കങ്കാരു
ജോസ്കുട്ടി ( പൃഥ്വിരാജ് ) M. Com-കാരനാണെങ്കിലും പ്രാരാബ്ദങ്ങള്‍ കാരണം ഓട്ടോറിക്ഷ ഓടിക്കുകയാണ്. അയാള്‍ സാമ്പത്തികമായ ഞെരുക്കം മൂലം, ഒരു കുട്ടിയുളള, പണക്കാരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നതും തുടര്‍ന്നുളള സംഭവവികാസങ്ങളുമാണ് സിനിമ. അനില്‍ രാജിന്‍റെ ഈ കഥ തിരക്കഥയാക്കിയിരിക്കുന്നത് ജെ. പളളാശ്ശേരി. രാജ് ബാബുവാണ് സംവിധായകന്‍. ഇവര്‍ക്കാര്‍ക്കും തന്നെ, കഥയില്‍ എന്തെങ്കിലുമൊരു യുക്തി വേണമെന്ന് നിര്‍ബന്ധമില്ല എന്ന് തോന്നുന്നു. ഒന്നുരണ്ട് ഉദാഹരണങ്ങള്‍ പറയാം, പക്ഷെ കഥയിലെ ചില പ്രധാന ‘twist’കളെക്കുറിച്ച് പരാമര്‍ശിക്കേണ്ടിവരും. സിനിമ കാണുന്നതിന് [...]
Posted: January 2nd, 2008 Comments: 23
ചോക്ലേറ്റ്
വ്യവസ്ഥയനുസരിച്ച് എല്ലാ വനിതാ കോളേജുകളിലും P.G. കോഴ്സുകള്‍ക്ക് ഒരു സീറ്റ് പുരുഷനുളളതാണ്. അത്തരമൊരു സീറ്റില്‍ ചേര്‍ന്നു പഠിക്കുവാന്‍ ശ്യാം ( പൃഥ്വിരാജ് ) എന്ന തെമ്മാടി ഒരു വനിതാ കോളേജില്‍ വരുന്നു. രസകരമായ ഈ plot സച്ചിയും സേതുവും ചേര്‍ന്നാണ് ഉണ്ടാക്കിയിരുക്കുന്നത്. സംവിധാനം ഷാഫി.
Posted: October 13th, 2007 Comments: 14
വീരാളിപ്പട്ട്
എന്‍റെ മരണം ശ്രീനിയുടെ കൈ കൊണ്ടായിരിക്കും. അവന് എന്നോട് സ്നേഹവും ബഹുമാനവുമൊക്കെയുണ്ട്. അതുകൊണ്ടു തന്നെയാണ് എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി മലയാള സിനിമകള്‍ കാണാന്‍ കൂട്ടുവരുന്നതും. പക്ഷെ അസംബന്ധങ്ങള്‍ തുടര്‍ച്ചയായി കണ്ടാല്‍ ആരുടേയും നിയന്ത്രണം വിട്ടു പോകാന്‍ സാദ്ധ്യതയുണ്ട്. അശോകും ശശിയും ചേര്‍ന്ന് എഴുതിയിരിക്കുന്ന ഈ latest nonsense സംവിധാനം ചെയ്തിരിക്കുന്നത് കുക്കു സുരേന്ദ്രനാണ്.
Posted: August 1st, 2007 Comments: 6
കാക്കി
സത്യസന്ധമായി, ധൈര്യപൂര്‍വ്വം ജോലി ചെയ്യുന്നതു കൊണ്ട് തന്‍റേടിയായ സബ് ഇന്‍സ്പെക്ടര്‍ ഉണ്ണിക്കൃഷ്ണനും അദ്ദേഹത്തിന്‍റെ കുടുംബത്തിനും ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു. കഥയില്‍ കഞ്ചാവ് കച്ചവടക്കാരുണ്ട്, അഴിമതിക്കാരായ രാഷ്ട്രീയക്കാരുണ്ട്, വൃത്തികെട്ട പൊലീസ് ഉദ്യോഗസ്ഥരുണ്ട്, TV ജേര്‍ണലിസ്റ്റായ കാമുകിയുണ്ട്. നായകന്‍ തെറി പറയുന്നുണ്ട്, വ്യഭിചാരികളെ അറസ്റ്റ് ചെയ്യുന്നുണ്ട്, CD കട റെയ്ഡ് ചെയ്യുന്നുണ്ട്, ഒടുവില്‍ വില്ലന്മാരെയൊക്കെ കൊന്നൊടുക്കുന്നുമുണ്ട്. മമ്മൂട്ടി C. I. ആയും, സുരേഷ് ഗോപി IPS-കാരനായും ചെയ്തത് ഇവിടെ പൃഥ്വിരാജ് S. I. ആയി ചെയ്യുന്നു എന്നു മാത്രം. [...]
Posted: May 23rd, 2007 Comments: 9
വാസ്തവം
പഴയ പശ്ചാത്തലം. പഴയ കഥാപാത്രങ്ങള്‍. പഴയ കഥാസന്ദര്‍ഭങ്ങള്‍. എന്നാലും കഥയില്‍ പുതുമയില്ലാതില്ല. പഴകിയ ദൃശ്യങ്ങള്‍. അഴുകിയ സംഭാഷണങ്ങള്‍. എങ്കിലും ചടുലമായ തിരക്കഥ. പത്മകുമാര്‍ എന്ന സംവിധായകന്‍ ആത്മാര്‍ത്ഥതയോടെയാണ് അത് ചിത്രീകരിച്ചിരിക്കുന്നതും. ആ കഠിനാദ്ധ്വാനം സിനിമയില്‍ പ്രതിഫലിച്ചിട്ടുമുണ്ട്.
Posted: November 17th, 2006 Comments: 2