കേരള പോലീസ്
സത്യനാഥ് ( കലാഭാവന്‍ മണി ) എന്ന C.I. അന്വേഷിക്കുന്ന ഒരു കൊലപാതക കേസ് C.B.I. ക്ക് കൈമാറുന്നു. സത്യനാഥ് അവധിയെടുത്ത് ഒരു സമാന്തര അന്വേഷണം നടത്തുന്നതും ഒടുവില്‍ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തുന്നതുമാണ് കഥ. അന്‍വര്‍ അബ്ദുളളയുടെ കഥ തിരക്കഥയാക്കിയിരിക്കുന്നത് വിനു നാരായണന്‍. വളരെ സാധാരണമായ ഈ B സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ചന്ദ്രശേഖരനാണ്.
സത്യനാഥ് ഒരു ‘അവര്‍ണ്ണന്‍’ ആണ്. അത് കാരണം തന്‍റെ ‘സവര്‍ണ്ണരാ’യ സഹപ്രവര്‍ത്തകരില്‍ നിന്ന് അയാള്‍ക്ക് ഒരുപാട് തിക്താനുഭവങ്ങളുണ്ടാവുന്നു. സംവരണം വഴിയാണ് സത്യനാഥിന് ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം ലഭിച്ചത് എന്നുളളതാണ് അവരുടെ പ്രധാന ആക്ഷേപം. ഇത്തരം വിഷയങ്ങള്‍ സിനിമയില്‍ പരാമര്‍ശിച്ചതിന് രചയിതാക്കള്‍ പ്രശംസ അര്‍ഹിക്കുന്നു. നമ്മുടെ സമൂഹത്തിലെ ഏറ്റവും കൊടിയ വിഷം ജനങ്ങളിലുളള ജാതി ചിന്തയാണ്. മലയാള സിനിമകളില്‍ അത് വിഷയമേ ആകാറില്ല എന്നുളളത് കഷ്ടമാണെന്ന് മാത്രമല്ല, പല ചിത്രങ്ങളും പരോക്ഷമായി ജാതി അടിച്ചേല്‍പ്പിക്കാറുമുണ്ട്. അങ്ങിനെയുളളപ്പോള്‍ - ഉദ്ദേശം എന്ത് തന്നെ ആയിക്കൊളളട്ടെ - ഒരു so called താഴ്ന്ന ജാതിക്കാരനെ നായകനാക്കി എന്നുളളത് നല്ലൊരു കാര്യം തന്നെയാണ്. (For the record, ജാതി-മതാടിസ്താനത്തിലുളള സംവരണത്തിനോട് എനിക്ക് വിയോജിപ്പാണ്.)
സിനമയിലെ മൂഢത്തരങ്ങളെക്കുറിച്ചൊന്നും പരാമര്‍ശിക്കുന്നില്ല. ഒരു രണ്ടാംതരം സിനിമയില്‍ നിന്ന് നമ്മള്‍ അധികമൊന്നും പ്രതീക്ഷിക്കുന്നില്ലല്ലോ. പൊലീസുകാരോ C.B.I.-യോ ആദ്യം ചോദ്യം ചെയ്യുമ്പോള്‍, എന്തായാലും കണ്ടുപിടിക്കപ്പെടിമെന്നുറപ്പുളള കാര്യങ്ങള്‍ വരെ ആളുകള്‍ വെറുതേ കളളം പറയും. അന്വേഷണ ഉദ്യോഗസ്ഥര്‍ എളുപ്പം അത് നുണയാണെന്ന് കണ്ടെത്തുകയും രണ്ടാമത് ചോദിക്കുമ്പോള്‍ അവര്‍ മണിമണി പോലെ സത്യം പറയുകയും ചെയ്യും. കഥാന്ത്യം, പതിവുപോലെ, വഴിയേ പോയവന്‍ തന്നെ കൊലയാളി എന്ന് വരുത്തിത്തീര്‍ക്കുന്നു. കൊലപാതകിയെ കണ്ടെത്തുന്നതിലെ യുക്തിയില്ലായ്മ കുട്ടികളെ വരെ നാണിപ്പിക്കും. മലയാള പൊലീസ് നായകന്മാര്‍ വെറുതേ ആളുകളെ ചാടിക്കടിക്കണം എന്ന് നിയമമുളളത് പോലെ തോന്നും, സിനിമയിലെ അവരുടെ പെരുമാറ്റം കണ്ടാല്‍.
നമ്മുടെ സിനിമാക്കാരുടെ പുരുഷസങ്കല്‍പ്പം ഭയങ്കരമാണ്. ‘ഏത് പെണ്ണും മോഹിച്ച് പോവുന്ന personality ഉണ്ട്’ എന്ന് പറയപ്പെടുന്ന ഒരാളുണ്ട് സിനിമയില്‍. ( ഇയാളാണ്, പെണ്ണുങ്ങളെ ചതിയില്‍ വീഴ്ത്തിയതിന് കൊല്ലപ്പെടുന്നത്. ) കഴിയുമെങ്കില്‍, ടി. വി.-യില്‍ സിനിമയുടെ പരസ്യങ്ങള്‍ വരുമ്പോള്‍, ഈ കക്ഷിയുടെ നടപ്പും ഭാവവും ശ്രദ്ധിക്കുക. എനിക്ക് പരിചയമുളള ഒരു പെണ്ണ് പോലും ഇങ്ങനെ ഒരാളെ ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല. മലയാളത്തിന്‍റെ യുവ നായകന്‍ എന്ന് പറയുന്ന ഒരു സിനിമാതാരമാണ് വേറൊരു കഥാപാത്രം. ഇരട്ടക്കുട്ടികള്‍ വയറ്റിലുളള പൂര്‍ണ്ണഗര്‍ഭിണികള്‍ക്ക് ഇയാളേക്കാള്‍ വയറ് കുറവായിരിക്കും. കുടവയറുണ്ടെങ്കില്‍ പോട്ടെ, അത് കാട്ടാതെയെങ്കിലും ഇരുന്നൂടേ?
അഗസ്റ്റിന്‍ എന്ന നടന്‍ ആദ്യമായാണ് നന്നായി അഭിനയിച്ചിരിക്കുന്നത്. മണി സ്ഥിരം സ്റ്റൈലില്‍ തന്നെ. ബാക്കിയുളളവരൊക്കെ അടുത്ത സിനിമക്കും കൂടി ചേര്‍ത്താണ് പ്രകടനം. മലയാളസിനിമയിലെ ഇപ്പോഴത്തെ തമാശക്കാര്‍ക്ക് ആളുകള്‍ ചിരിക്കണം എന്ന് വാശിയൊന്നുമില്ല.
അമ്മക്ക് മരുന്നു വാങ്ങാന്‍ വെച്ചിരുന്ന പണം യുവാവില്‍ നിന്ന് പിടിച്ച്പറിച്ച് അയാളെ ചവിട്ടിക്കൊന്ന കേസ് കേരള പൊലീസിനെതിരെ ഉണ്ടായിട്ട് അധികകാലമായില്ല. ആ കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നമ്മുടെ പൊലീസ് നടത്തിയ ആള്‍മാറാട്ടവും നാം പത്രത്തില്‍ വായിച്ചതാണ്. തൊലിവെളുപ്പോ പണമോ ഇല്ലാത്തവരോട് അവര്‍ എങ്ങിനെയാണ് പെരുമാറുന്നതെന്ന് നമുക്ക് നല്ലവണ്ണം അറിയാവുന്നതാണ്. എന്നിട്ടും എന്തിനാണ് നമ്മുടെ സിനിമാക്കാര്‍ പൊലീസുകാരെ പൊക്കിക്കൊണ്ട് നടക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.
14 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

(Review rating - 7 votes, average: 4.43 out of 5)

ജയാ ഈ അന്‍വര്‍ അബ്ദുള്ള രണ്ടു പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഒന്നാം സാക്ഷി സേതു രമയ്യര്‍ എണ്ണ പേരില്‍ CBI ഡയറിക്കുരിപ്പിന്റെ ഒരു വേര്‍ഷന്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. അത് വലിയ കുഴപ്പമില്ലാത്ത പുസ്തകമായിരുന്നു. ഒലിവു പബ്ലിക്കേഷന്‍ പ്രസിദ്ധികരിച്ച ഈ പുസ്തകം പറ്റുമെങ്കില്‍ വായിക്കുക. ഇദ്ദേഹത്തിന്റെ മറ്റൊരു പുസ്തകം പേരു Drakkukla DC ബുക്ക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്. പ്രതിക്ഷയുള്ള ഒരു എഴുത്തുകാരനായി കരുതപ്പെടുന്ന അന്‍വര്‍ ഇങ്ങനെ ഒരു സിനിമക്കു കഥ എഴുതി എന്നൊക്കെ വിശ്വസിക്കനെ കഴിയുന്നില്ല
നിരൂപണം നന്നായിരിക്കുന്നു…. അങ്ങനെ ഈ ചിത്രവും ഒഴിവാക്കാം…..
