മുല്ല
മുല്ല ( ദിലീപ് ) ഒരു ഗുണ്ടയാണ്. തീവണ്ടിയില്‍ വെച്ചുണ്ടായ ഒരു അടിപിടിക്കിടയില്‍ അയാള്‍ ആരോ ഉപേക്ഷിച്ച് പോയ ഒരു കൈക്കുഞ്ഞിനെ കാണുന്നു. അയാളതിനെ അടുത്തുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ ഏല്‍പ്പിക്കുന്നു. ഈ പെണ്‍കുട്ടി, അടുത്തദിവസം മുല്ലയുടെ കോളണിയില്‍ പോയി കുട്ടിയെ തിരിച്ചേല്‍പ്പിക്കുന്നു. തുടര്‍ന്ന് മുല്ലയും കുഞ്ഞുമായി അടുപ്പത്തിലാവുന്നു, കുഞ്ഞുമൂലം ആ പെണ്‍കുട്ടിയുമായും അയാള്‍ അടുക്കുന്നു. ഇത്രയുമാണ് ആദ്യപകുതി.
Posted: March 28th, 2008 Comments: 25
കല്‍ക്കട്ടാ NEWS
ഒരു പാവം മലയാളി പെണ്‍കുട്ടി ( മീരാ ജാസ്മിന്‍ ) ചതിയില്‍ പെട്ട് കല്‍ക്കട്ടയിലെ വലിയൊരു പെണ്‍വാണിഭസംഘത്തിന്‍റെ പിടിയിലാകുന്നു. അവളെ, ടി. വി. ജേര്‍ണലിസ്റ്റ് ആയ അജിത്ത് തോമസ് ( ദിലീപ് ) രക്ഷിക്കുന്നു, അവര്‍ പ്രണയത്തിലാകുന്നു. ( വളരെ പുതിയ ഇതിവൃത്തം! ) എവിടെയൊക്കെയോ കേട്ടിട്ടുളള എന്തൊക്കെയോ ചേര്‍ത്ത്, പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത ഒരു അവിയലാണ് കല്‍ക്കട്ടയില്‍ പോയി ബ്ലസ്സി ഉണ്ടാക്കിക്കൊണ്ട് വന്നിരിക്കുന്നത്.
Posted: January 30th, 2008 Comments: 25
റോമിയോ
മനു ( ദിലീപ് ) ഒരു male nurse ആണ്. അയാള്‍ പലപ്പോഴായി പരിചയപ്പെടുന്ന മൂന്ന് പെണ്‍കുട്ടികള്‍ അയാളില്‍ ആകൃഷ്ടരാകുന്നു; അവര്‍ മൂവരും അയാളെ വിവാഹം കഴിക്കാന്‍ നടക്കുന്നു. തുടര്‍ന്നുണ്ടാവുന്ന തെറ്റിദ്ധാരണകളും കോലാഹലങ്ങളുമാണ് സിനിമ. റാഫിയും മക്കാര്‍ട്ടിനും ചേര്‍ന്ന് എഴുതിയിരിക്കുന്ന ഈ രചന സംവിധാനം ചെയ്ത് കുളമാക്കിയിരിക്കുന്നത് രാജസേനന്‍.
Posted: December 18th, 2007 Comments: 17
ജൂലൈ 4
നമ്മുടെ നാട്ടില്‍ കളളപ്പണമുളളവര്‍ സാധാരണ രണ്ടു കാര്യങ്ങളാണ് ചെയ്യാറ്. ഒന്നുകില്‍ ഒരു മത്സ്യബന്ധന ബോട്ട് വാങ്ങും, അല്ലെങ്കില്‍ സിനിമ പിടിക്കും. ഇത്ര മത്സ്യം കിട്ടി എന്ന് കൃത്യമായി കണക്ക് കാട്ടാന്‍ പറ്റില്ല. അതു പോലെ, ഇന്നത്തെ നിലക്ക് ഒരു സിനിമക്ക് ഇത്ര രൂപ മുടക്കി, അല്ലെങ്കില്‍ ഇത്ര രൂപ പോയി എന്ന് കണക്കാക്കുകയും ബുദ്ധിമുട്ടാണ്. അപ്പോള്‍ money laundering-ന് ഇതു രണ്ടുമാണ് ഏറ്റവും പറ്റിയ മാര്‍ഗ്ഗങ്ങള്‍. ജൂലൈ 4 എന്ന സിനിമയുടെ പശ്ചാത്തലമല്ല ഇത്, പൊതുവെ പറഞ്ഞതാണ്. [...]
