ദേ! ഇങ്ങോട്ട് നോക്കിയേ…
ആന്ദ്രേ ബസാന്‍ എന്ന ഫ്രഞ്ച് film theorist-നെ കടുത്ത സിനിമാപ്രേമികള്‍ക്ക് അറിയാം. Appreciative criticism എന്ന ഒരു ആശയം അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. അതായത്, ഒരു സിനിമ ഇഷ്ടപ്പെടുന്നവര്‍ മാത്രം ആ ചിത്രത്തെക്കുറിച്ച് നിരൂപണം എഴുതുക. Constructive ആയുളള criticism പ്രോഹത്സാഹിപ്പിക്കാനാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആ തിയറി ഞാന്‍ പിന്തുടര്‍ന്നാല്‍ ഈ സൈറ്റ് നടത്തേണ്ടി വരില്ല.
എന്തിനാണ് ഇങ്ങനെ എല്ലാ സിനിമയും കൊളളില്ല എന്ന് പറയുന്നത് എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. ഉത്തരം, സിനിമ കൊളളില്ലാത്തത് കൊണ്ട് തന്നെ എന്ന്. ‘സൈക്കിള്‍’, ‘നാദിയ കൊല്ലപ്പെട്ട രാത്രി’ എന്നീ സിനിമകള്‍ ഒഴികെ, ഇവിടെ മോശമാണെന്ന് പറഞ്ഞിട്ടുളള ഒരു സിനിമയും കാശുണ്ടാക്കിയില്ല എന്നുളളത് ഭൂരിഭാഗം ആളുകള്‍ക്കും എന്‍റെ തന്നെ അഭിപ്രായമാണ് എന്നുളളതിന്‍റെ തെളിവാണല്ലോ. ഫാന്‍സുകാര്‍ സിനിമ ഹിറ്റാണ് എന്ന് കൂകിവിളിച്ചത് കൊണ്ട് മാത്രം നിര്‍മ്മാതാവിന് ലാഭം കിട്ടില്ലല്ലോ.
ഒരു സിനിമാ വ്യവസായത്തിന് എത്രത്തോളം അധഃപതിക്കാം എന്നുളളതിന്‍റെ തെളിവാണ് ബാലചന്ദ്രമേനോന്‍ എഴുതി സംവിധാനം ചെയ്ത ‘ദേ! ഇങ്ങോട്ട് നോക്കിയേ…’ എന്ന പൈങ്കിളിപ്പേരുളള ഈ സിനിമ. ‘രംഗങ്ങള്‍ തമ്മില്‍ ബന്ധമില്ല’, ‘എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല’ തുടങ്ങിയ എന്‍റെ സ്ഥിരം പരാതികള്‍ ഞാനാവര്‍ത്തിക്കുന്നില്ല. തിരുവനന്തപുരം ‘അജന്ത’ തിയറ്ററില്‍ നിന്നാണ് ഞാനീ സിനിമ കണ്ടത്. 9:15 PM-ന് തുടങ്ങിയ ചിത്രം 11:20 PM ആയപ്പോഴേക്കും തീര്‍ന്നു. പ്രൊജക്ഷന്‍ റൂമിലുളള ആള്‍ തന്‍റെ editing skills കാട്ടിയതാണ് കാരണമെന്ന് തോന്നുന്നു. എന്തായാലും സിനിമയില്‍ ഒന്നിനും ഒരു ബന്ധവുമില്ല, എന്നാപിന്നെ കുറേ രംഗങ്ങള്‍ ഒഴിവാക്കി ജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കാം എന്ന് അയാള്‍ കരുതിയത് കൊണ്ടാണോ, അതോ ഈ സിനിമയുടെ ആദ്യ പ്രദര്‍ശനം കണ്ടപ്പോള്‍ തന്നെ വട്ടായിപ്പോയത് കൊണ്ടാണോ എന്നറിയില്ല, പുളളി തന്നിഷ്ടത്തിനാണ് സിനിമ കാട്ടിയത്. എറണാകുളം ‘ശ്രീധര്‍’ ഇങ്ങനെ സിനിമ കാട്ടുന്നതില്‍ വിദഗ്ധരാണ്. അവിടുന്ന് കണ്ടിട്ടുളള പല ഇംഗ്ലീഷ് സിനിമകളും ഞാന്‍ വെറുത്തിട്ടുണ്ട്. പക്ഷെ പിന്നീടെങ്ങാനും ആ ചിത്രങ്ങളുടെ DVD കാണാനിടവരുമ്പോഴാണ് മനസ്സിലാവുന്നത്, സിനിമ നശിക്കാന്‍ കാരണം തിയറ്ററുകാരുടെ അഹങ്കാരമാണെന്ന്. നമ്മുടെ നാട്ടില്‍ സിനിമ മരിച്ചുകൊണ്ടിരിക്കുന്നതിന് പ്രദര്‍ശനശാലകളുടെ പങ്ക് കുറച്ചൊന്നുമല്ല. സിനിമാനുഭവത്തെ തല്ലിക്കെടുത്തുമെങ്കിലും, ഡിജിറ്റല്‍ പ്രൊജക്ഷന്‍ കൊണ്ട് തിയറ്ററുകാരുടെ തോന്ന്യവാസത്തിന് ഒരറുതിവരും എന്നാശ്വസിക്കാം.
