റോബോ
കുട്ടികള്‍ക്ക് വേണ്ടി സിനിമയെടുക്കുമ്പോഴാണ് നാം ഏറ്റവും ശ്രദ്ധിക്കേണ്ടത്. കുരുന്നിലെ തെറ്റായ വിവരങ്ങള്‍ നല്‍കുകയും അസംബന്ധങ്ങള്‍ വിളമ്പുകയുമൊക്കെ ചെയ്താല്‍ അത് അവരുടെ ഭാവിയെ വളരെ പ്രതികൂലമായി ബാധിക്കും. പ്രിയ വായനക്കാരേ, നിങ്ങള്‍ക്ക് കുട്ടികളോട് അല്‍പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ ആര്‍. പ്രസന്നകുമാര്‍ എഴുതി സംവിധാനം ചെയ്ത ഈ സിനിമ കാണാന്‍ അവരെ ദയവായി കൊണ്ടുപോകരുത്.
അമേരിക്കയിലുളള ഒരു മലയാളി ഒരു യന്ത്രമനുഷ്യനെ ഉണ്ടാക്കുന്നു, അയാളുടെ മകന് കളിക്കാന്‍. അവര്‍ അതുമായി നാട്ടിലെത്തുന്നു. ‘റോബോ’ എന്ന് പേരുളള ഈ യന്ത്രമനുഷ്യന്‍ നമ്മുടെ നാട്ടിലെ കളളനെ പിടിക്കുന്നതും, നല്ല കാര്യങ്ങള്‍ ചെയ്യുന്നതും മറ്റുമാണ് കഥ. വിവരക്കേടിന്‍റെ ഘോഷയാത്രയാണ് സിനിമ. അമേരിക്കയില്‍ ഈ സിനിമയിലുളളമാതിരി റോബോട്ടുകള്‍ സാധാരണമാണത്രെ. സാധാരണ ഒരു മനുഷ്യന്‍റെ യുക്തിയും ബുദ്ധിയും റോബോക്കുണ്ട്. മലയാളം പച്ചവെളളം പോലെ പറയും. നര്‍മ്മബോധവുമുണ്ട്. ഇതൊക്കെ നേരത്തേ program ചെയ്ത് വെച്ചതാണ് പോലും. ഒരാള്‍ ഒറ്റക്ക്, ഒരു മേശപ്പുറത്ത് കിടത്തിയാണ് റോബോയെ ഉണ്ടാക്കിയത്. വെളളത്തില്‍ വീണാലും ഈ ഇലക്ട്രോണിക്ക് യന്ത്രമനുഷ്യന് കുഴപ്പമൊന്നും പറ്റില്ല.
ഒരു തകരപ്പാട്ടക്കകത്ത് കയറിയിരുന്ന് ഒരു കുട്ടി കയ്യും കാലും അനക്കുന്നതാണ് ഈ സിനിമയിലെ റോബോ എന്ന യന്ത്രമനുഷ്യന്‍.
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ കയ്യില്‍ ഒരു കാമറ കൊടുത്താല്‍ ഇതിനേക്കാള്‍ നല്ല craft കാണാനാവും. അതുകൊണ്ട് സിനിമയുടെ ചിത്രീകരണത്തേക്കുറിച്ച് പറയുന്നില്ല. സംഭാഷണങ്ങള്‍ പണ്ടത്തെ ചില comic പുസ്തകങ്ങളിലെ പോലെയാണ്. “ഹോ! അങ്ങൊരു ബുദ്ധിരാക്ഷസന്‍ തന്നെ!”, “നിന്‍റെ ബുദ്ധി സമ്മതിച്ചു” എന്നിങ്ങനെയാണ് കഥാപാത്രങ്ങള്‍ സംസാരിക്കുന്നത്. റോബോ ഒരു homosexual ആണോ എന്ന് സംശയം തോന്നിപ്പിക്കുന്ന സംഭാഷണങ്ങളും ചിത്രത്തിലുണ്ട്.
