ഷേക്സ്പിയര്‍ M. A. മലയാളം
ജയഭാരതി തീയറ്റേഴ്സിന് വേണ്ടി നാടകം എഴുതുന്നത് ഷേക്സ്പിയര്‍ പവിത്രനാണ് ( ജയസൂര്യ ). അനേകം പുരസ്കാരങ്ങള്‍ നേടിയിട്ടുളള അദ്ദേഹം ഇപ്പോള്‍ writer’s block അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ജയഭാരതി തീയറ്റേഴ്സിന് ഉടനെ ഒരു പുതിയ നാടകം വേണം താനും. തീയറ്ററുകാര്‍ പവിത്രനെ ഒരു നാട്ടിന്‍പ്രദേശത്ത് കൊണ്ടുപോയി താമസിപ്പിക്കുന്നു, എഴുതുവാനായി.
Posted: May 20th, 2008 Comments: 6
പച്ചമരത്തണലില്‍
പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റായ സച്ചിദാനന്ദന്‍റെ ( ശ്രീനിവാസന്‍ ) ഏഴ് വയസ്സുളള മകളെ ഒരു ടി. വി. പരസ്യത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്നു. തമിഴ്നാട്ടില്‍ വെച്ച്, രണ്ടുമൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരസ്യചിത്രീകരണത്തിനിടയിലെ ഒരു യാത്രക്കിടയില്‍, ബസ്സില്‍ നിന്ന് കുട്ടി അപ്രത്യക്ഷമാവുന്നു. തമിഴ്നാട്ടിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കേസന്വേഷിക്കുന്നു. തുടര്‍ന്ന് മറ്റ് പല കഥകളും ചുരുളഴിയുന്നു.
Posted: May 11th, 2008 Comments: 4
സ്വര്‍ണ്ണം
നമ്മിളിതുവരെ കേട്ടിട്ടില്ലാത്ത കഥയാണ് ആദ്യപകുതിവരെ. ശിരുവാണി എന്ന പുഴയുടെ അടിത്തട്ടില്‍ സ്വര്‍ണ്ണമുണ്ട്. പക്ഷെ അതെടുക്കുന്നത് അപകടം പിടിച്ച പണിയാണ്, അതിനൊരുങ്ങിയ പലരും മരിച്ചിട്ടുണ്ട്. എന്നാല്‍ ദിവാകരന്‍ ( കലാഭവന്‍ മണി ) മുങ്ങിയാല്‍ നിധി തീര്‍ച്ചായായും കിട്ടുമെന്ന് അവന്‍റെ വയസ്സായ അമ്മ വിശ്വസിക്കുന്നു. പക്ഷെ ദിവാകരന് അതില്‍ താല്‍പര്യമില്ല, അവന് അദ്ധ്വാനിച്ച് ജീവിക്കാനാണ് ഇഷ്ടം.
Posted: May 7th, 2008 Comments: 11
ഇന്നത്തെ ചിന്താവിഷയം
മൂന്ന് കുടുംബങ്ങള്‍. വ്യത്യസ്ത കാരണങ്ങാല്‍ അവ മൂന്നും തകരുന്നു. ഗോപകുമാര്‍ ( മോഹന്‍ലാല്‍ ) എന്ന ബിസിനസ്സുകാരന്‍ ഈ കുടുംബങ്ങളെ തിരികെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കഥ. സത്യന്‍ അന്തിക്കാടിന്‍റേതാണ് രചനയും സംവിധാനവും.
Posted: April 15th, 2008 Comments: 32
കങ്കാരു
ജോസ്കുട്ടി ( പൃഥ്വിരാജ് ) M. Com-കാരനാണെങ്കിലും പ്രാരാബ്ദങ്ങള്‍ കാരണം ഓട്ടോറിക്ഷ ഓടിക്കുകയാണ്. അയാള്‍ സാമ്പത്തികമായ ഞെരുക്കം മൂലം, ഒരു കുട്ടിയുളള, പണക്കാരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നതും തുടര്‍ന്നുളള സംഭവവികാസങ്ങളുമാണ് സിനിമ. അനില്‍ രാജിന്‍റെ ഈ കഥ തിരക്കഥയാക്കിയിരിക്കുന്നത് ജെ. പളളാശ്ശേരി. രാജ് ബാബുവാണ് സംവിധായകന്‍. ഇവര്‍ക്കാര്‍ക്കും തന്നെ, കഥയില്‍ എന്തെങ്കിലുമൊരു യുക്തി വേണമെന്ന് നിര്‍ബന്ധമില്ല എന്ന് തോന്നുന്നു. ഒന്നുരണ്ട് ഉദാഹരണങ്ങള്‍ പറയാം, പക്ഷെ കഥയിലെ ചില പ്രധാന ‘twist’കളെക്കുറിച്ച് പരാമര്‍ശിക്കേണ്ടിവരും. സിനിമ കാണുന്നതിന് [...]
