movie is not the best but I enjoyed better than most of the recent releases…. All my friends who watched the movie at Shenayees have the same opinion. Do not try to make one more movie flop…. (You guys succeded by downriding Calcutta news .It became a flop ).

Comment by itsMe
2008-02-18 11:37:52

Reshmi, Calcutta news is not a flop. Now its regaining the viewers through publicity of mouth.

Comment by principal
2008-02-18 12:15:44

Oru site inu oru cinemayudei bhavi nirnayikkan kazhiyumo??? My GOD!!!

Fourth or Fifth Estate? Interesting…

 
Comment by rajakrishnan
2008-02-20 18:52:08

jaya….. plz try to find out some positive side of a movie… u know that movie making is not a joke..this kind of reviews hurts…

 
 
Comment by rajakrishnan
2008-02-20 18:39:20

i like reshmi’s comment… these guys r trying to find out only the falt of a movie.. lot of people worked very very hard for atleast one year to make a movie…its very easy for a person to say Its bad….plz dont kill a movie like this ..

 
Comment by lavanya
2008-04-16 14:51:44

The opinion what you told about Culcutta News is completely wrong as the reviews were
good. The reason for the movie drown into a flop is not of this review’s. no need to blame
him. Its the problem with aproaching the movie only. I havent seen Cycle, so couldnt agree
with urs or his.

 
 
Comment by Anil
2008-02-18 11:07:17

യാതൊരു ലോജികും ഇല്ലാത്ത സിനിമ … കാശു പോയത് മിച്ചം
ഒരു നായകന്‍റെ അച്ചന് heartattack, മോന് ക്രിക്കറ്റ് ടീം selection കിട്ടാഞ്ഞിട്ടു
അടുത്ത നായകന്‍റെ കുടുംബം ആകെ കണ്ണീരില്‍ .. നായകന്‍റെ പെങ്ങളുടെ ലൈന്‍ പോളിഞ്ഞത്‌ കാരണം ..
കഞ്ജാവ് കേസില്‍ പെടുന്ന നായികയുടെ ആങ്ങള “എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ”
കാശ് കൊള്ളയടിക്കുന്ന നായകന്മാര്‍ ..
കാണിക്കുന്ന രണ്ങങ്ങള്‍ക്ക് ഒരു ലോജികും ഇല്ലാ …
എന്റമ്മോ ഇങ്ങിനോരബധം ഇനി ഒരിക്കലും പറ്റത്തില്ല …

Comment by rajakrishnan
2008-02-20 18:46:41

hi anil …. can u make a movie like this????…..

 
 
Comment by mansoor
2008-02-18 12:02:17

സൈക്കിള്‍ സൂപ്പര്‍ ഹിറ്റിലേക്ക്
തിങ്കള്‍, 18 ഫെബ്രുവരി 2008 ( 09:24 IST )

ജോണി ആന്‍റണി ഒരുക്കിയ യുവതാര ചിത്രം സൈക്കിള്‍ സൂപ്പര്‍ഹിറ്റാകുന്നു. ക്ലാസ്‌മേറ്റ്സ്, ചോക്ലേറ്റ് ശ്രേണിയിലേക്ക് മറ്റൊരു മഹാവിജയം കൂടി. വിനീത് ശ്രീനിവാസന്‍റെ അഭിനയരംഗത്തേക്കുള്ള ആദ്യ ചുവടുവയ്പും ജയിംസ് ആല്‍ബര്‍ട്ടിന്‍റെ രണ്ടാമത്തെ തിരക്കഥയും ഗംഭീരമായി. നാല്‍‌പ്പതിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്ത സൈക്കിള്‍ ഈ വര്‍ഷം ആദ്യം റിലീസ് നടത്തിയ സൂപ്പര്‍ താരചിത്രങ്ങള്‍ക്ക് ഇപ്പൊഴേ ഭീഷണി ഉയര്‍ത്തിത്തുടങ്ങി.

വിനീത് ശ്രീനിവാസനും വിനു മോഹനും അഭിനയിക്കുന്ന ഈ ചിത്രം തമാശയില്‍ പൊതിഞ്ഞ ഒരു സസ്പെന്‍സ് ത്രില്ലറാണ്. പണമൊഴുകുന്ന ഷോപ്പിംഗ് കോം‌പ്ലക്സില്‍ ജോലിയെടുക്കുന്ന പണമില്ലാത്ത തൊഴിലാളികളെക്കുറിച്ചാണ് ഈ സിനിമ. അവരുടെ ജീവിതത്തില്‍ വന്നെത്തുന്ന അപ്രതീക്ഷിത സംഭവങ്ങള്‍. ഭാമയും സന്ധ്യയുമാണ് നായികമാര്‍.