“എന്നിട്ടും എന്തിനാണ് നമ്മുടെ സിനിമാക്കാര്‍ പൊലീസുകാരെ പൊക്കിക്കൊണ്ട് നടക്കുന്നത് എന്ന് മനസ്സിലാവുന്നില്ല”
തിരുവനന്തപുരത്തെ ഉരുട്ടിക്കൊല എന്ന ഒറ്റപെട്ട ഒരു സംഭവത്തിനെ മാത്രം ആശ്രയിച്ച് പോലീസിന്റെ പൊതുസ്വഭാവം നിര്‍ണ്ണയിക്കുന്നതിനോട് യോജിക്കാനാവുന്നില്ല.
“അഗസ്റ്റിന്‍ എന്ന നടന്‍ ആദ്യമായാണ് നന്നായി അഭിനയിച്ചിരിക്കുന്നത്”
അഗസ്റ്റിന്റെ ധാരാളം അഭിനയമുഹൂര്‍ത്തങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മലയാള സിനിമാ പ്രേക്ഷകര്‍ ഈ വാചകത്തോട് യോജിക്കും എന്ന് വിശ്വസിക്കുന്നില്ല.
“ഇരട്ടക്കുട്ടികള്‍ വയറ്റിലുളള പൂര്‍ണ്ണഗര്‍ഭിണികള്‍ക്ക് ഇയാളേക്കാള്‍ വയറ് കുറവായിരിക്കും. ”
സ്വന്തം സൗന്ദര്യസങ്കല്പം വായനക്കാരില്‍ അടിച്ചേല്പിക്കാന്‍ നിരൂപകന്‍ നടത്തുന്ന ശ്രമം അപലപനീയമാണ്.
അനിയനു കുടവയറുണ്ടെന്ന് തോന്നുന്നു.. ;) ആ ഡയലോഗ് അനിയണ്റ്റെ നെഞ്ചത്താകൊണ്ടത്….. :D
nenjathalla vayathanennu thonnunu :)
Jayaaa, cinemakkaare kurchu enthu venamenkilum paranjo… Policine veruthe vidunnathalle thadikedaakaathirikkaan nallathu? :-)
Dear jayan
I have been here for a long time , and i really do get a feeling that anian is none else other than you or your friend
If this is a cheap attempt to increase the site hits , better stop it as it is not helping your site in any way !
And @ Anian
For F’s sake , Stop writing crap .
aravind bhai, ee anian enna mothalinte first comment (i think for a vinayan film) kandpole eniku ee doubt thoniyatha… annu thanne njan athu coment ayi itirunu.. allenkilum ee aniyante pole pottanmar undakilla ennu ariyan nammude commonsense pore… appo ore samsayam thoniyathinu same pich
Absolutely Aravind.
Anyone who has been here for some time can see thru this ploy. Its obvious that Anian is just an extension of the author himself.
മറുപടി എന്റെ സ്വന്തം ബ്ലോഗില്. അവിടേം വീഴട്ടെ ഒന്ന് രണ്ട് ഹിറ്റ് :)
mone blogil mathram alla, monthakkum hit veezhathe sookshikoooooooo…
natile ippozhathe latest chollu ketitile.. vaaya vadakaku kodukaruthu ennu [crtsy: pinangarayiyum, churuleedharanum okke maari maari adikunna dlg anu].
thangalku vendi njan athonnu matuuva..
blogum vadakakku kodukaruthe
Learn to speak more sensibly. My blog is not for rent. Come there and let us discuss. At least I will see a profile name for you.
Tallleeee…..EE padathinu srini vannille
Njaan padam kandittu 4 masaamayi…
ningalellaavarum koodi enne confusion aakunnathaa pradaana karanam….
malayalathil ee adutha kaalathonnum oru nalla padam varaan saadyada undoa priya niroopakareaaa…???