സൌണ്ട് ഓഫ് ബൂട്ട്
മൂന്ന് ഉന്നത പൊലീസുകാര്‍ ഉദ്യോഗത്തില്‍ നിന്ന് ഒരുമിച്ച് വിരമിക്കുന്നു. തുടര്‍ന്ന്, അവരെ ഓരോരുത്തരെയായി ആരോ കൊലപ്പെടുത്തുന്നു. ഈ കൊലപാതകങ്ങള്‍ S.P. സിദ്ധാര്‍ത്ഥന്‍ ( സുരേഷ് ഗോപി ) അന്വേഷിക്കുന്നതാണ് രാജേഷ് ജയരാമന്‍ എഴുതിയ കഥ. ‘Visualize’ ചെയ്തിരിക്കുന്നത് ഷാജി കൈലാസ്.
Posted: February 11th, 2008 Comments: 31
കല്‍ക്കട്ടാ NEWS
ഒരു പാവം മലയാളി പെണ്‍കുട്ടി ( മീരാ ജാസ്മിന്‍ ) ചതിയില്‍ പെട്ട് കല്‍ക്കട്ടയിലെ വലിയൊരു പെണ്‍വാണിഭസംഘത്തിന്‍റെ പിടിയിലാകുന്നു. അവളെ, ടി. വി. ജേര്‍ണലിസ്റ്റ് ആയ അജിത്ത് തോമസ് ( ദിലീപ് ) രക്ഷിക്കുന്നു, അവര്‍ പ്രണയത്തിലാകുന്നു. ( വളരെ പുതിയ ഇതിവൃത്തം! ) എവിടെയൊക്കെയോ കേട്ടിട്ടുളള എന്തൊക്കെയോ ചേര്‍ത്ത്, പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത ഒരു അവിയലാണ് കല്‍ക്കട്ടയില്‍ പോയി ബ്ലസ്സി ഉണ്ടാക്കിക്കൊണ്ട് വന്നിരിക്കുന്നത്.
Posted: January 30th, 2008 Comments: 25
ഫ്ലാഷ്
വളരെ കാലങ്ങള്‍ക്ക് ശേഷം സിബി മലയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഇത്. എന്നാല്‍ ഭാസുരചന്ദ്രന്‍റെ ഈ രചന, നമ്മുടെ intelligence-ന് നേരെയുളള insult ആണ്. സിനിമ കണ്ട് ഞാന്‍ വളരെ blank ആണ് ഇപ്പോള്‍. എന്നാലും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ ശ്രമിക്കാം. എന്‍റെ അനുഭവം നിങ്ങള്‍ക്കുണ്ടാവരുതല്ലോ.
Posted: December 24th, 2007 Comments: 26
ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍?
ഒരു ഷക്കീലച്ചിത്രം കണ്ടിട്ട് അതില്‍ അശ്ലീലമുണ്ട് എന്ന് പരാതിപ്പെടുന്നത് പോലെയാണ് ഒരു വിനയന്‍ സിനിമ കണ്ടിട്ട് അത് മോശമാണെന്ന് പറയുന്നത്. ഒരുപക്ഷെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് വിനയന്‍ എന്ന പേരായിരിക്കും. സംവിധാനം വിനയന്‍ എന്ന് പറഞ്ഞാല്‍ “അയ്യോ!!!” എന്നായിരിക്കും മിക്കവരുടേയും സ്വാഭാവിക പ്രതികരണം. നാലാംകിട ചിത്രങ്ങള്‍ ഒന്നിന് പുറകേ ഒന്നായി പടച്ചുവിടുകവഴി അദ്ദേഹം ഇത്തരമൊരു അഭിപ്രായം മാറ്റിയെടുക്കാന്‍ ഒട്ടും ശ്രമിക്കുന്നുമില്ല.
Posted: November 20th, 2007 Comments: 58
നസ്രാണി
പ്രിയപ്പെട്ട രഞ്ജിത്ത്,
താങ്കള്‍ എഴുതി, ശ്രീ ജോഷി സംവിധാനം ചെയ്ത ‘നസ്രാണി’ എന്ന സിനിമ കാണാനിടയായി. അതാണ് ഇങ്ങിനെയൊരു കത്ത് താങ്കള്‍ക്ക് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
Posted: October 19th, 2007 Comments: 15
ബ്ലാക്ക് ക്യാറ്റ്
പണ്ടേ ദുര്‍ബ്ബല, പുറമേ ഗര്‍ഭിണി. സംവിധാനം വിനയന്‍, നായകന്‍ സുരേഷ് ഗോപി.
സംവിധായകന്‍റെ തന്നെയുളള രചനയുടെ ചുരുക്കം താഴെ പറയാം. സിനിമ കാണുന്നതിനു മുമ്പ് കഥ അറിയുന്നതില്‍ കുഴപ്പമില്ലാത്തവര്‍ മാത്രം
Posted: October 17th, 2007 Comments: 13
നാദിയ കൊല്ലപ്പെട്ട രാത്രി – Update
ഇങ്ങനെയൊരു സിനിമയെടുത്തതിന് കെ. മധു നാട്ടുകാരില്‍ നിന്ന് കേട്ട തെറിയേക്കാള്‍ കൂടുതല്‍ ആയിരിക്കണം അവരില്‍ നിന്ന് ഞാന്‍ കേട്ട ശകാരം. ഈ സിനിമയെ ഞാന്‍ soft ആയി കൈകാര്യം ചെയ്തു എന്നാണ് അവരുടെ പരാതി. ഇത് കണ്ടനുഭവിച്ച അവരുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ ഞാന്‍ പറഞ്ഞല്ലോ, സിനിമ കണ്ട് എന്‍റെ relay പോയതുകൊണ്ടാണ് അധികമൊന്നും ഓര്‍ത്തിരിക്കാനോ എഴുതാനോ സാധിക്കാതിരുന്നത്. ഇപ്പൊ ഞാന്‍ പതുക്കെ സമനില വീണ്ടെടുത്തു വരുന്നു. അതുകൊണ്ട്, എന്നെ വിളിച്ച് പരാതി പറഞ്ഞവരുടെ അഭിപ്രായങ്ങള്‍ [...]
Posted: August 4th, 2007 Comments: 19
നാദിയ കൊല്ലപ്പെട്ട രാത്രി
വീഗാലാന്‍ഡ് പോലുളള തീം പാര്‍ക്കുകളില്‍ പോയിട്ടുണ്ടോ? അവിടെ ചില റൈഡുകള്‍ക്ക് മുന്നില്‍ ഇങ്ങനെ മുന്നറിയിപ്പ് വെച്ചിട്ടുണ്ടാവും: “ഹൃദ്രോഗികളും ഗര്‍ഭിണികളും കയറരുത്” എന്ന്. ഈ സിനിമ കാട്ടുന്ന തിയറ്ററുകളുടെ മുന്നിലും അതു പോലെ ഒരു ബോര്‍ഡ് വെക്കണം. കാരണം ഈ ആക്രമണം അതിജീവിക്കാന്‍ നല്ല ചങ്കുറപ്പ് വേണം. എ. കെ. സാജന്‍റെ രചന സംവിധാനം ചെയ്തിരിക്കുന്നത് കെ. മധു.
Posted: August 2nd, 2007 Comments: 9
Mission 90 Days
മേജര്‍ രവിയുടെ രണ്ടാം സംവിധാനസംരംഭമാണ് ഈ ചിത്രം. ഇന്ത്യയുടെ മുന്‍ പ്രധാനമന്തി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ സംഘത്തിലെ ശിവരശനെയും സംഘത്തെയും കണ്ടെത്തിയ കമാന്‍ഡോ ഓപ്പറേഷനാണ് സിനിമയുടെ ‘കഥ’.
Posted: July 17th, 2007 Comments: 22
ജൂലൈ 4
നമ്മുടെ നാട്ടില്‍ കളളപ്പണമുളളവര്‍ സാധാരണ രണ്ടു കാര്യങ്ങളാണ് ചെയ്യാറ്. ഒന്നുകില്‍ ഒരു മത്സ്യബന്ധന ബോട്ട് വാങ്ങും, അല്ലെങ്കില്‍ സിനിമ പിടിക്കും. ഇത്ര മത്സ്യം കിട്ടി എന്ന് കൃത്യമായി കണക്ക് കാട്ടാന്‍ പറ്റില്ല. അതു പോലെ, ഇന്നത്തെ നിലക്ക് ഒരു സിനിമക്ക് ഇത്ര രൂപ മുടക്കി, അല്ലെങ്കില്‍ ഇത്ര രൂപ പോയി എന്ന് കണക്കാക്കുകയും ബുദ്ധിമുട്ടാണ്. അപ്പോള്‍ money laundering-ന് ഇതു രണ്ടുമാണ് ഏറ്റവും പറ്റിയ മാര്‍ഗ്ഗങ്ങള്‍. ജൂലൈ 4 എന്ന സിനിമയുടെ പശ്ചാത്തലമല്ല ഇത്, പൊതുവെ പറഞ്ഞതാണ്. [...]
Posted: July 10th, 2007 Comments: 8