ഗോപാലപുരാണം
പോസ്റ്ററുകള്‍ കാണുമ്പോള്‍ തന്നെ ഒരു സിനിമയുടെ നിലവാരം ഊഹിക്കാമല്ലോ. മലയാളത്തില്‍ ഈയിടെയായി ഇറങ്ങുന്ന ഏതാണ്ടെല്ലാ സിനിമകളേയും പോലെ ഒരു മോശം സൃഷ്ടി മാത്രമാണ് ഇത്. കെ. കെ. ഹരിദാസ് ആണ് സംവിധാനം. സിനിമ മുഴുവന്‍ കാണാന്‍ ഞങ്ങള്‍ നിന്നില്ല.
മുകേഷിന്‍റെ പടത്തിനാണ് പരസ്യങ്ങളില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെങ്കിലും കഥയില്‍ മറ്റുപലര്‍ക്കുമാണ് പ്രാമുഖ്യം. ഇവര്‍ക്കൊക്കെ അഭിനയിക്കാന്‍ അറിയാമായിരുന്നെങ്കില്‍ സാരമില്ലായിരുന്നു… രമണ എന്നാണെന്ന് തോന്നുന്നു അദ്ദേഹത്തിന്‍റെ പേര്, ഒരു തമിഴനാണ് നായകനായി അഭിനയിക്കുന്നത്. തമിഴിലേക്ക് പുളളി എത്രയും പെട്ടെന്ന് തിരിച്ച് പോകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. നടികളൊക്കെ, നമ്മുടെ ചില പയ്യന്മാര്‍ പറയുന്നത് പോലെ, ഒന്നൊന്നര അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.
കഥയെക്കുറിച്ച് ഞാന്‍ പറയുന്നില്ല. ഹൊ, ഒന്നിനെക്കുറിച്ചും ഒന്നും പറയാനില്ല… സിനിമ പരമബോറാണ്, അത്രമാത്രം. പക്ഷേ ഒരു അത്ഭുതമുണ്ട്, സലീം കുമാറിന്‍റെ ഒന്നുരണ്ട് തമാശകള്‍ നമ്മെ ചിരിപ്പിക്കും.
നിരൂപകര്‍ ഇത്തിള്‍കണ്ണികളാണ്. ഉണക്കമരങ്ങള്‍ മാത്രമുളളിടത്ത് അവര്‍ക്ക് ജീവിക്കാനാവില്ല. മഹാത്ഭുതമൊന്നും നടന്നില്ലെങ്കില്‍, മലയാളസിനിമക്ക് അഞ്ച് വര്‍ഷം കൂടിയേ ആയസ്സ് ഉണ്ടാവൂ എന്ന് തോന്നുന്നു.
5 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.



Njangalkku vendi ee aruboran padangal kandu sahikkunna Jayanu oraayiram poochendukal… Ini Vishu chitrangalil aakatte prateeksha…
Edo movie prantha ……..thanikku ethenkkilum movie isattapedumo….. iyallu ethu movie kandallum …athu kollila .alell itthu kollillaaaaaaaaa iyalkku vere oru joliyum ille……….. iyade odukathe movie review……poyi vere pani nokkuuu mashe………
Ninte site onnum allalo ithu…. nee alla ithu maintain cheyan kaashu kodukunathu…
Ninte pani nokiyal pore….entina veruthe ….
Nine arengilum nirbandhicho ithu vayikan….poda cheruka avidannu….
Kure “Nutpickers” irangikolum….swayam mandananennu ariyaikkan…
വേറെ ഒന്നും ഇല്ലാത്തതു കാരണം ആണ് ഈ ഫിലിം കാണാന്‍ കയറിയത്..
പക്ഷെ പകുതി വരെ ഇരിക്കാന്‍ പെട്ട പാടു നമുക്കറിയാം..
റിവ്യൂ കറക്റ്റ് ആണ് :)
അങ്ങനെ മലയാള സിനിമയുടെ ശവപ്പെട്ടിയില്‍ ഓരോരോ ആണികളായി കയറിക്കൊണ്ടിരിക്കുന്നു….. പക്ഷെ അഞ്ചു വറ്‍ഷം എന്നു പറയുന്നത് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമുണ്ട്. വിനയനും അനിയനും ഒക്കെ ജീവിച്ചിരിക്കുന്ന നാടല്ലെ… എന്തും സംഭവിക്കാം…..