സ്വര്‍ണ്ണം
നമ്മിളിതുവരെ കേട്ടിട്ടില്ലാത്ത കഥയാണ് ആദ്യപകുതിവരെ. ശിരുവാണി എന്ന പുഴയുടെ അടിത്തട്ടില്‍ സ്വര്‍ണ്ണമുണ്ട്. പക്ഷെ അതെടുക്കുന്നത് അപകടം പിടിച്ച പണിയാണ്, അതിനൊരുങ്ങിയ പലരും മരിച്ചിട്ടുണ്ട്. എന്നാല്‍ ദിവാകരന്‍ ( കലാഭവന്‍ മണി ) മുങ്ങിയാല്‍ നിധി തീര്‍ച്ചായായും കിട്ടുമെന്ന് അവന്‍റെ വയസ്സായ അമ്മ വിശ്വസിക്കുന്നു. പക്ഷെ ദിവാകരന് അതില്‍ താല്‍പര്യമില്ല, അവന് അദ്ധ്വാനിച്ച് ജീവിക്കാനാണ് ഇഷ്ടം.
Posted: May 7th, 2008 Comments: 11
കല്‍ക്കട്ടാ NEWS
ഒരു പാവം മലയാളി പെണ്‍കുട്ടി ( മീരാ ജാസ്മിന്‍ ) ചതിയില്‍ പെട്ട് കല്‍ക്കട്ടയിലെ വലിയൊരു പെണ്‍വാണിഭസംഘത്തിന്‍റെ പിടിയിലാകുന്നു. അവളെ, ടി. വി. ജേര്‍ണലിസ്റ്റ് ആയ അജിത്ത് തോമസ് ( ദിലീപ് ) രക്ഷിക്കുന്നു, അവര്‍ പ്രണയത്തിലാകുന്നു. ( വളരെ പുതിയ ഇതിവൃത്തം! ) എവിടെയൊക്കെയോ കേട്ടിട്ടുളള എന്തൊക്കെയോ ചേര്‍ത്ത്, പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത ഒരു അവിയലാണ് കല്‍ക്കട്ടയില്‍ പോയി ബ്ലസ്സി ഉണ്ടാക്കിക്കൊണ്ട് വന്നിരിക്കുന്നത്.
Posted: January 30th, 2008 Comments: 25
ഭരതന്‍
ഇന്ധനമില്ലാതെ, ആകാശത്തുകൂടി പറക്കുന്ന ചെറുവാഹനങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ഭരതനെന്ന ( ബിജു മേനോന്‍ ) നാട്ടിന്‍പുറത്തുകാരന്‍ ‘genius’-ന്‍റെ കഥയാണ് ഈ സിനിമ. സംവിധാനം ചെയ്തിരിക്കുന്നത് അനില്‍ ദാസ്.
Posted: July 3rd, 2007 Comments: 6
അതിശയന്‍
ട്രെയ്‌ലറുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നും സിനിമയുടെ ഒരു ഏകദേശ രൂപം നിങ്ങള്‍ക്ക് കിട്ടിക്കാണുമല്ലോ. അതില്‍ നിന്നും പ്രത്യേകിച്ചൊരു വ്യത്യാസമൊന്നുമില്ല ചിത്രത്തിന്. അയല്‍വാസിയായ ശാസ്ത്രജ്ഞന്‍റെ പരീക്ഷണശാലയില്‍ നിന്നും നായകനായ കുട്ടി അപ്രത്യക്ഷനാകാനുളള ഒരു ലായനി കുടിക്കുന്നു. ചില “reactions” കാരണം കുട്ടി ഭീമാകാരനായി വളരുന്നു; മലയാള സിനിമയിലെ സ്ഥിരം വില്ലന്മാരായ രാഷ്ട്രീയക്കാരേയും പൊലീസുകാരേയും കൊല്ലുന്നു. പിന്നെ കിങ് കോങ് മാതിരി സിനിമകളുടെ sentimental അന്ത്യവും. പുറമെ അനാഥക്കുട്ടികള്‍, അവരെ എടുത്തു വളര്‍ത്തുന്ന ധൈര്യശാലിയായ പെണ്‍കുട്ടി, ക്രൂശിക്കപ്പെടുന്ന പത്രപ്രവര്‍ത്തകര്‍, ഒരു [...]
Posted: April 20th, 2007 Comments: 6