ഷേക്സ്പിയര്‍ M. A. മലയാളം
ജയഭാരതി തീയറ്റേഴ്സിന് വേണ്ടി നാടകം എഴുതുന്നത് ഷേക്സ്പിയര്‍ പവിത്രനാണ് ( ജയസൂര്യ ). അനേകം പുരസ്കാരങ്ങള്‍ നേടിയിട്ടുളള അദ്ദേഹം ഇപ്പോള്‍ writer’s block അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ജയഭാരതി തീയറ്റേഴ്സിന് ഉടനെ ഒരു പുതിയ നാടകം വേണം താനും. തീയറ്ററുകാര്‍ പവിത്രനെ ഒരു നാട്ടിന്‍പ്രദേശത്ത് കൊണ്ടുപോയി താമസിപ്പിക്കുന്നു, എഴുതുവാനായി.
Posted: May 20th, 2008 Comments: 6
പച്ചമരത്തണലില്‍
പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റായ സച്ചിദാനന്ദന്‍റെ ( ശ്രീനിവാസന്‍ ) ഏഴ് വയസ്സുളള മകളെ ഒരു ടി. വി. പരസ്യത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്നു. തമിഴ്നാട്ടില്‍ വെച്ച്, രണ്ടുമൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരസ്യചിത്രീകരണത്തിനിടയിലെ ഒരു യാത്രക്കിടയില്‍, ബസ്സില്‍ നിന്ന് കുട്ടി അപ്രത്യക്ഷമാവുന്നു. തമിഴ്നാട്ടിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കേസന്വേഷിക്കുന്നു. തുടര്‍ന്ന് മറ്റ് പല കഥകളും ചുരുളഴിയുന്നു.
Posted: May 11th, 2008 Comments: 4
സ്വര്‍ണ്ണം
നമ്മിളിതുവരെ കേട്ടിട്ടില്ലാത്ത കഥയാണ് ആദ്യപകുതിവരെ. ശിരുവാണി എന്ന പുഴയുടെ അടിത്തട്ടില്‍ സ്വര്‍ണ്ണമുണ്ട്. പക്ഷെ അതെടുക്കുന്നത് അപകടം പിടിച്ച പണിയാണ്, അതിനൊരുങ്ങിയ പലരും മരിച്ചിട്ടുണ്ട്. എന്നാല്‍ ദിവാകരന്‍ ( കലാഭവന്‍ മണി ) മുങ്ങിയാല്‍ നിധി തീര്‍ച്ചായായും കിട്ടുമെന്ന് അവന്‍റെ വയസ്സായ അമ്മ വിശ്വസിക്കുന്നു. പക്ഷെ ദിവാകരന് അതില്‍ താല്‍പര്യമില്ല, അവന് അദ്ധ്വാനിച്ച് ജീവിക്കാനാണ് ഇഷ്ടം.
Posted: May 7th, 2008 Comments: 11
മുല്ല
മുല്ല ( ദിലീപ് ) ഒരു ഗുണ്ടയാണ്. തീവണ്ടിയില്‍ വെച്ചുണ്ടായ ഒരു അടിപിടിക്കിടയില്‍ അയാള്‍ ആരോ ഉപേക്ഷിച്ച് പോയ ഒരു കൈക്കുഞ്ഞിനെ കാണുന്നു. അയാളതിനെ അടുത്തുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ ഏല്‍പ്പിക്കുന്നു. ഈ പെണ്‍കുട്ടി, അടുത്തദിവസം മുല്ലയുടെ കോളണിയില്‍ പോയി കുട്ടിയെ തിരിച്ചേല്‍പ്പിക്കുന്നു. തുടര്‍ന്ന് മുല്ലയും കുഞ്ഞുമായി അടുപ്പത്തിലാവുന്നു, കുഞ്ഞുമൂലം ആ പെണ്‍കുട്ടിയുമായും അയാള്‍ അടുക്കുന്നു. ഇത്രയുമാണ് ആദ്യപകുതി.
Posted: March 28th, 2008 Comments: 25
കേരള പോലീസ്
സത്യനാഥ് ( കലാഭാവന്‍ മണി ) എന്ന C.I. അന്വേഷിക്കുന്ന ഒരു കൊലപാതക കേസ് C.B.I. ക്ക് കൈമാറുന്നു. സത്യനാഥ് അവധിയെടുത്ത് ഒരു സമാന്തര അന്വേഷണം നടത്തുന്നതും ഒടുവില്‍ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തുന്നതുമാണ് കഥ. അന്‍വര്‍ അബ്ദുളളയുടെ കഥ തിരക്കഥയാക്കിയിരിക്കുന്നത് വിനു നാരായണന്‍. വളരെ സാധാരണമായ ഈ B സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ചന്ദ്രശേഖരനാണ്.
