നാല് പെണ്ണുങ്ങള്‍
പണ്ടൊക്കെ ഞാന്‍ കരുതിയിരുന്നത് കുഴപ്പം എന്‍റെയാണ് എന്നാണ്. നമ്മുടെ വാഴ്ത്തപ്പെടുന്ന ‘art’ പടങ്ങള്‍ കണ്ടിട്ട് ബോറടിക്കുന്നത്, എനിക്ക് വിവരമില്ലാത്തതുകൊണ്ടാണെന്ന് ന്യായമായും ഞാന്‍ കരുതി. ഇന്നലെ, തകഴി ശിവശങ്കരപ്പിളളയുടെ നാല് കഥകളെ അടിസ്ഥാനപ്പെടുത്തി, അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്ത ‘നാല് പെണ്ണുങ്ങള്‍’ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി - എനിക്ക് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല എന്ന്.
Posted: November 5th, 2007 Comments: 53
എ. കെ. ജി. + തകരച്ചെണ്ട
ഒരു ടിക്കറ്റെടുത്താല്‍ ഈ രണ്ട് ചിത്രങ്ങളും കാണാം, രണ്ടും offbeat. ഇത്തരം പുതുമകള്‍ ശ്ലാഘനീയമാണ്. പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് ഇത് പ്രൊഹത്സാഹനമാണ്. ആദ്യം കാട്ടുക എ. കെ. ജി. എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെക്കുറിച്ചുളള ഒരു docu-fiction. ഇടവേളക്ക് ശേഷം പരമദരിദ്രരായ ഒരു കൂട്ടം ആളുകളുടെ കഥ പറയുന്ന ഒരു fiction. വിഷയത്തിലും genre-ലും വ്യത്യസ്തമായ ഈ രണ്ടു ചിത്രങ്ങള്‍ തമ്മിലുളള ഏക ബന്ധം, ഇവ രണ്ടും കണ്ടതിനു ശേഷം പ്രേക്ഷകര്‍ ഒരേ ചോദ്യം ചോദിച്ച് പോവും എന്നുളളതാണ്: “What’s [...]
Posted: August 13th, 2007 Comments: 3