എണ്‍പതുകളുടെ അവസാനം മോഹന്‍ലാല്‍ - ശ്രീനിവാസന്‍ ടീം ഉണര്‍ത്തിയ ചിരിയും ചിന്തയുമാണ് വിനീത് - വിനു ടീം മുന്നോട്ടു വയ്ക്കുന്നതെന്നാണ് പൊതുവെ ഉയര്‍ന്നിട്ടുള്ള അഭിപ്രായം. നോട്ടുബുക്കിന് ശേഷം മേജോ ജോസഫ് ഒരുക്കിയ ഗാനങ്ങളും ഹിറ്റാണ്.

(ഉറവിടം - വെബ്‌ദുനിയ

 
Comment by True is True.....
2008-02-18 12:15:56

ഞാന്‍ ഈ സിനിമ കണ്ടു…വളരെ നല്ല സിനിമ തന്നെയാണ് …പിന്നെ ചില ലോജിക്കില്ലാത്ത കാര്യങ്ങള്‍ ഉണ്ട്…ലാഗിങ്ങ് എനിക്ക് ഫീല്‍ ചെയ്തില്ല…എല്ലാവര്‍ക്കും കണ്ടിരിക്കവുന്ന ഒരു നല്ല സിനിമ..കാശു പോയെന്നു ഒരാള്‍ പോലും പരയില്ല…

 
Comment by vinu
2008-02-19 09:44:06

Very bad review….Reviewing is not just criticizing….This movie is funny and the newcomers did exceptionally well….The theatre response was also positive…..

 
Comment by thomachan
2008-02-20 11:33:13

johny antony oru paazhu diector anenkilum, recent mamukka-lalettan movies compare cheyuumbol, ithinte story line vayichapol oru sukham thonunu. onnu kanan entho okke ulla pole oru thonnal. enthakumo entho????

pinne logic illathe palathum undenna comment kandu. athu james albert inte oru seelam anenu thonunu. bcoz classmates ilum enikoru doubt undu. athil prithviraj suicide attempt cheythathanu ennu police nodu parayumbol, police karan chumma kayyum veesi povunille??? IPC prakaram suicide attempt kuttakaram alle. i mean attempt failure ayal. succes ayal pinne enthonnu IPC!!! (lal jose inte thanne achan urangatha veedu enna movieyil salim kumar & familye 3 months/yrs ithe kuttathinu sikshikunathayi kanikunille???)

ithu oru antharastra prasanm onnum ayi njan pokki kondu vannathonnum allato… just to clear my doubt.. so plz correct me if i am wrong :) (bcoz ee oru point ozhike eniku classmates enna movie istaayi. appo doubt clear ayal kurachu koode istam kootalo)

 
Comment by Sharika
2008-02-23 23:03:26

I think the reviewer failed miserably to analyze the movie. He found out so many mistakes and even made some comments about the crowd at Cochin… I saw the movie with family yesterday and the movie was housefull even for the second show. (Friday) .How long the producer and distributor can pay money to get people in to the theatre? Do not insult the viewers…We all paid for the ticket and honestly enjoyed more than watching so called super hit movies…..Vineeth looks like his dad and some of his actions resembles him also….What is wrong with that ? Whether he needs to act like College Kumaran or Naariman? Give him some credit ….

 
Comment by kuni
2008-02-27 11:02:54

“സൈക്കിള്‍’ എന്ന് പേരിട്ടിക്കുന്നതിന് ഒറ്റക്കാരണമേ ഞാനാലോചിച്ചിട്ട് കാണുന്നുളളൂ – ചന്ദനത്തിരി കമ്പനിയുടെ advertisement.”

i think the director / script writer meant “life cycle” by giving this name as title. And they have explained the theme in the film as well.

 
Comment by roby
2008-03-10 19:30:00

ethu pottana review cheythuthu.oru kariyam manasillayi ithu review cheythavanu theatre nte munpil nilkkan polum arhathayillatha “poozhan”anu.good script .saadharna johny antony chithrangal valre nilavaram illaththanu. pakshe ithinu kurachu nilavaramokkeundu.”pattunurnnuvo” enna pattiente visuals bhangiyayanu shaji cheythrikkunnthu.kadhaude adhavum avasanavum onnu thanne ayathinalanu “cycle”
enna peeru idan karanam

 
Comment by othenan
2008-03-12 13:51:22

ee review il nammude aniyante comment onnummm kaanathe njaan desp aayi…. :(

karanam ee review vaayikkanathu thanne aniyante comment vaayikkumbol kittunna rasathinu vendi aanu…

 
Comment by abeesh
2008-03-14 12:51:17

potta review,
cycle adutha kalathirangiya cinemakalil vech ettavum nalla chithramanu…………..

 
Comment by Vinod V M
2008-03-24 12:42:25

I saw Cycle. Its a very good film. Vinneth did well. He has gud future. I am Great fan of his voice. I thoroghly enjoyed the film. This review worst ever review given by any reviewer to any film in the whole Malayalam film world. I this readers of this film needs to learn something Super star Suresh Gopi and say/show something to this reviewer. he just want to downride this film for super star film craps like Roudram, college kumeran.(Both r utter waste altogethor)

 
Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania