മുല്ല
മുല്ല ( ദിലീപ് ) ഒരു ഗുണ്ടയാണ്. തീവണ്ടിയില്‍ വെച്ചുണ്ടായ ഒരു അടിപിടിക്കിടയില്‍ അയാള്‍ ആരോ ഉപേക്ഷിച്ച് പോയ ഒരു കൈക്കുഞ്ഞിനെ കാണുന്നു. അയാളതിനെ അടുത്തുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ ഏല്‍പ്പിക്കുന്നു. ഈ പെണ്‍കുട്ടി, അടുത്തദിവസം മുല്ലയുടെ കോളണിയില്‍ പോയി കുട്ടിയെ തിരിച്ചേല്‍പ്പിക്കുന്നു. തുടര്‍ന്ന് മുല്ലയും കുഞ്ഞുമായി അടുപ്പത്തിലാവുന്നു, കുഞ്ഞുമൂലം ആ പെണ്‍കുട്ടിയുമായും അയാള്‍ അടുക്കുന്നു. ഇത്രയുമാണ് ആദ്യപകുതി.
Posted: March 28th, 2008 Comments: 25
ബിഗ് B
“ടീച്ചര്‍” എന്നു വിളിക്കപ്പെടുന്ന നല്ലവരായ ഒരു സ്ത്രീ കുറെ അനാഥക്കുട്ടികളെ എടുത്തു വളര്‍ത്തുന്നു. വയസ്സായ അവരെ അധോലോകം വകവരുത്തുന്നു. വളര്‍ത്തുമക്കളായ നാലു പേര്‍ ചേര്‍ന്നു അതിനു പകരം ചോദിക്കുന്നു. ഇതാണ് അമല്‍ നീരദ് എന്ന പുതിയ സംവിധായകന്‍ പറയുന്ന കഥ. ( Four Brothers എന്ന സിനിമ കണ്ടിട്ടുണ്ടോ ആരെങ്കിലും? )
Posted: April 17th, 2007 Comments: 11
സ്കെച്ച്
കൊച്ചി നഗരത്തിലെ അധോലോകത്തില്‍ അകപ്പെട്ടു പോകുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണ് പ്രസാദ് യദവ് എന്ന പുതിയ സംവിധായകന്‍ പറയുന്നത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വികൃതം.
പ്രസ്തുത നഗരത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ആളാണ് ഞാന്‍. ഏതൊരു നഗരത്തിലെയുമെന്നപോലെ കുറച്ചു തെരുവു ഗുണ്ടകളുണ്ടെന്നതല്ലാതെ ഒരു അധോലോകവും ഞാനിവിടെ കണ്ടിട്ടില്ല. കൊച്ചിയില്‍ അധോലോകം ഉണ്ടാവേണ്ടത് മലയാള സിനിമാക്കാരുടെ ആവശ്യമാണെന്നു തോന്നുന്നു.
Posted: February 27th, 2007 Comments: 6