Posted: March 26th, 2008 Comments: 14
മലബാര്‍ വെഡ്ഡിംഗ്
ഒരു പറ്റം ചങ്ങാതിമാര്‍. ഇവര്‍ക്കിടയില്‍ ആരെങ്കിലും വിവാഹിതരാവുന്നുവെങ്കില്‍, വിവാഹച്ചടങ്ങുകള്‍ കൂട്ടത്തിലുളള മറ്റുളളവര്‍ അലങ്കോലപ്പെടുത്തുന്നു. ഇതാണ് സിനിമയുടെ 95%. ബാക്കി 5% ആണ് ‘കഥ’. സംവിധാനം ചെയ്തിരിക്കുന്നത് രണ്ട് പേര്‍ ചേര്‍ന്നാണ് – രാജേഷും ഫൈസലും. എഴുതിയിരിക്കുന്നത് രമേഷ് മാധവന്‍.
Posted: March 25th, 2008 Comments: 9
റോബോ
കുട്ടികള്‍ക്ക് വേണ്ടി സിനിമയെടുക്കുമ്പോഴാണ് നാം ഏറ്റവും ശ്രദ്ധിക്കേണ്ടത്. കുരുന്നിലെ തെറ്റായ വിവരങ്ങള്‍ നല്‍കുകയും അസംബന്ധങ്ങള്‍ വിളമ്പുകയുമൊക്കെ ചെയ്താല്‍ അത് അവരുടെ ഭാവിയെ വളരെ പ്രതികൂലമായി ബാധിക്കും. പ്രിയ വായനക്കാരേ, നിങ്ങള്‍ക്ക് കുട്ടികളോട് അല്‍പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ ആര്‍. പ്രസന്നകുമാര്‍ എഴുതി സംവിധാനം ചെയ്ത ഈ സിനിമ കാണാന്‍ അവരെ ദയവായി കൊണ്ടുപോകരുത്.
Posted: March 18th, 2008 Comments: 19
ജൂബിലി
ഒരു ബെന്‍സ് വാങ്ങുകയോ ഒരു ബംഗ്ലാവ് പണിയുകയോ ചെയ്താല്‍ അപ്പൊ വരും ആദായ നികുതി ഉദ്യോഗസ്ഥര്‍. ന്യായമാണ്. ഉദ്യോഗസ്ഥരേ, ഇനി ആരെങ്കിലും സിനിമ നിര്‍മ്മിച്ചാലും ഉടനെ അവരുടെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്യണം. ഇത് പോലെയുളള ചിത്രങ്ങളെടുത്ത് വെറുതേ പണം കളയാന്‍ സാധിക്കുന്നവരുടെ വരുമാനം എന്താണെന്ന് നമുക്കറിയണമല്ലോ.
Posted: March 13th, 2008 Comments: 7
ശലഭം
പല സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലെ ഒരെണ്ണം… മാടമ്പ് എഴുതി, സുരേഷ് പാലാഞ്ചേരി സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ ‘കഥ’ താഴെ പറയാം. നിങ്ങള്‍ എന്നെ വിശ്വസിക്കണം, ഞാന്‍ നുണയല്ല പറയാന്‍ പോകുന്നത്. ഇങ്ങനെ പറയാന്‍ കാരണമുണ്ട് – സിനിമ കണ്ട എനിക്കു പോലും ഇങ്ങനെയൊരു thread സിനിമയാക്കി എന്ന് വിശ്വസിക്കാനാവുന്നില്ല. ചില suspense-കള്‍ വെളിപ്പെടുത്തേണ്ടിവരും, സിനിമ കാണണമെന്നുളളവര്‍ സൂക്ഷിക്കുക.
Posted: March 11th, 2008 Comments: 8
അന്തിപ്പൊന്‍വെട്ടം
മലയാള സിനിമാക്കാരോട് എനിക്ക് യാതൊരു വിരോധവുമില്ല. ഒന്നിന് പുറകേ ഒന്നായി സിനിമകള്‍ മോശമാണെന്ന് പറയുന്നത്, ആരോടും ദേഷ്യമുളളത് കൊണ്ടോ എന്തെങ്കിലും hidden agenda ഉളളത് കൊണ്ടോ അല്ല – സിനിമകള്‍ മോശമായത് കൊണ്ട് മാത്രമാണ്. സിനിമ കാണാന്‍ വളരെ താല്‍പര്യമുളള എനിക്ക് മാതൃഭാഷയില്‍ നല്ല ചിത്രങ്ങളുണ്ടാവണം എന്ന് ആഗ്രഹമുണ്ടാവുന്നത് സ്വാഭാവികമല്ലേ? എന്നാല്‍ പഴയ സിനിമാക്കാര്‍ക്കും പുതിയ സിനിമാക്കാര്‍ക്കും ഒരു പോലെ കഴിവില്ലാതെ പോകുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
Posted: February 24th, 2008 Comments: 10