ലോകസിനിമകളിലെ ഏറ്റവും വലിയ വിഡ്ഢിത്തങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിയാല്‍, ഒന്നാം സ്ഥാനം ഇതിലെ ഒരു രംഗത്തിനായിരിക്കും. റോബോയെ വില്ലന്മാര്‍ തട്ടിക്കൊണ്ട് പോകുന്നുണ്ട്, അതിനെ reprogram ചെയ്ത് ബാങ്ക് കൊളളയടിക്കാനും മറ്റും ഉപയോഗിക്കാന്‍. അതിനു വേണ്ടി ശ്രമിക്കുന്നത് ‘ലോകബാങ്കിലെ അക്കൌണ്ടുകളുടെ’(!!!) password വരെ എളുപ്പം കണ്ടുപിടിക്കുന്ന ആളാണ്. ( അതായത് IT engineering-ഉം robotics-ഉം എല്ലാം ഒന്നാണെന്ന്. ) പക്ഷെ തമാശ അതൊന്നുമല്ല. Password കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ യന്ത്രമനുഷ്യന്‍ ഓടി രക്ഷപ്പെട്ടാലോ? അതുകൊണ്ട് റോബോയെ കെട്ടിയിട്ട ശേഷമാണ് അയാള്‍ password കണ്ടെത്താന്‍ നോക്കുന്നത്!!! അതും ഒരു സ്ക്രൂ ഡ്രൈവര്‍ വെച്ച്!
പടത്തില്‍ പാട്ടുകളുമുണ്ട്. ശബ്ദലേഖനത്തിന്‍റെ മികവ് കാരണം ഒന്നും മനസ്സിലാവില്ല എന്നേയുളളൂ.
ശ്രീനി പറഞ്ഞു, "കുട്ടികളുടെ നന്മക്ക് ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കണം." ഞാന്‍ അത്ഭുതത്തോടെ, “ങേ?! എങ്ങിനെ?” എന്ന് ചോദിച്ചു. ശ്രീനി: “ ‘മര്യാദക്കിരുന്ന് പഠിച്ചില്ലെങ്കില്‍ ‘റോബോ’ കൊണ്ടുപോയി കാണിക്കും’ എന്ന് പറഞ്ഞ് വിരട്ടിയാല്‍ കുട്ടികള്‍ യാതൊരു ഉപദ്രവുമുണ്ടാക്കാതെ പഠിച്ചോളും.”
സംവിധായകന്‍ ഡോ. ആര്‍. പ്രസന്നകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതാണ് – ‘ശാസ്ത്രപുരോഗതി മനുഷ്യന്‍റെ നന്മക്ക് വേണ്ടിയാവണം, നാശത്തിന് വേണ്ടിയാവരുത്’ എന്ന സന്ദേശമാണ് ഈ സിനിമ നല്‍കുന്നത് എന്ന്. സിനിമയെടുക്കുന്നത് മനുഷ്യര്‍ക്ക് രസിക്കാനാണ്, അല്ലാതെ അവരെ കൊല്ലാക്കൊല ചെയ്യാനല്ല എന്ന സന്ദേശം ആരെങ്കിലും അദ്ദേഹത്തിന് കൊടുത്തിരുന്നെങ്കില്‍…
19 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.



ഹഹഹഹ ജയാ
താങ്കളുടെ റിവ്യൂ പോസ്റ്റുകള്‍ വായിച്ച് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി!
നര്‍മ്മത്തില്‍ പൊതിഞ്ഞ ആക്ഷേപം..തകര്‍പ്പന്‍ പോസ്റ്റുകള്‍! ആസ്വദിച്ചു!
ഒരു പടം കണ്ടാല്‍ അതിലാരാണ് അഭിനയിക്കുന്നത്, ആരുടെ സംവിധാനമാണ് എന്നൊന്നും നോക്കാതെ വിമര്‍ശിക്കണം..കാരണം കാശ് പോയത് നമ്മുടേതാണേ..
ധൈര്യമായി റിവ്യൂ തുടരുക. ആശംസകള്‍ .
കണ്ട പടങ്ങളില്‍ എല്ലാം എന്റേയും അഭിപ്രായം ഇതു പോലെതന്നെ. ഇതിലും രൂക്ഷമാകാനേ വഴിയുള്ളൂ.
oru pazhaya english comedy serial orma varunnu. Vicky-the wonder girl (oru tamil chanellil ithinte tamil dubbing version kanikkunnundu). Ithinte chuvadu pidichu edutha chithramayirikkanam robo. story line kettittu same aanu.
March masam ayathinal account okke kaali aayi.. A screw driver onnu kittiyirunegil anjaru Password Kuthi idarunnuu… Eee paranja pulliye evedei kittum???
Kuttikaludei cinema exam timeil thannei perfect aayi release cheytahpozhei avar thagaludei class theliyichu….
