ദേ! ഇങ്ങോട്ട് നോക്കിയേ…
ആന്ദ്രേ ബസാന്‍ എന്ന ഫ്രഞ്ച് film theorist-നെ കടുത്ത സിനിമാപ്രേമികള്‍ക്ക് അറിയാം. Appreciative criticism എന്ന ഒരു ആശയം അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. അതായത്, ഒരു സിനിമ ഇഷ്ടപ്പെടുന്നവര്‍ മാത്രം ആ ചിത്രത്തെക്കുറിച്ച് നിരൂപണം എഴുതുക. Constructive ആയുളള criticism പ്രോഹത്സാഹിപ്പിക്കാനാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആ തിയറി ഞാന്‍ പിന്തുടര്‍ന്നാല്‍ ഈ സൈറ്റ് നടത്തേണ്ടി വരില്ല.
Posted: April 16th, 2008 Comments: 43
മലബാര്‍ വെഡ്ഡിംഗ്
ഒരു പറ്റം ചങ്ങാതിമാര്‍. ഇവര്‍ക്കിടയില്‍ ആരെങ്കിലും വിവാഹിതരാവുന്നുവെങ്കില്‍, വിവാഹച്ചടങ്ങുകള്‍ കൂട്ടത്തിലുളള മറ്റുളളവര്‍ അലങ്കോലപ്പെടുത്തുന്നു. ഇതാണ് സിനിമയുടെ 95%. ബാക്കി 5% ആണ് ‘കഥ’. സംവിധാനം ചെയ്തിരിക്കുന്നത് രണ്ട് പേര്‍ ചേര്‍ന്നാണ് – രാജേഷും ഫൈസലും. എഴുതിയിരിക്കുന്നത് രമേഷ് മാധവന്‍.
Posted: March 25th, 2008 Comments: 9
ശലഭം
പല സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലെ ഒരെണ്ണം… മാടമ്പ് എഴുതി, സുരേഷ് പാലാഞ്ചേരി സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ ‘കഥ’ താഴെ പറയാം. നിങ്ങള്‍ എന്നെ വിശ്വസിക്കണം, ഞാന്‍ നുണയല്ല പറയാന്‍ പോകുന്നത്. ഇങ്ങനെ പറയാന്‍ കാരണമുണ്ട് – സിനിമ കണ്ട എനിക്കു പോലും ഇങ്ങനെയൊരു thread സിനിമയാക്കി എന്ന് വിശ്വസിക്കാനാവുന്നില്ല. ചില suspense-കള്‍ വെളിപ്പെടുത്തേണ്ടിവരും, സിനിമ കാണണമെന്നുളളവര്‍ സൂക്ഷിക്കുക.
Posted: March 11th, 2008 Comments: 8
സുഭദ്രം
ചില ചിത്രങ്ങളുണ്ട്, they are so bad, that they become good. ഈ ഹൊറര്‍ സിനിമ നിങ്ങള്‍ നല്ലവണ്ണം ആസ്വദിക്കും. പേടിച്ചിട്ടല്ല, മറിച്ച് ഇതിലെ unintentional തമാശകള്‍ നിങ്ങളെ നന്നായി ചിരിപ്പിക്കും. ശ്രീലാല്‍ ദേവരാജ് ആണ് കഥയും സംവിധാനവും. തിരക്കഥ മാടമ്പ് കുഞ്ഞിക്കുട്ടന്‍. അജയന്‍ ഓച്ചന്തുരത്തിന്‍റെ സംഭാഷണങ്ങള്‍, എങ്ങിനെ എഴുതരുത് എന്നുളളതിന്‍റെ ഉദാഹരണമാണ്.
Posted: October 31st, 2007 Comments: 6
ബ്ലാക്ക് ക്യാറ്റ്
പണ്ടേ ദുര്‍ബ്ബല, പുറമേ ഗര്‍ഭിണി. സംവിധാനം വിനയന്‍, നായകന്‍ സുരേഷ് ഗോപി.
