ഒറ്റക്കയ്യന്‍
തിയറ്ററിലും ഇന്‍റര്‍നെറ്റിലും ഒരുമിച്ച് പുറത്തിറക്കിയ ആദ്യത്തെ മലയാള സിനിമയാണ് ഇത്. ഇത്തരം സംരംഭങ്ങള്‍ നമ്മള്‍ പ്രൊഹത്സാഹിപ്പിക്കേണ്ട ആവശ്യകതയേക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പത്രങ്ങളില്‍ നിന്നോ ഇന്‍റര്‍നെറ്റില്‍ നിന്നോ ഏതൊക്കെ സ്ഥലങ്ങളിലാണ് തിയറ്റര്‍ റിലീസ് എന്ന് അറിയാന്‍ സാധിച്ചില്ല. അതുകൊണ്ട് ചിത്രം ഞാന്‍ (legally) download ചെയ്തു. നല്ല വേഗതയുളള net connection വേണം. ഇന്‍റര്‍നെറ്റിലൂടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കാന്‍ തയ്യാറാവണം. ( ഇന്ത്യാക്കാര്‍ക്ക് പൊതുവേ ഇക്കാര്യത്തിന് പേടിയാണ്, അവരുടെ കോടികള്‍ കളളന്മാരായ ബാക്കിയുളളവര്‍ തട്ടിയെടുത്താലോ! ) [...]
Posted: October 21st, 2007 Comments: 7