Posted: January 2nd, 2008 Comments: 23
ഒരേ കടല്‍ - Update
ഇന്നു മലയാളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മിക്ക സിനിമാക്കാരുടേയും മേലയാണ്, ബുദ്ധിപരമായി ശ്യാമപ്രസാദിന്‍റെ സ്ഥാനം. അടുത്തകാലങ്ങളിലിറങ്ങിയ മിക്ക മലയാള സിനിമകളില്‍ നിന്നും വ്യത്യസ്തമായി, പണം മാത്രം ലക്ഷ്യമാക്കാതെ, സിനിമയെ respect-ഓടുകൂടി സമീപിച്ചിരിക്കുകയും ചെയ്തിരിക്കുന്നു, അദ്ദേഹമിവിടെ. നല്ല സിനിമ ഉണ്ടായിക്കാണാന്‍ നമുക്കെല്ലാവര്‍ക്കും ആഗ്രഹമുണ്ട്, അതുകൊണ്ട് നമുക്കീ പരിശ്രമത്തെ പ്രകീര്‍ത്തിക്കാം. പക്ഷെ ഇങ്ങനെയൊരു സമീപനം ഉണ്ടായതുകൊണ്ടു മാത്രം സിനിമ മികച്ചതാവണമെന്നില്ലല്ലോ. ( ഇതിനു മുന്‍പുളള നിരൂപണം കാണാത്തവര്‍ ആദ്യം അത് വായിക്കാന്‍ താല്‍പര്യപ്പെടുന്നു. )
Posted: September 2nd, 2007 Comments: 35
ഒരേ കടല്‍
സുനില്‍ ഗംഗോപാദ്ധ്യായ് എന്ന ബംഗാളി സാഹിത്യകാരന്‍റെ നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നു, ഈ സിനിമ. സ്ത്രീപുരുഷ ബന്ധങ്ങളും, അനുബന്ധമായ മാനസിക പിരിമുറുക്കങ്ങളും മറ്റുമാണ് ചിത്രത്തില്‍ പ്രമേയമാവുന്നത്.
Posted: August 28th, 2007 Comments: 22
വീരാളിപ്പട്ട്
എന്‍റെ മരണം ശ്രീനിയുടെ കൈ കൊണ്ടായിരിക്കും. അവന് എന്നോട് സ്നേഹവും ബഹുമാനവുമൊക്കെയുണ്ട്. അതുകൊണ്ടു തന്നെയാണ് എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി മലയാള സിനിമകള്‍ കാണാന്‍ കൂട്ടുവരുന്നതും. പക്ഷെ അസംബന്ധങ്ങള്‍ തുടര്‍ച്ചയായി കണ്ടാല്‍ ആരുടേയും നിയന്ത്രണം വിട്ടു പോകാന്‍ സാദ്ധ്യതയുണ്ട്. അശോകും ശശിയും ചേര്‍ന്ന് എഴുതിയിരിക്കുന്ന ഈ latest nonsense സംവിധാനം ചെയ്തിരിക്കുന്നത് കുക്കു സുരേന്ദ്രനാണ്.
Posted: August 1st, 2007 Comments: 6
തനിയെ
പോസ്റ്ററുകളില്‍ ഒരു വൃദ്ധന്‍റെ ചിത്രം. സിനിമയുടെ പേര് ‘തനിയെ’. ഒരു ഏകദേശ രൂപം പിടികിട്ടിക്കാണുമല്ലോ - അതു തന്നെയാണ് ഈ സിനിമ. ബാബു തിരുവല്ലയാണ് രചനയും സംവിധാനവും. ജോര്‍ജ്ജ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നെടുമുടി വേണു, ചിത്രത്തിന്‍റെ രചനയിലും സംഭാവന ചെയ്തിട്ടുണ്ട്.
Posted: July 31st, 2007 Comments: 7
സൂര്യന്‍
ഫ്ലോപ്പ് നായകന്‍ ജയറാമിന്‍റെ അസ്തമനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ ചിത്രം രചിച്ചിരിക്കുന്നത് സുരേഷ് മേനോനും, സതീഷ്. കെ. ശിവനും ചേര്‍ന്നാണ്. സംവിധാനം വി. എം. വിനുവും.
Posted: July 24th, 2007 Comments: 17