കഥ പറയുമ്പോള്‍
ദരിദ്രനായ ബാര്‍ബര്‍ ബാലന്‍റെ ഗ്രാമത്തിലേക്ക് ഒരു സിനിമാ സംഘം ചിത്രീകരണത്തിനായെത്തുന്നു. ബാലന്‍റെ പഴയ സുഹൃത്താണ് സിനിമയിലെ നായകനടന്‍ അശോക് രാജ് ( മമ്മൂട്ടി ) എന്ന് അറിയുന്നതോടെ ഗ്രാമവാസികള്‍ ഓരോരോ ആവശ്യങ്ങള്‍ക്കായി അയാളെ സേവപിടിക്കുന്നു. ഇതാണ് സിനിമയുടെ പശ്ചാത്തലം. ബാര്‍ബര്‍ ബാലനെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീനിവാസന്‍ തന്നെയാണ് രചന. നവാഗതനായ മോഹനനാണ് സംവിധാനം.
Posted: December 20th, 2007 Comments: 18
ചോക്ലേറ്റ്
വ്യവസ്ഥയനുസരിച്ച് എല്ലാ വനിതാ കോളേജുകളിലും P.G. കോഴ്സുകള്‍ക്ക് ഒരു സീറ്റ് പുരുഷനുളളതാണ്. അത്തരമൊരു സീറ്റില്‍ ചേര്‍ന്നു പഠിക്കുവാന്‍ ശ്യാം ( പൃഥ്വിരാജ് ) എന്ന തെമ്മാടി ഒരു വനിതാ കോളേജില്‍ വരുന്നു. രസകരമായ ഈ plot സച്ചിയും സേതുവും ചേര്‍ന്നാണ് ഉണ്ടാക്കിയിരുക്കുന്നത്. സംവിധാനം ഷാഫി.
Posted: October 13th, 2007 Comments: 14
ഒരേ കടല്‍
സുനില്‍ ഗംഗോപാദ്ധ്യായ് എന്ന ബംഗാളി സാഹിത്യകാരന്‍റെ നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നു, ഈ സിനിമ. സ്ത്രീപുരുഷ ബന്ധങ്ങളും, അനുബന്ധമായ മാനസിക പിരിമുറുക്കങ്ങളും മറ്റുമാണ് ചിത്രത്തില്‍ പ്രമേയമാവുന്നത്.
Posted: August 28th, 2007 Comments: 22
അറബിക്കഥ
തീവ്ര കമ്മ്യൂണിസ്റ്റായ മുകുന്ദന് ( ശ്രീനിവാസന്‍ ) ഒരു പ്രത്യേക സാഹചര്യത്തില്‍ പണം സമ്പാദിക്കാനായി ഗള്‍ഫിലേക്ക് പോകേണ്ടി വരുന്നു. ചെമപ്പ് ചായം കലര്‍ന്ന പുസ്തകങ്ങളിലൂടെ മാത്രം പുറം ലോകം അറിഞ്ഞിരുന്ന ഈ സത്യസന്ധനും ശുദ്ധനുമായ മനുഷ്യന്‍, തന്‍റെ പ്രവാസജീവിതത്തില്‍ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ പാടുപെടുന്നതും, പിന്നീട് തന്നെ ചതിച്ചവരുടെ മേല്‍ വിജയം നേടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഇഖ്‌ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് രചന. ലാല്‍ ജോസ് സംവിധാനം.
Posted: July 12th, 2007 Comments: 25
ഹലോ
ആര്‍ക്കും മനസ്സിലാവാത്ത കഥയാണ്. പക്ഷെ ഇവിടെ അതൊരു വലിയ കുഴപ്പമല്ല. കാരണം ഒരു നല്ല കഥ കേള്‍ക്കാം എന്നു വിചാരിച്ച് ആരും ഈ സിനിമ കാണാന്‍ പോകും എന്ന് തോന്നുന്നില്ല. സിനിമയില്‍ മോഹന്‍ലാലുണ്ട്; കുറച്ച് തമാശകളുണ്ട്. റാഫി-മക്കാര്‍ട്ടിന്‍റെ ഈ സിനിമയുടെ ഒരു ഗുണം, ഈ തമാശകളില്‍ ചിലതു കണ്ടാലെങ്കിലും ചിരി വരും എന്നുളളതാണ്.
Posted: July 11th, 2007 Comments: 23
ആകാശം
ബോംബ് വെച്ച് നൂറുകണക്കിനാളുകളെ കൊന്ന ഒരു ഭീകരന്‍റെ രേഖാചിത്രം പത്രങ്ങളിലും ടി. വി. യിലും തെളിയുകയാണ്. ആ ചിത്രത്തിന്, മര്യാദക്കാരനായി ജീവിക്കുന്ന നിങ്ങളുടെ മുഖവുമായി സാദൃശ്യമുണ്ടെങ്കിലോ? ടി. എ. റസാക്ക് എഴുതി, സുന്ദര്‍ദാസ് സംവിധാനം ചെയ്തിരിക്കുന്ന പുതിയ സിനിമയുടേതാണ് സുന്ദരമായ ഈ plot.
Posted: June 20th, 2007 Comments: 4
ബിഗ് B
“ടീച്ചര്‍” എന്നു വിളിക്കപ്പെടുന്ന നല്ലവരായ ഒരു സ്ത്രീ കുറെ അനാഥക്കുട്ടികളെ എടുത്തു വളര്‍ത്തുന്നു. വയസ്സായ അവരെ അധോലോകം വകവരുത്തുന്നു. വളര്‍ത്തുമക്കളായ നാലു പേര്‍ ചേര്‍ന്നു അതിനു പകരം ചോദിക്കുന്നു. ഇതാണ് അമല്‍ നീരദ് എന്ന പുതിയ സംവിധായകന്‍ പറയുന്ന കഥ. ( Four Brothers എന്ന സിനിമ കണ്ടിട്ടുണ്ടോ ആരെങ്കിലും? )
Posted: April 17th, 2007 Comments: 11
വാസ്തവം
പഴയ പശ്ചാത്തലം. പഴയ കഥാപാത്രങ്ങള്‍. പഴയ കഥാസന്ദര്‍ഭങ്ങള്‍. എന്നാലും കഥയില്‍ പുതുമയില്ലാതില്ല. പഴകിയ ദൃശ്യങ്ങള്‍. അഴുകിയ സംഭാഷണങ്ങള്‍. എങ്കിലും ചടുലമായ തിരക്കഥ. പത്മകുമാര്‍ എന്ന സംവിധായകന്‍ ആത്മാര്‍ത്ഥതയോടെയാണ് അത് ചിത്രീകരിച്ചിരിക്കുന്നതും. ആ കഠിനാദ്ധ്വാനം സിനിമയില്‍ പ്രതിഫലിച്ചിട്ടുമുണ്ട്.
Posted: November 17th, 2006 Comments: 2