പച്ചമരത്തണലില്‍
പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റായ സച്ചിദാനന്ദന്‍റെ ( ശ്രീനിവാസന്‍ ) ഏഴ് വയസ്സുളള മകളെ ഒരു ടി. വി. പരസ്യത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്നു. തമിഴ്നാട്ടില്‍ വെച്ച്, രണ്ടുമൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരസ്യചിത്രീകരണത്തിനിടയിലെ ഒരു യാത്രക്കിടയില്‍, ബസ്സില്‍ നിന്ന് കുട്ടി അപ്രത്യക്ഷമാവുന്നു. തമിഴ്നാട്ടിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കേസന്വേഷിക്കുന്നു. തുടര്‍ന്ന് മറ്റ് പല കഥകളും ചുരുളഴിയുന്നു.
Posted: May 11th, 2008 Comments: 4
കഥ പറയുമ്പോള്‍
ദരിദ്രനായ ബാര്‍ബര്‍ ബാലന്‍റെ ഗ്രാമത്തിലേക്ക് ഒരു സിനിമാ സംഘം ചിത്രീകരണത്തിനായെത്തുന്നു. ബാലന്‍റെ പഴയ സുഹൃത്താണ് സിനിമയിലെ നായകനടന്‍ അശോക് രാജ് ( മമ്മൂട്ടി ) എന്ന് അറിയുന്നതോടെ ഗ്രാമവാസികള്‍ ഓരോരോ ആവശ്യങ്ങള്‍ക്കായി അയാളെ സേവപിടിക്കുന്നു. ഇതാണ് സിനിമയുടെ പശ്ചാത്തലം. ബാര്‍ബര്‍ ബാലനെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീനിവാസന്‍ തന്നെയാണ് രചന. നവാഗതനായ മോഹനനാണ് സംവിധാനം.
Posted: December 20th, 2007 Comments: 18
ആയുര്‍രേഖ
പണ്ടത്തെ മലയാളം soft porn ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ആദ്യപകുതി, ഒരു പ്രശസ്ത ആശുപത്രി ഉടമയായ അപര്‍ണ്ണയെ ( ലക്ഷ്മി ശര്‍മ്മ ) ചുറ്റിപ്പറ്റിയാണ്. അപര്‍ണ്ണയുടെ മരണം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ( ശ്രീനിവാസന്‍ ) അന്വേഷിക്കുന്നതാണ് രണ്ടാം പകുതി. കെ. കെ. സുധാകരന്‍റെ കഥ തിരക്കഥയാക്കിയിരിക്കുന്നത് ഡെന്നിസ് ജോസഫ്. സംവിധാനം ജി. എം. മനു.
Posted: November 15th, 2007 Comments: 1
അറബിക്കഥ
തീവ്ര കമ്മ്യൂണിസ്റ്റായ മുകുന്ദന് ( ശ്രീനിവാസന്‍ ) ഒരു പ്രത്യേക സാഹചര്യത്തില്‍ പണം സമ്പാദിക്കാനായി ഗള്‍ഫിലേക്ക് പോകേണ്ടി വരുന്നു. ചെമപ്പ് ചായം കലര്‍ന്ന പുസ്തകങ്ങളിലൂടെ മാത്രം പുറം ലോകം അറിഞ്ഞിരുന്ന ഈ സത്യസന്ധനും ശുദ്ധനുമായ മനുഷ്യന്‍, തന്‍റെ പ്രവാസജീവിതത്തില്‍ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ പാടുപെടുന്നതും, പിന്നീട് തന്നെ ചതിച്ചവരുടെ മേല്‍ വിജയം നേടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഇഖ്‌ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് രചന. ലാല്‍ ജോസ് സംവിധാനം.
Posted: July 12th, 2007 Comments: 25