Posted: July 10th, 2007 Comments: 8
വിനോദയാത്ര
“ജീവിതം പഠിക്കാനായി” ഒരു ചെറുപ്പക്കാരന്‍ തന്‍റെ നല്ലവനായ അളിയന്‍റെ അടുത്തേക്കു പോകുന്നു. പക്വതയുളള, എന്നാല്‍ പ്രാരാബ്ദക്കാരിയായ ഒരു പെണ്ണിനെ കാണുന്നു; പ്രേമിക്കുന്നു. ദിലീപ് നായകനായുളള ഈ പുതിയ സത്യന്‍ അന്തിക്കാട് ചിത്രത്തിന്‍റെ ഇതിവൃത്തമിതാണ്.
Posted: April 10th, 2007 Comments: 8
സ്പീഡ് TRACK
ഒരു സ്പോര്‍ട്സ് കോളേജിന്‍റെ പശ്ചാത്തലത്തിലുളളതാണ് ദിലീപ് നായകനായിട്ടുളള ഈ സിനിമ. ജയസൂര്യ ( നടന്‍ ജയസൂര്യ അല്ല ) എന്ന സംവിധായകന്‍റെ ആദ്യ സംരംഭമാണിത്. രചനയും അദ്ദേഹത്തിന്‍റേതു തന്നെ.
ചിത്രീകരണത്തിനു ശേഷം വളരെ നാളുകള്‍ കഴിഞ്ഞാണ് ഈ സിനിമ പുറത്തു വന്നത്. ദിലീപിനെ പോലെ ഒരു star അഭിനയിച്ച ചിത്രം എന്തുകൊണ്ട് ഇത്രയും നാള്‍ പെട്ടിയിലിരുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. പടം കണ്ടു കഴിഞ്ഞപ്പോള്‍, ഇത് എങ്ങനെ പുറത്തുവന്നു എന്നാണ് അത്ഭുതപ്പെട്ടത്! അടുത്തകാലങ്ങളിലറങ്ങിയ ഏറ്റവും മോശം സിനിമകളുടെ പട്ടികയില്‍ ഇതിനെ [...]
Posted: March 7th, 2007 Comments: 7
ചക്കരമുത്ത്
ലോഹിതദാസിന്‍റെ പുതിയ സിനിമയുടെ പോസ്റ്ററുകള്‍ കൌതുകമുണര്‍ത്തുന്നവയാണ്. എന്നാല്‍ ദിലീപിന്‍റെ രൂപത്തിന് എത്രത്തോളം പുതുമയുണ്ടോ, അത്രത്തോളം തന്നെ പഴമ ഈ ചിത്രത്തന്‍റെ കഥക്കുമുണ്ട്.
നമുക്ക് ഒരു കളി കളിക്കാം. കുറച്ചു ചോദ്യങ്ങള്‍ താഴെ കൊടുത്തിട്ടുണ്ട്. അവ ഓരോന്നും വായിച്ച ഉടനെ തന്നെ മനസ്സില്‍ ഉത്തരം പറയുക. എന്നിട്ട് ചോദ്യത്തിന് താഴെ കൊടുത്തിരിക്കുന്ന ഉത്തരവുമായി താരതമ്യപ്പെടുത്തുക.
Posted: November 13th, 2006 Comments: 3