സംവിധായകന്‍റെ തന്നെയുളള രചനയുടെ ചുരുക്കം താഴെ പറയാം. സിനിമ കാണുന്നതിനു മുമ്പ് കഥ അറിയുന്നതില്‍ കുഴപ്പമില്ലാത്തവര്‍ മാത്രം
Posted: October 17th, 2007 Comments: 13
ഇന്ദ്രജിത്ത്
മറ്റൊരു ഗുണ്ടയുടെ കഥ. സിനിമാഗുണ്ടയല്ലേ, തൊഴില് കൂലിത്തല്ലാണെങ്കിലും ആള് നല്ലവനായിരിക്കണമല്ലോ. രാജേഷ് ജയരാമന്‍റെ രചന. ഹരിദാസിന്‍റെ സംവിധാനം. ഒരു സാധാരണ മണി ചിത്രം. അതായത്, അറുവഷളാണെന്നര്‍ത്ഥം.
Posted: September 12th, 2007 Comments: 6
കിച്ചാമണി MBA
കയ്യില്‍ പണവും, കൂട്ടിന് കിച്ചാമണിയും ( സുരേഷ് ഗോപി ) ഉണ്ടെങ്കില്‍ എന്തും സാധിക്കാം, ഇതാണ് സിനിമയുടെ പശ്ചാത്തലം. ഈ സമാന്തര സര്‍ക്കാര്‍ നടത്താന്‍ കിച്ചാമണിക്ക് കൂട്ടായി ചില തമാശക്കാരുണ്ട്. എല്ലാവരും MBA-ക്കാരാണ് - Member of Bachelors Association.
Posted: August 30th, 2007 Comments: 10
ഹാര്‍ട്ട് ബീറ്റ്സ്
മലയാള സിനിമയുടെ ഇന്നത്തെ പരിതാപകരമായ ഈ അവസ്ഥക്ക് കാരണമെന്താണ്? ഉത്തരം ഒന്നേ ഉളളൂ. പ്രതിഭയുളളവര്‍ ഇപ്പോള്‍ ഇവിടെയില്ല. ‘ഹാര്‍ട്ട് ബീറ്റ്സ്’ എന്ന സിനിമയെക്കുറിച്ച് ഒന്നും പറയാന്‍ സാധിക്കില്ല. കാരണം എന്താണ് കാട്ടിക്കൂട്ടിയിരിക്കുന്നതെന്ന് അതെടുത്തവര്‍ക്കു പോലും അറിയാമോ എന്ന് സംശയമാണ്. യാതൊരു ബന്ധവുമില്ലാത്ത കുറേ സംഭവങ്ങള്‍ ഒന്നിനു പുറകേ ഒന്നായി വന്നു പോകുന്നു. സിനിമ കഴിഞ്ഞപ്പോള്‍ ഞാനും ശ്രീനിയും മുഖത്തോടു മുഖം നോക്കി അന്ധാളിച്ചിരുന്നു പോയി. ജോളി ജോസഫ് ആണ് രചന. സംവിധാനം വിനു ആനന്ദ്.
Posted: August 8th, 2007 Comments: 3
ഭരതന്‍
ഇന്ധനമില്ലാതെ, ആകാശത്തുകൂടി പറക്കുന്ന ചെറുവാഹനങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന ഭരതനെന്ന ( ബിജു മേനോന്‍ ) നാട്ടിന്‍പുറത്തുകാരന്‍ ‘genius’-ന്‍റെ കഥയാണ് ഈ സിനിമ. സംവിധാനം ചെയ്തിരിക്കുന്നത് അനില്‍ ദാസ്.
Posted: July 3rd, 2007 Comments: 6
നഗരം
കൊച്ചി നഗരത്തിലെ മാലിന്യങ്ങള്‍, ശിവരാമപുരം എന്ന ഗ്രാമത്തില്‍ കൊണ്ടിടുവാന്‍ കരാറുകാരനും, അയാളുടെ രാഷ്ട്രീയകൂട്ടാളികളും തീരുമാനിക്കുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും അവരുടെ പോരാട്ടവുമാണ് ‘നഗരം’ എന്നു പേരിട്ടിരിക്കുന്ന ഈ സിനിമയുടെ പശ്ചാത്തലം. കഥയും സംവിധാനവും നിഷാദ്. തിരക്കഥ രാജന്‍ കിരിയത്ത്.
Posted: June 26th, 2007 Comments: 7