Haaa dr sherikkum dr thanee yanooo aaaa??? appantei kashu mudakki padichathu arrikkum athanu itharyum VIVARAM
റോബോട്ടിനെ സ്ക്രൂ ഡ്രൈവര്‍ കൊണ്ടല്ലാതെ താലി വെച്ച് കെട്ടിയിടാന്‍ പറ്റുമോ? ഹാസ്യരംഗങ്ങള്‍ കണ്ട് ചിരിക്കാനായില്ലെങ്കില്‍ വേണ്ട, അവയെ വിവരക്കേട് എന്നാക്ഷേപിക്കാതിരുന്നുകൂടേ. ഇത്കണ്ട് ചിരിക്കാന്‍ കഴിയുന്ന കുട്ടികള്‍ ഈ ലോകത്തുണ്ടായിക്കൂടെന്നില്ലല്ലോ.
ആ റോബോട്ടിന്റെ സെക്ഷ്വല്‍ ഓറിയെന്റെഷന്‍ കഥാകഥനത്തെയോ ആസ്വാദനത്തെയോ ഏത് തരത്തിലാണ് ബാധിക്കുന്നത്?
mone aniya… nee vannoda kutaa… maaman kathirikuvayirunu. korachu naalu kanathe ayappam njan vichrichu ninne naatu kaaru pidichu panjikittenu..allenkil ninaku budhi vekkan valla chikilsakum poyekuvayirunenu.
but ippo manasil aayi. nee malayala cinemakum, naatukarude kaitharipp maatanum ulla oru vagdanam anu ponnannaa…….. namovaaaaaaakam
അനിയാ, തന്കലാണ് യഥാര്‍ത്ഥ മലയാളം സിനിമ ആരാധകന്‍.
താങ്കളുടെ കമന്‍റുകള്‍ വായിക്കാറുണ്ട് നന്നായിരിക്കുന്നു.
ഇനി ഇതാവര്തിക്കണ്ട, ബോര്‍ അടിക്കുന്നു പ്ലീസ്.
ഹസ്യമാനെന്നു പറഞ്ഞു എന്തു കൊപ്രായവും കാണിച്ചാല്‍ അത് കണ്ടു ചിരിക്കാന്‍ ബുദ്ധിമുട്ടാണ്. താങ്കള്‍ സിനിമ ഒന്നും കാണുന്നില്ല യെന്നും മനസിലായി ( സ്ക്രൂ ഡ്രൈവര്‍ കൊണ്ടെങ്ങനെ കെട്ടിയിടും)
അഞ്ചില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ശാസ്ത്രാവബോധം നല്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു ചലച്ചിത്രത്തെ അമ്പതുവയസ്സുകാരന്റെ വീക്ഷണകോണിലൂടെ നിരൂപണം ചെയ്യുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം.
മലയാള ചലച്ചിത്രശാഖി പുതിയ വഴിത്തിരിവുകളിലൂടെ കടന്നുപോകുന്ന ഈ കാലത്ത് പുതിയ ചിത്രങ്ങള്‍ കാണാനാവാത്തതിന്റെ വേദന എന്റെ വാചകങ്ങളില്‍ ഒരുപക്ഷേ പ്രതിഫലിക്കുണ്ടാവാം. ശലഭവും റോബോയുമൊക്കെ ഡി വി ഡി കളില്‍ വരുന്ന കാലം വരെ ഞാന്‍ വാമനപുരത്തിന്റെ സിഡി വീണ്ടും വീണ്ടും കാണും.
നോ കമന്റ്സ്
ഇപ്പകാരിയം പിടികിട്ടി വാമനപുരം ബസ്സ് റൂട്ട്. താങ്കള്‍ക്കു ഒരു മനശസ്ത്രക്നന്റ്റെ സഹായം വേണ്ടി വരുമെന്ന് തോന്നുന്നു. ഒരു കാര്യം പറയാനാഗ്രഹിക്കുന്നു കുട്ടികള്‍ക്ക് ഒരിക്കലും ശ്രസ്ത്രാപരധം പറഞ്ഞു കൊടുക്കാതിരിക്കട്ടെ നമ്മുടെ സിനിമാക്കാര്‍. അത് സപ്പോര്‍ട്ട് ചെയ്യുന്ന താങ്കള്ക്ക് നമോവാകം.
അനിയാ അനിയാ നേതാവേ………
ധീരതയോടെ നയിച്ചോളൂ……..
