സൌണ്ട് ഓഫ് ബൂട്ട്
മൂന്ന് ഉന്നത പൊലീസുകാര്‍ ഉദ്യോഗത്തില്‍ നിന്ന് ഒരുമിച്ച് വിരമിക്കുന്നു. തുടര്‍ന്ന്, അവരെ ഓരോരുത്തരെയായി ആരോ കൊലപ്പെടുത്തുന്നു. ഈ കൊലപാതകങ്ങള്‍ S.P. സിദ്ധാര്‍ത്ഥന്‍ ( സുരേഷ് ഗോപി ) അന്വേഷിക്കുന്നതാണ് രാജേഷ് ജയരാമന്‍ എഴുതിയ കഥ. ‘Visualize’ ചെയ്തിരിക്കുന്നത് ഷാജി കൈലാസ്.
Posted: February 11th, 2008 Comments: 31
ബ്ലാക്ക് ക്യാറ്റ്
പണ്ടേ ദുര്‍ബ്ബല, പുറമേ ഗര്‍ഭിണി. സംവിധാനം വിനയന്‍, നായകന്‍ സുരേഷ് ഗോപി.
സംവിധായകന്‍റെ തന്നെയുളള രചനയുടെ ചുരുക്കം താഴെ പറയാം. സിനിമ കാണുന്നതിനു മുമ്പ് കഥ അറിയുന്നതില്‍ കുഴപ്പമില്ലാത്തവര്‍ മാത്രം
Posted: October 17th, 2007 Comments: 13
കിച്ചാമണി MBA
കയ്യില്‍ പണവും, കൂട്ടിന് കിച്ചാമണിയും ( സുരേഷ് ഗോപി ) ഉണ്ടെങ്കില്‍ എന്തും സാധിക്കാം, ഇതാണ് സിനിമയുടെ പശ്ചാത്തലം. ഈ സമാന്തര സര്‍ക്കാര്‍ നടത്താന്‍ കിച്ചാമണിക്ക് കൂട്ടായി ചില തമാശക്കാരുണ്ട്. എല്ലാവരും MBA-ക്കാരാണ് - Member of Bachelors Association.
Posted: August 30th, 2007 Comments: 10
നാദിയ കൊല്ലപ്പെട്ട രാത്രി – Update
ഇങ്ങനെയൊരു സിനിമയെടുത്തതിന് കെ. മധു നാട്ടുകാരില്‍ നിന്ന് കേട്ട തെറിയേക്കാള്‍ കൂടുതല്‍ ആയിരിക്കണം അവരില്‍ നിന്ന് ഞാന്‍ കേട്ട ശകാരം. ഈ സിനിമയെ ഞാന്‍ soft ആയി കൈകാര്യം ചെയ്തു എന്നാണ് അവരുടെ പരാതി. ഇത് കണ്ടനുഭവിച്ച അവരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ ഞാന്‍ പറഞ്ഞല്ലോ, സിനിമ കണ്ട് എന്‍റെ relay പോയതുകൊണ്ടാണ് അധികമൊന്നും ഓര്‍ത്തിരിക്കാനോ എഴുതാനോ സാധിക്കാതിരുന്നത്. ഇപ്പൊ ഞാന്‍ പതുക്കെ സമനില വീണ്ടെടുത്തു വരുന്നു. അതുകൊണ്ട്, എന്നെ വിളിച്ച് പരാതി പറഞ്ഞവരുടെ അഭിപ്രായങ്ങള്‍ [...]
Posted: August 4th, 2007 Comments: 19
നാദിയ കൊല്ലപ്പെട്ട രാത്രി
വീഗാലാന്‍ഡ് പോലുളള തീം പാര്‍ക്കുകളില്‍ പോയിട്ടുണ്ടോ? അവിടെ ചില റൈഡുകള്‍ക്ക് മുന്നില്‍ ഇങ്ങനെ മുന്നറിയിപ്പ് വെച്ചിട്ടുണ്ടാവും: “ഹൃദ്രോഗികളും ഗര്‍ഭിണികളും കയറരുത്” എന്ന്. ഈ സിനിമ കാട്ടുന്ന തിയറ്ററുകളുടെ മുന്നിലും അതു പോലെ ഒരു ബോര്‍ഡ് വെക്കണം. കാരണം ഈ ആക്രമണം അതിജീവിക്കാന്‍ നല്ല ചങ്കുറപ്പ് വേണം. എ. കെ. സാജന്‍റെ രചന സംവിധാനം ചെയ്തിരിക്കുന്നത് കെ. മധു.