പ്രിയപ്പെട്ട വായനക്കാരേ, നിങ്ങളോട് എനിക്ക് ഒരപേക്ഷയുണ്ട്. പറ്റുമെങ്കില്‍ ‘ദേ! ഇങ്ങോട്ട് നോക്കിയേ…’ പോയി കാണുക. ഇത്രയും മോശമായി സിനിമയുണ്ടാക്കാന്‍ സാധിക്കും എന്ന് കണ്ട് തന്നെ അറിയണം. ‘ശലഭം’ എന്ന ചിത്രം കണ്ടപ്പോള്‍ ഞാന്‍ കരുതി അതിനേക്കാള്‍ താഴോട്ട് പോകാന്‍ ആര്‍ക്കും സാധിക്കില്ല എന്ന്. പക്ഷെ ബാലചന്ദ്രമേനോന്‍ അത് തെറ്റാണെന്ന് തെളിയിച്ചു. ടി. വി.യില്‍ അദ്ദേഹത്തിന്‍റെ അഭിമുഖമൊക്കെ കണ്ടാല്‍ നമ്മള്‍ വിചാരിക്കും, സ്പീല്‍ബര്‍ഗ്ഗ് എന്നും രാവിലെ അദ്ദേഹത്തെ വിളിച്ച് സിനിമയെക്കുറിച്ചുളള സംശയങ്ങള്‍ ചോദിച്ച് തീര്‍ക്കുമെന്ന്. സമ്മതിക്കണം!
കേരള മുഖ്യമന്ത്രിയെ തട്ടിക്കൊണ്ട്പോയി, മുഖ്യമന്ത്രിയുടെ ഇരട്ട സഹോദരനെവെച്ച് proxy ഭരണം നടത്തുന്നത്, കുറച്ച് പ്രേമം, കുറച്ച് കുടുംബപ്രശ്നം തുടങ്ങി കുറച്ച് സീനുകള്‍ കാട്ടുന്നുണ്ട്. ഓരോ രംഗം കാണുമ്പോഴും, ആരെങ്കിലും അപ്പൊ ഞെട്ടി എഴുന്നേല്‍ക്കുമെന്നും, അതൊരു സ്വപ്നമായിരുന്നുവെന്ന് അറിയുകയും ചെയ്യും എന്ന് നമ്മള്‍ കരുതും. അത്രക്ക് വിശ്വാസയോഗ്യമായാണ് ചിത്രീകരണം. തമാശയായിട്ടാണോ, കാര്യമായിട്ടാണോ ഓരോന്ന് കാട്ടുന്നതെന്ന് നമുക്ക് പിടികിട്ടില്ല. ഇനി മൊത്തം സിനിമ തന്നെ മനഃപ്പൂര്‍വ്വം ജനങ്ങളെ കളിയാക്കാന്‍ വേണ്ടി മാത്രം എടുത്തതാണോ എന്നും അറിയില്ല!