ആരുമില്ലാ പിന്നാലേ…..
താങ്കള്‍ ശരിക്കും ആരാണ് എന്നറിയാന്‍ ഒരു താല്‍പര്യമുണ്ട്. കാരണം, നമ്മൂടെ ശാസ്ത്ര സാങ്കേതിക രംഗത്തിന് പഠന വിഷയമാകാന്‍ പറ്റിയ ഒരു അപൂറ്‍വ്വ സൃഷ്ടിയാണ് താങ്കള്‍ എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. താങ്കളുടെ പേരും നാളും, ബാക്കി വിവരങ്ങളും അറിയിച്ചിരുന്നെങ്കില്‍, നമുക്കത് അമേരിക്കയിലേക്കോ മറ്റോ അയച്ചു കൊടുക്കാമായിരുന്നു…
താങ്കളൊരു ഭീകരന്‍ തന്നെ….
നമോവാകം…..
താങ്കള്‍ക്ക് ഒരിക്കല്‍ കൂടി നമോവാകം…
ഹഹഹഹ ജയാ
താങ്കളുടെ റിവ്യൂ പോസ്റ്റുകള്‍ വായിച്ച് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി!
നര്‍മ്മത്തില്‍ പൊതിഞ്ഞ ആക്ഷേപം..തകര്‍പ്പന്‍ പോസ്റ്റുകള്‍! ആസ്വദിച്ചു!
ഒരു പടം കണ്ടാല്‍ അതിലാരാണ് അഭിനയിക്കുന്നത്, ആരുടെ സംവിധാനമാണ് എന്നൊന്നും നോക്കാതെ വിമര്‍ശിക്കണം..കാരണം കാശ് പോയത് നമ്മുടേതാണേ..
ധൈര്യമായി റിവ്യൂ തുടരുക. ആശംസകള്‍ .
ജയാ താങ്കളുടെ സേവനത്തിനു തീര്‍ച്ചയായും താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്നത്തെ മൊത്തം സിനിമാക്കാര്‍ ചെയ്യുന്നതിലും വലിയ സേവനമാണു താങ്കള്‍ മലയാള സിനിമക്കു വേണ്ടി ചെയ്യുന്നത്. ഈ പേജ് വായിക്കുന്ന ബാക്കി പ്രേക്ഷകരോട് പരസ്യ ലിങ്കുകള്‍ ഞെക്കി ജയനു അദ്ദേഹത്തിന്റെ സേവനത്തിനു മാന്യമായ പ്രതിഫലം നേടിക്കൊടുക്കാന്‍ അഭ്യര്‍ത്തിക്കുന്നു. ജയന്റെ ഈ സംരഭത്തിനു എല്ല വിജയാസംകളും നേരുന്നു.
I just read a few of the most humorous movie reviews that I have ever come across. I was one of the unfortunate few who happened to watch this cinematic monstrosity along with you, and am still seething in disgust at what I got to see. I guess only a person who has had to endure this nonsense for a full couple of hours would be able to feel the anguish and despair that flows out through your words.
I hope you keep writing! You just got urself a regular reader in me!
Gud day!
ക്രിസ്മസിന് തിയേറ്ററുകളിലെത്തിയ കഥ പറയുമ്പോള്‍ പുതിയ റെക്കോഡ് സൃഷ്ടിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പന്ത്രണ്ടിലേറെ തിയേറ്ററുകളില്‍ ഒരുമിച്ച് 100 ദിവസം തികയ്ക്കുന്ന ഏകചിത്രമെന്ന പുതിയ റെക്കോഡാണ് കഥ പറയുമ്പോള്‍ സൃഷ്ടിക്കാനൊരുങ്ങുന്നത്.
ഏപ്രില്‍ ആദ്യവാരത്തോടെ കഥ പറയുമ്പോള്‍ 14 തിയേറ്ററുകളില്‍ 100 ദിവസം തികയ്ക്കും. ഇപ്പോള്‍ പ്രദര്‍ശനം നടന്നുവരുന്ന 14 തിയേറ്ററുകളിലും ഏപ്രില്‍ ആദ്യവാരം വരെ കഥ പറയുമ്പോള്‍ പ്രദര്‍ശനം തുടരും.
പതിഞ്ഞ തുടക്കമായിട്ടും ഇതുപോലൊരു വന്‍വിജയം നേടാനായത് വന്‍ആഘോഷമാക്കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഏപ്രിലില്‍ എറണാകുളത്ത് കഥ പറയുമ്പോള്‍ 100 ദിവസം പിന്നിടുന്നതിന്റെ ആഘോഷം നടക്കും.
