കല്‍ക്കട്ടാ NEWS
ഒരു പാവം മലയാളി പെണ്‍കുട്ടി ( മീരാ ജാസ്മിന്‍ ) ചതിയില്‍ പെട്ട് കല്‍ക്കട്ടയിലെ വലിയൊരു പെണ്‍വാണിഭസംഘത്തിന്‍റെ പിടിയിലാകുന്നു. അവളെ, ടി. വി. ജേര്‍ണലിസ്റ്റ് ആയ അജിത്ത് തോമസ് ( ദിലീപ് ) രക്ഷിക്കുന്നു, അവര്‍ പ്രണയത്തിലാകുന്നു. ( വളരെ പുതിയ ഇതിവൃത്തം! ) എവിടെയൊക്കെയോ കേട്ടിട്ടുളള എന്തൊക്കെയോ ചേര്‍ത്ത്, പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത ഒരു അവിയലാണ് കല്‍ക്കട്ടയില്‍ പോയി ബ്ലസ്സി ഉണ്ടാക്കിക്കൊണ്ട് വന്നിരിക്കുന്നത്.
Posted: January 30th, 2008 Comments: 25
നോവല്‍
വിജയന്‍ ഈസ്റ്റ് കോസ്റ്റ് കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകന്‍ ജയറാം ആണ്. അശോകും ശശിയുമാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമയുടെ - അല്ലെങ്കില്‍ ഏതൊരു കലയുടേയും - പ്രാഥമികമായ കര്‍ത്തവ്യം നമ്മളെ രസിപ്പിക്കുക എന്നുളളതാണല്ലോ. അത് വേണ്ടുവോളം ഈ സിനിമ ചെയ്യുന്നുണ്ട്.
Posted: January 17th, 2008 Comments: 26
കങ്കാരു
ജോസ്കുട്ടി ( പൃഥ്വിരാജ് ) M. Com-കാരനാണെങ്കിലും പ്രാരാബ്ദങ്ങള്‍ കാരണം ഓട്ടോറിക്ഷ ഓടിക്കുകയാണ്. അയാള്‍ സാമ്പത്തികമായ ഞെരുക്കം മൂലം, ഒരു കുട്ടിയുളള, പണക്കാരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നതും തുടര്‍ന്നുളള സംഭവവികാസങ്ങളുമാണ് സിനിമ. അനില്‍ രാജിന്‍റെ ഈ കഥ തിരക്കഥയാക്കിയിരിക്കുന്നത് ജെ. പളളാശ്ശേരി. രാജ് ബാബുവാണ് സംവിധായകന്‍. ഇവര്‍ക്കാര്‍ക്കും തന്നെ, കഥയില്‍ എന്തെങ്കിലുമൊരു യുക്തി വേണമെന്ന് നിര്‍ബന്ധമില്ല എന്ന് തോന്നുന്നു. ഒന്നുരണ്ട് ഉദാഹരണങ്ങള്‍ പറയാം, പക്ഷെ കഥയിലെ ചില പ്രധാന ‘twist’കളെക്കുറിച്ച് പരാമര്‍ശിക്കേണ്ടിവരും. സിനിമ കാണുന്നതിന് [...]
Posted: January 2nd, 2008 Comments: 23
റോക്ക് N’ റോള്‍
ചന്ദ്രമൌലി ( മോഹന്‍ലാല്‍ ) പ്രഗത്ഭനായ percussion കലാകാരനാണ്. അയാള്‍ ഒരു ഗായികയുമായി പ്രണയത്തിലാവുന്നതും, അവളെ കിട്ടുവാനായി കാട്ടിക്കൂട്ടുന്ന വിക്രിയകളുമാണ് കഥ. രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത ഈ സിനിമ അദ്ദേഹം അടുത്തകാലത്തിറക്കിയ മറ്റു തട്ടുപൊളിപ്പന്‍ സാധനങ്ങളെപ്പോലെ തീരെ മോശമല്ല.