“നിന്‍റെ എല്ലാ നിരൂപണങ്ങളും പൊട്ടയാണ്; എല്ലാ സിനിമയും മോശമാണെന്ന് പറയുന്ന നീ ഒരു നല്ല സിനിമ എടുത്ത് കാണിച്ച് താ” എന്നും ചിലര്‍ എന്നോട് പറയാറുണ്ട്. “എന്‍റെ നിരൂപണങ്ങള്‍ പൊട്ടയാണെങ്കില്‍ നിങ്ങള്‍ നിരൂപണം എഴുതി കാണിച്ച് താ” എന്ന് ഞാന്‍ അവരോട് പറയുകയാണെങ്കില്‍? എന്ത് യുക്തിയാണ് അതിലുളളത്? ഇവിടെ കുറിപ്പുകളെഴുതുന്നത് വെറും ഒരു നേരമ്പോക്കിനാണ്. ആരെയും വേദനിപ്പിക്കാനോ എന്തെങ്കിലും സ്വാര്‍ത്ഥതാല്‍പര്യത്തിനോ അല്ല. നമ്മുടെ നാട്ടിലെ ചില ബുജികള്‍ പറയുന്നപോലെ സിനിമയെ “സീരിയസ്സ്” ആയി കാണുന്ന ആളല്ല ഞാന്‍. പിന്നെ എന്തുകൊണ്ട് കഷ്ടപ്പെട്ട്, മോശമാണെന്നറിഞ്ഞിട്ടും ഈ സിനിമകള്‍ സഹിക്കുന്നു? ടി. വി.യും പത്രങ്ങളും, മറ്റെല്ലാ മാദ്ധ്യമങ്ങളും, യാതൊരു ഉളുപ്പുമില്ലാതെ, പണത്തിന് വേണ്ടിയും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായും പാദസേവചെയ്യാനുമായി നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയങ്ങോട്ട് സത്യസന്ധമായ വിവരങ്ങള്‍ക്ക് ഒറ്റക്കും തെറ്റക്കുമായി ചിലര്‍ നടത്തുന്ന വെബ്സൈറ്റുകളെ മാത്രമേ ആശ്രയിക്കാനാവൂ. വളരെ ചെറുതെങ്കിലും അത്തരത്തില്‍ ഒരു സംഭാവന കൂടി ഞാന്‍ ചെയ്യുന്നുണ്ടല്ലോ എന്ന ചിന്ത കൂടിയാണ് ഇവിടെ കുറിപ്പുകളെഴുതുന്നതിനുളള പ്രചോദനം.
വാല്‍ക്കഷ്ണം – Poll ഇല്ലാത്തത് സാങ്കേതികകാരണങ്ങളാലാണ്. ശരിയാക്കാന്‍ ശ്രമിക്കുന്നുണ്ട്.
43 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

(Review rating - 11 votes, average: 4.45 out of 5)

അട്ടി പൊള്ളി അയ്യി ജയാ കലക്കന്‍ അയ്യീ
ഒരു സിനിമ കാണുന്നതിനു മുന്പ്, അത് വേണോ വേണ്ടയോ എന്നറിയാനായി ഞാന്‍ ആദ്യം നോക്കുന്ന വെബ്സൈറ്റ് ആണ് മലയാളം മൂവി റിവ്യൂസ്. ആരൊക്കെ എതിര് പറഞ്ഞാലും, ഞാന്‍ കണ്ട സിനിമകളെപ്പറ്റിയുള്ള എന്റെ അഭിപ്രായവും, താങ്കളുടെ അഭിപ്രായവും തമ്മിലുള്ള ചേര്‍ച്ച, ഈ വിമര്‍ശനങ്ങള്‍ തീര്‍ത്തും വിശ്വസനീയമാണ് എന്നുള്ളതിന് എനിക്ക് ധാരാളം. ഈ സൈറ്റ് തുടര്‍ന്നു പോകണമെന്നാഗ്രഹിക്കുന്നവരില്‍ ഞാനും ഉണ്ടെന്നറിയിക്കട്ടെ.
താങ്കളുടെ കുംബസ്സാരം നന്നായിട്ടുണ്ട് !!!!!!!!!!!
ദേ! ഇങ്ങോട്ട് നോക്കിയേ…….
അങ്ങോട്ടോന്നു നോക്കിയാല്‍ മാത്രം മതി .
2 മണിക്കൂര്‍ ഇരുന്നു കാണേണ്ട ആവശ്യമേ ഇല്ല .
ഗാനങ്ങള്‍ നന്നായിരിക്കുന്നു .
m . ജയചന്ദ്രന്‍ ഇത്രയ്ക്കു അധപ്പതിച്ചല്ലോ !!!!!!!
സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിനും പ്രോത്സാഹനം ആയിക്കാണും
വിചിത്രമായ കാഴ്ചപ്പാടുകള്‍ വെച്ചു പുലര്‍ത്തുന്നു എന്നുള്ളതല്ലാതെ അനിയന്‍ എന്ന ബ്ലോഗ്ഗര്‍ ഇവിടെ മറ്റു കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാക്കിയിട്ടുമില്ല. എന്നിട്ടും ചിലര്‍ക്ക് അയാളോട് ഇത്ര വിരോധമെന്തേ?
ആ കമന്റുകളും ആ ബ്ലോഗും കാണുന്ന ആര്‍ക്കും - ജയനും അനിയനും - രണ്ടും ഒരാളാണെന്നു സംശയിക്കാന്‍ തോന്നുകയേ ഇല്ല. (ഇത്തരം കള്ള നാണയങ്ങളെ പലയിടത്തും കണ്ടുപിടിച്ചിട്ടുണ്ട് ഞാന്‍. ഒരു ഉദാഹരണം, കൈരളി ടിവിയിലെ Kiss of the Dragon അവതരിപ്പിച്ചിരുന്ന ആള്‍. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇതു പറയുന്നത്.)
പ്രതിപക്ഷ ബഹുമാനം എന്ന ഒന്നു കൂടി എല്ലാവര്‍ക്കും വേണ്ടേ? മൂവി റിവ്യൂസിനും രണ്ടുണ്ട് പക്ഷം എന്ന് തെളിയിക്കാന്‍, അനിയന്റെ സാന്നിദ്ധ്യം ഇവിടെ നല്ലതാണെന്ന് കൂടിയാണ് എനിക്ക് തോന്നുന്നത്. ആരും, ആരെയും, ഉപദ്രവിക്കാതെ, കാഴ്ചപ്പാടുകള്‍ പങ്കുവെച്ചുള്ള ഒരു മാതൃകാ ബ്ലോഗ് community ഉണ്ടാക്കാന്‍ വേണ്ടി, നമുക്കു മുന്‍വിധികളും ശത്രുതയും ഇവിടെ എങ്കിലും വേണ്ടെന്നു വക്കാം…
“ഉണ്ടാക്കിയിട്ടുമില്ല” എന്നത്, “ഉണ്ടാക്കിയിട്ടില്ല” എന്ന് സദയം തിരുത്തി വായിക്കുക.
എന്നെ ഓര്‍ത്തതിനു നന്ദി ശ്രീ കാലമാടാ. വിചിത്രമായ കാഴ്ചപ്പാട് എന്നത് വ്യത്യസ്തമായ കാഴ്ചപ്പാട് എന്ന് ഒരാളെങ്കിലും തിരുത്തിവായിച്ചാല്‍ ഞാന്‍ കൃതാര്‍ത്ഥനാവും.
(ഇനി കാലമാടനും അനിയനും ഒരാളാണെന്ന് പറയാന്‍ തുടങ്ങുമോ?) :)
i think u forgot to mention a movie, its raudram, it did really collect well, thiz iz not ma personel opinion. i did c the collection chart from a place, n i have no other opinion abt the movie review , 90% is absolutely rite. nyways gud job , keep it up.
every 1 in the industry or media have limitations in critism, there should b some 1 like u for the review. raajavu nagnan aanannu paranja kuttiye pole………..
ജയാ താങ്ങളുടെ ഫിലിം റിവ്യു എകപക്ഷീയമാനെന്ന് എനിക്കും അഭിപ്രായമില്ല. വിനോദയാത്ര, രസതന്ത്രം , ബിഗ്ബി, ചോടാമുംബൈ എന്നീ പടന്ഗ്ന്ങള്‍ ഒക്കെ താങ്കളുടെ വിലയിരുത്തലുകളെ അരക്കിടുരപ്പിക്കുന്നവയാനെന്നതില്‍ സംസയമില്ല.
പിന്നെ പോളിന്റെ വിഷയം. ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നുപറയുന്നത് ഒരു വിഭാഗതിന്ന അവര്‍ക്കിഷ്ടമില്ലാത്തവരെ തെരിപരയാനുള്ള അവകാശമാനെണ്ണ്‍ തോന്നുന്നില്ല. ഫിത്ന യെയും തസ്ലീമയെയുമ് കൊണ്ടുനടക്കുന്നവര്‍ തന്നെയാന്‍ ഹിറ്റ് ലരുറെ ജുധ കുട്ട്ക്കൊലയെ കുരിച്ച്ച്ച് സംശയം പ്രകടിപ്പിച്ച്ചവരെ സിക്ഷിചതുമ്(രാജാ ഗരോടി, അരുണ്‍ ഗാന്ധി….) ഇവിടെ നമ്മുടെ നാട്ടില്‍ തസ്ലീമയുടെ പേരില്‍ ആവിഷ്കാരം പറയുന്നവര്‍ തന്നെയാന്‍ ഹുസൈന്‍ എന ചിത്രകാരനെ സ്വന്തം മാത്ര്‍ രാജ്യം പോലും വിലക്കുന്നത്.
പറയുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യം ഒക്കെ എകപക്ഷീയമാവരുതെന്നാന്. ഇത്തരം സിനിമാ ചര്ച്ച്ച്ച്ചക്കിടയില്‍ ഇതുപോലൊരു പരാമര്‍ശം വേണമോ എനാന ഞാന്‍ ചോദിച്ചത്. അത്തരം വിഷയങ്ങള്‍ക്കായി വേറൊരു വേദി താങ്ങള്‍ക്ക് തന്നെ ഒരുക്കവുന്നതല്ലെയുല്ലു
100% ee review aayittu yojikkunnu, naattilekku oru divasathekku vannappol, oru malayala cinema kandittu kure kaalamayello ennu karuthiyanu ithinu poyathu, pinne ekm shenoys il ithinte screening time ente aa divasathe schedule nu pattiyathum aayirunnu, enthayalum cinema muzhuvan kaanendi vannilla, njan intervel nu thanne irangi ponnu, intervel vare parama bore aayirunnu, athu kazhinju enthakum ennu kaananulla kelp enikku illayirunnu,
Good reviews Jaya. Great Work; Keep Going! I really like this site. We cannot take any film for granted even if it’s from any reputed well-known directors. We need more severe criticisms like this to help our film industry, to open their eyes, to make good films for the people who are paying them.
Jaya,
Aarenthu paranjaalum thaankalude reviews um ee site um ishtappedunna valare adhikam janangal ivide undu.
Nirbhayam ee reviews thudaraanapeksha.
Vimarshanangal thankalude reviewinte moorcha koottatte ennu aashamsikkunnu…
എനിക്ക് തോന്നുന്നത് ഈ സിനിമയുടെ എടുത്ത ഭാഗങ്ങളുടെ
പ്രിവ്യു കണ്ട ഷോക്കിലായിരിക്കും ഭരത് ഗോപി മരിച്ചത് .
ഏതായാലും ‘ദേ! ഇങ്ങോട്ട് നോക്കിയേ…’ ഭരത് ഗോപിയുടെ
അവസാന ചിത്രമായത് അദ്ധേഹത്തിന്റെ ദൌര്‍ഭാഗ്യം .
You are doing a great job man..Go ahead…
hi reviewer,
njanum ee site ile oru sthiram reader aanu. thangal paranja pole maatu mukya dhara madhyamangal pala sthaapitha thalparyanagaludeyum peril pacha kallam pracharipikunidathanu ee site inte prasakthi (ex: manoramaonline movie reviews okke vayichal kastam thonnum. ethu koothara padavum avarku van sambhavam aanu)
pinne chila reviews il thaangal alpam -ve approach ode movie kanda pole thonnarundu. ithente oru personal abhiprayam anu ketoo.
enthyalum, andharaaya star fans inte nilavaram illathe vimarsangale bayakkathe,
swantham kayyile cashum, vilapetta samayavum kalanju ethu local padam aayalum poyi kandu review idunathinu oru paadu nandi undu ketoo.
appo ella asamsakalum nerunooooo…
നിങ്ങള്‍ വളരെ നല്ല ഒരു കാര്യം ആണ് ചെയ്യുന്നത് …
സത്യസന്ധമായ അഭിപ്രായം അറിയാന്‍ ഒരു അവസരം നല്‍കുന്നതില്‍ വളരെ നന്ദി ഉണ്ട് ..
“നിന്‍റെ എല്ലാ നിരൂപണങ്ങളും പൊട്ടയാണ്; എല്ലാ സിനിമയും മോശമാണെന്ന് പറയുന്ന നീ ഒരു നല്ല സിനിമ എടുത്ത് കാണിച്ച് താ” എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല , സച്ചിന്റെയും റൊണാള്ടോയുടെയും കളി മോശമാണെന്ന് പറയുന്ന നമ്മളൊക്കെ അതിനേക്കാള്‍ നന്നായി കളിക്കാന്‍ അറിയുന്നവരാണോ ???
വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുക .. ദയവായി തുടരുക
എല്ലാവിധ ആശംസകളും
ജയന്,
താങ്കളുടെ എഴുത്തിന്റെ ഒരു ആരാധകനാണ് ഞാന്‍. ജയന്റെ പല ചിന്താധാരകളോടും വിയോജിക്കുന്നതിനൊപ്പം തന്നെ ഈ രചനാശൈലിയുടെ അനായാസത എന്നെ അമ്പരപ്പിക്കുകയും ചെയ്യുന്നു.
എന്റെതായ ലോകത്തുനിന്നു നോക്കുമ്പോള്‍ ജയന്റെ വീക്ഷണകോണുകള്‍ (അവ ജയന്റെതു മാത്രമല്ല, മലയാളികള്‍ക്കു പൊതുവേ ഉള്ള ഒരു വളവാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു) വികലങ്ങളാണെന്ന് എനിക്ക് തോന്നാറുണ്ടെങ്കില്‍ കൂടി (അത് ഒരു മ്യൂച്വല്‍ സംഭവമാകാനാണ് സാധ്യത)
തനിക്ക് സത്യമെന്ന് തോന്നിയവ ലോകത്തോട് വിളിച്ചു പറയാന്‍ ജയന്‍ കാണിക്കുന്ന ആര്‍ജ്ജവത്തിന്റെയും ആത്മാര്‍ത്ഥതയുടെയും മുമ്പില്‍ എന്റെ ഒരു റോസാപ്പൂ.
അതിനൊപ്പം തന്നെ ഒരു വ്യത്യസ്തലോകം കെട്ടിപ്പെടുക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ അതിനായി അവസരം തരുന്നതിനും നന്ദി.
അവസാനമായി ഒരു ചെറിയ കാര്യം. എന്റെ പരിശ്രമത്തിന്റെ വിത്തുകള്‍ എന്റെ സ്വന്തം പാടത്ത് വിതയ്ക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. ബിനാമി പിതൃത്വ ആരോപണങ്ങളില്‍നിന്നും എന്റെ കമന്റുകള്‍ക്ക് ഒരു വിടുതലൈ തേടി ഞാന്‍ ഈ അരങ്ങൊഴിയുന്നു.
ഞാന്‍ കാരണമുണ്ടായ വേദനകള്‍ ഒരു കുഞ്ഞനിയന്റെ കുസൃതി എന്ന് കരുതി പൊറുക്കണം
എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട് വിട,
അയ്യോ അനിയാ പോകല്ലേ …….
അയ്യോ അനിയാ പോകല്ലേ …….
അനിയനില്ലാത്ത ഈ ബ്ലോഗ് വള്ളിയില്ലാത്ത
…………………….. പോലെയാണ്
Aniyaaaaaaaaaaaaaaaa My son ngeeeii ngeeeeiiii……
Idea star sigeril ninnum oralu eliminate aayapoleiii……
Eee viraham enganei sahikkkummmm!!!!!
“വിചിത്രം” എന്നത് കൊണ്ടു, “വ്യത്യസ്തം” എന്നുള്ളതും അതോടൊപ്പം എന്റെ വിയോജിപ്പുമാണ് ഞാന്‍ ഉദ്ദേശിച്ചത്. “അത് ഒരു മ്യൂച്വല്‍ സംഭവമാകാനാണ് സാധ്യത” എന്ന് അനിയന്‍ പറഞ്ഞതു പോലെ തന്നെ ഞാനും കരുതുന്നു…
പുതിയ സംരംഭത്തിന് ഭാവുകങ്ങള്‍, വീണ്ടും കാണാം…
ജയാ,
താങ്കള്‍ക്കെതിരെ ഉണ്ടായ എല്ല ആരോപനങ്ങള്‍ക്കും ഉള്ള ഉത്തരമാണ് മുകളിലുള്ള കമന്റുകള്‍. യെന്നും ഇതു തുടര്‍ന്നു കൊണ്ടുപോകാന്‍ മലയാളം സിനിമ പ്രവര്‍ത്തകര്‍ താങ്കളെ നല്ല സിനിമ എടുത്തു സഹായിക്കട്ടെ യെന്നു ഹൃദയം നിറഞ്ഞു പ്രാര്‍ത്ധിക്കുന്നു.
ഭാവുകങ്ങള്‍ ജയന്‍.
അനിയാ,
താങ്കള്‍ ഈ ബ്ലോഗ് വിട്ടു പോകുകയോന്നും വേണ്ടാ, അഭിപ്രായ സ്വാതന്ത്ര്യം ജയന്‍ നല്കുന്നു.
എല്ലാ ഭാവുകങ്ങളും
why don u write something abt the state awars,,,,,,,,,,
അതു വേണോ?? എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ ജൂറി ചെയറ്‍മാന്‍, ആസ്സാമിലെ വീട്ടില്‍ നിന്നു പുറത്തിറങ്ങാതാവും…. :D
dear friend,
you are doing nothing wrong….i have no complaints on your
reviews……i agree with you……nowadays it becomes very difficult to
watch a malayalam movie………..even our greatest directors / artists
are failed to make a better movie…….mohanlal should retire……..
satyan’s new film ” chinthavishayam ” is defenitely not good.
it has lot of problems…………….
repeat ” mohanlal should retire ”
mohanlal should retire from hero part”
PInne arra thante achane kondu hereo part cheyipikano…. onnu….. pode ….. oru mathiri kanpuna
varthamanm parayathe…… malayala cinemaye patti athrakku vishamam thonnunekill ee parayunna vayinokkikalekke cherunoru oru kadha ondakki padam eddukku ….oru movie review karu
vanekkunnu……..
അങ്ങനെ ഇതാ ആ പൊട്ടിത്തെറിയുണ്ടായിരിക്കുന്നു…
ആ നിശബ്ദത ഭഞ്ജിക്കപ്പെട്ടിരിക്കുന്നു.
വിമര്‍ശനങ്ങള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടി പറഞ്ഞുകൊണ്ട് എല്ലവരുടേയും വായടപ്പിച്ചതിന്, സുഹൃത്തേ, താങ്കള്‍ക്കെണ്റ്റെ ഒരായിരം അഭിവാദ്യങ്ങള്‍… ഇങ്ങനെ ഒരു മറുപടി എഴുതിക്കൂടേ എന്ന് പലപ്പോഴായി ചോദിക്കാനൊരുങ്ങിയതാണ്. അത് താങ്കളുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്തുകയാവുകില്ലെ എന്ന് സംശയിച്ച് ചോദിച്ചില്ല എന്നേയുള്ളു.. ഇപ്പോള്‍ വളരെ സന്തോഷമായി..
വീണ്ടും പൊളപ്പന്‍ നിരൂപണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് നിറ്‍ത്തുന്നു….
Jaya nee kidilam
Jaya commentukal super
Jaya njan iniyum ee site thaneei vayikkum
Jaya neee kalakki
Jaya enaaa comment aaddaaa mooneeeiii
Jaya ugran reply
Jaya ee site aada monei site
Jaya ee lokathil nee ye ullada sathya sandhan ( Ethandu Harichandran nte athrayum varum)
Jaya ee site illangil cinema kanal muttiyenei
Jaya nee cheyunathu annu monei sevanam
Jaya najngal ellam ninte purakil undu..(Munnil ninnu thallu kondo!!)
Hooo enthoru muraviliyanooo……
Hi,
Your reviews are good.
and waiting for the review of Annan Thampi
Most of us agree with your reviews……There are some diehard fans who doesn’t want to
accept the criticism….
Keep up the good work!!!
Maashe,
Eee blog continue cheyyanam…Reviews il cinema ye kurichu negative comments varunnundenkil athinu kaaranam ningal alla thattikkuuttu cinemayedukkunna aalukal thanneyaaNu..
Oru cinema yile NANMA kandethEnda baadhyatha onnum reviewer inum kaashu koduthu cinema kaaNunna prEkshakanum illa..NANMA undenkil athu Echukettaathe thanne manassilaavum..
aaru Ethu potta (Ex Sathyan Anthikkad) padameduthaalum pokkipparayEnda bhaadhyatha PATHRAMUTHASSI maarkke ulluu..Namukkilla..
Adikkurippu : Mikacha Nadan Mammootty..Mikacha janakeeya thaaram Mohanlaal ingane ellaavarshavum maari marinjum award nalki sukhippikkunna Maadhyama “Sikhandi”muthalaalimaaril ninnum sathyasandhamaaya reviews expect cheyyaruthu..athinoru aaswaasamaanu malayalam movie reviews..
(malayalam cinema kaanal nirthiyirikkunnu..)
ജയന്‍ നിരൂപിച്ചിട്ടുള്ള സിനിമകള്‍ ഒന്നും തന്നെ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ മുന്‍അനുഭവങ്ങള്‍ കൊണ്ട് ഇവിടെ എഴുതുന്നത് സത്യമാണെന്ന് തോന്നാറുണ്ട്. നിരീക്ഷണങ്ങള്‍ ഉപരിപ്ലവമാണെങ്കിലും (ഈ സിനിമകള്‍ അതേ അര്‍ഹിക്കുന്നുള്ളൂ; എങ്കിലും) സരസമായ ഭാഷയാണ്.
(one exception: നാലുപെണ്ണുങ്ങള്‍ ഒരു കാമറ പ്രിന്റ് ഡൌണ്‍ലോഡ് ചെയ്ത് കണ്ടിരുന്നു. ആ റിവ്യൂവിനോട് ഞാന്‍ വിയോജിപ്പ് ഇവിടെ എഴുതിയിട്ടുമുണ്ട്.)
താങ്കള്‍ ‘വിലാപങ്ങള്‍ക്കപ്പുറം’ റിവ്യൂ ചെയ്യുന്നതു കാണാന്‍ കാത്തിരിക്കുന്നു.
Edaaaa pattiiiiiiiii ninte odukathe review…… iyallu ella movikalum kanarundallo…
atthumala kanunna movie onnum kollilathannum. pinne enthando mara konappa than
EE movikal ellam kannunne……… iyalkku vere oru joliyum ille…… atharkku kazappanekill
Thannum thante achanum kude oru movie ondakdo …..
കഷ്ടം ………………
ബാലചന്ദ്രമെനോന്‍റെ മകനാണല്ലേ…………………….
അച്ഛനോട് നല്ല പടം എടുക്കാന്‍ പറയുക.
അപ്പോള്‍ ആള്‍ക്കാര്‍ നല്ല റിവ്യൂ എഴുതും.
athu kalakkiii monaeee
Athu kalakki aliya
Dasan, ithu nammude devasom manthriyaano..? vaamozhi vazhakkam kondu samshayam thonniyatha
Ithra bushimuttanenkil ee site ile review vaayikkenda daasa…
Anyway, ee samskaara (pi..ru) shoonyante comments delete cheyyathe vekkan apeksha…
……where is ” Annan Thampi ” . we are waiting for the review of
mammooty film……………..
….. are you afraid ?
Annan thambi megahit….. inni enthu review
INni athil enthokke kuttam ondennu kandu pidikan ayirikkumm
review itharayum thamasipikunne.
ഇവിടെ കണ്ട ഒപീനിയന്‍ പോള്‍ ആണു ഈ കുറിപ്പിനാധരം നിങള്‍ ഫിത്ന കാണുമോ ഇല്ല കാരണം എനിക്ക് അള്ളാഹുവിനെയും ഭീകരരെയും പേടിയാണു . പ്രിയ സഹോദരാ അള്ളാഹുവും ഭീകരരും ഒരു നാണയതിന്‍റെ രണ്ടു വശമല്ല ഒരു മുസ്ലീം 5 നേരവും അള്ളാഹുവിനെ സ്തുതിക്കുന്നു എന്നു പറഞാല്‍ അവന്‍ ഭീകരരെ ഭയക്കുന്നു എന്നല്ല ആദ്യം മസ്സിലാക്കാന്‍ ശ്രമിക്കുക ഒരു സിനിമയോ ഒരു കാറ്ട്ടൂണൊ അല്ലങ്കില്‍ ആരെങ്കിലും ഒരു നോവലൊ എഴുതിയതുകൊണ്ട് ഒരു മതെതെയും നശിപ്പിക്കാന്‍ കഴിയില്ല (കൂടുതല്‍ എഴുതണമെന്നുണ്ദ് പക്ഷെ ടൈപ് ചെയ്യാന്‍ ഓഫീസില്‍ സമയമില്ലാത്തതു കൊണ്ട് മാത്രം
താങ്കള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ .
അള്ളാഹുവിന്‍റെ പരസ്യം കൊടുക്കാന്‍
താങ്കളെ എല്പിച്ചിട്ടുണ്ടോ
Yoooooo,
Enne onnu kollu please. Ama yaru figure?
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനു ഇടയില്‍ തന്നെ അദ്ഭുതപെടുത്തിയ ഒറ്റ മലയാളം സിനിമ പോലും ഉണ്ടായിടില്ല എന്ന് വീമ്പു പറഞ്ഞ ബാലചന്ദ്ര മേനോനെ ഇപ്പൊ മലയാളികള്‍ അദ്ഭുധപെടുത്തി കൊണ്ടിരിക്കുകയാണ് !! ഇതു പോലെ ഉള്ള തട്ടു പൊളിപ്പന്‍ ചിത്രങ്ങള്‍ എടുക്കാന്‍ ഇവര്ക്ക് എങ്ങനെ ധൈര്യം വരുന്നു എന്നാണ് എല്ലാവരും ചിന്തിക്കുന്നത് !!!!! ഇത്തരം പ്രതിഭ വറ്റിയ പഴയ പുലികള്‍ക്ക് പറ്റിയ ജോലി വല്ല റിയാലിറ്റി ഷോ യുടെയും ജഡ്ജി ആയി ഇരിക്കുകയാണ് !!