പച്ചമരത്തണലില്‍

പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റായ സച്ചിദാനന്ദന്‍റെ ( ശ്രീനിവാസന്‍ ) ഏഴ് വയസ്സുളള മകളെ ഒരു ടി. വി. പരസ്യത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്നു. തമിഴ്നാട്ടില്‍ വെച്ച്, രണ്ടുമൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരസ്യചിത്രീകരണത്തിനിടയിലെ ഒരു യാത്രക്കിടയില്‍, ബസ്സില്‍ നിന്ന് കുട്ടി അപ്രത്യക്ഷമാവുന്നു. തമിഴ്നാട്ടിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കേസന്വേഷിക്കുന്നു. തുടര്‍ന്ന് മറ്റ് പല കഥകളും ചുരുളഴിയുന്നു.
ഒറ്റവാചകത്തില്‍ പറഞ്ഞ് തീര്‍ക്കേണ്ട കാര്യങ്ങള്‍ മിനിട്ടുകള്‍ നീണ്ട് നില്‍ക്കുന്ന കഥകളായാണ് പറയുന്നത്. സിനിമയിലെ ആദ്യ അരമണിക്കൂറും, ഇടവേളക്ക് ശേഷമുളള അരമണിക്കൂറും അംഗുലീമാലയുടെ ഓട്ടം പോലെയാണ്. എത്ര ഓടിയിട്ടും എവിടെയും എത്തുന്നില്ല. ശേഷം കഥയില്‍ വരുന്ന twist-കള്‍ സാധാരണ ഒരാളെക്കൊണ്ട് സങ്കല്‍പ്പിച്ചെടുക്കാന്‍ സാധിക്കില്ല. ആ സംഭവങ്ങളൊന്നും ഞാനിവിടെ വിവരിക്കുന്നില്ല, നിങ്ങള്‍ ചിത്രം കാണാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ suspense നഷ്ടമാവും. ലോകത്തെ ഏറ്റവും ദുരിതം പിടിച്ച പണി fire fighter-ന്‍റെയോ miner-ന്‍റെയോ ഒന്നുമല്ല, ഒരു കഥാകൃത്തിന്‍റെയാണ് എന്ന് തോന്നിപ്പോകും, ഈ കഥയുണ്ടാക്കാന്‍ കഷ്ടപ്പെട്ടിരിക്കുന്നത് കണ്ടാല്‍. ഒരു സാധാരണ കുടുംബകഥയായി തുടങ്ങുന്ന സിനിമ ഒരു കുറ്റാന്വേഷണ കഥയാവുന്നു, പിന്നെ ഒരു ജോലിയില്ലാത്ത കലാകാരന്‍റെ കഥയാവുന്നു, തുടര്‍ന്ന് മതതീവ്രവാദത്തിന്‍റെ കഥയാവുന്നു, ഒരു കുട്ടിയുടെ കഥയാവുന്നു, ഒരു ലോറി ഡ്രൈവറുടെ കഥയാവുന്നു… കഥകളങ്ങനെ ഉണ്ടാക്കിയുണ്ടാക്കി ലിയോ തദേവൂസ് എന്ന പുതുമുഖ സംവിധായകന്‍ പോയപ്പോള്‍ അദ്ദേഹം എടുക്കാന്‍ മറന്ന് പോയ ഒരു സാധനമുണ്ട് – യുക്തി. ഇന്ത്യന്‍ സിനിമക്ക് ഇപ്പറഞ്ഞ സാധനം വേണ്ട എന്ന് ഇവിടുത്തെ സിനിമാക്കാര്‍ ധരിച്ച് വെച്ചിരിക്കുന്നു എന്ന് തോന്നുന്നു.
ഒരു നല്ല സംവിധായകന്‍ detailing-ല്‍ ശ്രദ്ധിക്കും. അത് കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിലാകട്ടെ, സംഭാഷണത്തിലാകട്ടെ, കലാസംവിധാനത്തിലാകട്ടെ, അല്ലെങ്കില്‍ ചെറിയ ചെറിയ സംഭവങ്ങളിലാവട്ടെ, എന്തിലും അയാളുടെ കണ്ണുകളെത്തും. സച്ചിദാനന്ദന്‍ ജോലി അന്വേഷിച്ച് മാതൃഭൂമിയുടെ എഡിറ്ററെ കാണുന്നു. എഡിറ്റര്‍ പുതിയൊരു സൃഷ്ടിയുമായി വരാന്‍ സച്ചിദാനന്ദനോട് പറയുന്നു. സച്ചിദാനന്ദന്‍ ഉണ്ടാക്കിയെടുക്കുന്ന പുതിയ കഥാപാത്രവും കഥയും എഡിറ്റര്‍ക്ക് നന്നേ ബോധിക്കുന്നു. ഉടനെ തന്നെ എഡിറ്റര്‍ തന്‍റെ മേശപ്പുറത്തിരുന്ന ചെക്കില്‍ ഒരു തുക എഴുതി, സച്ചിദാനന്ദന് നല്‍കുന്നു! മാതൃഭൂമിയില്‍ accounts സെക്ഷന്‍ ഇല്ലേ? എഡിറ്ററാണോ അവിടെ ശമ്പളം കൊടുക്കുന്നത്? ‘നായകന്‍റെ പുതിയ രചന വിജയമായിരുന്നതിനാല്‍ അയാള്‍ക്ക് പണം കിട്ടി’ എന്ന് വേറേ ഒരു രീതിയിലും സംവിധായകന് പറയാനറിയില്ലേ?
ബോറടി പോരാ എന്ന് സംവിധായകന് തോന്നുമ്പോള്‍ അദ്ദേഹം പാട്ടുകള്‍ ചേര്‍ക്കും. അവ, ഒരഞ്ച് മിനിറ്റ് കഴിയുമ്പോഴെങ്കിലും ഓര്‍ത്തെടുക്കാന്‍ പറ്റിയതായിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു.
കുട്ടിയുടെ പ്രകടനം അസ്സഹനീയം. ശ്രീനിവാസന്‍ അഭിനയിക്കാന്‍ ഒരു ശ്രമം നടത്തുന്നത് നന്നായിരിക്കും.
കുടുംബം ഒരു തണലാണത്രെ. അതുകൊണ്ടാണ് സിനിമക്ക് ഇങ്ങനെയൊരു പേരിടാന്‍ കാരണമെന്ന് സംവിധായകന്‍ പറയുകയുണ്ടായി. സാധുത വരുത്തുവാന്‍ വേണ്ടി വിശ്വാസികള്‍ വേദപുസ്തകങ്ങള്‍ ഇതിനേക്കാള്‍ നന്നായി വളച്ചൊടിക്കും! ‘കച്ചവടസിനിമ’ എന്ന ലേബല്‍ എന്തും കാട്ടാനുളള ലൈസന്‍സ് അല്ല. മൌലികമായ ജീവിതവീക്ഷണങ്ങളും, എന്താണ് പറയാനുളളതെന്ന് വ്യക്തമായ ധാരണയുളളവരുമായ കലാകാരന്മാര്‍ വരുവാനായി നമുക്ക് ഇനിയും കാത്തിരിക്കാം.
4 Comments»
Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.




ippo odunnathil vachu ettavum nalla cinemayaanithu……………..enittum ningalingane????
othiri incidentsundengilum ellaam nalla interconnectedaanu…….direction-il oru flow undu……..u shud hav @least mentioned dese points……..
nywayz,tanx…….
സിനിമയില്‍, മറ്റ് സമകാലീന ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, അല്പം യുക്തിയുള്ളതായാണ് എനിക്കു തോന്നിയത്… കഥ അത്രയൊന്നും സങ്കല്പിക്കുവാന്‍ ബുദ്ധിമുട്ടുള്ളതോ, സംഭവിച്ചു കൂടാത്തതോ ആണെന്നും തോന്നിയില്ല. നാസറിന്റെ അഭിനയവും എടുത്തു പറയാവുന്നതാണ്… ഒരുവിധം നന്നായിത്തന്നെ എല്ലാം കൂടി കണക്ട് ചെയ്തെടുത്തിട്ടുണ്ട്, തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍.
മികച്ച ഒരു ചിത്രമെന്നല്ല; പക്ഷെ അസഹനീയമോ, ബോറടിപ്പിക്കുന്നതോ ആയ ഒരു തല്ലിക്കൂട്ടു പടമല്ല ഇതേതായാലും. കണ്ടിറങ്ങുമ്പോള്‍, കാശുപോയല്ലോ എന്നും തോന്നില്ല. ശ്രീനിയുടെ അഭിനയം, ചിത്രത്തിന്റെ പേര്, കുട്ടിയുടെ അഭിനയം, ഗാനങ്ങള്‍, ഇഴച്ചില് ഇതൊക്കെ റിവ്യൂവില്‍ പറഞ്ഞതിനോടു യോജിക്കുന്നു.
–
Njan oru karayam chothichotte iyallkku ishttapetta ethenkkillum oru cinema ondo
please onnu parayamo…. ………….Thanks for the review
താങ്കളെന്തിനു താങ്കളുടെ നിലപാടുകളെ പറ്റി ക്ഷമാപണം നടത്തണം? താങ്കളുടെ നിലപാടുകള്‍ ബോക്സ് ഓഫിസില്‍ തെളിയിക്കപ്പെട്ടവയാണ്. പിന്നെ നമ്മുടെ സിനിമക്കാരുടെ ഒരു ഗുണം അവരെല്ലാം വൃദ്ധരും സമകാലിക ലോകത്തിനെ പറ്റി വിവരമില്ലാത്തവരുമായി തീര്‍ന്നിരിക്കുന്നു എന്നതാണ്. ഐടിയോ സ്റ്റോക് മാര്‍കെറ്റോ സമൂഹത്തിലെ മാറ്റങ്ങളോ അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ജനങ്ങള്‍ ഇപ്പൊളും ഇല്ലോജികല്‍ ആയ ക്ലീഷെകളുടെ ആരാധകരാണെന്നാണു അവരുടെ ധാരണ. മുഖ്യധാര മാധ്യമങ്ങള്‍ ഒരിക്കലും താങ്കളുടെതുപൊലെ ഈ ഹിപ്പൊക്രൈറ്റുകളെ തുറന്നു കാണിക്കാറില്ല. മലയാളിയുടെ കലാ അഭിരുചിക്കു ഇപ്പൊളും കുഴപ്പമൊന്നുമില്ല എന്നെനിക്കു ആശ്വാസമായതു ഈ ബ്ലൊഗില്‍ വന്നതിനു ശേഷമാണ്. പിന്നെ മത/ രാഷ്ട്രീയ മൗലിക വാദികളുമായി എറ്റു മുട്ടി നമ്മുടെ സമയം കളയാതെ അതു നല്ല മലയാള സിനിമക്കു വേണ്ടി വിനിയോഗിക്കാം. ശ്രീനിവാസനെക്കാള്‍ നന്നായി നമ്മുടെ ജഗപൊകയിലെ താരങ്ങള്‍ മുഖത്തു ഭാവങ്ങള്‍ വരുത്തും. പച്ചാളം ഭാസിയുടെ നവരസങ്ങള്‍ ശ്രീനിയുടെ ഭാവങ്ങളെക്കാള്‍ എത്രയൊ ഭേദം!! ഈ കിഴങ്ങനെ എങ്ങനെ ആളുകള്‍ സഹിക്കുന്നു എന്നോര്‍ത്തല്‍ഭുതപെട്ടുപോകുന്നു. തല വര, കലി കാല വൈഭവം എന്നു ആത്മഗതം ചെയ്തു ഇപ്പോള്‍ അവസാനിപ്പിക്കാം.