Posted: November 23rd, 2007 Comments: 15
ചോക്ലേറ്റ്
വ്യവസ്ഥയനുസരിച്ച് എല്ലാ വനിതാ കോളേജുകളിലും P.G. കോഴ്സുകള്‍ക്ക് ഒരു സീറ്റ് പുരുഷനുളളതാണ്. അത്തരമൊരു സീറ്റില്‍ ചേര്‍ന്നു പഠിക്കുവാന്‍ ശ്യാം ( പൃഥ്വിരാജ് ) എന്ന തെമ്മാടി ഒരു വനിതാ കോളേജില്‍ വരുന്നു. രസകരമായ ഈ plot സച്ചിയും സേതുവും ചേര്‍ന്നാണ് ഉണ്ടാക്കിയിരുക്കുന്നത്. സംവിധാനം ഷാഫി.
Posted: October 13th, 2007 Comments: 14
നിവേദ്യം
ലോഹിതദാസ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയിലെ നായികാനായകന്മാരായി അഭിനയിക്കുന്നത് പുതുമുഖങ്ങളാണ്. അഭിനയിക്കുന്നവര്‍ മാത്രമേ പുതുതായുളളൂ, നായകനും നായികയും അവരുടെ കഥയുമെല്ലാം പഴയതുതന്നെ.
Posted: August 29th, 2007 Comments: 11
ജൂലൈ 4
നമ്മുടെ നാട്ടില്‍ കളളപ്പണമുളളവര്‍ സാധാരണ രണ്ടു കാര്യങ്ങളാണ് ചെയ്യാറ്. ഒന്നുകില്‍ ഒരു മത്സ്യബന്ധന ബോട്ട് വാങ്ങും, അല്ലെങ്കില്‍ സിനിമ പിടിക്കും. ഇത്ര മത്സ്യം കിട്ടി എന്ന് കൃത്യമായി കണക്ക് കാട്ടാന്‍ പറ്റില്ല. അതു പോലെ, ഇന്നത്തെ നിലക്ക് ഒരു സിനിമക്ക് ഇത്ര രൂപ മുടക്കി, അല്ലെങ്കില്‍ ഇത്ര രൂപ പോയി എന്ന് കണക്കാക്കുകയും ബുദ്ധിമുട്ടാണ്. അപ്പോള്‍ money laundering-ന് ഇതു രണ്ടുമാണ് ഏറ്റവും പറ്റിയ മാര്‍ഗ്ഗങ്ങള്‍. ജൂലൈ 4 എന്ന സിനിമയുടെ പശ്ചാത്തലമല്ല ഇത്, പൊതുവെ പറഞ്ഞതാണ്. [...]
Posted: July 10th, 2007 Comments: 8
പ്രണയകാലം
രണ്ടു കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രണയവും അവരുടെ മാതാപിതാക്കളുടെ എതിര്‍പ്പുമാണ് ഇതിവൃത്തം. Romeo and Juliet-ന്‍റെ ഈ പതിപ്പ് എഴുതി സംവിധാനം ചെയ്തരിക്കുന്നത് നവാഗതനായ ഉദയ് അനന്തന്‍.
Posted: June 12th, 2007 Comments: 5
ഗോള്‍
ഒരു ഇന്‍റര്‍ നാഷണല്‍ സ്കൂള്‍. അവിടുത്തെ കുട്ടികളുടെ പ്രശ്നങ്ങളും തമാശകളും, ഇന്ത്യന്‍ സിനിമക്ക് ഒഴിവാക്കാനാവാത്ത പ്രേമം, പിന്നെ ഫുട്‌ബോളും. കലവൂര്‍ രവികുമാറിന്‍റെ ഈ രചന head-butt ചെയ്തിരിക്കുന്നത് കമല്‍. എന്‍റെ sudden death ആവാത്തതു ഭാഗ്യം.
Posted: May 13th, 2007 Comments: 10
വിനോദയാത്ര
“ജീവിതം പഠിക്കാനായി” ഒരു ചെറുപ്പക്കാരന്‍ തന്‍റെ നല്ലവനായ അളിയന്‍റെ അടുത്തേക്കു പോകുന്നു. പക്വതയുളള, എന്നാല്‍ പ്രാരാബ്ദക്കാരിയായ ഒരു പെണ്ണിനെ കാണുന്നു; പ്രേമിക്കുന്നു. ദിലീപ് നായകനായുളള ഈ പുതിയ സത്യന്‍ അന്തിക്കാട് ചിത്രത്തിന്‍റെ ഇതിവൃത്തമിതാണ്.
Posted: April 10th, 2007 Comments: 8