Site menu:

Tags

Site search

The Love Guru കാണുമോ?

View Results

മലബാര്‍ വെ‌‍ഡ്ഡിംഗ്

malabar wedding.jpgരു പറ്റം ചങ്ങാതിമാര്‍. ഇവര്‍ക്കിടയില്‍ ആരെങ്കിലും വിവാഹിതരാവുന്നുവെങ്കില്‍, വിവാഹച്ചടങ്ങുകള്‍ കൂട്ടത്തിലുളള മറ്റുളളവര്‍ അലങ്കോലപ്പെടുത്തുന്നു. ഇതാണ് സിനിമയുടെ 95%. ബാക്കി 5% ആണ് ‘കഥ’. സംവിധാനം ചെയ്തിരിക്കുന്നത് രണ്ട് പേര്‍ ചേര്‍ന്നാണ്  – രാജേഷും ഫൈസലും. എഴുതിയിരിക്കുന്നത് രമേഷ് മാധവന്‍.

ഓരോ മലയാള സിനിമ കാണുമ്പോഴും, ‘ഇതിനേക്കാള്‍ മോശമായി സിനിമയെടുക്കാനാവില്ല’ എന്ന് ഞാന്‍ കരുതും. പക്ഷെ അടുത്ത ചിത്രം അത് തെറ്റാണെന്ന് തെളിയിക്കും. കഥ പോട്ടെ, എന്തെങ്കിലും ആശയമോ, അല്ലെങ്കില്‍ character study-യോ പോട്ടെ -  വന്ന്‌ വന്ന് സീനുകള്‍ക്ക് പരസ്പരബന്ധം വെണം എന്ന് പോലും നിര്‍ബന്ധമില്ലാതായിരിക്കുന്നു. ഈ ചിത്രം പോലെ, ‘ഒന്നുമില്ലാത്ത’ ഒരു സിനിമ ഞാന്‍ കാണുന്നത് ആദ്യമായാണ്. സിനിമകള്‍ ‘കണ്ട്’ മാത്രം പരിചയമുളള നമ്മള്‍ പ്രേക്ഷകര്‍ക്ക് അറിയാവുന്നതും, ഈ ചിത്രത്തിന്‍റെ ‘സംവിധാനം’ നിര്‍വ്വഹിച്ചവര്‍ക്ക് തീരെ അറിഞ്ഞുകൂടാത്തതുമായ ഒന്നുണ്ട് - എന്താണ് സിനിമ എന്ന ബോധം.

സിനിമയിലെ ഏതാണ്ടെല്ലാ രംഗങ്ങളും നമ്മളെ ചിരിപ്പിക്കണം എന്നുദ്ദേശിച്ച് എടിത്തിരിക്കുന്നവയാണ്. ഒന്ന് പുഞ്ചിരിക്കാനായെങ്കിലും എന്തെങ്കിലുമുളളത് രണ്ടോ മൂന്നോ രംഗങ്ങളില്‍ മാത്രമാണ്. “അവന് ഒരു പണി കൊടുക്കാം” എന്ന് പറഞ്ഞ് അയാളുടെ കിടക്കയില്‍ ചൊറിയുന്ന പൊടി ഇടുക, കോളയില്‍ ഉപ്പ് ചേര്‍ത്ത് കൊടുക്കുക, പാചകം ചെയ്യുമ്പോള്‍ ഉപ്പ് കൂടിപ്പോവുക, ഉറങ്ങാന്‍ കിടക്കുമ്പോള്‍ പടക്കം പൊട്ടിക്കുക, തുണിക്കടയിലെ ബില്ല് കണ്ട് ബോധം കെടുക… ‘തമാശകളെ’ക്കുറിച്ച് ഒരു ഏകദേശ രൂപം പിടികിട്ടിക്കാണുമല്ലോ. ചിരിപ്പിക്കാന്‍ ഉദ്ദേശിച്ചല്ലാതെയും മൂന്നാല് രംഗങ്ങള്‍ കുത്തിക്കയറ്റിയിട്ടുണ്ട്. പക്ഷെ അറ്റവും വാലുമില്ലാത്ത ആ സീനുകള്‍ കൊണ്ട് എന്താണര്‍ത്ഥമാക്കുന്നതെന്ന് രചയിതാക്കള്‍ കൂടെ ഇരുന്ന് പറഞ്ഞ് തരേണ്ടി വരുമെന്ന് മാത്രം.

