സുഭദ്രം
ചില ചിത്രങ്ങളുണ്ട്, they are so bad, that they become good. ഈ ഹൊറര്‍ സിനിമ നിങ്ങള്‍ നല്ലവണ്ണം ആസ്വദിക്കും. പേടിച്ചിട്ടല്ല, മറിച്ച് ഇതിലെ unintentional തമാശകള്‍ നിങ്ങളെ നന്നായി ചിരിപ്പിക്കും. ശ്രീലാല്‍ ദേവരാജ് ആണ് കഥയും സംവിധാനവും. തിരക്കഥ മാടമ്പ് കുഞ്ഞിക്കുട്ടന്‍. അജയന്‍ ഓച്ചന്തുരത്തിന്‍റെ സംഭാഷണങ്ങള്‍, എങ്ങിനെ എഴുതരുത് എന്നുളളതിന്‍റെ ഉദാഹരണമാണ്.
Posted: October 31st, 2007 Comments: 6
സൂര്യകിരീടം
പഴയൊരു വലിയ തറവാട്ടില്‍ ഒരു കൊലപാതകം നടക്കുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ താമസിക്കാനായി നാലു പെണ്‍കുട്ടികള്‍ വരുന്നു. നേരത്തെ മരിച്ചു പോയ സ്ത്രീയുടെ ആത്മാവ് കൊലപാതകിയോടു പക വീട്ടാനായി ഇതിലൊരു പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രവേശിക്കുന്നു. പിന്നെ split personality ആയി, transmigration ആയി… രചന ദീപു കരുളായ്. സംവിധാനം ജോര്‍ജ് കിത്തു.
Posted: May 15th, 2007 Comments: 8