Posted: August 2nd, 2007 Comments: 9
ടൈം
സാധാരണ സിനിമ റീവ്യൂ ചെയ്യുമ്പോള്‍ കഥയും പശ്ചാത്തലവും രണ്ടുമൂന്നു വാചകങ്ങളില്‍ പറഞ്ഞാണ് തുടങ്ങാറ്. “എന്തും കാട്ടാം” എന്ന മട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത് കൊണ്ട് ഇവിടെ അതു സാധിക്കില്ല. സുരേഷ് ഗോപി വീണ്ടുമൊരു പൊലീസുകാരനാവുന്നു ഇതില്‍. കുറേ സ്ഥിരം കഥാപാത്രങ്ങളും. Empty vessels make most noise. ഈ ശബ്ദകോലാഹലം ഉണ്ടാക്കിയിരിക്കുന്നത് ഷാജി കൈലാസ്.
Posted: May 22nd, 2007 Comments: 9
പറഞ്ഞു തീരാത്ത വിശേഷങ്ങള്‍
രാജീവനും ( സുരേഷ് ഗോപി ) വിജയലക്ഷ്മിയും ( ലക്ഷ്മി ഗോപാലസ്വാമി ) വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പ്രേമവിവാഹിതരായവരാണ്. നാലു വര്‍ഷം കഴിഞ്ഞ്, കുട്ടിക്ക് മൂന്നു വയസ്സുളളപ്പോള്‍ അവര്‍ വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തി. എന്നാലും അവര്‍ ഇപ്പോഴും പരസ്പരം കാണാറുണ്ട്, ഇഷ്ടപ്പെടുന്നുണ്ട്. വീട്ടുകാരവരെ വേറെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു; വിവാഹാലോചനകള്‍ നടത്തുന്നു. ഒടുവില്‍… ഹൊ! വേണ്ട! ഇത്രക്ക് fresh ആയ കഥയുടെ അന്ത്യം പറഞ്ഞ് ഞാനായിട്ട് suspense കളയുന്നില്ല! ഹരികുമാര്‍ ആണ് സംവിധായകന്‍.
Posted: May 3rd, 2007 Comments: 7
ഡിറ്റക്ടീവ്
ഒരു മരണം. ഒരുപാടു ദുരൂഹതകള്‍. ആത്മഹത്യ എന്നു ചിലര്‍. കൊലപാതകമെന്ന് മറ്റു ചിലര്‍. പിന്നെ ബുദ്ധിമാനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ അന്വേഷണവും കണ്ടത്തെലുകളും. സുരേഷ് ഗോപി ഇരട്ട വേഷത്തിലഭിനയിക്കുന്ന, നവാഗതനായ ജിത്തു ജോസഫിന്‍റെ ( രചന, സംവിധാനം ) ചിത്രത്തിന്‍റെ രത്നച്ചുരുക്കം ഇതാണ്.
Posted: February 21st, 2007 Comments: 3
ബഡാ ദോസ്ത്
കണ്ടു മടുത്ത കഥയും കഥാപാത്രങ്ങളും ഒക്കെത്തന്നെയാണ് വിജി തമ്പിയുടെ ഈ സിനിമയില്‍. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍, ക്രിമിനലുകളായ പൊലീസുകാര്‍, നിഷ്ഠൂരന്മാരായ കള്ളക്കടത്തുകാര്‍… അവര്‍ക്കെതിരായുള്ള ഒരൊറ്റയാന്‍റെ - ബഡാ ദോസ്തിന്‍റെ ( സുരേഷ് ഗോപി ) - യുദ്ധം.
Posted: November 8th, 2006 Comments: none