സിനിമയില്‍ എന്തെങ്കിലും ഒന്ന് സംഭവിക്കും എന്ന് വിചാരിച്ച്, ‘തമാശ’കളൊക്കെ സഹിച്ച് രണ്ട് മണിക്കൂറോളം കാത്തിരുന്നു. സിനിമ തീരാറായപ്പോള്‍ അതാ വരുന്നൂ ഒരു കഥ! വെറും പത്ത് മിനിട്ടുകൊണ്ട് അത് പറഞ്ഞ് തീര്‍ക്കുകയും ചെയ്തു. പക്ഷേ ദോഷം പറയരുതല്ലോ, സംഭവം bold  ആണ്. Incest ഒക്കെ ഒരു മലയാള സിനിമയില്‍ കൈകാര്യം ചെയ്യുക എന്നുളളത് വലിയ കാര്യമല്ലേ…

ഛായാഗ്രാഹകന്‍ തനിക്കറിയാവുന്ന എല്ലാ ഷോട്ടുകളും കാട്ടിയിട്ടുണ്ട്. കഥയും സന്ദര്‍ഭവുമായി അവക്ക് ബന്ധം വേണമെന്ന് നിര്‍ബന്ധമില്ലാത്തത് കൊണ്ട് എല്ലാം പരീക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടാവണം. എഡിറ്റിംഗ് സ്പെഷ്യല്‍ ആണ്. ഓരോ രംഗവും അവസാനിക്കുമ്പോള്‍, അത് ഇന്നതായിരുന്നു, ഇന്ന തമാശയായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന് നമ്മള്‍ ഊഹിക്കണം.

ധൈര്യശാലികള്‍ ചങ്കുറപ്പ് കാട്ടുന്നത് പലതരത്തിലാണ്. ചിലര്‍ എവറസ്റ്റ് കീഴടക്കും. ചിലര്‍ സൂയസ് കനാല്‍ നീന്തിക്കടക്കും. മറ്റു ചിലര്‍ ഇത് പോലെ സിനിമയെടുക്കും. വിവരമില്ലായ്മ ഒരു അനുഗ്രഹം തന്നെയാണ്. വരുംവരായ്കകളെപ്പറ്റി ചിന്തിക്കാതെ, ധൈര്യമായി എന്തും ചെയ്യാമല്ലോ!

5 Votes | Average: 4.8 out of 55 Votes | Average: 4.8 out of 55 Votes | Average: 4.8 out of 55 Votes | Average: 4.8 out of 55 Votes | Average: 4.8 out of 5 (Review rating - 5 votes, average: 4.8 out of 5)
Loading ... Loading ...

RSS feed| Trackback URI

8 Comments»

Comment by Haree | ഹരീ
2008-03-25 11:27:26

പക്ഷേ ദോഷം പറയരുതല്ലോ, സംഭവം bold ആണ്. Incest ഒക്കെ ഒരു മലയാള സിനിമയില്‍ കൈകാര്യം ചെയ്യുക എന്നുളളത് വലിയ കാര്യമല്ലേ… - ഇതെവിടെ കൈകാര്യം ചെയ്തു എന്നാണ് പറയുന്നത്? അങ്ങിനെയല്ല, ഉദാത്തമായ സഹോദരസ്നേഹമാണതെന്നാണ് സിനിമ പറഞ്ഞുവെയ്ക്കുന്നത്! അവസാനത്തെ നായികയുടെ ഡയലോഗുകള്‍ ശ്രദ്ധിച്ചിരിക്കുമെന്നു കരുതുന്നു. Sarcasm-ആയാണ് ഉദ്ദേശിച്ചതെങ്കില്‍ OK. :)

 
Comment by luttappi
2008-03-25 11:43:34

I am also an unfortunate guy with the same experience.
I saw the movie in the release day itself. For me it is another directionless crap. reviews of some ‘famous’ cinema sites are saying MW is a very good entertainer and something like that.

 
2008-03-25 12:32:22

ജയാ ഇതിന് mansoon wedding ആയി വല്ല സാമ്യവുമുണ്ടോ

 
Comment by ജയകൃഷ്ണന്‍
2008-03-25 16:19:58

നിരൂപണം കലക്കി… ആശംസകള്‍.. :)

നമ്മുടെ ഈ സംവിധായക സുഹൃത്തുക്കള്‍ പ്രിയദറ്‍ശന്‍ സാറിണ്റ്റെ സഹായികളാന്നാ ഹരി സാറ്‌ പറഞ്ഞ്‌ കേട്ടത്‌…

NB: എന്തായാലും നമ്മുടെ അനിയനു കണ്ടു രസിക്കാന്‍ ഒരു സിനിമകൂടെയായി… അനിയണ്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ ക്ളാസ്സിക്ക്‌!!!

2008-03-25 17:30:15

എന്നെക്കുറിച്ചോര്‍ത്തതിന് ഒത്തിരി നന്ദി ജയകൃഷ്ണാ. ക്ലാസ്സിക്കുകളുടെ ലിസ്റ്റില്‍ കൂട്ടണമോ എന്ന് കണ്ടുതീരുമാനിക്കണം.

Comment by ജയകൃഷ്ണന്‍
2008-03-26 16:27:46

കഥ കേട്ടിട്ട്‌ അനിയണ്റ്റെ ക്ളാസ്സിക്കില്‍ പെടുത്താന്‍ പറ്റിയ ചിത്രമാ…. ;)

 
 
 
Comment by chettan
2008-03-25 21:39:44

kandirikkan pattatha kondu njanum kootukaranum koode idakkidakku purathu puka valikkan poyee.appozhanu oru ashwasam..

 
Comment by aro
2008-03-26 22:36:03

Pandaram kashu kalayanum samathikillaaa.. Chumma thei onnu kandu kalayaam ennu vechaal ellarum koodei paranju nashipikkum..
enthayalum week end pokaam… Mikkavarum padam maarum….

 
Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania