മുല്ല
മുല്ല ( ദിലീപ് ) ഒരു ഗുണ്ടയാണ്. തീവണ്ടിയില്‍ വെച്ചുണ്ടായ ഒരു അടിപിടിക്കിടയില്‍ അയാള്‍ ആരോ ഉപേക്ഷിച്ച് പോയ ഒരു കൈക്കുഞ്ഞിനെ കാണുന്നു. അയാളതിനെ അടുത്തുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ ഏല്‍പ്പിക്കുന്നു. ഈ പെണ്‍കുട്ടി, അടുത്തദിവസം മുല്ലയുടെ കോളണിയില്‍ പോയി കുട്ടിയെ തിരിച്ചേല്‍പ്പിക്കുന്നു. തുടര്‍ന്ന് മുല്ലയും കുഞ്ഞുമായി അടുപ്പത്തിലാവുന്നു, കുഞ്ഞുമൂലം ആ പെണ്‍കുട്ടിയുമായും അയാള്‍ അടുക്കുന്നു. ഇത്രയുമാണ് ആദ്യപകുതി.
Posted: March 28th, 2008 Comments: 25
സൌണ്ട് ഓഫ് ബൂട്ട്
മൂന്ന് ഉന്നത പൊലീസുകാര്‍ ഉദ്യോഗത്തില്‍ നിന്ന് ഒരുമിച്ച് വിരമിക്കുന്നു. തുടര്‍ന്ന്, അവരെ ഓരോരുത്തരെയായി ആരോ കൊലപ്പെടുത്തുന്നു. ഈ കൊലപാതകങ്ങള്‍ S.P. സിദ്ധാര്‍ത്ഥന്‍ ( സുരേഷ് ഗോപി ) അന്വേഷിക്കുന്നതാണ് രാജേഷ് ജയരാമന്‍ എഴുതിയ കഥ. ‘Visualize’ ചെയ്തിരിക്കുന്നത് ഷാജി കൈലാസ്.
Posted: February 11th, 2008 Comments: 31
രൌദ്രം
എന്‍റെ സുഹൃത്തുക്കള്‍ ചിലപ്പോള്‍ ചോദിക്കാറുണ്ട്, ഏതാ അവസാനം എഴുതിയ റിവ്യൂ എന്ന്. ഇന്ന സിനിമ എന്ന് ഉത്തരം പറയുമ്പോള്‍, ചിലര്‍ “ഓ അത് കണ്ടോ?” എന്ന് വീണ്ടും ഒരു ചോദ്യം ചോദിക്കും. “കാണാതെ പിന്നെ റിവ്യൂ എഴുതുമോ!” എന്നാണ് ഞാന്‍ അതിന് മറുപടി നല്‍കാറ്. ഇത്തവണ, ഞാന്‍ ചെറിയൊരു പരീക്ഷണം നടത്തി. രണ്‍ജി പണിക്കരുടെ ‘രൌദ്രം’ കാണാന്‍ പോകുന്നതിന് മുമ്പ് തന്നെ, ആ സിനിമയെക്കുറിച്ച് കുറച്ചെഴുതി വെച്ചു – ഈ സിനിമ കണ്ട് കഴിഞ്ഞതിന് ശേഷം നേരത്തെ [...]
Posted: February 5th, 2008 Comments: 51
Of ദി പീപ്പിള്‍
മലയാളസിനിമകള്‍ കണ്ട് കണ്ട് എനിക്കും ശ്രീനിക്കും നല്ല ക്ഷമയാണ്. അല്പമെങ്കിലും പിടിച്ചിരിക്കാമെങ്കില്‍, സിനിമ മുഴുവന്‍ കണ്ടിട്ടേ ഞങ്ങള്‍ തിയറ്റര്‍ വിടൂ. പക്ഷെ നവാഗതനായ ശ്രീകുമാര്‍ ശ്രേയസ് എഴുതി, ജയരാജ് തട്ടിക്കൂട്ടിയ ഈ സിനിമയില്‍ നിന്നും ഇടവേള ആയപ്പോഴേക്കും ഞങ്ങള്‍ ഓടി രക്ഷപ്പെട്ടു.
Posted: January 8th, 2008 Comments: 12
നസ്രാണി
പ്രിയപ്പെട്ട രഞ്ജിത്ത്,
താങ്കള്‍ എഴുതി, ശ്രീ ജോഷി സംവിധാനം ചെയ്ത ‘നസ്രാണി’ എന്ന സിനിമ കാണാനിടയായി. അതാണ് ഇങ്ങിനെയൊരു കത്ത് താങ്കള്‍ക്ക് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
Posted: October 19th, 2007 Comments: 15
ബ്ലാക്ക് ക്യാറ്റ്
പണ്ടേ ദുര്‍ബ്ബല, പുറമേ ഗര്‍ഭിണി. സംവിധാനം വിനയന്‍, നായകന്‍ സുരേഷ് ഗോപി.
സംവിധായകന്‍റെ തന്നെയുളള രചനയുടെ ചുരുക്കം താഴെ പറയാം. സിനിമ കാണുന്നതിനു മുമ്പ് കഥ അറിയുന്നതില്‍ കുഴപ്പമില്ലാത്തവര്‍ മാത്രം
Posted: October 17th, 2007 Comments: 13
കിച്ചാമണി MBA
കയ്യില്‍ പണവും, കൂട്ടിന് കിച്ചാമണിയും ( സുരേഷ് ഗോപി ) ഉണ്ടെങ്കില്‍ എന്തും സാധിക്കാം, ഇതാണ് സിനിമയുടെ പശ്ചാത്തലം. ഈ സമാന്തര സര്‍ക്കാര്‍ നടത്താന്‍ കിച്ചാമണിക്ക് കൂട്ടായി ചില തമാശക്കാരുണ്ട്. എല്ലാവരും MBA-ക്കാരാണ് - Member of Bachelors Association.
Posted: August 30th, 2007 Comments: 10
അലിഭായ്
“ഞാന്‍ പണമുണ്ടാക്കാനാണ് സിനിമയെടുക്കുന്നത്” എന്ന് പണ്ട് ഷാജി കൈലാസ് പറഞ്ഞത് ഞാനോര്‍ക്കുന്നു. അങ്ങിനെയുളള ഒരാളുടെ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലര്‍ത്ഥമില്ല. ( ഇങ്ങനെയൊരു കാര്യം തുറന്നു പറയാനുളള സത്യസന്ധത അദ്ദേഹം കാട്ടിയത് മാന്യത. ) അദ്ദേഹത്തിന്‍റെ ഈ latest പണം വാരാനുളള സംരംഭത്തിന് തന്‍റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും വലിയ വ്യത്യാസമൊന്നുമില്ല. ഹീറോയിസവും അടിപിടിയുമൊക്കെത്തന്നെ. ഇതില്‍ എന്താണ് ‘രചി’ക്കാനുളളത് എന്നറിയില്ല, പക്ഷെ രചന ടി. എ. ഷാഹിദ് എന്ന് എഴുതിക്കാട്ടുന്നുണ്ട്.
Posted: August 18th, 2007 Comments: 63
നാദിയ കൊല്ലപ്പെട്ട രാത്രി – Update
ഇങ്ങനെയൊരു സിനിമയെടുത്തതിന് കെ. മധു നാട്ടുകാരില്‍ നിന്ന് കേട്ട തെറിയേക്കാള്‍ കൂടുതല്‍ ആയിരിക്കണം അവരില്‍ നിന്ന് ഞാന്‍ കേട്ട ശകാരം. ഈ സിനിമയെ ഞാന്‍ soft ആയി കൈകാര്യം ചെയ്തു എന്നാണ് അവരുടെ പരാതി. ഇത് കണ്ടനുഭവിച്ച അവരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ ഞാന്‍ പറഞ്ഞല്ലോ, സിനിമ കണ്ട് എന്‍റെ relay പോയതുകൊണ്ടാണ് അധികമൊന്നും ഓര്‍ത്തിരിക്കാനോ എഴുതാനോ സാധിക്കാതിരുന്നത്. ഇപ്പൊ ഞാന്‍ പതുക്കെ സമനില വീണ്ടെടുത്തു വരുന്നു. അതുകൊണ്ട്, എന്നെ വിളിച്ച് പരാതി പറഞ്ഞവരുടെ അഭിപ്രായങ്ങള്‍ [...]
Posted: August 4th, 2007 Comments: 19
നാദിയ കൊല്ലപ്പെട്ട രാത്രി
വീഗാലാന്‍ഡ് പോലുളള തീം പാര്‍ക്കുകളില്‍ പോയിട്ടുണ്ടോ? അവിടെ ചില റൈഡുകള്‍ക്ക് മുന്നില്‍ ഇങ്ങനെ മുന്നറിയിപ്പ് വെച്ചിട്ടുണ്ടാവും: “ഹൃദ്രോഗികളും ഗര്‍ഭിണികളും കയറരുത്” എന്ന്. ഈ സിനിമ കാട്ടുന്ന തിയറ്ററുകളുടെ മുന്നിലും അതു പോലെ ഒരു ബോര്‍ഡ് വെക്കണം. കാരണം ഈ ആക്രമണം അതിജീവിക്കാന്‍ നല്ല ചങ്കുറപ്പ് വേണം. എ. കെ. സാജന്‍റെ രചന സംവിധാനം ചെയ്തിരിക്കുന്നത് കെ. മധു.
Posted: August 2nd, 2007 Comments: 9