മുകേഷും ശ്രീനിവാസനുമാണ് കഥ പറയുമ്പോള്‍ നിര്‍മിച്ചത്. ഇരുവരും ചേര്‍ന്നുള്ള ആദ്യനിര്‍മാണ സംരംഭം ഒരു സംഭവം തന്നെയായി മാറുകയായിരുന്നു. തമിഴിനു പിന്നാലെ ഹിന്ദിയിലും കഥ പറയുമ്പോള്‍ റീമേക്ക് ചെയ്യാന്‍ പദ്ധതിയുണ്ട്. തമിഴ് റീമേക്കായ കുചേലനില്‍ രജനീകാന്ത് മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഹിന്ദിയില്‍ ഈ വേഷം ചെയ്യുന്നത് ഷാറൂഖ് ഖാനാണ്.
കൊള്ളാം… ഇടയ്ക്കിങ്ങനെ ഉള്ള വാറ്‍ത്തകള്‍ പറയുന്നതിന് നന്ദി… അനിയണ്റ്റെ കോമഡിക്കിടയില്‍ ഒരു ബ്രേക്കാകുമല്ലോ???
കേരള പോലീസ്
നമ്മുടെ സിനിമാക്കാര്‍ക്ക് ഒരു വിചാരമുണ്ട്.ഏതു അലമ്പന്‍ സാധനവും മലയാളി വെള്ളം തൊടാതെ വിഴുങ്ങുമെന്നു. കേരള പോലീസിന്റെ സംവിധായകനും(?) ഈ ഗണത്തില്‍ പെടുന്നു. ഇവിടെ സിനിമയെടുക്കാന്‍ തിരക്കഥ പോലും വേണ്ടായെന്നു നമ്മെ പഠിപ്പിക്കുകയാണ് ചന്ദ്രശേഖരന്‍ എന്ന അഴകൊഴമ്പന്‍ സംവിധായകന്‍.കേരള പോലീസ് അന്വേഷിക്കുന്ന ഒരു കൊലപാതകം പെട്ടെന്നു സി ബി ഐക്ക് കൈമാറുന്നു. സത്യസന്ധനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സത്യനാഥ് ലോങ്ങ് ലീവെടുത്ത് മറ്റു വഴികളിലൂടെ അന്വേഷണം മുന്നോട്ടു കൊണ്ട് പോകുന്നു. സി ബി ഐ കൊലപാതകിയെ കണ്ടെത്തുന്ന പത്ര സമ്മേളനത്തില്‍ സത്യനാഥ് പ്രത്യക്ഷപ്പെട്ട്ട് കൊലപാതകി മറ്റൊരാള്‍ ആണെന്നു പറയുന്നു. അതിനു പറയുന്ന കാരണം കേട്ടാല്‍ മൂന്നു വയസ്സുള്ള കുട്ടികള്‍ക്ക് പോലും ചിരി വരും.സി ബി ഐ കണ്ടു പിടിച്ച ആളാണ് കൊലപാതകിയെന്കില്‍ അയാളുടെ തല ചെന്നിടിച്ച പൈപ്പ് പോട്ടിപ്പോകുമായിരുന്നു.ഇവിടെ പൈപ്പ് പൊട്ടിയിട്ടില്ല.അതുകൊണ്ട് കൊലപാതകി ഇയാളല്ല.മറ്റൊരാളാണ്.സത്യനാതിന്റെ ബുദ്ധിശക്തിയെ അകമഴിഞാഭിനന്ടിക്കുന്ന സി ബി ഐ ഓഫീസര്‍.ചിത്രം ശുഭം.
സന്ദേശം : സംവരണക്കാരനല്ലാതവരെ ഇതിലെ നായകന്‍ ഇടിക്കും.വെറുതെ ഒരു നായരോ പോറ്റിയോ വഴിയെ പോയാല്‍ മതി.ഇടി മേടിക്കും.
അത് തകറ്‍ത്തു….. ഈ പടത്തെക്കുറിച്ച് കേട്ടിട്ടേ ഇല്ലല്ലോ???
The hell of a film
pakuthi ayappol erangi odendi vannu, from the theatre.. atrakk beautiful film.. If u wanna know how a film should’nt be go and watch it, if ever u get a chance..